നവംബര്‍ 26 ചിത്രങ്ങളിലൂടെ


1/77

ഭരണഘടനാ ദിനത്തിന്റെ ഭാഗമായി എസ്.സി. മോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'അംബേദ്ക്കറും നരേന്ദ്ര മോദി സർക്കാരും' സെമിനാർ ബി.ജെ.പി എസ്.സി. മോർച്ച ദേശീയ സെക്രട്ടറി കാങ്കെ ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

2/77

കോഴിക്കോട്‌ ചാലപ്പുറം എം ഹാറ്റിൽ ആരംഭിച്ച ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർത്ഥിനി സന ഫിറോസിന്റെ ചിത്ര പ്രദർശനം | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

3/77

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഇവരുടെ കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്തശേഷം വൈദ്യപരിശോധനക്കായി കൊണ്ടുപോകുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

4/77

പി.നൗഷാദ് അനുസ്മരണ പൊതുയോഗം കോഴിക്കോട്‌ പാളയത്ത് സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

5/77

ആക്ടീവ് കോഴിക്കോട് സംഘടിപ്പിച്ച ''സാദരം കോഴിക്കോട്'' പരിപാടിയിൽ പി.കെ ഗോപി ഉപഹാരം പി.കെ സുനിൽകുമാറിന് സമർപ്പിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

6/77

എഴുപത്തിമൂന്നാം എന്‍.സി.സി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല വൃക്ഷത്തൈ നടല്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍.സി.സി കോംപ്ലക്‌സിൽ വെച്ച് വനം വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

7/77

കർഷക സമര വാർഷികത്തോടനുബന്ധിച്ച് സംയുക്ത കർഷക സമിതി കോഴിക്കോട്‌ കിഡ്‌സൺ കോർണറിൽ സംഘടിപ്പിച്ച കിസാൻ മഹാ പഞ്ചായത്ത് കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. വിശ്വൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

8/77

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു. എ.അസ്മത്തുള്ള ഖാൻ, യു.എസ് ജിജിത്, എം.വിജയകുമാർ, ബീന പൂവ്വത്തിൽ, ഡോ.മനോജ് ജോൺസൺ, കെ.ജെ കുര്യാക്കോസ്, ഇ.മൊയ്തീൻകോയ, കെ.പി രാജൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

9/77

സി.പി.ഐ. ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ ഭരണഘടനാ സംരക്ഷണ സദസ് അഡ്വ.ഹരീഷ് വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

10/77

ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കെ.എസ്.കെ.ടി.യു ഓമല്ലൂരിൽ നടത്തിയ പൊതുയോഗം കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ്‌ പി.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

11/77

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചി മെട്രോ ഓഫീസേഴ്സ് അസോസിയേഷന്‍ സംഭാവന ചെയ്ത തുകയുടെ ചെക്ക് കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാറില്‍നിന്ന് വ്യവസായ മന്ത്രി പി രാജീവ് ഏറ്റുവാങ്ങുന്നു. തങ്ങളുടെ ഒരു ദിവസത്തെ വേതനമാണ് കൊച്ചി മെട്രോ ഓഫീസേഴ്സ് അസോസിയേഷന്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.

12/77

വീര മൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ചുകൊണ്ട് ടീം കണ്ണൂർ സോൾജിയേഴ്‌സ് കണ്ണൂർ യുദ്ധ സ്മാരകത്തിൽ ദീപങ്ങൾ തെളിയിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ | മാതൃഭൂമി

13/77

ദേശീയ കർഷക സമരത്തിന്റ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംയുക്ത കർഷക സമിതി രാജ്ഭവനിലേയ്ക്ക് നടത്തിയ ഐക്യദാർഢ്യ മാർച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ | മാതൃഭൂമി

14/77

വൈദ്യുതി ഭേദഗതി നിയമം പിൻവലിക്കുക, വിളകളുടെ താങ്ങുവിലക്ക് നിയമപരിരക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കർഷക സമിതി പാലക്കാട് ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച സംയുക്ത കർഷകമാർച്ചും കൂട്ടായ്മയും സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ | മാതൃഭൂമി

15/77

തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാര ചടങ്ങുകൾക്കെത്തിച്ച ബിച്ചു തിരുമലയുടെ മൃതദേഹത്തിന് ഔദ്യോഗിക ബഹുമതി അർപ്പിക്കുന്ന കേരള പോലീസ് സേനാംഗങ്ങൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ | മാതൃഭൂമി

16/77

മലപ്പുറം ടൗൺഹാളിലാരംഭിച്ച കുടുംബശ്രീ ഭക്ഷ്യ വിപണനമേളയ്ക്ക് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി പാല് കാച്ചുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ | മാതൃഭൂമി

17/77

രുചിയുടെ വടക്കിനി... മലപ്പുറം ടൗൺഹാളിലാരംഭിച്ച കുടുംബശ്രീ ഭക്ഷ്യ വിപണനമേളയിൽ ഉണ്ടാക്കിയ കൊത്തു പൊറോട്ടയുടെ സ്വാദ് നുണയുന്നവർ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ | മാതൃഭൂമി

18/77

മലപ്പുറം കളക്ടറേറ്റിൽ നടന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിൽ മന്ത്രി പി.എം.മുഹമ്മദ് റിയാസ്, എം.എൽ.എ. മാരായ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, പി.നന്ദകുമാർ എന്നിവരുമായി സംസാരിക്കുന്നു. എം.എൽ.എ.മാരായ മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, ടി.വി. ഇബ്രാഹിം, പി.കെ.ബഷീർ, കെ.പി.എ.മജീദ്, എ.പി.അനിൽകുമാർ എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ | മാതൃഭൂമി

19/77

കർഷക സമരത്തിന് ഒരുവർഷം തികയുന്നതിന്റെ ഭാഗമായി മലപ്പുറത്ത് സംയുക്ത കർഷക സമിതി നടത്തിയ ബഹുജന റാലി | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ | മാതൃഭൂമി

20/77

മലപ്പുറം ഗവ:കോളേജിന്റെ സുവർണജൂബിലി ആഘോഷങ്ങൾ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ | മാതൃഭൂമി

21/77

മലപ്പുറം ഗവ:കോളേജിന്റെ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഡോ.ആർ.ബിന്ദുവിനെ മന്ത്രി വി.അബ്ദുറഹ്മാൻ, പി.ഉബൈദുള്ള എം.എൽ.എ., പ്രിൻസിപ്പൽ ഡോ.എ.കെ.ദാമോദരൻ എന്നിവർ ചേർന്ന് വേദിയിലേക്ക് സ്വീകരിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ | മാതൃഭൂമി

22/77

കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കലക്ട്രേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ | മാതൃഭൂമി

23/77

ഡോ.വർഗീസ് കുര്യന്റെ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം പട്ടം മിൽമ ഭവനിൽ സ്ഥാപിച്ച ഡോ.വർഗീസ് കുര്യന്റെ പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി അനാച്ഛാദനം ചെയ്യുന്നു. മിൽമ ചെയർമാൻ കെ.എസ്.മണി, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, ആന്റണി രാജു തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ | മാതൃഭൂമി

24/77

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി കോന്നി മങ്ങാരം പൊന്തനാംകുഴി കോളനിയിലെ അങ്കണവാടിയില്‍ നടത്തിയ സ്പെഷല്‍ കാമ്പയിന്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ | മാതൃഭൂമി

25/77

ഭരണഘടനാദിനത്തോടനുബന്ധിച്ചു പത്തനംതിട്ട കളകട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞചൊല്ലി കൊടുക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ | മാതൃഭൂമി

26/77

പത്തനംതിട്ട അഴൂർ പാറക്കടവ് പാലത്തിലെ ടാറിംഗ്‌ ഇളകി യാത്ര ദുസ്സഹമായ നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ | മാതൃഭൂമി

27/77

പത്തനംതിട്ട കൈപ്പട്ടൂർ ഏഴംകുളം റോഡ് തകർന്ന നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ | മാതൃഭൂമി

28/77

കർഷക നിയമത്തിനെതിരായ കർഷകരുടെ പ്രതിഷേധത്തിന്‌ ഒരു വർഷം തികയുന്ന വേളയിൽ വെള്ളിയാഴ്ച ഡൽഹി ഗാസിപൂരിലെ പ്രതിഷേധ സ്ഥലത്ത്‌ അഖിലേന്ത്യ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്‌ എത്തിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ | മാതൃഭൂമി

29/77

കർഷക നിയമത്തിനെതിരായ കർഷകരുടെ പ്രതിഷേധത്തിന്‌ ഒരു വർഷം തികയുന്ന വേളയിൽ വെള്ളിയാഴ്ച ഡൽഹി ഗാസിപൂരിലെ പ്രതിഷേധ സ്ഥലത്ത്‌ അഖിലേന്ത്യ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്‌ എത്തിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ | മാതൃഭൂമി

30/77

പത്തനംതിട്ട ഇലന്തൂര്‍ ഗവണ്‍മെന്റ് കോളേജിന്റെ കെട്ടിടം പണിയാന്‍ അനുവദിച്ച പൂമലക്കുന്നിലെ സ്ഥലം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

31/77

പത്തനംതിട്ട ഇലന്തൂർ ഗവൺമെന്റ് കോളേജിന്റെ കെട്ടിടം പണി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പൂമലക്കുന്നിൽ കോളേജിന് അനുവദിച്ച സ്ഥലത്ത് തറക്കല്ലിട്ട് പ്രതിഷേധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

32/77

സ്കൂട്ടർ സൈക്കിൾ..... ഇൻസ്റ്റാഗ്രാമിലൂടെ സൈക്കിൾ ഭ്രമം വഴി ചങ്ങായിമാരായതാണ് ആലുവ സ്വദേശി ബാദുഷയും കോഴിക്കോട് സ്വദേശികളായ അബിനും ജിതിനും. കേരളം കറങ്ങാൻ ഉള്ള മോഹം കലശലായപ്പോൾ സൈക്കിൾ എടുത്തു ഒരുക്കം തുടങ്ങിയപ്പോൾ ആണ് പെട്രോൾ വില നൂറു കടന്നത്. ഉള്ള സൈക്കിൾ മോഡിഫൈ ചെയ്തു പെട്രോൾ വിലക്കെതിരെയുള്ള പ്രതിഷേധം അറിയിക്കുകയാണ് ഉദ്ദേശമെന്ന് ബാദുഷ പറയുന്നു. കാസർകോട് നിന്നും നവംബർ 20 ന് ആരംഭിച്ച യാത്ര വെള്ളിയാഴ്ച രാവിലെ തൃശൂരിൽ എത്തി. ബാദുഷയും അബിനും പ്ലസ് ടു രണ്ടാം വർഷ വിദ്യാർത്ഥികളും ജിതിൻ ടോമി ബിരുദ വിദ്യാർത്ഥിയുമാണ് | ഫോട്ടോ: ജെ. ഫിലിപ്പ്‌ മാതൃഭൂമി

33/77

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പുനർ നിയമനത്തിലൂടെ തിരിച്ചെത്തിയതിൽ പ്രതിഷേധിച്ച് സർവകലാശാലാ ആസ്ഥാനത്തു നടന്ന മാർച്ചിൽ പങ്കെടുത്ത കെ.എസ്‌.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

34/77

അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്സ് അസോസിയഷൻ - കേരള ജില്ലാ സമ്മേളനം കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

35/77

നാട്ടുവാദ്യ കലാകാര കൂട്ടായ്മ പാലക്കാട് ജില്ലാ കോർഡിനേഷൻ കമ്മറ്റി വിവിധ കലാപ്രകടനങ്ങളുടെ അകമ്പടിയോടെ നടത്തിയ കളക്ട്രേറ്റ് മാർച്ച്‌ | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

36/77

നാട്ടുവാദ്യ കലാകാര കൂട്ടായ്മ പാലക്കാട് ജില്ലാ കോർഡിനേഷൻ കമ്മറ്റി വിവിധ കലാപ്രകടനങ്ങളുടെ അകമ്പടിയോടെ നടത്തിയ കളക്ട്രേറ്റ് മാർച്ച്‌ | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

37/77

തമിഴ് സിനിമാ നടൻ നാസർ ആലപ്പുഴ പോർട്ട് മ്യൂസിയത്തിൽ നടക്കുന്ന 'ലോകമേ തറവാട്' പ്രദർശനം കാണാനെത്തിയപ്പോൾ| ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

38/77

തൃശ്ശൂരിൽ നടക്കുന്ന കേരള റവന്യു ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ.) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

39/77

കൊല്ലം പ്രസ്സ് ക്ലബ്ബ് നടത്തിയ വി ലക്ഷ്മണൻ അനുസ്മരണ ചടങ്ങിൽ ജേർണലിസം അവാർഡ് ആതിര ശിവന് മന്ത്രി പി പ്രസാദ് സമ്മാനിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

40/77

കൊല്ലം പ്രസ്സ് ക്ലബ്ബ് നടത്തിയ വി ലക്ഷ്മണൻ അനുസ്മരണ ചടങ്ങ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

41/77

കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊല്ലം ചിന്നക്കടയിൽ കർഷക സംയുക്ത സമര സമിതി നടത്തിയ കർഷക റാലിയും ധർണ്ണയും ജില്ലാ പ്രസിഡൻറ് എസ് അജയഘോഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

42/77

കർഷക കോൺഗ്രസ്സ് കൊല്ലം ജില്ലാകമ്മിറ്റി നടത്തിയ കർഷക ഐക്യദാർഢ്യ പ്രതിഷേധ ധർണ്ണ മുൻ ഡി സി സി പ്രസിഡൻറ് ബിന്ദു കൃഷ്ണ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

43/77

ശബരിമലയിൽ ദർശനത്തിനായി വരിനിൽക്കുന്ന അയ്യപ്പഭക്തർ | ഫോട്ടോ: വി.കെ. അജി മാതൃഭൂമി

44/77

ആലപ്പുഴ സഖറിയ ബസാർ മർക്കസ് മസ്ജിദിൽ വെള്ളിയാഴ്ച നടന്ന സൗഹൃദ ഖുത്വവയിൽ പങ്കെടുക്കുന്ന ഫാ. ക്രിസ്റ്റഫർ അർഥിശേരി, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, വിശ്വാഗാജി മഠം മേധാവി സ്വാമി അസ്പർശാനന്ദ തുടങ്ങിയവർ | ഫോട്ടോ: സി. ബിജു മാതൃഭൂമി

45/77

കേരളം-ലക്ഷദ്വീപ് സന്തോഷ് ട്രോഫി മത്സരത്തിൽ നിന്ന് | ഫോട്ടോ: ബി.മുരളീകൃഷ്ണന്‍ | മാതൃഭൂമി

46/77

ഭരണഘടനാദിനത്തിന്റെ ഭാഗമായി ഡൽഹിയിൽ തെരുവുനിവാസികളായ കുട്ടികൾ ഭരണഘടന വായിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

47/77

കേന്ദ്ര സർക്കാരിനെതിരെ ആർ.എസ്.പി. ഡൽഹിയിൽ നടത്തിയ പ്രതിഷേധ മാർച്ച്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

48/77

പുനർനിയമനത്തിലൂടെ തിരിച്ചെത്തുന്ന വി.സി ക്കെതിരെ കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്ത് കെ.എസ്.യു നടത്തിയ പ്രതിഷേധം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

49/77

സിനിമാതാരം ഉണ്ണി മുകുന്ദൻ ശബരിമല സന്നിധാനത്ത് ദർശനത്തിന് എത്തിയപ്പോൾ | ഫോട്ടോ: വി.കെ. അജി മാതൃഭൂമി

50/77

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവർ ന്യൂഡൽഹിയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഭരണഘടനാദിനം 'സംവിധാൻ ദിവസ്' ആഘോഷ ചടങ്ങിനെത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

51/77

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവർ ന്യൂഡൽഹിയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഭരണഘടനാദിനം 'സംവിധാൻ ദിവസ്' ആഘോഷ ചടങ്ങിനെത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

52/77

വീണ്ടും തുഴയെറിയാൻ... നെഹ്‌റുട്രോഫി വള്ളംകളി ആലപ്പുഴക്കാരുടെ മാത്രമല്ല മലയാളികളെ മുഴുവൻ ആവേശത്തിരയിലാക്കുന്ന മത്സരമാണ്. കോവിഡ് കഴിഞ്ഞ രണ്ടുവർഷത്തെ ആഘോഷം മുക്കിക്കളഞ്ഞു. മാറിയ സാഹചര്യത്തിൽ ഇത്തവണയെങ്കിലും പുന്നമടയിൽ തുഴ വീഴുമെന്ന പ്രതീക്ഷയിലാണ് വള്ളംകളി പ്രേമികൾ.

53/77

കണ്ണൂർ മാലൂർപടി അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി അച്ഛന്മാർ കുളിക്കാനായി നീങ്ങുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

54/77

കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച മാർച്ചും ധർണയും അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി

55/77

അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്‌സ് അസോസിയഷൻ - കേരള ജില്ലാ സമ്മേളനം കണ്ണൂർ ഗുരുഭവനിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി

56/77

എൻ ജി ഒ സെന്റർ സംസ്ഥാന നേതൃത്വ സമ്മേളനം തിരുവനന്തപുരത്ത്‌ എം.വി. ശ്രേയാംസ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി ബിനുലാൽ മാതൃഭൂമി

57/77

ആലപ്പുഴ നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.​വൈ.എഫ്‌. വാട്ടർ അതോറിറ്റിയിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്‌.എം. ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി ബിജു മാതൃഭൂമി

58/77

കണ്ണൂര്‍ മാലൂര്‍പടി പെരുമാൾ സന്നിധിയില്‍ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി ഇളനീര്‍ കാവുകള്‍ക്കു വേണ്ടി നടന്ന മല്‍പിടുത്തം | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

59/77

കണ്ണൂർ മാലൂർപ്പടി പെരുമാൾ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി ഇളനീർ കാവുമായി ഭക്തരെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

60/77

കേരള സ്റ്റേറ്റ് സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് യൂണിയൻ പാലക്കാട് കലക്ടറേറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ | ഫോട്ടോ: അഖിൽ ഇ.എസ് മാതൃഭൂമി

61/77

വന്യമൃഗങ്ങളിൽ നിന്ന് കുടിയേറ്റ കർഷകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടിയേറ്റ കർഷകർ നടത്തിയ പാലക്കാട് കളക്ട്രേറ്റ് മാർച്ച് | ഫോട്ടോ: അഖിൽ ഇ.എസ് മാതൃഭൂമി

62/77

വന്യമൃഗങ്ങളിൽ നിന്ന് കുടിയേറ്റ കർഷകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടിയേറ്റ കർഷകർ നടത്തിയ പാലക്കാട് കളക്ട്രേറ്റ് മാർച്ച് | ഫോട്ടോ: അഖിൽ ഇ.എസ് മാതൃഭൂമി

63/77

ബി & ആർ.ഡബ്ല്യു.എഫ് (ഐ.എൻ.ടി.യു.സി) യുടെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രേറ്റ് പടിക്കൽ നടന്ന നിർമാണ തൊഴിലാളികളുടെ ധർണ കെ.പി.സി.സി. ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്.അഖിൽ | മാതൃഭൂമി

64/77

തിരുമലയിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ബിച്ചു തിരുമലയുടെ മൃതദേഹത്തിൽ മന്ത്രി ആന്റണി രാജു അന്തിമോപചാരം അർപ്പിക്കുന്നു | ചിത്രം: എസ്.ശ്രീകേഷ്|മാതൃഭൂമി

65/77

തിരുമലയിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ബിച്ചു തിരുമലയുടെ മൃതദേഹത്തിൽ മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള അന്തിമോപചാരം അർപ്പിക്കുന്നു | ചിത്രം: എസ്.ശ്രീകേഷ്|മാതൃഭൂമി

66/77

തിരുമലയിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ബിച്ചു തിരുമലയുടെ മൃതദേഹത്തിൽ കുമ്മനം രാജശേഖരൻ അന്തിമോപചാരം അർപ്പിക്കുന്നു | ചിത്രം: എസ്.ശ്രീകേഷ്|മാതൃഭൂമി

67/77

തിരുമലയിലെ വസതിയിൽ ബിച്ചു തിരുമലയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ | ചിത്രം: എസ്.ശ്രീകേഷ്| മാതൃഭൂമി

68/77

തിരുമലയിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ബിച്ചു തിരുമലയുടെ മൃതദേഹത്തിൽ മന്ത്രിമാരായ സജി ചെറിയാനും, ശിവൻകുട്ടിയും അന്തിമോപചാരം അർപ്പിച്ചപ്പോൾ | ചിത്രം: എസ്.ശ്രീകേഷ്|മാതൃഭൂമി

69/77

തളരാത്ത മോഹവുമായി കാല്‍പ്പന്തുരാജാവിന്നരികില്‍...

70/77

ശബരിമലയിലെ ഭക്തരുടെ ദർശനക്കാഴ്ചകൾ | ഫോട്ടോ: വി.കെ. അജി| മാതൃഭൂമി

71/77

ശബരിമലയിലെ ഭക്തരുടെ ദർശനക്കാഴ്ചകൾ | ഫോട്ടോ: വി.കെ. അജി| മാതൃഭൂമി

72/77

ശബരിമലയിലെ ഭക്തരുടെ ദർശനക്കാഴ്ചകൾ | ഫോട്ടോ: വി.കെ. അജി| മാതൃഭൂമി

73/77

ശബരിമലയിലെ ഭക്തരുടെ ദർശനക്കാഴ്ചകൾ | ഫോട്ടോ: വി.കെ. അജി| മാതൃഭൂമി

74/77

ശബരിമലയിലെ ഭക്തരുടെ ദർശനക്കാഴ്ചകൾ | ഫോട്ടോ: വി.കെ. അജി| മാതൃഭൂമി

75/77

മജിസ്ട്രേറ്റായാലും മതിലൊരു പ്രശ്നമല്ല...

76/77

77/77

പി.നൗഷാദ് അനുസ്മരണ പൊതുയോഗം കോഴിക്കോട്‌ പാളയത്ത് സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented