
കോഴിക്കോട്ട് നടക്കുന്ന ദേശീയ വനിതാ ഫുട്ബോളില്‍ ഉത്തരാഖണ്ഡിനെതിരെ ഹെഡറിലൂടെ ഗോള്‍ നേടാന്‍ ശ്രമിക്കുന്ന കേരള ക്യാപ്റ്റന്‍ നിഖില. കേരളാതാരങ്ങളായ മാനസ, അശ്വതി എന്നിവര്‍ സമീപം. മല്‍സരം 3-1-ന് കേരളം ജയിച്ചു. ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
കോഴിക്കോട്ട് നടക്കുന്ന ദേശീയ വനിതാ ഫുട്ബോളില്‍ ഉത്തരാഖണ്ഡിനെതിരെ ഹെഡറിലൂടെ ഗോള്‍ നേടാന്‍ ശ്രമിക്കുന്ന കേരള ക്യാപ്റ്റന്‍ നിഖില. കേരളാതാരങ്ങളായ മാനസ, അശ്വതി എന്നിവര്‍ സമീപം. മല്‍സരം 3-1-ന് കേരളം ജയിച്ചു. ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
കോഴിക്കോട്ട് നടക്കുന്ന ദേശീയ വനിതാ ഫുട്ബോളില്‍ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന്റെ രണ്ടാം ഗോള്‍ മാനസ ഹെഡറിലൂടെ നേടുന്നു. മത്സരം 3 - 1 ന് കേരളം വിജയിച്ചു| ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ കോഴിക്കോട് മുതലക്കുളത്ത് എല്‍.ഡി.എഫ്. സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ സംസ്ഥാന കണ്‍വീനര്‍ എ.വിജയരാഘവന് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
1971 ലെ യുദ്ധത്തിന്റെ സുവര്‍ണ്ണജൂബിലിയോട് അനുബന്ധിച്ച് മദ്രാസ് റെജിമെന്റ് നടത്തുന്ന ബൈക്ക് റാലി കോഴിക്കോട് വെസ്റ്റ് ഹില്‍ ബരാക്സില് എത്തിയപ്പോള്‍| ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
ചുമട്ട് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിന് നിയമത്തില്‍ ആവിശ്യമായ ഭേദഗരികള് കൊണ്ടുവരിക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: പി.കൃഷ്ണപ്രദീപ്
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ല എയ്ഡ്സ് പ്രതിരോധ യൂണിറ്റും സംയുക്തമായി ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ദിനാചരണ പരിപാടിയുടെ ഭാഗമായി എസ്കെ സ്ക്വയറില്‍ മെഴുകുതിരി തെളിയിച്ചപ്പോള്‍. ഫോട്ടോ: പി.കൃഷ്ണപ്രദീപ്
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇലകട്രിസിറ്റി ബോര്‍ഡ് കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് അസോസിയേഷന് (സിഐടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി റോഡ് വൈദ്യുതി ഭവനു മുന്നില്‍ നടത്തിയ ധര്‍ണ സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: പി.കൃഷ്ണപ്രദീപ്
ഇടത് എം.പി.മാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു. പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ് പി. | മാതൃഭൂമി
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ പൂർണമായും ഹരിത പെരുമാറ്റ ചട്ടമനുസരിച്ച് റെഡ് റിബ്ബൺ രൂപത്തിൽ ദീപങ്ങൾ തെളിയിച്ചപ്പോൾ. | ഫോട്ടോ: ലതീഷ് പി. | മാതൃഭൂമി
കോഴിക്കോട്ട് ദേശീയ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മിസോറാമും മധ്യപ്രദേശും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്. എതിരില്ലാതെ നാലു ഗോള്‍ നേടി മിസോറം വിജയിച്ചു. ഫോട്ടോ: പി.കൃഷ്ണപ്രദീപ്
കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ എല്‍.ഡി.എഫ് കൊല്ലം ചിന്നക്കടയില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത് പനച്ചിക്കല്‍
ലോക എയ്ഡ്സ് ദിനാചരണത്തിന് മുന്നോടിയായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കൊല്ലം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ ദീപം തെളിച്ചശേഷം പ്രതിജ്ഞ ചൊല്ലുന്നു. ഫോട്ടോ: അജിത് പനച്ചിക്കല്‍
അസോസിയേഷന് ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊല്ലം ജില്ലാ സമ്മേളനം രാമവര്‍മ്മ ക്ലബില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം.മസൂദ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത് പനച്ചിക്കല്‍
കേന്ദ്രസര്‍ക്കാരിനെതിരേ പാലക്കാട്ട് നടന്ന എല്‍.ഡി.എഫ് പ്രതിഷേധ സമരം മുന്‍ മന്ത്രി എ.കെ.ബാലന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അഖില്‍.ഇ.എസ്
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി ക്ക് നല്‍കുന്നതിനെതിരെ മുസ്ലീം ലീഗ് പാലക്കാട് കളക്ട്രേറ്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണ്ണയും മുസ്ലീംലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എം.എം ഹമീദ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ഇ.എസ്.അഖില്‍
അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഠിപ്പിച്ച പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുക, ശിശു മരണങ്ങളില്‍ അന്വേഷണം നടത്തുക,ആദിവാസികളെ കള്ളക്കേസില്‍ കുടുക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.എസ്.പി പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച്. ഫോട്ടോ: ഇ.എസ്.അഖില്‍
കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന സെമിനാര്‍ സി.പി.എം പൊളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ബിജു വര്‍ഗീസ്
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആസ്പത്രി എ.ആര്.ടി. സെന്ററിന്റെ നേതൃത്വത്തില്‍ മെഴുകുതിരികള്‍ കൊണ്ട് റെഡ് റിബ്ബണ്‍ ഒരുക്കിയപ്പോള്‍. ഫോട്ടോ: രാമനാഥ് പൈ
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് കെപിഎസ്ടിയുവിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന പ്രതിഷേധം ടി ജെ വിനോദ് എംഎല്‍എ ഉത്ഘാടനം ചെയ്യുന്നു. ഫോട്ടോ: ബി.മുരളീകൃഷ്ണന്
കുഞ്ഞാലി മരക്കാര്‍ സിനിമ റിലീസിന് മുന്നോടിയായി കൊച്ചിയില്‍ സ്ഥാപിച്ച മോഹന്‍ലാലിന്റെ കൂറ്റന്‍ കട്ട് ഔട്ട്. ഫോട്ടോ: ബി.മുരളീകൃഷ്ണന്
സംസ്ഥാനത്തെ വന്‍ വികസന പദ്ധതികള്‍ തകര്‍ക്കാനുള്ള
തിരുവനന്തപുരത്ത് ഫെഡറേഷന് ഓഫ് ബിസിനസ് ഓര്ഗനൈസേഷന് ഓഫ് കേരളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുന്നു. ഫോട്ടോ:ജി.ബിനുലാല്‍
കേരള ഗവ. നഴ്സസ് അസോസിയേഷന് മലപ്പുറം ജില്ലാ സമ്മേളനം സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ.ബി.സതീഷ്കുമാര്‍
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ എല്‍.ഡി. എഫ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് നടത്തിയ പ്രക്ഷോഭം പ്രൊഫ.എ.പി.അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ.ബി.സതീഷ്കുമാര്‍
കോഴിക്കോട് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ദാദ്ര ആന്റ് നാഗര്‍ഹേവലിയും റെയില്‍വേയും തമ്മില്‍ നടന്ന മത്സരത്തില്‍ റെയില്‍വേയുടെ സുപ്രവാ സാമലിന്റെ മുന്നേറ്റം തടയുന്ന ദാദ്ര ആന്റ് നാഗര്‍ഹവേലിയുടെ ഭാവന. ഫോട്ടോ: കെ.ബി.സതീഷ്കുമാര്‍
ക്ഷേമനിധി ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബില്‍ഡിംഗ് ആന്‍ഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന് (ഐ.എന്‍.ടി.യു.സി.) ജില്ലാ കമ്മിറ്റി മലപ്പുറം ക്ഷേമനിധി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത് ശങ്കരന്
സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ 'കെ. റെയില്‍ ആര്‍ക്കുവേണ്ടി' സെമിനാര്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത് ശങ്കരന്
ഓഖി ദുരന്തബാധിതര്‍ക്ക് നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഓഖി പനരധിവാസ സമര സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ സ്വാമി അശ്വതി തിരുന്നാള്‍, ഫാ. സാജന് ജോസ്, ഫാ. ലാബ്രിന്‍ യേശു എന്നിവര്‍ മരിച്ചവരുടെ ചിത്രത്തില്‍ പൂക്കള്‍ സമര്‍പ്പിക്കുന്നു. ഫോട്ടോ: എം.പി.ഉണ്ണികൃഷ്ണന്
കേരളത്തിന്റെ വന്‍വികസന പദ്ധതികളെ തകര്‍ക്കുന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്ഭവന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: എസ്.ശ്രീകേഷ്
കേന്ദ്ര അവഗണനയ്ക്കെതിരേ ആലപ്പുഴയിൽ നടന്ന എൽ.ഡി. എഫ് പ്രതിഷേധ ധരണ മുൻ മന്ത്രി ഡോ. T M തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ബിജു
കേന്ദ്രസര്‍ക്കാരിന്റെ വികസന വിരുദ്ധ നിലപാടിനും റെയില്‍വേ സില്‍വര്‍ലൈന്‍, ശബരിമല വിമാനത്താവള പദ്ധതി വിരുദ്ധ നിലപാടുകള്‍ക്കുമെതിരേ എല്‍.ഡി. എഫ് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ ധര്‍ണ ഇ.പി.ജയരാജന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ് പുവ്വത്തൂര്‍
ആലപ്പുഴ ചൊന്നാം വേളിയില്‍ നിന്ന് രമേശ് ചെന്നിത്തല നയിക്കുന്ന ജനജാഗരണ്‍ അഭിയാന് പദയാത്ര ആരംഭിച്ചപ്പോള്‍ | ഫോട്ടോ: സി.ബിജു| മാതൃഭൂമി
സാംസ്ക്കാരിക വകുപ്പ് കേരള ലളിതകലാ അക്കാദമിയുമായി ചേര്‍ന്ന് നടത്തിയ സമം പരിപാടിയുടെ സമാപന സമ്മേളനം നടി മിയ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്| മാതൃഭൂമി
രാജ്യസഭയില്‍ പ്രതിഷേധിച്ചതിന് സസ്പെന്റ് ചെയ്യപ്പെട്ട ഇടത് എംപിമാര്‍ ഡല്‍ഹി വിജയ് ചൗക്കില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്|മാതൃഭൂമി
കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ സംസ്ഥാന സര്‍ക്കാരും പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കുക എന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ച് |ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണന്|മാതൃഭൂമി
സേവനാവകാശ നിയമം വകുപ്പ് തലത്തില്‍ കാര്യക്ഷമമാക്കുക എന്ന ആവശ്യം ഉന്നയിച്ച് പൊതുജന വേദി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരം | ഫോട്ടോ എം.പി. ഉണ്ണികൃഷ്ണന്| മാതൃഭൂമി
ഓഖി ദുരന്തബാധിതര്‍ക്ക് നീതി നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് ഓഖി പനരധിവാസ സമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ മരിച്ചവരുടെ ചിത്രത്തില്‍ പൂക്കള്‍ സമര്‍പ്പിക്കുന്ന ബന്ധുക്കള്‍ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണന് |മാതൃഭൂമി
തൃപ്രയാര്‍ ഏകാദശിയുടെ ഭാഗമായി ചൊവ്വാഴ്ച കാലത്ത് നടന്ന ഏഴുന്നള്ളത്ത് | ഫോട്ടോ: മനീഷ് ചേമഞ്ചേരി |മാതൃഭൂമി
കോഴിക്കോട്ട് നടക്കുന്ന ദേശീയ വനിതാ ഫുട്ബോളില്‍ ഉത്തരാഖണ്ഡിനെതിരെ ഗോള്‍ നേടാന്‍ ശ്രമിക്കുന്ന കേരളത്തിന്റെ മാനസയുടെ ശ്രമം ഗോള്‍ കീപ്പര്‍ മീനാ സിങ് തടയുന്നു. മത്സരം 3-1 ന് കേരളം വിജയിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ്
ബാലകൃഷ്ണന് കെ. ചെറുകരയുടെ ഗോവിന്ദം ആത്മകഥാ നോവല്‍ കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത് ടി. പദ്മനാഭന് പ്രകാശനം ചെയ്തു സംസാരിക്കുന്നു | ഫോട്ടോ: റിദിന്‍ ദാമു
കണ്ണൂര്‍ കക്കാട് എന്‍.ടി.സി. മില്ല് തുറക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളുടെ സംയുക്ത സമരസമിതി മില്ലിലേക്ക് മാര്‍ച്ച് നടത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍
ചെന്നൈയില്‍ നിന്ന് കാല്‍നടയായി പമ്പയിലെത്തിയ 'ചന്ദ്രമൗലി' എന്ന സ്വാമി ശരീരത്തില്‍ കത്തി ശൂലം തറച്ച് ശബരിമല സന്നിധാനത്ത് അയ്യപ്പ ദര്‍ശനം നടത്തിയ ശേഷം ശൂലം ഊരിമാറ്റുന്നു | ഫോട്ടോ: വി.കെ. അജി
കോഴിക്കോട്ട് നടന്ന തെരുവുനായ്ക്കളെ ദത്തു നൽകൽ പരിപാടിക്കെത്തിയ പെൺകുട്ടി സ്വന്തമാക്കിയ നായക്കുട്ടിയുമായി | ഫോട്ടോ: പി കൃഷ്ണപ്രദീപ്
കോഴിക്കോട്ട് നടക്കുന്ന ദേശീയ വനിതാ ഫുട്ബോളില്‍ ഉത്തരാഖണ്ഡിനെതിരെ ഹെഡറിലൂടെ ഗോള്‍ നേടാന്‍ ശ്രമിക്കുന്ന കേരള ക്യാപ്റ്റന്‍ നിഖില. കേരളാതാരങ്ങളായ മാനസ, അശ്വതി എന്നിവര്‍ സമീപം. മല്‍സരം 3-1-ന് കേരളം ജയിച്ചു. ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..