നവംബര്‍ 24 ചിത്രങ്ങളിലൂടെ


1/56

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് കോഴിക്കോട്ടെത്തിയ ജമ്മു കശ്മീർ ടീമിനെ റെയിൽവേ സ്റ്റേഷനിൽ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാലിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

2/56

ഭക്ഷണത്തിൽ മതം കലർത്തുന്ന രാഷ്ട്രീയത്തിനെതിരെ കോഴിക്കോട് ഫ്രീഡം സ്ക്വയറിൽ ഡി.വൈ.എഫ്.ഐ. ഒരുക്കിയ 'ഫുഡ് സ്ട്രീറ്റ്' | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

3/56

കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ അങ്കണം ഷംസുദീൻ സ്മൃതി പുരസ്കാരങ്ങൾ യു.കെ.കുമാരനിൽ നിന്നും പ്രെഫ.കെ.പി.ശങ്കരൻ, ഡോ.സി. രാവുണ്ണി, ഡോ.എം.കൃഷ്ണൻ നമ്പൂതിരി, സുഭാഷ് ചന്ദ്രൻ എന്നിവർ ഏറ്റുവാങ്ങിയപ്പോൾ. ആർ. ശ്രീകുമാർ, എൻ. രാജൻ, അംബിക, ഡോ.പി.സരസ്വതി ഷംസുദീൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

4/56

ഹലാൽ ഭക്ഷണ വിവാദത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി പത്തനംതിട്ടയിൽ നടത്തിയ 'ഫുഡ് സ്ട്രീറ്റ്' കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

5/56

ഭക്ഷണവുമായി ബന്ധപ്പെട്ട് നടത്തുന്ന വർഗീയപ്രചരണത്തിനെതിരെ ഡി.വൈ.എഫ്.ഐ കൊല്ലത്ത് സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ് പരിപാടി, ആടിനെ വിറ്റു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ സുബൈദ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

6/56

കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ബസ്സുകൾ കടന്ന് വരുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

7/56

പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

8/56

നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ കെ.പി.സി.സി സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

9/56

പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ സഞ്ചരിച്ചെന്നു കരുതുന്ന വാഹനം പൊള്ളാച്ചിയിലെ വാഹനം പൊളിക്കൽ കേന്ദ്രത്തിൽ നിന്ന് പോലീസ് കണ്ടെടുത്തപ്പോൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

10/56

പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ സഞ്ചരിച്ചെന്നു കരുതുന്ന വാഹനം പൊള്ളാച്ചിയിലെ വാഹനം പൊളിക്കൽ കേന്ദ്രത്തിൽ നിന്ന് പോലീസ് കണ്ടെടുത്തപ്പോൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

11/56

ഭക്ഷണവുമായി ബന്ധപ്പെട്ട് നടത്തുന്ന വർഗീയപ്രചരണത്തിനെതിരെ ഡി.വൈ.എഫ്.ഐ. മലപ്പുറത്ത് നടത്തിയ 'ഫുഡ് സ്ട്രീറ്റ്' | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

12/56

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ അപ്പോളോ സ്‌പോർട്‌സ് വള്ളിക്കുന്നും ഉദയ സ്‌പോർട്‌സ് ചുള്ളിപ്പാറയും തമ്മിൽ മലപ്പുറം കോട്ടപ്പടി മൈതാനിയിൽ നടന്ന മത്സരത്തിൽ നിന്ന്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഉദയ സ്‌പോർട്‌സ് ചുള്ളിപ്പാറ വിജയിച്ചു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

13/56

പ്രവേശനമില്ല... പണിപൂർത്തിയാകാത്ത എടപ്പാൾ മേൽപ്പാലം | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

14/56

ട്രാക്കിലേറാനാകാതെ... പണിപൂർത്തിയാകാത്ത എടപ്പാൾ മേൽപ്പാലം | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

15/56

കണ്ണൂർ കാൽടെക്സിൽ നടന്ന 'ഫുഡ് സ്ട്രീറ്റി'ൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്‌. സതീഷിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് വിവിധ ഭക്ഷണങ്ങൾ വിതരണം ചെയ്തപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

16/56

തൃശൂർ പടിഞ്ഞാറെകോട്ടയിൽ ഡി.വൈ.എഫ്.ഐ. നടത്തിയ 'ഫുഡ് സ്ട്രീറ്റി'ൽ ഭക്ഷണം വിതരണം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

17/56

കണ്ണൂർ സർവകലാശാലയിൽ അനധികൃത നിയമനമെന്നാരോപിച്ച് എം.എസ്‌.എഫ്. കണ്ണൂർ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

18/56

വെളുക്കാൻ തേച്ചത് പാണ്ടായോ?... കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ 'ചിറകുകൾ' പദ്ധതി പ്രകാരം തങ്ങൾക്ക് വിതരണം ചെയ്ത മേക്കപ്പ് കിറ്റുകൾക്ക് നിലവാരമില്ല എന്നാരോപിച്ച് ട്രാൻസ്‌ജെൻഡേഴ്‌സ് പ്രതിഷേധിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ സമീപം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

19/56

പരമ്പരാഗത വ്യവസായ പട്ടികയിൽ മൺപാത്ര നിർമ്മാണത്തെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള മൺപാത്ര നിർമ്മാണ സമുദായ സഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ മുൻ എം.പി. പി.സി. ചാക്കോ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

20/56

ബാരിക്കേഡ് മറിച്ചിട്ട് തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ ഉന്തും തള്ളും | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

21/56

കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന നിർവാഹകസമിതി യോഗം തിരുവനന്തപുരത്ത്‌ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

22/56

ഭക്ഷണവുമായി ബന്ധപ്പെട്ട് നടത്തുന്ന വർഗീയപ്രചരണത്തിനെതിരെ ഡി.വൈ.എഫ്.ഐ തിരുവനന്തപുരം പാളയം മാർക്കറ്റിനു മുന്നിൽ സംഘടിപ്പിച്ച 'ഫുഡ് സ്ട്രീറ്റ്' | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

23/56

ഭക്ഷണവുമായി ബന്ധപ്പെട്ട് നടത്തുന്ന വർഗീയപ്രചരണത്തിനെതിരെ ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം പാളയം മാർക്കറ്റിനു മുന്നിൽ സംഘടിപ്പിച്ച 'ഫുഡ് സ്ട്രീറ്റ്' ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം കവി മുരുകൻ കാട്ടാക്കടയ്ക്ക് ഭക്ഷണം വിളമ്പി നൽകി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

24/56

ഹലാൽ ഭക്ഷണ വിവാദത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മറ്റി കാൽടെക്‌സിൽ സംഘടിപ്പിച്ച ഫുഡ് 'ഫുഡ്‌ സ്‌ട്രീറ്റ്‌' | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

25/56

മുംബൈ ഭീകരാക്രമണത്തിന്റെ സ്മരണകൾ ഉണർത്തി കാസർകോട്‌ മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ബൈക്ക് റാലിക്ക് കോട്ടയം ഡിസിസി യുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം | ഫോട്ടോ: ജി. ശിവപ്രസാദ്‌ മാതൃഭൂമി

26/56

വഞ്ചിയൂർ കോടതിയിൽ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങിയ ശേഷം പുറത്തേയ്ക്ക് വരുന്ന അനുപമയും ഭർത്താവ് അജിത്തും | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

27/56

വഞ്ചിയൂർ കോടതിയിൽ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങിയ ശേഷം പുറത്തേയ്ക്ക് വരുന്ന അനുപമയും ഭർത്താവ് അജിത്തും | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

28/56

കൊല്ലം യു ഡി എഫ് ജില്ലാ നേതൃയോഗം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

29/56

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

30/56

തിരുവനന്തപുരം കുടുംബ കോടതിയിൽ നിന്ന് തങ്ങളുടെ കുഞ്ഞിനെ ഏറ്റുവാങ്ങിയശേഷം അനുപമയും, അജിത്തും പുറത്തേക്കു വരുന്നു | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി

31/56

സി.പി.ഐ.എം പത്തനംതിട്ട ഏരിയ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ സെമിനാർ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

32/56

പത്തനംതിട്ട പാറക്കടവ് പാലത്തിന്റെ തൂണുകളിൽ അടിഞ്ഞുകൂടിയ മുളങ്കൂട്ടം. അച്ചൻകോവിലാറ്റിൽ മലവെള്ളപ്പാച്ചലിൽ ഒഴുകിയെത്തിതാണ് ഈ മുളങ്കൂട്ടം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

33/56

ഹലാൽ ഭക്ഷണ വിവാദത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച 'ഫുഡ്‌ സ്‌ട്രീറ്റ്‌' പരിപാടി ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

34/56

ഹലാൽ ഭക്ഷണ വിവാദത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച 'ഫുഡ്‌ സ്‌ട്രീറ്റ്‌' പരിപാടിയിൽ പ്രവർത്തകർ ബിരിയാണി വിളമ്പി കഴിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

35/56

ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കുക, പെട്രോൾ, ഡീസൽ ജി.എസ്.ടി യിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാലക്കാട് കളക്ട്രേറ്റിലേക്ക് നടന്ന എസ്.ടി.യു മോട്ടോർ തൊഴിലാളി മാർച്ച് | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

36/56

പാലക്കാട്‌ പുതുപ്പരിയാരം എഫ്.സി.ഐ. ഗോഡൗണിലെ ലോറി തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചുവെന്നാരോപിച്ച് നടത്തിയ കളക്ട്രേറ്റ് ധർണ്ണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ചിങ്ങന്നൂർ മനോജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

37/56

തണലായി:- തിരുവനന്തപുരം കുടുംബ കോടതിയിൽ നിന്ന് തങ്ങളുടെ കുഞ്ഞിനെ ഏറ്റുവാങ്ങിയശേഷം അനുപമയും, അജിത്തും പുറത്തേക്കു വരുന്നു | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി

38/56

യു.ഡി.എഫ്‌. ആലപ്പുഴ ജില്ലാ പ്രവർത്തക കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

39/56

വാർത്താ വിതരണ പ്രക്ഷേപണ, കായിക യുവജനകാര്യ മന്ത്രി അനുരാഗ് സിംഗ് താക്കൂർ ന്യൂഡൽഹിയിൽ മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച് വാർത്താ സമ്മേളനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

40/56

ഡ്രാഗണല്ല ഡാമിലടിഞ്ഞതാണ്... ഈ വര്‍ഷത്തെ ആദ്യ വെള്ളപ്പൊക്കത്തില്‍ പമ്പയിലെ ചെക്ക്ഡാമില്‍ വന്നടിഞ്ഞതാണീ മരം. തീര്‍ഥാടന കാലം ഒന്നരയാഴ്ച പിന്നിടുമ്പോഴും പുണ്യനദിയുടെ പലഭാഗത്തും ഇത്തരം അവശിഷ്ടങ്ങള്‍ കാണാം ഫോട്ടോ: കെ. അബൂബക്കര്‍ മാതൃഭൂമി

41/56

തീവിലയുള്ള തക്കാളി... സംസ്ഥാനത്തിനു പുറത്തുനിന്ന് പച്ചക്കറി വരവ് കുറഞ്ഞതോടെ വില ദിനംപ്രതി കുതിച്ചുയരുകയാണ്. തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപ വരെ എത്തി. എറണാകുളം മാര്‍ക്കറ്റില്‍ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ മാതൃഭൂമി

42/56

താറാ'വേ'... രണ്ടാംവിളയ്ക്ക് ഒരുക്കങ്ങള്‍ നടക്കുന്ന നെല്‍പ്പാടങ്ങളില്‍ തീറ്റിക്കാനെത്തിച്ച താറാവിന്‍ കൂട്ടങ്ങളെ വൈകീട്ട് തെളിച്ചുകൊണ്ട് പോകുന്നു. വാളയാര്‍-മണ്ണുത്തി ദേശീയപാതയില്‍ ആലത്തൂരിന് സമീപത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി

43/56

കേന്ദ്ര സർക്കാർ ഇന്ധന - ഗ്യാസ് വില കുറച്ച് വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി കണ്ണൂർ മുഖ്യ തപാലാഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് പെമ്പേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

44/56

പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ സി.ഐ.യെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലുവ പോലീസ് സ്റ്റേഷൻ ഉപരോധ സമരത്തിൽ ബെന്നി ബഹ്‌നാൻ എം.പി., അൻവർ സാദത്ത് എം.എൽ.എ. എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

45/56

പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ സി.ഐ.യെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലുവ പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

46/56

കിളിര്‍ക്കാതിരിക്കാന്‍ ആകില്ലെനിക്ക്.....ആലപ്പുഴ വ്യവസായിക കേന്ദ്രത്തിന് സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലെ തെങ്ങില്‍ സ്ഥാപിച്ചിരിക്കുന്ന കൊട്ടയില്‍ വീണുകിടക്കുന്ന തേങ്ങ കിളിര്‍ത്ത നിലയില്‍. ഫോട്ടോ - സി. ബിജുമാതൃഭൂമി

47/56

കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ സൗജന്യ ശവദാഹം പിന്‍വലിച്ച കോര്‍പ്പറേഷന്‍ നടപടിക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ധര്‍ണ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമുമാതൃഭൂമി ന്യൂസ്

48/56

സ്‌കൂളുകള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണ തുക സര്‍ക്കാര്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ഡി.ഡി.ഇ ഓഫീസിന് മുന്നില്‍ നടത്തിയ അടുപ്പുകൂട്ടല്‍ സമരം ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമുമാതൃഭൂമി

49/56

കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ വയോശ്രീ യോജന പ്രകാരം വയോജനങ്ങള്‍ക്ക് നല്‍കുന്ന ഉപകരണങ്ങളുടെ വിതരണം കേന്ദ്രമന്ത്രി എ. നാരായണ സ്വാമി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - രാമനാഥ് പൈമാതൃഭൂമി

50/56

ശബരിമല സന്നിദ്ധാനത്തുനിന്നുള്ള അയ്യപ്പ ഭക്തരുടെ ദർശനക്കാഴ്ച്ചകൾ | ഫോട്ടോ: വി.കെ അജി

51/56

ശബരിമല സന്നിധാനത്തുനിന്നുള്ള അയ്യപ്പ ഭക്തരുടെ ദർശനക്കാഴ്ച്ചകൾ | ഫോട്ടോ: വി.കെ അജി

52/56

ശബരിമല സന്നിധാനത്തുനിന്നുള്ള അയ്യപ്പ ഭക്തരുടെ ദർശനക്കാഴ്ച്ചകൾ | ഫോട്ടോ: വി.കെ അജി

53/56

ശബരിമല സന്നിദ്ധാനത്തുനിന്നുള്ള അയ്യപ്പ ഭക്തരുടെ ദർശനക്കാഴ്ച്ചകൾ | ഫോട്ടോ: വി.കെ അജി

54/56

ശബരിമല സന്നിദ്ധാനത്തുനിന്നുള്ള അയ്യപ്പ ഭക്തരുടെ ദർശനക്കാഴ്ച്ചകൾ | ഫോട്ടോ: വി.കെ അജി

55/56

നിര്‍മല ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടശേഷം പുറത്തുവന്നു പൊട്ടിക്കരയുന്ന അനുപമയെ ആശ്വസിപ്പിക്കുന്ന സുഹൃത്തുക്കള്‍ |ഫോട്ടോ: ജി. ബിനുലാല്‍

56/56

ഭക്ഷണവുമായി ബന്ധപ്പെട്ട് നടത്തുന്ന വർഗീയപ്രചരണത്തിനെതിരെ ഡി.വൈ.എഫ്.ഐ കൊല്ലത്ത് സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ് പരിപാടി, ആടിനെ വിറ്റു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ സുബൈദ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented