സെപ്റ്റംബര്‍ 30 ചിത്രങ്ങളിലൂടെ


1/47

കഞ്ഞിപ്പുര മൂടാൽ ബൈപാസ് റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ മൂടാലിൽ എത്തിയ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുമായി സംഭാഷണത്തിൽ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

2/47

അതി ജീവനത്തിന്റെ ഊഞ്ഞാലിൽ... പഴയ ജീവിതതാളം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് സമൂഹം. കോവിഡ് വ്യാപന തോത് കുറഞ്ഞു തുടങ്ങിയതോടെ വഴിയോരങ്ങളിൽ കച്ചവടക്കാർ സജീവമായി തുടങ്ങി. കൊല്ലം ആർ ഒ ബി റോഡരികിൽ ഊഞ്ഞാലിലാടി ആവശ്യക്കാരെ ആകർഷിക്കുകയാണീ ഊഞ്ഞാൽ വിൽപ്പനക്കാരൻ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

3/47

ആൾ ഇന്ത്യ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് പ്രവർത്തകർ കണ്ണൂർ അർബൻ പ്രൊജക്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ അരക്കൻ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

4/47

തിരുവനന്തപുരം കോർപ്പറേഷനിൽ സമാധാനം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ ധർണ മുൻ മന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

5/47

ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് മലപ്പുറം ഡി.സി.സി.യിൽ നൽകിയ സ്വീകരണം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

6/47

മാതൃഭൂമി തൃശ്ശൂർ പേജിനൊരു പേരിടൽ മത്സരത്തിൽ ഹലോ തൃശ്ശൂർ എന്ന പേര് നിർദ്ദേശിച്ച് കെ.ആർ രാജിയ്ക്ക് സമ്മാനത്തുകയായ പതിനായിരം രൂപ വി.ബി. മാൾ ആന്റ് സിനിമാസ് മാനേജിങ് പാർട്ണർ ഷൈജു കാനാടി നൽകുന്നു. മാതൃഭൂമി തൃശ്ശൂർ യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

7/47

ഭൂമിക്കടിയിൽ നിന്നും മുഴക്കം വരുന്ന കോഴിക്കോട് പോലൂരിലെ വീട്ടിലെത്തി ദുരന്ത നിവാരണ അതോറിറ്റി ഉന്നത സംഘത്തിലെ ശാസ്ത്രജ്ഞനായ ജി.ശങ്കർ ഗൃഹനാഥനായ ടി.എം.ബിജുവിനോട് വിവരങ്ങൾ ആരായുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

8/47

കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ നടന്ന സേവാദൾ സ്വത്രന്ത്ര്യ യാത്രാ ക്യാമ്പ് എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. സി.പി. സലിം, പി.എം. നിയാസ്, കെ. പ്രവീൺ കുമാർ, എ.പി. രവീന്ദ്രൻ, കെ. ശ്രീകുമാർ, കെ. സുന്ദരൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

9/47

മൈക്രോസോഫ്റ്റുമായി സഹകരിച്ച് തൊഴിൽ നൈപുണ്യശേഷി വികസിപ്പിക്കാനുള്ള ഡിജി - സാക്ഷം പരിപാടി ന്യൂഡൽഹിയിൽ കേന്ദ്ര തൊഴിൽമന്ത്രി ഭുപേന്ദർ യാദവ് ഉദ്ഘാടനം ചെയ്യുന്നു. സ്‌പെഷ്യൽ സെക്രട്ടറി അനുരാധ പ്രസാദ്, മൈക്രോസോഫ്‌റ്റ്‌ പ്രതിനിധി ആനന്ദ് മഹേശ്വരി എന്നിവർ സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

10/47

ഗാന്ധി ജയന്തിയ്ക്ക് മുന്നോടിയായി കൊല്ലം ബീച്ചിനോട് ചേർന്നുള്ള കോർപ്പറേഷൻ പാർക്കിലെ ഗാന്ധി പ്രതിമയും പരിസരവും ശുചിയാക്കുന്ന ജീവനക്കാർ. കോവിഡിനെ തുടർന്ന് അടച്ച പാർക്ക് കാട് മൂടിയ നിലയിലാണ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

11/47

കോഴിക്കോട് പോലൂരിൽ വീട്ടിനുള്ളില്‍ നിന്ന് തുടര്‍ച്ചയായി അജ്ഞാത ശബ്ദം കേള്‍ക്കുന്നത് സംബന്ധിച്ച് ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വീട്ടിലെത്തി പരിശോധന നടത്തുന്നു | ഫോട്ടോ: മാതൃഭൂമി

12/47

മന്ത്രി വി.അബ്ദുൾ റഹ്മാൻ ആലപ്പുഴ ബീച്ചിലെ 'ലോകമേ തറവാട്' പ്രദർശനം കാണുന്നു. എ.എം.ആരിഫ് എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എ എന്നിവർ സമീപം | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

13/47

തിരുവനന്തപുരം കോർപ്പറേഷനിൽ സമാധാനം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കൗൺസിലർമാർ നടത്തിയ ധർണ | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

14/47

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സമരം തുടരുന്ന ബി.ജെ.പി. കൗൺസിലർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോർപ്പറേഷൻ ഓഫീസിന്റെ മുന്നിൽ ബി.ജെ.പി പ്രവർത്തകർ എത്തിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

15/47

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സമരം തുടരുന്ന ബി.ജെ.പി. കൗൺസിലർമാർ പ്രതിഷേധിച്ച് ഹാളിന് ചുറ്റും നടന്നപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

16/47

പാലക്കാട് കരിമ്പുഴ ആറ്റശ്ശേരിയിൽ നടന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നിർവഹിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

17/47

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സമരം തുടരുന്ന ബി.ജെ.പി. കൗൺസിലർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോർപ്പറേഷൻ ഓഫീസിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ച മഹിളാമോർച്ച പ്രവർത്തകരെ വനിതാപോലീസ് തടയുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

18/47

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി യു) വിൻ്റെ നേതൃത്വത്തിൽ കൊല്ലം ഐ.സി.ഡി.എസ് അർബൻ പ്രോജക്ട് ഓഫീസിന് മുന്നിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധർണ്ണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം മുരളി മടന്തകോട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

19/47

കൊല്ലം താലൂക്കിൽ പുതിയതായി അനുവദിച്ച മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡുകളുടെ വിതരണ ചടങ്ങ് എം.നൗഷാദ് എം.എൽ.എ കാർഡ് കൈമാറി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

20/47

മഴയെത്തും മുമ്പേ... ഒന്നാംവിളയില്‍ കൊയ്‌തെടുത്ത നെല്ല് ഉണക്കാനിട്ടപ്പോള്‍ കരിമ്പടം പുതച്ചെത്തിയ മഴയ്ക്കുമുന്നേ നെല്ല് വാരിയെടുക്കുന്ന തൊഴിലാളികള്‍. നെല്ലുസംഭരണം ഇനിയും പൂര്‍ത്തിയാകാത്തതിനാല്‍ കര്‍ഷകര്‍ കഷ്ടപ്പെടുകയാണ്. പാലക്കാട് കൊട്ടേക്കാട്ടുനിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. രതീഷ്

21/47

ജീവിതം എത്തിപ്പിടിക്കാന്‍... കോട്ടയം നഗരത്തില്‍ പാവകള്‍ വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശി ഹര്‍ജിത് സിങ്. ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് ഇടംകാല്‍ തളര്‍ന്ന ഇദ്ദേഹം ചെറിയ കുട്ടികളടങ്ങിയ കുടുംബത്തെ നാട്ടില്‍നിര്‍ത്തിയാണ് കേരളത്തില്‍ കച്ചവടത്തിനെത്തുന്നത്. കോവിഡ് കാലത്തിനുമുമ്പ് നല്ല കച്ചവടമുണ്ടായിരുന്നു. ഇപ്പോള്‍ അഞ്ഞുറൂരൂപയില്‍ കുറവാണ് ദിവസവരുമാനം | ഫോട്ടോ: ഇ.വി. രാഗേഷ്‌

22/47

കൊല്ലം കുരീപ്പുഴ ചാണ്ടി ഡിപ്പോയിലെ വർഷങ്ങളായി കുന്നുകൂടി കിടന്നിരുന്ന മാലിന്യം വേർതിരിച്ച് സംസ്ക്കരിക്കുന്നതിനുള്ള ഒരുക്കം തുടങ്ങിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

23/47

മണ്ണിന്‍മണമറിഞ്ഞ്... മഴയ്ക്ക് ശമനം വന്ന് ഇളംവെയില്‍ തെളിഞ്ഞതോടെ മണ്ണ് ഇളക്കിമറിച്ച് വളവും വിതറി കൃഷിക്കായി പാടം തയ്യാറാക്കുന്ന കര്‍ഷകര്‍. തൊടപുഴ കാപ്പിത്തോട്ടം അട്ടക്കുളം ഭാഗത്തുനിന്നുള്ള കാഴ്ച | ഫോട്ടോ: അജേഷ് ഇടവെട്ടി

24/47

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൺസൻ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിൽ എ ഡി ജി പി എസ്. ശ്രീജിത്ത് അന്വേഷണത്തിന് എത്തിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

25/47

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൺസൻ മാവുങ്കലിനെ കൊച്ചി കലൂരിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

26/47

കൊച്ചിയിൽ കാരവൻ ടൂറിസം നയവുമായി ബന്ധപ്പെട്ട് ടൂറിസം - ഗതാഗത വകുപ്പുകൾ സംയുക്തമായി സംസ്ഥാനത്തെ ആർ ടി ഒ മാർക്കായി നടത്തിയ പരിശീലന പരിപാടിയുടെ ഉദ്‌ഘാടനചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, ഹൈബി ഈഡൻ എം പി എന്നിവർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

27/47

കൊച്ചിയിൽ കാരവൻ ടൂറിസം നയവുമായി ബന്ധപ്പെട്ട് ടൂറിസം - ഗതാഗത വകുപ്പുകൾ സംയുക്തമായി സംസ്ഥാനത്തെ ആർ ടി ഒ മാർക്കായി നടത്തിയ പരിശീലന പരിപാടിയുടെ ഉദ്‌ഘാടനചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, ഹൈബി ഈഡൻ എം പി എന്നിവർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

28/47

മന്ത്രി വി. അബ്ദുൾ റഹ്മാൻ ആലപ്പുഴ രാജാ കേശവദാസ് നീന്തൽ കുളം സന്ദർശിക്കുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

29/47

മന്ത്രി വി. അബ്ദുൾ റഹ്മാൻ ആലപ്പുഴ ഇ.എം.എസ്‌. സ്റ്റേഡിയം സന്ദർശിക്കുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

30/47

സഞ്ചാരപ്രിയരായ കെ ആർ വിജയൻ, മോഹന ദമ്പതികൾ നടത്തുന്ന കൊച്ചി കതൃക്കടവിലെ ചായക്കടയിൽ മന്ത്രി മുഹമ്മദ് റിയാസ് എത്തിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

31/47

കണ്ണൂര്‍ മങ്ങാട്ട്പറമ്പ് കെ.എ.പി ബറ്റാലിയനില്‍ നടന്ന പാസിങ്ങ് ഔട്ട് പരേഡ്. ഫോട്ടോ - റിദിന്‍ ദാമു മാതൃഭൂമി

32/47

കണ്ണൂര്‍ മങ്ങാട്ട്പറമ്പ് കെ.എ.പി ബറ്റാലിയനില്‍ നടന്ന പാസിങ്ങ് ഔട്ട് പരേഡ്. ഫോട്ടോ - റിദിന്‍ ദാമു മാതൃഭൂമി

33/47

പിന്‍വാതില്‍ നിയമനം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കയര്‍ഫെഡ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ.ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - വി.പി ഉല്ലാസ് മാതൃഭൂമി

34/47

പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ചേര്‍ന്നപ്പോള്‍. ഫോട്ടോ - പി.പി രതീഷ് മാതൃഭൂമി

35/47

വ്യവസായ വകുപ്പ് പാലക്കാട്ട് സംഘടിപ്പിച്ച 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടിയില്‍ വ്യവസായ മന്ത്രി പി. രാജീവ് പങ്കെടുത്തപ്പോള്‍. ഫോട്ടോ - പി.പി രതീഷ് മാതൃഭൂമി

36/47

വാഹനങ്ങള്‍ പൊളിക്കല്‍ നിയമത്തിനെതിരെ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി കണ്ണൂരില്‍ നടത്തിയ ധര്‍ണ്ണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍ മാതൃഭൂമി

37/47

കണ്ണൂര്‍ മങ്ങാട്ട്പറമ്പ് കെ.എ.പി ബറ്റാലിയനില്‍ നടന്ന പാസിങ്ങ് ഔട്ട് പരേഡ്. ഫോട്ടോ - റിദിന്‍ ദാമു മാതൃഭൂമി

38/47

കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഹരിത കര്‍മ്മ സേനയോടൊപ്പം നടക്കാം പരിപാടിയില്‍ മേയര്‍ ടി.ഒ. മോഹനന്‍ പങ്കാളിയായപ്പോള്‍. ഫോട്ടോ - സി സുനില്‍ കുമാര്‍ മാതൃഭൂമി

39/47

കണ്ണൂര്‍ മങ്ങാട്ട്പറമ്പ് കെ.എ.പി ബറ്റാലിയനില്‍ നടന്ന പാസിങ്ങ് ഔട്ട് പരേഡ്. ഫോട്ടോ - റിദിന്‍ ദാമു മാതൃഭൂമി

40/47

മലപ്പുറത്ത് നടന്ന പാസിങ്ങ് ഔട്ട് പരേഡ്. ഫോട്ടോ - കെ.ബി. സതീഷ് കുമാര്‍ മാതൃഭൂമി

41/47

മലപ്പുറത്ത് നടന്ന പാസിങ്ങ് ഔട്ട് പരേഡ്. ഫോട്ടോ - കെ.ബി. സതീഷ് കുമാര്‍ മാതൃഭൂമി

42/47

മലപ്പുറത്ത് നടന്ന പാസിങ്ങ് ഔട്ട് പരേഡ്. ഫോട്ടോ - കെ.ബി. സതീഷ് കുമാര്‍ മാതൃഭൂമി

43/47

44/47

റേഷന്‍ മുന്‍ഗണനാ കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ തനിക്കു ലഭിച്ച കാര്‍ഡ് തിരുവനന്തപുരം കുളത്തറ സ്വദേശിനി ലീല ക്യാമറകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍. അനര്‍ഹമായി കാര്‍ഡ് കൈവശം വച്ച ഒരു ലക്ഷത്തിലേറെപ്പേര്‍ സര്‍ക്കാര്‍ അറിയിപ്പിനെത്തുടര്‍ന്ന് അവ തിരിച്ചേല്പിച്ചതിനാലാണ് അര്‍ഹരായ പലരെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത് | ഫോട്ടോ: ബിജു വര്‍ഗീസ്

45/47

മുക്കം പുല്‍പ്പറമ്പില്‍ സായാഹ്നം വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുല്‍ ഗാന്ധി എം.പി. റോസാപ്പൂക്കളുമായി കാത്തിരുന്ന കുട്ടികളോട് കുശലംപറയുന്നു.

46/47

കാര്‍ഗോ ട്രക്കുകളുമായി ജബല്‍പുരില്‍നിന്ന് കണ്ണൂരിലേക്കുള്ള പ്രത്യേക വണ്ടി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വഴി കടന്നുപോയപ്പോള്‍ | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍ |മാതൃഭൂമി

47/47

കഞ്ഞിപ്പുര മൂടാൽ ബൈപാസ് റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ മൂടാലിൽ എത്തിയ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുമായി സംഭാഷണത്തിൽ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented