
ഇന്റോ അത് ലറ്റിക്ക് സൊസൈറ്റിയുടെ 75 അംഗങ്ങൾ പൂന മുതൽ കന്യാകുമാരി വരെ നടത്തുന്ന സൈക്കിൾ റാലി കണ്ണൂരിലെത്തിയപ്പോൾ കണ്ണൂർ സൈക്കിളിങ്ങ് ക്ലബ് നൽകിയ സ്വീകരണം | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
ഇന്റോ അത് ലറ്റിക്ക് സൊസൈറ്റിയുടെ 75 അംഗങ്ങൾ പൂന മുതൽ കന്യാകുമാരി വരെ നടത്തുന്ന സൈക്കിൾ റാലി കണ്ണൂരിലെത്തിയപ്പോൾ കണ്ണൂർ സൈക്കിളിങ്ങ് ക്ലബ് നൽകിയ സ്വീകരണം | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളപ്രദേശ് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ ബി.എം.എസ് പത്തനംതിട്ട കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
കേരള യൂണിവേഴ്സിറ്റി ഇന്റർ കോളേജ് അത്‌ലറ്റിക് മീറ്റിൽ ഷോട്ട് പുട്ടിൽ ഒന്നാം സ്ഥാനം നേടിയ ആരതി എസ്. എൻ എസ് എസ് കോളേജ് ചേർത്തല ആലപ്പുഴ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിന്റെ അമ്പതാം വാർഷിക ദിനത്തിൽ കേരള സ്‌റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാൻമാരുടെ ഓർമ്മക്കായി മാനാഞ്ചിറ സ്ക്വയർ കവാടത്തിൽ ദീപം തെളിയിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
കെ.റെയിൽ വിരുദ്ധ ജനകീയ സമിതി നടത്തിയ ജില്ലാ വാഹന പ്രചരണ ജാഥയുടെ സമാപനം കോഴിക്കോട് സെൻട്രൽ ലൈബ്രറിയ്ക്ക് സമീപം യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
ബംഗ്ലാദേശ് വിമോചനത്തിന്റെ അമ്പതാം വാർഷികം 'വിജയ് ദിവസ് ആഘോഷം' കോഴിക്കോട് ഡി.സി.സി.യിൽ ഉദ്ഘാടനം ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രൻ ധീര സൈനികരായ രാമനുണ്ണി നായർ, എം.വി.ഗോവിന്ദൻ, പി.ഭാസ്ക്കരൻ, ഹരിദാസൻ നായർ, ടി.പി. മാധവൻ, രാധാകൃഷ്ണൻ, പി.ഗംഗാധരൻ എന്നിവരെ ആദരിച്ചപ്പോൾ. ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീൺ കുമാർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
ഡ്രോൺ കെ.പി. 2021 എന്ന പേരിൽ തിരുവനന്തപുരം പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ കേരള പോലീസ് സൈബർഡോം സംഘടിപ്പിച്ച ഡ്രോൺ ഹാക്കത്തോൺ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഡ്രോണുകളുടെ പ്രദർശനം കാണുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
ഡ്രോൺ കെ.പി. 2021 എന്ന പേരിൽ തിരുവനന്തപുരം പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ കേരള പോലീസ് സൈബർഡോം സംഘടിപ്പിച്ച ഡ്രോൺ ഹാക്കത്തോണിന്റെ ഉദ്‌ഘാടനത്തിന് ശേഷം നടന്ന ഡ്രോൺ എയർ ഷോയിൽ പങ്കെടുക്കുന്നതിനിടെ നിലത്തു വീണ് പുകയുന്ന ഡ്രോൺ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും മുല്ലയ്ക്കൽ ചിറപ്പിന് തുടക്കമായി. കോവിഡ് നിയന്ത്രണങ്ങൾ മൂലം വഴിവാണിഭങ്ങൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഇതരസംസ്ഥാന കച്ചവടക്കാർ ഇക്കുറിയും തെരുവിലെത്തിയിട്ടുണ്ട്. തോരണങ്ങളും വൈദ്യുതാലങ്കരങ്ങളും നിരത്തി മുല്ലയ്ക്കൽത്തെരുവ് ചിറപ്പുത്സവത്തിനായി ഒരുങ്ങിനിൽക്കുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി
ലുലു മാളിന്റെ തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
ലുലു മാൾ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, യു.എ.ഇ അംബാസിഡർ ഡോ.അഹമ്മദ് അബ്ദുൾ റഹ്മാൻ അൽബന്ന, ജോസ്.കെ.മാണി, ശശി തരൂർ എം.പി, യു.എ.ഇ വിദേശ വ്യാപാരവിഭാഗം മന്ത്രി ഡോ.താനി അഹമ്മദ് അൽ സിയൂദി, എം.എ അഷറഫ് അലി, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, മന്ത്രി ജി.ആർ. അനിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.എൽ.എ മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കടകംപള്ളി സുരേന്ദ്രൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
ലുലു മാൾ തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയോടൊപ്പം ബഗ്ഗിയിൽ കയറി മാൾ കാണുന്നു. വാഹനം ഓടിക്കുന്ന യു.എ.ഇ വിദേശവ്യാപാരവിഭാഗം മന്ത്രി ഡോ.താനി അഹമ്മദ് അൽ സിയൂദി, യു.എ.ഇ അംബാസിഡർ ഡോ.അഹമ്മദ് അബ്ദുൾ റഹ്മാൻ അൽബന്ന, എം.പി മാരായ ജോസ്.കെ.മാണി, ശശി തരൂർ, എം.എൽ.എ മാരായ കടകംപള്ളി സുരേന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷറഫ് അലി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
ലുലു മാളിന്റെ തിരുവനന്തപുരത്ത് നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ യു.എ.ഇ വിദേശവ്യാപാരവിഭാഗം മന്ത്രി ഡോ.താനി അഹമ്മദ് അൽ സിയൂദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മമ്മൂട്ടി, ശശി തരൂർ എം.പി, മന്ത്രി ജി.ആർ അനിൽ തുടങ്ങിയവർ ലുലു ഗ്രൂപ്പിന്റെ വീഡിയോ പ്രദർശനം കാണുന്നു | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
കൊച്ചിയിൽ 'പുഷ്പ' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടൻ അല്ലു അർജുൻ, നടി രശ്മിക മന്ദാന എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ മാതൃഭൂമി
കൊച്ചിയിൽ 'പുഷ്പ' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടൻ അല്ലു അർജുൻ, നടി രശ്മിക മന്ദാന എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ മാതൃഭൂമി
കണ്ണൂർ സർവ്വകലാശാല സംരക്ഷണ കൂട്ടായ്മ സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
ഗുജറാത്തിലെ ആനന്ദിൽ നടക്കുന്ന ജൈവകൃഷി സമ്മേളനം കർഷകമോർച്ചയുടെ നേതൃത്വത്തിൽ കേരളത്തിൽ തത്സമയ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ ഉദ്‌ഘാടനത്തിനെത്തിയ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
ഭരത് മുരളി കൾച്ചറൽ സെന്ററിന്റെ പന്ത്രണ്ടാമത് ചലച്ചിത്ര പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയ നടി നവ്യാ നായർ മന്ത്രി ജെ. ചിഞ്ചുറാണിക്ക് ഒപ്പം | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
ഭരത് മുരളി കൾച്ചറൽ സെന്ററിന്റെ പന്ത്രണ്ടാമത് ചലച്ചിത്ര പുരസ്ക്കാരം നടി നവ്യാ നായർക്ക് മന്ത്രി ജെ. ചിഞ്ചുറാണി നൽകുന്നു. ഭാരവാഹികളായ സന്തോഷ് കുമാർ, പല്ലിശ്ശേരി, പന്ന്യൻ രവീന്ദ്രൻ, പി.കെ.ലാൽ, ജൂറി ചെയർമാൻ ആർ. ശരത് തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
കേരള സ്റ്റേറ്റ് സീനിയർ പുരുഷ വനിത ബോൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കണ്ണൂരിൽ നടന്ന വിളംബര ജാഥ | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
മന്ത്രി ആർ. ബിന്ദു രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
പൊതുമേഖലാ ബാങ്ക് സ്വകാര്യവത്ക്കരണ നയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്കിനോടനുബന്ധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
പൊതുമേഖലാ ബാങ്ക് സ്വകാര്യവത്ക്കരണ നയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്കിനോടനുബന്ധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
കേരള പ്രദേശ് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ നടത്തിയ സെക്രട്ടറിയേറ്റ് ധർണയിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
ലുലു മാൾ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, രമേശ് ചെന്നിത്തല, നടൻ മമ്മൂട്ടി, ഉമ്മൻചാണ്ടി, എം.എ അഷറഫ് അലി, ജോസ്.കെ.മാണി, യു.എ.ഇ വിദേശവ്യാപാര വിഭാഗം മന്ത്രി ഡോ.താനി അഹമ്മദ് അല്‍ സിയൂദി, യു.എ.ഇ അംബാസിഡര്‍ ഡോ.അഹമ്മദ് അബ്ദുള്‍ റഹ്മാന്‍ അല്‍ബന്ന, ശശി തരൂര്‍ എം.പി, മന്ത്രി ജി.ആർ.അനിൽ, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
മാതൃഭൂമി സീഡ് കൊല്ലം ജില്ലാതല ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്ക്കാരം കരുനാഗപ്പള്ളി ജോൺ.എഫ്.കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസിന് സി.ആർ. മഹേഷ് എം.എൽ.എ കൈമാറുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
മാതൃഭൂമി സീഡ് കൊല്ലം ജില്ലാതല ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്ക്കാര വിതരണ ചടങ്ങിന്റെ ഉദ്‌ഘാടനം കരുനാഗപ്പള്ളി ജോൺ.എഫ്.കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസിൽ സി.ആർ. മഹേഷ് എം.എൽ.എ നിർവ്വഹിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
മാതൃഭൂമി സീഡ് കൊല്ലം ജില്ലാതല ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്ക്കാരം കരുനാഗപ്പള്ളി ജോൺ.എഫ്.കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസിന് സി.ആർ. മഹേഷ് എം.എൽ.എ കൈമാറുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
കൊല്ലം നീണ്ടകര പാലത്തിന് കിഴക്കു ഭാഗത്തായി അഷ്ടമുടിക്കായലിൽ മുങ്ങിയ ബോട്ട്. യാർഡിൽ നിന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കൊണ്ടുവരവേ കുറ്റിവലയിൽ തട്ടി ദ്വാരം ഉണ്ടാവുകയും വെള്ളം കയറിത്തുടങ്ങുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
കണ്ണൂർ സർവ്വകലാശാല സംരക്ഷണ കൂട്ടായ്മ കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
കോഴിക്കോട് കൊയിലാണ്ടി കൊല്ലം മന്ദമംഗലം ഭാഗത്തെ കടുംപച്ച നിറത്തിലുള്ള തിരമാല. കടലിലെ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ബാങ്ക് സ്വകാര്യവൽക്കരണനീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടന്ന പണിമുടക്കിന്റെ ഭാഗമായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച യോഗം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് മാതൃഭൂമി
പുഴ മരിക്കുന്നു വീണ്ടും മലിനമായി, ഉണരണം പരിസ്ഥിതി സ്നേഹികളും ജനപ്രതിനിധികളും നാട്ടുകാരും..... മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് മലിനമായ തിരൂർ-പൊന്നാനി പുഴ, തിരൂർ താഴേപ്പാലത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: പ്രദീപ് പയ്യോളി
ശബരിമല സന്നിധാനത്ത് ദർശനത്തിനായി കാത്തു നിൽക്കുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
ശബരിമലയിലെത്തിയ ട്രാൻസ്ജെൻഡേഴ്സ് രഞ്ജുമോൾ, തൃപ്തി ഹൃതിക്, ജാസ്മിൻ, സജ്ന, അഥിതി, ഹൃതിക് എന്നിവർ ദർശനത്തിനായി സന്നിധാനത്ത് കാത്തുനിൽക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
ശബരിമലയിലെത്തിയ ട്രാൻസ്ജെൻഡർ തൃപ്തി ഹൃതിക് സന്നിധാനത്ത് തൊഴുത് പ്രാർത്ഥിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
ശബരിമല സന്നിധാനത്ത് ദർശനം നടത്തുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
ശബരിമല സന്നിധാനത്തെ പതിനെട്ടാം പടി കയറുവാനായി കാത്തുനിൽക്കുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
സി പി എം എറണാകുളം ജില്ല കമ്മറ്റി അംഗങ്ങൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, മന്ത്രി പി.രാജീവ്, ഡോ. തോമസ് ഐസക്ക് എന്നിവരോടൊപ്പം | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ മാതൃഭൂമി
സി പി എം എറണാകുളം ജില്ലാ സമ്മേളനം സമാപന ദൃശ്യം | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ മാതൃഭൂമി
ലുലു മാളിന്റെ തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
ലുലു മാൾ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
നിർമ്മാണ ഒരാഴിലാളി സംഘിന്റെ കണ്ണൂർ കലക്ട്രേറ്റ് ധർണ്ണ ബി.എം.എസ് സംസ്ഥാന സെക്രട്ടറി പി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
അഖിലേന്ത്യാ ദ്വിദിന പണിമുടക്കിന്റെ ഭാഗമായി ബാങ്ക് ജീവനക്കാരുടെ ഐക്യവേദി കണ്ണൂർ എസ്.ബി.ഐക്ക് മുന്നിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പ്രസിഡന്റ് അബ്ദുള്‍ ഹമീദും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് സ്വീകരിക്കുന്നു| Photo: PTI
സി.പി.ഐ. (എം) കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'ഇന്ത്യൻ ഭരണഘടനാ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം' എന്ന വിഷയത്തിൽ ചിന്നക്കട ബസ് ബേയിൽ സംഘടിപ്പിച്ച സെമിനാർ സ്പീക്കർ എം.ബി. രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
ബംഗ്ലാദേശ് യുദ്ധവാര്‍ഷികത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, അന്നത്തെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്കൊപ്പം. എം.പി.മാരായ ആന്റോ ആന്റണി, ടി.എന്‍. പ്രതാപന്‍ എന്നിവര്‍ സമീപം. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. | മാതൃഭൂമി
ബംഗ്ലാദേശ് യുദ്ധവാര്‍ഷികത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, അന്നത്തെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്കൊപ്പം. എം.പി.മാരായ ആന്റോ ആന്റണി, ടി.എന്‍. പ്രതാപന്‍ എന്നിവര്‍ സമീപം. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. | മാതൃഭൂമി
ബംഗ്ലാദേശ് യുദ്ധവാര്‍ഷികത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. | മാതൃഭൂമി
ഡ്രോൺ കെ.പി. 2021 എന്ന പേരിൽ തിരുവനന്തപുരം പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ കേരള പോലീസ് സൈബർഡോം സംഘടിപ്പിച്ച ഡ്രോൺ ഹാക്കത്തോൺ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഡ്രോണുകളുടെ പ്രദർശനം കാണുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..