നവംബര്‍ 16 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/43

കോഴിക്കോട് റോട്ടറി കാലിക്കറ്റ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചക്കോരത്തുകുളം റോട്ടറി യൂത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ഡോ.ടി.കെ.ജയരാജിന്റെ ഫോട്ടോ ഡോ.രാജേഷ് സുഭാഷ് അനാഛാദനം ചെയ്യുന്നു. ഡോ.കെ.മൊയ്തു, പി.വി.ഗംഗാധരൻ , പി.വി.ചന്ദ്രൻ, ഡോ. സേതു ശിവശങ്കർ, ഡോ.സി.എം. അബൂബക്കർ, ഡോ. സിജുകുമാർ, ഡോ. ആര്യ ജയ്കിഷ്, ഡോ. ജയ്കിഷ് ജയരാജ്, പി.സുന്ദർദാസ് , റ്റി. ലതാകുമാർ എന്നിവർ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. | മാതൃഭൂമി

2/43

നടൻ ജയന്റെ നാൽപത്തി ഒന്നാം ചരമ വാർഷിക ദിനാചരണത്തോട് അനുബന്ധിച്ച് ജയൻ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ജയൻ സ്മൃതിയിൽ രാഗമാലിക ജയൻ പുരസ്കാരം ഗാനരചയ്താവ് ശ്രീകുമരാൻ തമ്പി ഗായിക കെഎസ് ചിത്രയ്ക്ക് നൽകി ആദരിക്കുന്നു.സംഘടനാ ചെയർ മാൻ സി ശിവൻകുട്ടി .സിനിമാ താരം ജലജ ,മന്ത്രി വീണാജോർജ്, .മന്ത്രി ആന്റണി രാജു ,നിംസ് ഹോസ്പിറ്റൽ എം ഡി ഫൈസൽ ഖാൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. | മാതൃഭൂമി

3/43

കല്പാത്തി രഥോത്സവത്തിന്റെ ദൃശ്യം | ഫോട്ടോ: അഖിൽ ഇ.എസ്‌. | മാതൃഭൂമി

4/43

കഴിഞ്ഞവര്‍ഷത്തെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ ലഭിച്ച പത്തനംതിട്ടയിലെ ഉദ്യോഗസ്ഥര്‍ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി എന്നിവര്‍ക്കൊപ്പം. | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി

5/43

അരുവാപ്പുലം പഞ്ചായത്ത് 13 -ാം വാര്‍ഡില്‍ താമസിക്കുന്ന മഞ്ജു ഭവനം ഓമനയുടെ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് വീട് അപകടാവസഥയില്‍. | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി

6/43

എയര്‍ ഇന്ത്യ വില്‍പനക്കെതിരെ എ.െഎ.ടി.യു.സി മലപ്പുറത്ത് നടത്തിയ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് പി.സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. | മാതൃഭൂമി

7/43

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സി.ക്കു വിടാനുള്ള നീക്കത്തിനെതിരെ മലപ്പുറത്ത് എസ്.വൈ.എസ്‌. നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. | മാതൃഭൂമി

8/43

കോവിഡിനുശേഷം വരുമാനത്തിന്റെ ടാര്‍ഗറ്റ് തികച്ച മലപ്പുറം കെ.എസ്.ആര്‍ടി.സി.ഡിപ്പോയിലെ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി. സോണല്‍ എക്‌സീക്യൂട്ടീവ് കെ.ടി.സെബി ആദരിക്കുന്നു | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. | മാതൃഭൂമി

9/43

നവീകരണത്തിനായി മലപ്പുറം കെ.എസ്.ആര്‍.ടി.സി.ബസ്റ്റാന്റിലെ കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങിയപ്പോള്‍ | ഫോട്ടോ: സതീശ്‌ കുമാർ കെ.ബി. | മാതൃഭൂമി

10/43

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശബരിമല വാര്‍ഡ്. | ഫോട്ടോ: അബൂബക്കർ കെ. | മാതൃഭൂമി

11/43

കല്പാത്തി രഥോത്സവത്തിൻ്റെ മൂന്നാം ദിവസം വൈകുന്നേരം രഥങ്ങൾ തേര് മുട്ടിയിൽ എത്തിയപ്പോൾ | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി| മാതൃഭൂമി

12/43

ഫിഡൽ കാസ്ട്രോയുടെ അഞ്ചാം ചരമവാർഷികത്തിൽ സുർജിത് ഭവനിലൊരുക്കിയ പ്രദർശനം വീക്ഷിക്കുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജയും, എം എ ബേബി എന്നിവർ. | ഫോട്ടോ: സാബു സക്കറിയ | മാതൃഭൂമി

13/43

കൽപാത്തി രഥോത്സവത്തിന്റെ മൂന്നാം നാൾ നടന്ന രഥ പ്രയാണം. | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി| മാതൃഭൂമി

14/43

തിങ്കളാഴ്ച്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ കൊല്ലം പാൽകുളങ്ങര ഷിറാസ് കശുവണ്ടി ഫാക്ടറിയിലെ 65 അടി ഉയരമുള്ള ചിമ്മിനി സമീപത്തെ പുരയിടത്തിലേക്ക് തകർന്ന് വീണപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

15/43

കൊല്ലം ഇരുമ്പ് പാലത്തിന്റെ സമാന്തരപാലത്തിന് അടിയിലെ മാലിന്യക്കൂമ്പാരം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

16/43

കൊല്ലം ഇരുമ്പ് പാലത്തിന്റെ സമാന്തരപാലത്തിന് അടിയിലെ മാലിന്യക്കൂമ്പാരം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

17/43

പാലക്കാട് കണ്ണനൂരിൽ ദേശീയപാതക്ക് സമീപത്തുനിന്നും കണ്ടെടുത്ത ആയുധങ്ങൾ. | ഫോട്ടോ: അഖിൽ ഇ.എസ്‌. | മാതൃഭൂമി

18/43

ദുരിതക്കയത്തിൽ...

19/43

അഖിലേന്ത്യാ പ്രതിഷേധ സമരത്തിന്റെ ഭാഗമായി പി.എഫ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊല്ലം പി.എഫ്. ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

20/43

അഖിലേന്ത്യാ പ്രതിഷേധ സമരത്തിന്റെ ഭാഗമായി പി.എഫ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊല്ലം പി.എഫ്. ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ എ.ഐ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

21/43

തിങ്കളാഴ്ച്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ കൊല്ലം പാൽകുളങ്ങര ഷിറാസ് കശുവണ്ടി ഫാക്ടറിയിലെ 65 അടി ഉയരമുള്ള ചിമ്മിനി സമീപത്തെ പുരയിടത്തിലേക്ക് തകർന്ന് വീണപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

22/43

ലഹരിക്കെതിരെ കേരള ഗാന്ധി സ്മാരക നിധിയും കേരള മദ്യനിരോധന സമിതിയുടെയും നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്ന് ക്ലിഫ് ഹൗസിന് മുന്നിലേക്ക് നടത്തിയ യാചന മാർച്ച് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. | മാതൃഭൂമി

23/43

എന്‍.ജി.ഒ. യൂണിയന്‍ കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു

24/43

പമ്പ ഗണപതി സ്വാമി ക്ഷേത്രത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ ഭക്തര്‍ | ഫോട്ടോ: വി.കെ. അജി

25/43

26/43

പി.എഫ്. പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഉപവാസം കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

27/43

മലമ്പുഴ എലാക്ക് എസ്റ്റേറ്റിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ | ഫോട്ടോ: പി.പി. രതീഷ്‌

28/43

കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ കണ്ണൂര്‍ കാസര്‍കോട് ജില്ല കണ്‍വെന്‍ഷന്‍ കണ്ണൂരില്‍ സംസ്ഥാന സെക്രട്ടറി കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

29/43

പരമ്പരാഗത തൊഴില്‍ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കണ്ണൂരില്‍ നടത്തിയ സെമിനാറില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് അസി. പ്രൊഫ. പി.ജി. അനില്‍ സംസാരിക്കുന്നു | ഫോട്ടോ: റിദിന്‍ ദാമു

30/43

വിട പറയും മുന്‍പേ... കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് തലവടി കാരിക്കുഴിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റുന്നതിനിടയില്‍

31/43

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉല്‍സവത്തിന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവര്‍ കോടിയേറ്റുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്

32/43

വൃശ്ചിക പുലരിയില്‍ രാവിലെ നാല് മണിക്ക് ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ ഭക്തര്‍ | ഫോട്ടോ: വി.കെ. അജി

33/43

വൃശ്ചികം ഒന്നിന് ശബരിമല വെളുപ്പിന് നടതുറക്കാന്‍ പുതിയ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി എത്തിയപ്പോള്‍ | ഫോട്ടോ: വി.കെ.അജി| മാതൃഭൂമി ന്യൂസ്

34/43

അഷ്ടമുടിക്കായലിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് കൊല്ലം കോർപ്പറേഷൻ വടക്കുംഭാഗം ഡിവിഷന് കീഴിലെ തുരുത്തിൽപുരയിടം ജോസഫിന്റെ വീട്ടിനകത്ത് വെള്ളം കയറിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

35/43

കൊല്ലം കോർപ്പറേഷൻ വടക്കുംഭാഗം ഡിവിഷന് കീഴിലെ തുരുത്തിൽപുരയിടം ഭാഗത്തെ വീടുകളിൽ അഷ്ടമുടിക്കായലിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് വെള്ളം കയറിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

36/43

അഷ്ടമുടിക്കായലിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് കൊല്ലം കടവൂർ കുതിരക്കടവ് നഗർ മംഗലത്ത് കിഴക്കേതിൽ ആംസ്‌ട്രോങ്ങിന്റെ വീട്ടിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

37/43

കൊല്ലം മണലിൽ ക്ഷേത്രത്തിന് കിഴക്ക് കുരീപ്പുഴ ചെഞ്ചേരിവയലിൽ ശ്യാമളയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

38/43

പന്തളം പത്തനംതിട്ട റോഡിൽ കൈപ്പട്ടൂരിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങൾ തള്ളിക്കൊണ്ട് വരുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

39/43

കനത്ത മഴയെ തുടർന്ന്‌ പത്തനംതിട്ട ഓവല്ലൂരിലെ വാഹന ഷോറൂമില്‍ നിന്നും സ്‌കൂട്ടറുകള്‍ മാറ്റുന്നു| ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

40/43

അച്ചൻകോവിലാർ കരകവിഞ്ഞ് ഓമല്ലൂർ ടൗണിൽ വെള്ളം കയറിയതിനെ തുടർന്ന് കടയിൽ നിന്നും ഗ്യാസ് കുറ്റി എടുത്തു മാറ്റുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

41/43

വേഗരാജാക്കൻമാരാകാൻ... കാർഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരിയിൽ തിങ്കളാഴ്ച മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

42/43

പന്തളം തോന്നല്ലൂർ കടക്കാട് വടക്ക് മേഖലയിൽ ഫയർഫോഴ്സിനൊപ്പം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ രക്ഷാപ്രവർത്തനത്തിൽ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

43/43

കോഴിക്കോട് റോട്ടറി കാലിക്കറ്റ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചക്കോരത്തുകുളം റോട്ടറി യൂത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ഡോ.ടി.കെ.ജയരാജിന്റെ ഫോട്ടോ ഡോ.രാജേഷ് സുഭാഷ് അനാഛാദനം ചെയ്യുന്നു. ഡോ.കെ.മൊയ്തു, പി.വി.ഗംഗാധരൻ , പി.വി.ചന്ദ്രൻ, ഡോ. സേതു ശിവശങ്കർ, ഡോ.സി.എം. അബൂബക്കർ, ഡോ. സിജുകുമാർ, ഡോ. ആര്യ ജയ്കിഷ്, ഡോ. ജയ്കിഷ് ജയരാജ്, പി.സുന്ദർദാസ് , റ്റി. ലതാകുമാർ എന്നിവർ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. | മാതൃഭൂമി

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Kannur

2

സെപ്റ്റംബർ 30 ചിത്രങ്ങളിലൂടെ

Sep 30, 2023


malappuram

47

സെപ്റ്റംബർ 29 ചിത്രങ്ങളിലൂടെ

Sep 29, 2023


kollam

44

സെപ്റ്റംബർ 28 ചിത്രങ്ങളിലൂടെ

Sep 28, 2023


Most Commented