
കോഴിക്കോട്ട് നടക്കുന്ന ദേശീയ വനിതാ ഫുട്ബോളിൽ ജമ്മു കശ്മീരിന്റെ ഗോൾകീപ്പർ സംഗീതയെ നിസ്സഹയാക്കി സിക്കിമിന്റെ സുജു ഹംഗ്മ ഗോൾ നേടിയപ്പോൾ. സുജു ഹാട്രിക് ഗോൾ നേടിയ മൽസരം 5 - 0 ന് സിക്കിം വിജയിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
കോഴിക്കോട്ട് നടക്കുന്ന ദേശീയ വനിതാ ഫുട്ബോളിൽ ജമ്മു കശ്മീരിന്റെ ഗോൾകീപ്പർ സംഗീതയെ നിസ്സഹയാക്കി സിക്കിമിന്റെ സുജു ഹംഗ്മ ഗോൾ നേടിയപ്പോൾ. സുജു ഹാട്രിക് ഗോൾ നേടിയ മൽസരം 5 - 0 ന് സിക്കിം വിജയിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരദാന ചടങ്ങിൽ നിന്ന് | ഫോട്ടോ: പ്രവീൺദാസ് എം മാതൃഭൂമി
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരദാന ചടങ്ങിൽ നിന്ന് | ഫോട്ടോ: പ്രവീൺദാസ് എം മാതൃഭൂമി
കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗോവയും ഡൽഹിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
മാതൃഭൂമി കോട്ടയ്ക്കൽ യൂണിറ്റ് ഓഫ്സെറ്റ് വിഭാഗത്തിൽ നിന്ന് വിരമിക്കുന്ന മെഷീൻ മാൻ എ.എം. ഹരികുമാറിന് റീജണൽ മാനേജർ സി. സുരേഷ്കുമാർ കമ്പനിയുടെ ഉപഹാരം നൽകിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ | മാതൃഭൂമി
മാതൃഭൂമി സീഡ് ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ ചിത്ര രചനാ മത്സരത്തിൽ വിജയികളായവരും ലോക ഭക്ഷ്യദിനത്തിൽ നടത്തിയ ഭക്ഷ്യമേളയിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും വിജയികളായവരും സമ്മാനങ്ങളുമായി മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്കുമാർ, സീഡ് ജില്ലാ കോ-ഓർഡിനേറ്റർ കെ.വി. നന്ദകുമാർ എന്നിവരോടൊപ്പം | ഫോട്ടോ: അജിത് ശങ്കരൻ | മാതൃഭൂമി
മാതൃഭൂമി സീഡ് ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ ചിത്ര രചനാ മത്സരത്തിൽ വിജയികളായവരും ലോക ഭക്ഷ്യദിനത്തിൽ നടത്തിയ ഭക്ഷ്യമേളയിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും വിജയികളായവരും മാതൃഭൂമി കോട്ടയ്ക്കൽ യൂണിറ്റിൽ നിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ | മാതൃഭൂമി
കോവിഡ് ബാധിതനായതിനെ തുടർന്ന് പാലാ എം.എൽ.എ. മാണി സി.കാപ്പൻ പി.പി.ഇ കിറ്റ് ധരിച്ച് രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണിയെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഷാളണിയിച്ച് സ്വീകരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണിയെ മന്ത്രി റോഷി അഗസ്റ്റിൻ ഷാളണിയിച്ച് സ്വീകരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
തൃശ്ശൂർ വ്യാകുല മാതാവിൻ ബസിലിക്ക തിരുന്നാളിന്റെ ഭാഗമായി നടന്ന പഞ്ചവാദ്യം | ഫോട്ടോ: മനീഷ് ചേമഞ്ചേരി | മാതൃഭൂമി
സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരദാന ചടങ്ങിനെത്തിയ മികച്ച നടനുള്ള പുരസ്ക്കാരം നേടിയ ജയസൂര്യയും, മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിയ അന്ന ബെന്നും ജൂറി ചെയർപേഴ്സൺ സുഹാസിനിക്കൊപ്പം | ഫോട്ടോ: എസ്. ശ്രീകേഷ് | മാതൃഭൂമി
എ.ഐ.വൈ.എഫ്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ നടന്ന വിളംബര ജാഥ | ഫോട്ടോ: ലതീഷ് പൂവത്തൂർ | മാതൃഭൂമി
കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം തൃശൂരിൽ നടന്ന ചടങ്ങിൽ പി.എസ്. വിദ്യാധരന് കലാമണ്ഡലം ഗോപി സമ്മാനിക്കുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരദാന ചടങ്ങിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാക്കളായ അധീർ രഞ്ജൻ ചൗധരി, മല്ലികാർജുൻ ഖാർഗെ എന്നിവർക്കൊപ്പം വിജയ് ചൗക്കിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
കുരുങ്ങിക്കുരുങ്ങി.......... സമാന്തരപാലത്തിലെ അറ്റകുറ്റപ്പണികൾ മൂലം അടച്ചിട്ടിരിക്കുന്നതിനെ തുടർന്ന് കൊല്ലം ഇരുമ്പ്പാലത്തിൽ ഇന്ന് അനുഭവപ്പെട്ട തിരക്ക്. താലൂക്ക് കച്ചേരി മുതൽ ഹൈസ്കൂൾ ജംക്ഷൻ വരെയുള്ള കുരുക്ക് മണിക്കൂറുകൾ നീണ്ടു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
ശമ്പള പരിഷ്ക്കരണത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ബി എം എസ് സംസ്ഥാന സെക്രട്ടറി മുരളീധരൻ ഉദ്ഘാടനം നിർവഹിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിനെ സംരക്ഷിക്കുക, പ്രതിമാസ പെൻഷൻ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് തിരുവനന്തപുരം ജില്ലാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (എ ഐ ടി യു സി ) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കേരള എയിഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
സപ്ലൈകോ നാഷണൽ എംപ്ലോയീസ് അസോസിയേഷൻ (ഐ എൻ ടി യു സി) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിനെത്തിയ മന്ത്രി എം വി ഗോവിന്ദൻ ശുചീകരണ തൊഴിലാളികളുമായി സംസാരിക്കുന്നു. മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കോട്ടയത്ത് നടന്ന ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ എത്തിയ ദേശീയ ജനറൽ സെക്രട്ടറി ഡി. പുരന്ദേശ്വരിയെ വേദിയിലേക്ക് സ്വീകരിച്ചുകൊണ്ടുവരുന്നു. നേതാക്കളായ ജോർജ്കുര്യൻ, ജി ലീജിൻ ലാൽ, നോബിൾ മാത്യു, അഡ്വ ബി ഗോപാലകൃഷ്ണൻ, എൻ ഹരി എന്നിവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് മാതൃഭൂമി
പാര്‍ട്ടി മങ്കമാര്‍... സി.പി.എം. വളാഞ്ചേരി ഏരിയാസമ്മേളനത്തിന്റെ ഭാഗമായി നടുവട്ടം എ.യു.പി. സ്കൂളില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച മെഗാ തിരുവാതിര | ഫോട്ടോ: അജിത് ശങ്കരന് മാതൃഭൂമി
നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സ് കണ്ണൂർ കാൽടെക്സിൽ സംഘടിപ്പിച്ച പ്രതിഷേധം സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
സി.പി.ഐ.എം. ജില്ലാ കമ്മിറ്റി തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്കായി കണ്ണൂർ നായനാർ അക്കാദമിയിൽ സംഘടിപ്പിച്ച ശില്പശാല കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
ജനറൽ സെക്രട്ടറി ഷിജുഖാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിലേക്ക് യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
ജനറൽ സെക്രട്ടറി ഷിജുഖാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
ജനറൽ സെക്രട്ടറി ഷിജുഖാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിലേക്ക് യുവജനസംഘടനകൾ നടത്തുന്ന പ്രതിഷേധ മാർച്ചുകളെ തടയുന്നതിനായി സ്ഥാപിച്ച ബാരിക്കേഡുകൾ ഉറപ്പിച്ചുകെട്ടുന്ന പോലീസുകാർ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
ആൾ കേരള കോവിഡ് ബ്രിഗേഡ് പാലക്കാട് കളക്ട്രേറ്റിലേക്ക് സംഘടിപ്പിച്ചു മൗന പ്രതിഷേധ ജാഥ | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ഭിന്നശേഷിക്കാർക്കായുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണപദ്ധതിയുടെ ഉദ്ഘാടനത്തിനു ശേഷം മന്ത്രി ഡോ. ആർ. ബിന്ദു സ്കൂട്ടറുകൾ വിതരണം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് മാതൃഭൂമി
സാമൂഹ്യ നീതി വകുപ്പ്, ആലപ്പുഴ ജില്ലാ ഭരണകൂടം, ഓർഫനേജ് കൺട്രോൾ ബോർഡ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ജൈവികം, അജയ്യം എന്നീ പരിപാടികൾ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് മാതൃഭൂമി
ശീതകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റ് ഹൗസിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പാർട്ടി നേതാവ് രാഹുൽ ഗാന്ധിയും മറ്റുള്ളവരും പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ശീതകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റ് ഹൗസിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പാർട്ടി നേതാവ് രാഹുൽ ഗാന്ധിയും മറ്റുള്ളവരും പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പാർലമെന്റിലെത്തിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ആവേശപ്പോരിൽ... പാലക്കാട് മലമ്പുഴക്ക് സമീപത്തെ ചെളികണ്ടത്തിൽ കന്നുപൂട്ട് മത്സരത്തിനായി കന്നുകളെ പരിശീലിപ്പിക്കുന്നതിനിടെ പൂട്ടുകാരൻ തെറിച്ചുവീഴുന്ന കാഴ്ച | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
പെൺ കരുത്ത്... കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ ആരംഭിച്ച ഇരുപത്തിയാറാമത് ദേശീയ സീനിയർ വനിതാ ഫുട്ബോൾ ടൂർണ്ണമെന്റിലെ ആദ്യ ദിനത്തിൽ നിലവിലെ ചാമ്പ്യന്മാരായ മണിപ്പൂരും മേഘാലയയും തമ്മിൽ നടന്ന മത്സരം. ഏകപക്ഷീയമായ നാല് ഗോളുകൾക്കു മണിപ്പൂർ വിജയിച്ചു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
പെൺ കരുത്ത്... കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ ആരംഭിച്ച ഇരുപത്തിയാറാമത് ദേശീയ സീനിയർ വനിതാ ഫുട്ബോൾ ടൂർണ്ണമെന്റിലെ ആദ്യ ദിനത്തിൽ നിലവിലെ ചാമ്പ്യന്മാരായ മണിപ്പൂരും മേഘാലയയും തമ്മിൽ നടന്ന മത്സരം. ഏകപക്ഷീയമായ നാല് ഗോളുകൾക്കു മണിപ്പൂർ വിജയിച്ചു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
ന്യൂഡൽഹിയിൽ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റ് ഹൗസിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി മാസ്ക്ക് ഊരിമാറ്റുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ശബരിമല സന്നിധാനത്ത് പതിനെട്ടാം പടി കയറുന്ന അയ്യപ്പന്മാർ | ഫോട്ടോ: വി.കെ. അജി മാതൃഭൂമി
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ | ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ | മാതൃഭൂമി
കുവലയ വിലോചനേ... തോടായത്തിന്റെ കഥകളി യോഗത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ആഴ്ചവട്ടം സമൂഹ മന്ദിരത്തിൽ നടന്ന നളചരിതം രണ്ടാം ദിവസം കഥകളിയിൽ നളനായി പീശപ്പള്ളി രാജീവനും, ദമയന്തിയായി ഡോ ഹരിപ്രിയ നമ്പൂതിരിയും അരങ്ങിൽ | ഫോട്ടോ: സാജൻ വി.നമ്പ്യാർ | മാതൃഭൂമി
കേരളാ ബാങ്കിന്റെ കുട്ടികൾക്കായുള്ള നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു | ഫോട്ടോ: ജി.ബിനുലാൽ | മാതൃഭൂമി
വൈദ്യുതി ഭേദഗതി ബിൽ 2021 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി നാഷണൽ കോ - ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേർസിന്റെ നേതൃത്വത്തിൽ വൈദ്യുതി ജീവനക്കാരും പൊതുജനങ്ങളും ചേർന്ന് കണ്ണൂർ തെക്കി ബസാറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ | ഫോട്ടോ: ലതീഷ് പൂവത്തൂർ | മാതൃഭൂമി
രാജ്യസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി, ഉമ്മൻ ചാണ്ടി സ്പീക്കർ എം.ബി രാജേഷ് എന്നിവർ നിയമസഭയിലെത്തി വോട്ട് രേഖപ്പെടുത്തുന്നു | ചിത്രം: ബിജു വർഗീസ്|മാതൃഭൂമി
രാജ്യസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ നിയമസഭയിലെത്തി വോട്ട് രേഖപ്പെടുത്തുന്നു | ചിത്രം: ബിജു വർഗീസ്|മാതൃഭൂമി
വിട്ടുകൊടുക്കില്ല... കോഴിക്കോട് ആരംഭിച്ച ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ മധ്യ പ്രദേശും ഉത്തരാഖണ്ഡും തമ്മിലുള്ള ആദ്യ മത്സരത്തിൽ മധ്യ പ്രദേശിന്റെ ആർതി റാത്തോഡിന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ഉത്തരാഖണ്ഡിന്റെ ഗോളി മീന സിങ്ങും,ഹേമ പന്തും | ചിത്രം: സാജൻ വി.നമ്പ്യാർ|മാതൃഭൂമി
ശബരിമല സന്നിദ്ധാനത്ത് ദർശനത്തിന് എത്തിയ അയ്യപ്പന്മാരൂടെ തിരക്ക് | ചിത്രം: വി.കെ.അജി|മാതൃഭൂമി
കൺനിറയെ കണ്ടപ്പോൾ .... ശബരിമല സന്നിധാനത്ത് കന്നി ദർശനത്തിന് മണികണ്ഠനും മാളികപ്പുറവും ആദ്യമായി അയ്യപ്പസ്വാമിയെ കണ്ടപ്പോൾ | ഫോട്ടോ: വി.കെ.അജി | മാതൃഭൂമി
ആത്മസമർപ്പണം.....ശബരിമല അയ്യപ്പ ദർശനം കഴിഞ്ഞ് നെയ്യഭിഷേകത്തിനു ശേഷം നാളികേരം ആഴിയിലെറിഞ്ഞ് പ്രാർത്ഥിക്കുന്ന ഭക്തൻ | ചിത്രം: വി.കെ.അജി|മാതൃഭൂമി
എന്‍.സി.സി.യുടെ 73-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഭോപ്പാലിലെ ശൗര്യ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുന്ന കാഡറ്റുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കാഡറ്റുകള്‍ക്ക് ആശംസ നേര്‍ന്നു.
ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ചിതാഭസ്മം മുംബൈയില്‍ നടന്ന കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്തിനുശേഷം ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്കു സമീപം അറബിക്കടലില്‍ നിമഞ്ജനം ചെയ്യുന്നു
വാക്കുകളില്ലാതെ... ഭര്‍ത്താവിന്റെ പീഢനത്തില്‍ പരാതിപ്പെട്ട് ആത്മഹത്യചെയ്ത നിയമവിദ്യാര്‍ഥി മൊഫിയ പര്‍വീണിന്റെ ആലുവയിലെ വീട്ടിലെത്തി മാതാവ് ഫാരിസയെ ആശ്വസിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാര്‍ മാതൃഭൂമി
കോഴിക്കോട്ട് നടക്കുന്ന ദേശീയ വനിതാ ഫുട്ബോളിൽ ജമ്മു കശ്മീരിന്റെ ഗോൾകീപ്പർ സംഗീതയെ നിസ്സഹയാക്കി സിക്കിമിന്റെ സുജു ഹംഗ്മ ഗോൾ നേടിയപ്പോൾ. സുജു ഹാട്രിക് ഗോൾ നേടിയ മൽസരം 5 - 0 ന് സിക്കിം വിജയിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..