നവംബര്‍ ഒന്ന് ചിത്രങ്ങളിലൂടെ


1/89

കേരളപ്പിറവി ദിനമല്ലേ കൂട്ടരെ... ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂള്‍ തുറന്ന തിങ്കളാഴ്ച്ച പരമ്പരാഗത വേഷമായ കാച്ചിയും തട്ടവുമിട്ട് കോഴിക്കോട് ബി.ഇ.എം. സ്‌കൂളില്‍ വന്ന രണ്ടാം ക്ലാസുകാരി ഇഷ ഫാത്തിമയെ അനു ടീച്ചറും സഹപാഠി ഫസ്‌ന സഫയും ചേര്‍ന്ന് ക്ലാസിലേക്ക് കൂട്ടി കൊണ്ടുപോകുന്നു. ഫോട്ടോ: കെകെ സന്തോഷ്

2/89

എത്ര കാലമായ് നമ്മള്‍ കണ്ടിട്ട്...... കോവിഡ് കാരണം നീണ്ട അടച്ചിടലുകള്‍ക്ക് ശേഷം വീണ്ടും സ്‌കൂളുകള്‍ തുറന്ന ദിവസത്തെ ആഹ്ലാദപ്രകടനം - കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന്. ഫോട്ടോ: കെകെ സന്തോഷ്

3/89

ക്ലാസെടുക്കാന്‍ ഡോക്ടറും, ടീച്ചറും..... കോവിഡ് കാരണം നീണ്ട കാലം അടച്ചിട്ട സ്‌കൂളുകള്‍ തിങ്കളാഴ്ച്ച തുറന്നപ്പോള്‍ കോവിഡ് ബോധവത്ക്കരണത്തിനായി ഡോക്ടറും സ്‌കൂളിലെത്തിയപ്പോള്‍ -കോഴിക്കോട് ഗവ:മോഡല്‍ സ്‌കൂളില്‍ നിന്ന്. ഫോട്ടോ: കെകെ സന്തോഷ്

4/89

കെ.എസ്.ആര്‍.ടി.സി. കെട്ടിട അഴിമതിക്കെതിരെ ആം ആദ്മി പ്രവര്‍ത്തകര്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. അടിച്ചു വാരി പ്രതിഷേധിക്കുന്നു. ഫോട്ടോ: കെകെ സന്തോഷ്

5/89

1984-ലെ സിഖ് വംശഹത്യയിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (DSGMC) സംഘടിപ്പിച്ച മെഴുകുതിരി മാർച്ചിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

6/89

സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിയമനിർമ്മാണ സഭകളിലെ ഇതു വരെ അംഗങ്ങളായ വനിതാ സാമാജികരെ ആദരിക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വനിതാ സാമാജികരോടൊപ്പം ഫോട്ടോയ്ക്ക് നിന്നപ്പോൾ. സ്പീക്കർ എം.ബി.രാജേഷ്, മന്ത്രി സജി ചെറിയാൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

7/89

പഠനം മധുരപമാകണം... തിങ്കളാഴ്ച മലപ്പുറം മൈലപ്പുറം എ.എം.എൽ.പി. സ്‌കൂളിലെത്തിയ കുരുന്നുകൾക്ക് ബലൂണുകളും മധുരവും നൽകി വരവേറ്റപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

8/89

മാസ്‌ക്കിട്ട്... തിങ്കളാഴ്ച നടന്ന പ്രവേശനോത്സവത്തിന് ശേഷം മാസ്‌ക്കിട്ട് ബഞ്ചിൽ ഒരാളെന്ന നിലയ്ക്ക് ക്ലാസിലിരിക്കുന്ന കുട്ടികൾ. മലപ്പുറം എം.എസ്.പി. എൽ.പി. സ്‌കൂളിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

9/89

അകലം പ്രധാനം... വീട്ടിൽ എന്തിനും ഒരുമിച്ചാണ് ഇരട്ടകളായ ദിൻഷയും ദിൽഷയും. പക്ഷേ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ പ്രവേശനോത്സവത്തിന് ശേഷം ക്ലാസിലെ ബഞ്ചിൽ അകന്നിരിക്കുകയാണവർ. മലപ്പുറം എം.എസ്.പി. എൽ.പി. സ്‌കൂളിലെ ഒന്നാം ക്ലാസിൽ നിന്ന്‌. ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

10/89

വീട്ടിലെ കുരുന്നുകളേ... തിങ്കളാഴ്ച സ്‌കൂളുകളിൽ നടന്ന പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ പറ്റാത്ത കുട്ടികൾക്കായി ഓൺലൈനിലൂടെ സ്‌കൂളിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന മലപ്പുറം കോട്ടപ്പടി ജി.എൽ.പി. സ്‌കൂളിലെ അധ്യാപികമാർ. ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

11/89

കൈപിടിച്ച് കരുതലോടെ... തിങ്കളാഴ്ച നടന്ന പ്രവേശനോത്സവത്തിനും ക്ലാസിനും ശേഷം മലപ്പുറം എ.യു.പി. സ്‌കൂളിൽ നിന്ന് വീട്ടിലേ്ക്ക് മടങ്ങുന്ന കുട്ടികളുടെ കൈപിടിച്ച് കരുതലോടെ റോഡ് മുറിച്ച് കടക്കുന്നയാൾ. ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

12/89

ആടിയും പാടിയും... തിങ്കളാഴ്ച സ്‌കൂളുകളിൽ നടന്ന പ്രവേശനോത്സവത്തിന് ശേഷം കുട്ടികൾക്ക് ക്ലാസെടുക്കുന്ന അധ്യാപിക. മലപ്പുറം എം.എസ്.പി. എൽ.പി. സ്‌കൂളിൽ നിന്ന്. ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

13/89

അക്ഷരത്തോണിയിലേറി... തിങ്കളാഴ്ച മലപ്പുറം മൈലപ്പുറം എ.എം.എൽ.പി. സ്‌കൂളിലെത്തിയ കുരുന്നുകളെ വരവേൽക്കാൻ നൽകിയ ബലൂണുകളുമായി ചുമരിൽ വരച്ച തോണിയുടെ ചിത്രത്തിന് മുന്നിൽ നിൽക്കുന്ന കുട്ടികൾ. ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

14/89

പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കോഴിക്കോട്‌ ആദായ നികുതി ഓഫീസിനു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

15/89

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി കേരള ഹൗസിൽ അരങ്ങേറിയ കഥകളി | ഫോട്ടോ: സാബു സ്‌കറിയ മാതൃഭൂമി

16/89

ധ്യാന്‍ ചന്ദ് അവാര്‍ഡ് ജേതാക്കൾ ഡൽഹിയിൽ കേന്ദ്ര കായികമന്ത്രിക്കൊപ്പം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

17/89

2016-ലെ ധ്യാന്‍ ചന്ദ് അവാര്‍ഡ് ഡല്‍ഹിയില്‍ ഏറ്റുവാങ്ങിയ ജെസി ഫിലിപ്പ് (അത്‌ലറ്റിക്‌സ്) | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

18/89

2020-ലെ അർജുന അവാർഡ് ജേതാക്കൾ ഡൽഹിയിൽ കേന്ദ്ര കായികമന്ത്രിക്കൊപ്പം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

19/89

2020-ലെ അർജുന അവാർഡ് ഡൽഹിയിൽ ഏറ്റുവാങ്ങിയ ക്രിക്കറ്റ് താരം ഇഷാന്ത് ശർമ പുരസ്‌കാരവുമായി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

20/89

കൊല്ലത്ത് നടന്ന കാമ്പിശ്ശേരി കരുണാകരൻ അനുസ്മരണ ചടങ്ങും അവാർഡ് വിതരണവും സി.പി.ഐ.സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

21/89

പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ഭരണഭാഷാ പ്രതിജ്ഞ എടുക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

22/89

ജോയിൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് സംസ്ഥാന കമ്മറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പെൻഷൻ സംരക്ഷണ ധർണ്ണ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

23/89

ജോലി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് സ്ഥിര നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ടി ബി എസ് കെ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

24/89

വെട്ടിക്കുറച്ച ശമ്പളവും ആനൂകൂല്യങ്ങളും പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ. ജി.എം.ഒ.എ. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

25/89

ഐക്യമലയാള പ്രസ്ഥാനം സംയുക്ത സമരസമിതി, മാതൃഭാഷാവകാശ മുന്നണി എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച മാതൃഭാഷാ സമര വാരം അടൂർ ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു| ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/89

സ്‌കൂൾ പ്രവേശനോത്സവം കഴിഞ്ഞ് പത്തനംതിട്ട വെട്ടിപ്പുറം എൽ.പി. സ്‌കൂളിൽ ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാർത്ഥികൾ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

27/89

കോന്നി ഗവ.എൽ.പി.സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ കളക്ടർ ദിവ്യ.എസ്.അയ്യർ കുട്ടികളുമായി സംസാരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

28/89

ഡി.വൈ.എഫ്.ഐ കോഴിക്കോട് സംഘടിപ്പിച്ച സെക്കുലർ യൂത്ത് ഫെസ്റ്റ് സുനിൽ.പി. ഇളയിടം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

29/89

പ്രേംചന്ദ് രചിച്ച 'പാതാളക്കരണ്ടി' നോവൽ കോഴിക്കോട്ടെ പ്രകാശന ചടങ്ങിൽ കെ.പി രാമനുണ്ണി സംസാരിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

30/89

വീട്ടിലെത്തിയ സ്‌പെഷ്യൽ എഡ്യുക്കേറ്റർ നിഷയെ വീട്ടിലേക്ക് സ്വീകരിക്കുന്ന വൈഷ്ണവി. പഠനത്തിനായി തയ്യാറാക്കിയ വർക്ക് ഷീറ്റ് വൈഷ്ണവിക്ക് പരിജയപ്പെടുത്തി കൊടുക്കുന്ന സ്‌പെഷ്യൽ എഡ്യുക്കേറ്റർ നിഷ. വി.ടി ഷീബ സമീപം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് തൽകാലം സ്‌കൂളിലേക്കെത്തണ്ട എന്ന സർക്കാർ തീരുമാനത്തെ തുടർന്നാണ് അദ്ധ്യാപകർ വീട്ടിലെത്തിയത്‌. കോഴിക്കോട്ട്‌ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

31/89

ഡി.വൈ.എഫ്.ഐ സെക്കുലർ യൂത്ത്‌ഫെസ്റ്റ് ആലപ്പുഴയിൽ സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

32/89

കേറി വാ മോനെ... വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്. എൽ.പി. സ്‌കൂളിൽ പ്രവേശനോത്സവത്തിന് എത്തിയ വിദ്യാർഥിയെ ഗേറ്റ് കടത്താൻ ശ്രമിക്കുന്ന അധ്യാപിക | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

33/89

വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്. എൽ.പി. സ്‌കൂളിൽ പ്രവേശനോത്സവത്തിന് വിദ്യാർഥികളെ സ്വീകരിക്കാനെത്തിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന യന്ത്ര മനുഷ്യന്റെ പ്രവർത്തനങ്ങൾ കാണുന്ന വിദ്യാർത്ഥികൾ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

34/89

വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്. എൽ.പി. സ്‌കൂളിൽ പ്രവേശനോത്സവത്തിന് വിദ്യാർഥികളെ സ്വീകരിക്കാനെത്തിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന യന്ത്ര മനുഷ്യനൊപ്പം നൃത്തംചെയ്യുന്ന വിദ്യാർത്ഥികൾ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

35/89

വൈലോപ്പിള്ളി സംസ്കൃതി ഭവനും കോവളം കവികൾ സ്മാരകവും സംയുക്തമായി സംഘടിപ്പിച്ച കേരള പിറവിദിനാഘോഷ ചടങ്ങിൽ കോവളം കവികളുടെ ഛായ ചിത്രം വരച്ച കാരയ്ക്കാമണ്ഡപം വിജയകുമാറിനെ മന്ത്രി ജി.ആർ. അനിൽ ആദരിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

36/89

ദേശീയ കർഷക സമാജം സംഘടിപ്പിച്ച പാലക്കാട് കളക്ട്രേറ്റ് ധർണ്ണയിൽ കതിർകറ്റയുമായി പങ്കെടുക്കുന്ന കർഷകർ | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

37/89

ദേശീയ കർഷക സമാജം സംഘടിപ്പിച്ച പാലക്കാട് കളക്ട്രേറ്റ് ധർണ്ണ ജില്ലാ പ്രസിഡന്റ് എ.പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

38/89

കേരളപിറവി ദിനത്തിൽ കർഷക മോർച്ച പാലക്കാട് കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ്ണ ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കെ.എൻ.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

39/89

ജോയിന്റ് കൗൺസിൽ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച പെൻഷൻ സംരക്ഷണ ധർണ്ണ സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

40/89

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നവതി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ​ലൈനായി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

41/89

സ്‌കൂളിലെ ആദ്യദിനം. പാലക്കാട് നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

42/89

സ്‌കൂളിലെ ആദ്യദിനം. പാലക്കാട് നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

43/89

തിരുവനന്തപുരം മണക്കാട് എൽ പി എസ് സ്കൂളിൽ പ്രവേശനത്തിനെത്തിയ വിദ്യാർത്ഥിക്ക് മാസ്ക് ശരിയായ രീതിയിൽ ധരിക്കാൻ സഹായിക്കുന്ന അദ്ധ്യാപിക | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

44/89

മന്ത്രി പി പ്രസാദിനൊപ്പം സ്കൂളിൽ എത്തിയ മകൾ അരുണ അൽമിത്ര, ക്ലാസ്സിൽ കയറുന്നതിന് മുമ്പ് യാത്ര ചോദിക്കുന്നു. തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

45/89

തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് സ്കൂളിൽ പ്രവേശനത്തിനെത്തിയ ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥിനി അധ്യാപികയ്ക്ക് റോസാ പൂവ് നൽകുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

46/89

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലപ്പുഴ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ ഒന്ന് മാതൃഭാഷാ ദിനം പ്രൊഫസർ എബ്രഹാം അറക്കൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

47/89

ആലപ്പുഴ നഗരസഭ ആലിശ്ശേരി വാർഡിൻ്റെ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തിൻ്റെ ഉദ്ഘാടനം ജി സുധാകരൻ എം.എൽ.എ. നിർവ്വഹിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

48/89

സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് കർഷക മോർച്ച നടത്തിയ മാർച്ച് ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

49/89

തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് സ്കൂളിൽ പ്രവേശനത്തിനെത്തിയ കുട്ടികളുടെ താപനില പരിശോധിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

50/89

കെ.എ.എസ്‌. പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ മാതൃഭൂമി ആദരിച്ചപ്പോൾ. റാങ്ക് ജേതാക്കളായ എസ്.മാലിനി, നന്ദന എസ്.പിള്ള, ഗോപികാ ഉദയന്‍ എന്നിവർ മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ രമേഷ് കുമാർ, മാതൃഭൂമി ടിവി എക്സിക്യൂട്ടീവ് എഡിറ്റർ രാജീവ് ദേവരാജ്, തിരുവനന്തപുരം യൂണിറ്റ് മാനേജർ അഞ്ജലി എന്നിവർക്കൊപ്പം.

51/89

കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വ വിതരണത്തിന്റെ ഉദ്‌ഘാടനം ഇന്ദിരാഭവനിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ അംഗത്വ കൂപ്പൺ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് നൽകി നിർവഹിക്കുന്നു. ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

52/89

കോട്ടയം കുമാരനെല്ലൂർ ഗവ എൽ പി സ്കൂളിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ജി. ശിവപ്രസാദ്‌ മാതൃഭൂമി

53/89

ജില്ലാതല പ്രവേശനോത്സവച്ചടങ്ങ് തൃശൂർ അമ്മാടം സെന്റ് ആന്റണീസ് സ്‌ക്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

54/89

നീണ്ട ഇടവേളയ്ക്കുശേഷം കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറന്നപ്പോൾ കുട്ടികളെ അദ്ധ്യാപകരെ ഏൽപ്പിച്ചശേഷം കൊല്ലം ടൗൺ യു പി സ്കൂളിനു വെളിയിൽ കാത്ത് നിൽക്കുന്ന രക്ഷിതാക്കൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

55/89

നീണ്ട ഇടവേളയ്ക്കുശേഷം കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറന്നപ്പോൾ. കൊല്ലം ടൗൺ യു പി സ്കൂളിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

56/89

നീണ്ട ഇടവേളയ്ക്കുശേഷം കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറന്നപ്പോൾ. കൊല്ലം ടൗൺ യു പി സ്കൂളിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

57/89

നീണ്ട ഇടവേളയ്ക്കുശേഷം കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറന്നപ്പോൾ. കൊല്ലം ടൗൺ യു പി സ്കൂളിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

58/89

നീണ്ട ഇടവേളയ്ക്കുശേഷം കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറന്നപ്പോൾ. കൊല്ലം ടൗൺ യു പി സ്കൂളിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

59/89

നീണ്ട ഇടവേളയ്ക്കുശേഷം കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറന്നപ്പോൾ. കൊല്ലം ടൗൺ യു പി സ്കൂളിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

60/89

ജോയിന്റ് കൗൺസിൽ ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പെൻഷൻ സംരക്ഷണ ധർണ്ണ സംസ്ഥാന സെക്രട്ടറി പി.എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

61/89

ആലപ്പുഴ സെൻ്റ് ആൻറണീസ് എൽ.പി. സ്കൂളിൽ നിന്നുളള ദൃശ്യം | ഫോട്ടോ: വി. പി. ഉല്ലാസ്‌ മാതൃഭൂമി

62/89

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത ജോജു ജോര്‍ജിന്റെ വാഹനം പനങ്ങാട് പോലീസ് സ്റ്റേഷനില്‍| ഫോട്ടോ: ഷഹീര്‍ സി.എച്ച്

63/89

കോട്ടയം കാണക്കാരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നുളള ദൃശ്യം| ഫോട്ടോ: ഇ.വി രാകേഷ് |മാതൃഭൂമി

64/89

കോട്ടയം കാണക്കാരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നുളള ദൃശ്യം| ഫോട്ടോ: ഇ.വി രാകേഷ് |മാതൃഭൂമി

65/89

കോട്ടയം കാണക്കാരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നുളള ദൃശ്യം| ഫോട്ടോ: ഇ.വി രാകേഷ് |മാതൃഭൂമി

66/89

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത ജോജു ജോര്‍ജിന്റെ വാഹനം പനങ്ങാട് പോലീസ് സ്റ്റേഷനില്‍ | ഫോട്ടോ: ഷഹീര്‍ സി. എച്ച്.

67/89

ആലപ്പുഴ സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളില്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയുടെ താപനില പരിശോധിക്കുന്നു. ഫോട്ടോ: വി.പി.ഉല്ലാസ്|മാതൃഭൂമി

68/89

കണ്ണൂര്‍ വളക്കൈ കൊയ്യം മയ്യില്‍ റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓഫ് റോഡ് ജനകീയ കൂട്ടായ്മ കണ്ണൂര്‍ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് കാളവണ്ടിയുമായി നടത്തിയ സമരം| ഫോട്ടോ: റിദിന്‍ ദാമു, മാതൃഭൂമി

69/89

ആലപ്പുഴ കാര്‍മല്‍ എല്‍.പി സ്‌കൂളില്‍ പ്രവേശനത്തിനെത്തിയ ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്ന അധ്യാപിക| ഫോട്ടോ: വി.പി ഉല്ലാസ്, മാതൃഭൂമി

70/89

ആലപ്പുഴ കളര്‍കോട് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന നളചരിതം ഒന്നാം ദിവസം കഥകളിയില്‍ ദമയന്തിയായി കലാമണ്ഡലം ശ്രീകുമാറും ഹംസമായി കലാമണ്ഡലം രാജീവനും| ഫോട്ടോ: വി.പി ഉല്ലാസ്| മാതൃഭൂമി

71/89

ആലപ്പുഴ ഉപജില്ലാ പ്രവേശന ഉത്സവം പുന്നപ്ര ജെ.ബി സ്‌കൂളില്‍ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു| മാതൃഭൂമി

72/89

എറണാകുളം മുപ്പത്തടം സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കാനെത്തിയവര്‍| ഫോട്ടോ: വി.കെ അജി| മാതൃഭൂമി

73/89

ആലപ്പുഴ ഉപജില്ലാ പ്രവേശനോത്സവം നടക്കുന്ന പുന്നപ്ര ജെ.ബി സ്‌കൂളിലെ പ്രാര്‍ത്ഥന| ഫോട്ടോ: സി. ബിജു| മാതൃഭൂമി

74/89

കണ്ണൂര്‍ ചൊവ്വ ധർമ്മസമാജം സ്‌കൂളിലെ പ്രവേശനോത്സവം ഫോട്ടോ: റിദിന്‍ ദാമു| മാതൃഭൂമി

75/89

ആലപ്പുഴ ഉപജില്ലാ പ്രവേശനോത്സവം നടക്കുന്ന പുന്നപ്ര ജെ.ബി സ്‌കൂളില്‍ കോവിസ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ പ്രവേശിപ്പിക്കുന്നു | ഫോട്ടോ: സി. ബിജു, മാതൃഭൂമി

76/89

പാലക്കാട് ഗവണ്‍മെന്റ് മോയന്‍സ് എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ നിന്നും | ഫോട്ടോ: പി.പി രതീഷ് |മാതൃഭൂമി

77/89

പാലക്കാട് ഗവണ്‍മെന്റ് മോയന്‍സ് എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവത്തിനെത്തിയ കുട്ടികളോട് സംസാരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍| ഫോട്ടോ: പി.പി രതീഷ്| മാതൃഭൂമി

78/89

വൈറ്റിലയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മിസ് കേരള വിജിയകളായ 2 യുവതികളുടെ മരണത്തിനിടയാക്കിയ അപകടം | ഫോട്ടോ: വി.കെ അജി, മാതൃഭൂമി

79/89

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കാന്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ എത്തിയ മന്ത്രി വി. ശിവന്‍കുട്ടി വിദ്യാര്‍ത്ഥിനിയോട് കുശലാന്വേഷണം നടത്തുന്നു. ഫോട്ടോ: എസ്. ശ്രീകേഷ്, മാതൃഭൂമി

80/89

അക്ഷര പിറവി... ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരളപ്പിറവി ദിനത്തില്‍ സ്‌കൂളുകള്‍ തുറക്കുകയാണ്. ഇതിനു മുന്നോടിയായി സ്‌കൂളുകള്‍ അലങ്കരിക്കാനായി അക്ഷര മരങ്ങള്‍ തയ്യാറാക്കുകയാണ് ഇവര്‍. കോഴിക്കോട് ബി.ഇ.എം സ്‌കൂളില്‍ നിന്ന് | ഫോട്ടോ: സാജന്‍ വി നമ്പ്യാര്‍, മാതൃഭൂമി

81/89

വർണമുകുളങ്ങളെ വരവേൽക്കാൻ... തിങ്കളാഴ്ച സ്‌കൂളുകളിലെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ വർണ ബലൂണുകളും കുരുത്തോലത്തോരണങ്ങളും അക്ഷരകാർഡുകളുമൊക്കെയായി തയ്യാറെടുക്കുന്ന അധ്യാപകർ. മലപ്പുറം എ.യു.പി. സ്‌കൂളിൽ നിന്ന്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കുട്ടികൾ സ്‌കൂളുകളിലെത്തുന്നത്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

82/89

ചെ​ന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ രജനീകാന്ത്‌ ആശുപത്രി വിട്ട്‌ വീട്ടിൽ എത്തിയപ്പോൾ | ഫോട്ടോ: വി. രമേഷ്‌ മാതൃഭൂമി

83/89

നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സ്‌കൂളിൽ വിദ്യാർത്ഥികൾ എത്തി തുടങ്ങും മുമ്പേ സ്‌കൂളിൽ ചെടികളും മറ്റും നട്ടു വളർത്തിയാണ് കുട്ടികളെ വരവേൽക്കാനൊരുങ്ങിയിരിക്കുന്നത്. 1928 ൽ സ്ഥാപിതമായ കണ്ണൂർ ചൊവ്വ ഗവ.എൽ.പി സ്കൂളിൽ ഇപ്പോൾ അഞ്ചധ്യാപകരാണ്‌ ഉള്ളത് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

84/89

വർഗീയതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് 'ഇന്ത്യാ യുനൈറ്റഡ് ' കാമ്പയിനിന്റെ ഭാഗമായി പൂക്കോട്ടൂർ മുതൽ മലപ്പുറം വരെ നടത്തിയ പദയാത്രയുടെ സമപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ട്രി കെ.സി. വേണുഗോപാൽ എം.പി. അണികളെ അഭിവാദ്യം ചെയ്യുന്നു. കെ.എസ്. ശബരീനാഥൻ, ഷാഫി പറമ്പിൽ എം.എൽ.എ., എ.പി.അനിൽ കുമാർ എം.എൽ.എ., യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി.അജയ്‌മോഹൻ തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

85/89

അണയാത്ത ആവേശം... വർഗീയതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് 'ഇന്ത്യാ യുനൈറ്റഡ് ' കാമ്പയിനിന്റെ ഭാഗമായി പൂക്കോട്ടൂർ മുതൽ മലപ്പുറം വരെ നടത്തിയ പദയാത്രയുടെ സമപന സമ്മേളനത്തിന്റെ സ്വാഗതപ്രസംഗത്തിനിടെ കുഴഞ്ഞുവീഴുന്ന ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി. അൽപസമയത്തിന് ശേഷം വീണ്ടും പ്രസംഗം തുടർന്ന അദ്ദേഹം നേതാക്കളെ എല്ലാവരെയും സ്വാഗതം ചെയ്താണ് വേദിയിൽ നിന്നിറങ്ങിയത് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

86/89

വർഗീയതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് 'ഇന്ത്യാ യുനൈറ്റഡ് ' കാമ്പയിനിന്റെ ഭാഗമായി ഷാഫി പറമ്പിൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തിയ പദയാത്ര മലപ്പുറത്തെത്തിയപ്പോൾ. കെ.എസ്. ശബരീനാഥൻ, പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ട്രി കെ.സി. വേണുഗോപാൽ എം.പി., എ.പി.അനിൽ കുമാർ എം.എൽ.എ., യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി.അജയ്‌മോഹൻ., കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

87/89

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച വി.കെ.അബ്ദുൽ ഖാദർ മൗലവി അനുസ്മരണം മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

88/89

മഹിളാ കോണ്‍ഗ്രസ്സ് ആലപ്പുഴ ജില്ലാകമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം രമേശ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

89/89

ജോലി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് സ്ഥിര നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ടി ബി എസ് കെ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented