നവംബര്‍ ഏഴ് ചിത്രങ്ങളിലൂടെ


1/39

ഡിജിറ്റൽ പിരിവ്... പൗരത്വ ബില്ലിനെതിരെ സമരം ചെയ്ത കേസിലെ പിഴ അടയ്ക്കാൻ മുസ്‌ലീം യൂത്ത് ലീഗ് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്‌ നഗരത്തിൽ നടത്തിയ ഇരുപതു രൂപ ചലഞ്ചിൽ ഗൂഗിൾ പേ വഴി പണം കൊടുക്കുന്നയാൾ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

2/39

കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സി.പി ഹമീദിന് ഉപഹാരം സമർപ്പിക്കുന്ന മന്ത്രി അഹമ്മദ് ദേവർകോവിൽ. ഡോ.പീയൂഷ് എം നമ്പൂതിരിപ്പാട്, ഡോ.പി.പി പ്രമോദ്, എൻ.സി അബൂബക്കർ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, പി.മുഹ്‌സിന, മേയർ ബീനാ ഫിലിപ്പ്, സി.എൻ വിജയകൃഷ്ണൻ, എം.പി സൂര്യദാസ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

3/39

ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനും (അമൂല്‍) - കാലിക്കറ്റ് സൈക്കിളിങ് കമ്മ്യൂണിറ്റിയും ചേര്‍ന്ന് ഡോ.വര്‍ഗ്ഗീസ് കുര്യന്റെ 100-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്‌ ബീച്ചില്‍ നിന്നാരംഭിച്ച സൈക്കിള്‍ റാലി കോഴിക്കോട് അമൂല്‍ മൊത്ത വ്യാപാരി ടി.പി അസ്സന്‍കോയ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

4/39

ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനും (അമൂൽ) - കാലിക്കറ്റ് സൈക്കിളിങ് കമ്മ്യൂണിറ്റിയും ചേർന്ന് ഡോ.വർഗ്ഗീസ് കുര്യന്റെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കോഴിക്കോട്‌ ബീച്ചിൽ നിന്നാരംഭിച്ച സൈക്കിൾ റാലി | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

5/39

നിയമവിരുദ്ധമായി ഫോൺ ചോർത്തിയ മെഡിക്കൽ കോളേജ് എ.സി.പിയുടെ ഓഫീസ് 'ഫോൺ ചോർത്തൽ കേന്ദ്ര'മാക്കി പുനർനാമകരണം ചെയ്ത്‌ യൂത്ത് കോൺഗ്രസ് കോഴിക്കോട്‌ നോർത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

6/39

ക്ലാസ്സ്‌മേറ്റ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ബീച്ച് ലൈവ് ചിത്രരചന ഉദ്ഘാടനത്തിനെത്തിയ ആലപ്പുഴ നഗരസഭാ അധ്യക്ഷ സൗമ്യരാജിന് ജിൽജിൽ വക്കച്ചൻ ഉപഹാരം നൽകുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

7/39

ആത്മീയ ചൂഷണം സമൂഹം ജാഗ്രത പുലർത്തുക എന്ന മുദ്രവാക്യവുമായി ഐ.എസ്.എം. കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

8/39

അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കണ്ണൂർ സിറ്റിയിൽ നടന്ന ജനജാഗ്രതാ സദസ്സ് കെ.എൻ.എം. സംസ്ഥാന സെക്രട്ടറി ഡോ. സുൾഫിക്കർ അലി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

9/39

ആർ.ശങ്കർ ചരമ വാർഷിക ദിനത്തിൽ കൊല്ലം ഡി സി സിയിൽ നടന്ന അനുസ്മരണ ചടങ്ങ് ചെറിയാൻ ഫിലിപ്പ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

10/39

പി. ജി. സംസ്‌കൃതി കേന്ദ്രത്തിന്റെ പ്രഥമ പി.ഗോവിന്ദപ്പിള്ള ദേശീയ പുരസ്‌കാരം തിരുവനന്തപുരത്ത് സ്വീകരിക്കാനെത്തിയ സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണുമായി പി.ഗോവിന്ദപ്പിള്ളയുടെ മരുമകനും മന്ത്രിയുമായ വി.ശിവൻകുട്ടി സംസാരിക്കുന്നു. അവാർഡ് ദാനം നിർവഹിക്കാനെത്തിയ ജസ്റ്റിസ് കുര്യൻ ജോസഫ് സമീപം | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

11/39

പി. ജി. സംസ്‌കൃതി കേന്ദ്രത്തിന്റെ പ്രഥമ പി.ഗോവിന്ദപ്പിള്ള ദേശീയ പുരസ്‌കാരം തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന് ജസ്റ്റിസ് കുര്യൻ ജോസഫ് നൽകുന്നു. ആനാവൂർ നാഗപ്പൻ, ഡോ.രാജൻ ഗുരുക്കൾ, എം.എ.ബേബി, ഡോ.ബി.ഇക്‌ബാൽ, ആർ.പാർവതി ദേവി എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

12/39

ആലപ്പുഴ പുന്നമടയിൽ നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള റോഡുകളുടെ നവീകരണം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

13/39

അന്നം തേടി യാത്ര... കോവിഡ് നിയന്ത്രണങ്ങൾക്കു അയവു വന്നതോടെ കേരളത്തിലെ വിപണി ലക്ഷ്യമാക്കി എത്തുന്ന ഉത്തരേന്ത്യൻ സംഘം. മൺപാത്രങ്ങളും താവായും മറ്റും കയറ്റി ആൾക്കാരെയും കുത്തി നിറച്ചാണിവരുടെ യാത്ര. കണ്ണൂർ കണ്ണോത്തും ചാലിൽ നിന്നുമുള്ള കാഴ്ച | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

14/39

വിശ്വഹിന്ദു പരിഷത്ത് ദേശീയ അധ്യക്ഷൻ അലോക് കുമാർ ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

15/39

മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റുമായിരുന്ന ആർ. ശങ്കർ അനുസ്‌മരണ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം കെ.പി.സി.സി. ഓഫീസിൽ നടന്ന ചടങ്ങ് വി.എം. സുധീരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

16/39

ക്ഷണികം ഈ ജീവിതം... കഴിഞ്ഞ ദിവസം പെയ്ത മഴയെത്തുടര്‍ന്ന് ചിറകുമുളച്ച് വൈദ്യുതവിളക്കിനുചുറ്റും വട്ടമിട്ടുപറക്കുന്ന ഈയാംപാറ്റകള്‍. എന്നാല്‍, അടുത്തനിമിഷം ഈ ചിറകുകള്‍ കൊഴിഞ്ഞ് പറക്കാന്‍പറ്റില്ലെന്നുള്ള സത്യം ഇവര്‍ ഓര്‍ക്കുന്നില്ല. ഈയാംപാറ്റകളുടെ ജീവിതം മനുഷ്യര്‍ക്കെന്നും ഒരു പാഠമാണ്. മുകളില്‍, ചിറകുകള്‍ മുളച്ച സന്തോഷത്തില്‍ മതിമറന്ന് വട്ടമിട്ടുപറക്കുന്ന ഈയാംപാറ്റകളും താഴെ, ഒരു നേരത്തെ അന്നത്തിനായി തൊഴില്‍തേടിപ്പോകുന്ന ദമ്പതിമാരും. വയനാട്ടില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.വി. സിനോജ് മാതൃഭൂമി

17/39

കൊല്ലം എസ് എൻ കോളേജിൽ നിർമ്മിക്കുന്ന ശിലോദ്യാനത്തിൻ്റെ ശിലാന്യാസം നിർവഹിക്കാൻ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എത്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

18/39

കൊല്ലം എസ് എൻ കോളേജിൽ നടന്ന ആർ ശങ്കർ അനുസ്മരണ ചടങ്ങ് എൻ കെ പ്രേമചന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

19/39

കൊല്ലം എസ് എൻ കോളേജിൽ നിർമ്മിക്കുന്ന ശിലോദ്യാനത്തിൻ്റെ ശിലാന്യാസം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

20/39

ആർ.ശങ്കർ ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ കൊല്ലം ഡി സി സി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് പുഷ്പചക്രം അർപ്പിയ്ക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

21/39

ഡൽഹിയിൽ ബി ജെ പി നാഷണൽ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി

22/39

ഡൽഹിയിൽ ബി ജെ പി നാഷണൽ എക്സിക്യൂട്ടീവ് മീറ്റിങ്ങിലേക്ക്‌ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ സമീപം | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി

23/39

ആര്‍. ശങ്കര്‍ ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു. ഫോട്ടോ - സി.ആര്‍. ഗിരീഷ് കുമാര്‍മാതൃഭൂമി

24/39

ആര്‍. ശങ്കര്‍ ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ഫോട്ടോ - സി.ആര്‍. ഗിരീഷ് കുമാര്‍മാതൃഭൂമി

25/39

ഗുരുധര്‍മ്മ പ്രചാരണ സംഘം കൊല്ലം പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടത്തിയ ആര്‍. ശങ്കര്‍ അനുസ്മരണ ചടങ്ങ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി.ആര്‍. ഗിരീഷ് കുമാര്‍മാതൃഭൂമി

26/39

ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് യോഗം ഡല്‍ഹിയില്‍ ചേര്‍ന്നപ്പപ്പോള്‍ കേരളഘടകം നേതാക്കള്‍ തൃശൂര്‍ ബി.ജെ.പി ഓഫീസില്‍നിന്നും ഓണ്‍ലൈനായി പങ്കെടുക്കുന്നു. ഫോട്ടോ - ജെ.ഫിലിപ്പ്‌മാതൃഭൂമി

27/39

കനത്ത മഴയെത്തുടര്‍ന്ന് ചെന്നെയിലെ റോഡുകള്‍ വെള്ളത്തിനടിയിലായപ്പോള്‍. ഫോട്ടോ - വി. രമേഷ്മാതൃഭൂമി

28/39

ജവഹര്‍ ബാല്‍മഞ്ചിന്റെ ദേശീയതല ശിശുദിന വാരാഘോഷവും സെമിനാറും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ എം.പി പാലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

29/39

മുന്‍ എം.പി പി.സി തോമസിന്റെ പുസ്‌കത പ്രകാശന ചടങ്ങ് കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്നപ്പോള്‍. പി.സി. തോമസ്, ഉമ്മന്‍ചാണ്ടി, പി.ജെ ജോസഫ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജസ്റ്റിസ് കെ.ടി തോമസ് എന്നിവര്‍ വേദിയില്‍ | ഫോട്ടോ: ജി ശിവപ്രസാദ്‌ മാതൃഭൂമി

30/39

കനത്ത മഴയെത്തുടര്‍ന്ന് ചെന്നെയിലെ റോഡുകള്‍ വെള്ളത്തിനടിയിലായപ്പോള്‍. ഫോട്ടോ - വി. രമേഷ്മാതൃഭൂമി

31/39

കനത്ത മഴയെത്തുടര്‍ന്ന് ചെന്നെയിലെ റോഡുകള്‍ വെള്ളത്തിനടിയിലായപ്പോള്‍. ഫോട്ടോ - വി. രമേഷ്മാതൃഭൂമി

32/39

കനത്ത മഴയെത്തുടര്‍ന്ന് ചെന്നെയിലെ റോഡുകള്‍ വെള്ളത്തിനടിയിലായപ്പോള്‍. ഫോട്ടോ - വി. രമേഷ്മാതൃഭൂമി

33/39

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ. ടി.സി. ജീവനക്കാർ നടത്തുന്ന പണിമുടക്കിൽ വലഞ്ഞ ജനങ്ങൾ ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ വന്ന മാനന്തവാടി ബസിൽ കയറി പറ്റാൻ തിരക്കുകൂട്ടുന്നു. കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

34/39

ജി. സുധാകരൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എ.കെ.ജി സെന്ററിൽ നിന്ന് പുറത്തേക്കു വരുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

35/39

സംസ്ഥാന വ്യാപകമായി കെ എസ് ആർ ടി സി യിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിയെങ്കിലും സമരത്തിലില്ലാത്ത ജീവനക്കാർ പോകുന്നതിനായി ബോർഡ് മാറ്റുന്നു. കൊല്ലം കെ എസ് ആർ ടി സി സ്റ്റാന്റിലെ കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

36/39

ഇരുന്നും ... പിന്നെ കിടന്നും ... സംസ്ഥാന വ്യാപകമായി കെ എസ് ആർ ടി സി യിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് ബസ്സിനായി കാത്തിരിക്കുന്നവർ. കൊല്ലം കെ എസ് ആർ ടി സി സ്റ്റാന്റിലെ കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

37/39

കൊല്ലത്ത് നടന്ന പി എ അസീസ് അനുസ്മരണ സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

38/39

ആർ ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് കൊല്ലം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടത്തിയ അനുസ്മരണ ചടങ്ങിൽ ആർ ശങ്കർ സ്മാരക അവാർഡ് സ്വാമി ബോധേന്ദ്രതീർത്ഥ പ്രൊഫ. കെ ശശികുമാറിന് സമ്മാനിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

39/39

ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനും (അമൂൽ) - കാലിക്കറ്റ് സൈക്കിളിങ് കമ്മ്യൂണിറ്റിയും ചേർന്ന് ഡോ.വർഗ്ഗീസ് കുര്യന്റെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കോഴിക്കോട്‌ ബീച്ചിൽ നിന്നാരംഭിച്ച സൈക്കിൾ റാലി | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented