
എസ്.എൻ അലുമ്നി കണ്ണൂർ ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഫോർട്ട് റോഡ് ശുചീകരണ യജ്ഞം മേയർ ടി.ഒ.മോഹൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
എസ്.എൻ അലുമ്നി കണ്ണൂർ ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഫോർട്ട് റോഡ് ശുചീകരണ യജ്ഞം മേയർ ടി.ഒ.മോഹൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
പരീക്ഷണശാലയിൽ ഒരുക്കം ..... തിങ്കളാഴ്ച്ച കോളജുകൾ തുറക്കുന്നതിന്റെ മുന്നോടിയായി കെമിസ്ട്രി ലാബ് വൃത്തിയാക്കുന്ന വിദ്യാർത്ഥികൾ - കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
മികച്ച സന്നദ്ധ സേവന സംഘടനക്കുള്ള അവാർഡ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.ഷാജറിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നല്കുന്നു. ഡി.എം.ഓ. ഡോ. നാരായണ നായ്ക്, ഡി.പി.എം. ഡോ.പി.കെ.അനിൽകുമാർ, ജില്ലാ ടി.ബി.ഓഫീസർ ഡോ.ജി.അശ്വിൻ, മനു തോമസ്, മുഹമ്മദ് അഫ്സൽ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കണ്ണൂർ ജവഹർ ലൈബ്രറിയിൽ നടത്തിയ ഗാന്ധി സ്മൃതി സന്ധ്യയിൽ ദീപം തെളിച്ചപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
ഒരു തിരി നാളത്തിന്റെ വെട്ടം... കൊറ്റാളിയിലെ കൂരയിൽ കഴിയുന്ന രാമകൃഷ്ണനും രാധക്കും സഹായ വാഗ്ദാനവുമായി കെ.വി.സുമേഷ് എം.എൽ.എ. എത്തിയപ്പോൾ. വൈദ്യുതി തടസ്സം നേരിട്ടതിനാൽ കത്തിച്ചു വെച്ച മെഴുകുതിരി കൈയ്യിൽ പിടിച്ചു കൊണ്ടാണ് എം.എൽ.എ. സംസാരിച്ചത് | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
മനസും ശരീരവും തണുക്കട്ടെ ..... കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ വെള്ളിയാഴ്ച മുതൽ നീന്തൽകുളങ്ങൾ തുറന്നു. കോഴിക്കോട് ചെറൂട്ടി മെമ്മോറിയൽ സ്വിമ്മിംഗ് പൂളിൽ നിന്നുള്ള ദൃശ്യം. 2 ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമായിരുന്നു പ്രവേശനം| ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി
ഗാന്ധി ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 152 അടിയുള്ള ഗാന്ധിജിയുടെ ബലൂണിൽ തീർക്കുന്ന ഛായാചിത്രത്തിന് മുന്നിൽ ചിത്രകാരനായ ഡാവിഞ്ചി സുരേഷ് | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സമരം തുടരുന്ന ബി.ജെ.പി.കൗൺസിലർമാരെ കാണാൻ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ എത്തിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സമരം തുടരുന്ന ബി.ജെ.പി.കൗൺസിലർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോർപ്പറേഷൻ ഓഫീസിലേയ്ക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ പന്തംകൊളുത്തി പ്രകടനത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
അന്തരിച്ച മുൻ ചീഫ് സെക്രട്ടറി സി പി നായർക്ക് അന്തിമോപചാരം അർപ്പിക്കുന്ന മന്ത്രി വീണ ജോർജ് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തൃശൂരിൽ ബി ജെ പി മുൻ ജില്ലാ പ്രസിഡന്റ് പി.എം. ഗോപിനാഥ് അനുസ്മരണച്ചടങ്ങിൽ മന്ത്രി വി. മുരളീധരൻ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
ബിജെപി നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ കഴിവു തെളിയിച്ച വനിതകളെ ആദരിക്കുന്ന ചടങ്ങ് കേന്ദ്രമന്തി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
പനിച്ചാൽ പാടാ... മലപ്പുറം കുന്നുമ്മലിൽ നിനച്ചിരിക്കാതെ ചെയ്ത മഴയിൽ നിന്ന് തല നനയാതിരിക്കാൻ വിവിധ മാർഗങ്ങളുപയോഗിച്ച് ശ്രമം നടത്തുന്ന കാൽ നടയാത്രക്കാർ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
സർക്കാറിന്റെ മദ്യ നയത്തിൽ പ്രതിഷേധിച്ച് മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് കാടാമ്പുഴ മൂസ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
കണ്ണൂരിൽ ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഗാന്ധി സ്മൃതി യാത്ര | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
ആലപ്പുഴ തത്തംപള്ളി വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നടത്തിയ വയോജന സംഗമത്തിൽ ഏറ്റവും പ്രായം കൂടിയ വയോജനങ്ങളെ മുൻ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് കിരീടമണിയിച്ച ആദരിച്ചപ്പോൾ | ഫോട്ടോ: സി. ബിജു മാതൃഭൂമി
ഡൽഹി പ്രദേശ് ബിജെപി മഹിളാ മോർച്ച അംഗങ്ങൾ കോൺഗ്രസിനെതിരെ ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ഡൽഹി പ്രദേശ് ബിജെപി മഹിളാ മോർച്ച അംഗങ്ങൾ കോൺഗ്രസിനെതിരെ ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
അന്തരിച്ച മുൻ ചീഫ് സെക്രട്ടറി സി പി നായർക്ക് അന്തിമോപചാരം അർപ്പിക്കുന്ന കെ മുരളീധരൻ എം പി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
അന്തരിച്ച മുൻ ചീഫ് സെക്രട്ടറി സി പി നായർക്ക് അന്തിമോപചാരം അർപ്പിക്കുന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
അന്തരിച്ച മുൻ ചീഫ് സെക്രട്ടറി സി പി നായർക്ക് അന്തിമോപചാരം അർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സമരം തുടരുന്ന ബി.ജെ.പി.കൗൺസിലർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോർപ്പറേഷൻ ഓഫീസിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് തടയുന്നു | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
കൊല്ലം രാമൻകുളങ്ങരയിൽ സേവാ സമർപ്പൺ അഭിയാന്റെ ഭാഗമായി 71 മുതിർന്ന വ്യക്തികളെ ആദരിക്കുന്ന ചടങ്ങ് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്കുമാർ മാതൃഭൂമി
ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലാ കോൺഗ്രസ് ഭവനിൽ നടത്തിയ സർവമത പ്രാർത്ഥനക്കു മുന്നോടിയായി ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
മലയോര മേഖലയിലെ കാട്ടാന അക്രമങ്ങളെ അതിജീവിക്കാനായി പരിഹാര മാർഗങ്ങൾ ചർച്ച ചെയ്യാനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് വിളിച്ചു ചേർത്ത യോഗത്തിൽ പ്രസിഡന്റ് പി.പി.ദിവ്യ സംസാരിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
കണ്ണൂരിൽ ഡിഫെൻസ് അകൗണ്ട്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാർക്കുള്ള പുരസ്കാരം എസ്.എ.ഒ. പി. പ്രേമാനന്ദൻ നായർ നൽകുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
കൊല്ലം ജില്ലാ പഞ്ചായത്ത് ഗവ. വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്കായി തുടങ്ങുന്ന ഗ്രന്ഥശാല എഴുത്തുകാരി കെ ആർ മീര ഉദ്ഘാടനംചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
കൊല്ലം ജില്ലാ പഞ്ചായത്ത് ഗവ. വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്കായി തുടങ്ങുന്ന ഗ്രന്ഥശാല എഴുത്തുകാരി കെ. ആർ. മീര ഉദ്ഘാടനംചെയ്യാനെത്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
തൃശ്ശൂർ സി.എം.എസ്. സ്ക്കൂളിൽ നടന്ന സി.കെ. മേനോൻ അനുസ്മരണ സമ്മേളനം സ്മാരക സമിതി പ്രസിഡന്റ് എം. എം. ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു. തൃശ്ശൂർ കോർപ്പറേഷൻ നഗരാസൂത്രണകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ, സനീഷ് കുമാർ ജോസഫ് എം.എൽ.എ., ടി.എൻ പ്രതാപൻ എം.പി., ഒ. അബ്ദുറഹിമാൻ കുട്ടി, പൂർണ്ണിമ സുരേഷ്, പി.കെ. ഷാജൻ, മാർ അപ്രേം മെത്രാപ്പോലീത്ത, ബീന മുരളി, എം.പി. സുരേന്ദ്രൻ, കെ.കെ. അനീഷ് കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ കലാകാരനായ ഡാവിഞ്ചി സുരേഷ് ഗാന്ധിജിയുടെ 152-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് 152 അടി വലിപ്പത്തിൽ 23000 ചതുരശ്ര അടിയിൽ ചിത്രം രചിക്കാൻ തയ്യാറെടുക്കുന്നു. ബലൂണുകൾ ഉപയോഗിച്ചുള്ള ചിത്രരചന ഗാന്ധിജയന്തിയായ നാളെ പൊതുജനങ്ങൾക്ക് കാണുവാനുള്ള സൗകര്യവുമൊരുക്കുന്നുണ്ട് | ഫോട്ടോ: പ്രവീൺദാസ് എം മാതൃഭൂമി
കോട്ടയം പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയതറിഞ്ഞ് കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിൽ മന്ത്രി വി.എന്‍. വാസവൻ എത്തിയപ്പോൾ | ഫോട്ടോ: ഇ.വി. രാഗേഷ് മാതൃഭൂമി
കോട്ടയം പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയ സ്ഥലം | ഫോട്ടോ: ഇ.വി. രാഗേഷ് മാതൃഭൂമി
എന്‍. രാമകൃഷ്ണന് അനുസ്മരണ ദിനത്തില്‍ പയ്യാമ്പലത്തെ സ്മൃതി കുടീരത്തില്‍ ഡി.സി.സി. പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചന. ഫോട്ടോ - ലതീഷ് പൂവത്തൂര്‍
മലമ്പുഴ പഞ്ചായത്തില്‍ നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത 13 ആദിവാസി കോളനികളില്‍ സൗജന്യ വൈഫൈ കണക്ഷന് ബിജെപി മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്നതിന്റെ സ്വിച്ച് ഓണ്‍ കര്‍മം കേന്ദ്രമന്ത്രി വി. മുരളീധരന് നിര്‍വഹിക്കുന്നു. പ്രധാനമന്ത്രിയുടെ ജന്മദിന പരിപാടി സേവാ സമര്‍പ്പണ അഭിയാന്റെ ഭാഗമായാണ് വൈഫൈ കണക്ഷന് ലഭ്യമാക്കിയത്. ഫോട്ടോ - പി.പി രതീഷ്
സിഐടിയു പാലക്കാട് ജില്ലാ ശില്പശാല സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തപ്പോള്‍. ഫോട്ടോ - അഖില്‍ ഇ.എസ്
വാട്ടര്‍ അതോറിറ്റി കരാറുകാരുടെ സമ്മേളനം തവക്കരയില്‍ കെ.വി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ - ലതീഷ് പൂവത്തൂര്‍
കണ്ണൂര്‍ വേശാല ഈസ്റ്റ് എ.എല്‍.പി സ്കൂളില്‍ നടപ്പാക്കിയ കൃഷിമുറ്റം പരിപാടിയിലെ വിജയികള്‍ അധ്യാപകര്‍ക്കും പി.ടി.എ. ഭാരവാഹികള്‍ക്കുമൊപ്പം. ഫോട്ടോ - സി സുനില്‍കുമാര്‍
കാഴ്ച്ച വൈകല്യമുള്ള ഭര്‍ത്താവ് ശ്രീനിവാസനനെയും കൈയില്‍ പിടിച്ച് കേഴിക്കോട് നഗരത്തില്‍ നടന്ന് ലോട്ടറി വില്പന നടത്തുന്ന അനുപമ. ഫോട്ടോ - സാജന് വി നമ്പ്യാര്‍
കാഴ്ച്ച വൈകല്യമുള്ള ഭര്‍ത്താവ് ശ്രീനിവാസനനെയും കൈയില്‍ പിടിച്ച് കേഴിക്കോട് നഗരത്തില്‍ നടന്ന് ലോട്ടറി വില്പന നടത്തുന്ന അനുപമ. ഫോട്ടോ - സാജന് വി നമ്പ്യാര്‍
വ്യാഴാഴ്ച വൈകുന്നേരം കണ്ണിനു കുളിരായി ചെമ്പ്രയുടെ താഴ്വരയില് കോടമഞ്ഞിറങ്ങിയപ്പോള്. കല്പറ്റയില്നിന്നുള്ള കാഴ്ച
അസ്തമന സൂര്യനും കടലും ചേരുമ്പോള്‍ വെട്ടിത്തിളങ്ങുകയാണ് ഓളങ്ങള്‍. എല്ലാം ചേര്‍ന്ന ഈ വിസ്മയം ഫോണിലേക്ക് പകര്‍ത്തുന്ന ചെറുപ്പക്കാരന്. കോഴിക്കോട് ബീച്ചില്‍ നിന്നുള്ള കാഴ്ച. |ഫോട്ടോ:പി.ക്യഷ്ണപ്രദീപ്
ഗാന്ധിജയന്തിക്കുമുന്നോടിയായി കൊല്ലം ബീച്ചിനോടുചേര്ന്നുള്ള പാര്‍ക്കിലെ ഗാന്ധിപ്രതിമയും പരിസരവും ശുചിയാക്കുന്ന ജീവനക്കാര്‍
എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡിനുശേഷം പുറത്തിറങ്ങിയ ആനന്ദിന് സഹോദരി പാര്‍വതിയുടെ മകന് ശ്രീദക്ഷ് സല്യൂട്ട് നല്കുന്നു. അമ്മ ശ്രീകുമാരി അമ്മ സമീപം
അതിജീവനത്തിന്റെ ഊഞ്ഞാലില്‍... ജീവിതതാളം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് സമൂഹം. കോവിഡ് വ്യാപനത്തോത് കുറഞ്ഞുതുടങ്ങിയതോടെ വഴിയോരങ്ങളില്‍ കച്ചവടക്കാര്‍ സജീവമായിത്തുടങ്ങി. കൊല്ലം ആര്.ഒ.ബി.റോഡരികിലെ ദൃശ്യം. ഫോട്ടോ - സി.ആര്.ഗിരീഷ് കുമാര്‍
ഇന്ന് വയോജനദിനം .. ണ്പത്തിയഞ്ചാം വയസ്സിലും ഊര്‍ജസ്വലതയോടെ തൊഴില്‍ ചെയ്തുജീവിക്കുന്ന എറണാകുളം പറവൂര്‍ താമരക്കുളം സ്വദേശിനി അമ്മിണി ബായി. ചുറുചുറുക്കിന് പ്രോത്സാഹനവുമായി റെസിഡന്റ്സ് അസോസിയേഷന് പാരിതോഷികവും നല്കി.
പുഞ്ചിരിയമ്മച്ചി എന്നു നാട്ടുകാര്‍ വിളിക്കുന്ന പങ്കജാക്ഷി, ചെറുമകനൊപ്പം സന്തോഷം പങ്കിടുന്നു | ഫോട്ടോ: ജി.ബിനുലാല്‍
എസ്.എൻ അലുമ്നി കണ്ണൂർ ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഫോർട്ട് റോഡ് ശുചീകരണ യജ്ഞം മേയർ ടി.ഒ.മോഹൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..