സെപ്റ്റംബര്‍ 11 ചിത്രങ്ങളിലൂടെ


1/46

ന്യൂഡൽഹിയിൽ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) സംഘടിപ്പിക്കുന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ കോൺഗ്രസ് പാർട്ടി നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

2/46

സെക്രട്ടേറിയറ്റ് വളപ്പിലെ സൗത്ത് ഗെയ്റ്റിനു മുന്നിലുള്ള മരത്തിന്റെ ചില്ല മുറിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

3/46

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റുകളിൽ മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കെ.സി.വൈ.എം തലശ്ശേരി അതിരൂപത കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയ്ക്ക് മുന്നിൽ നടത്തിയ കാപ്പി കുടി സമരം | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

4/46

കോഴിക്കോട് ഡി.സി.സി ഓഡിറ്റോറിയത്തിൽ നടന്ന എൻ.പി മൊയ്തീൻ അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

5/46

യുവകലാസാഹിതി കോഴിക്കോട്‌ ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച സാംസ്‌കാരിക ചരിത്ര സംഗമം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

6/46

കോഴിക്കോട്ട്‌ നടന്ന ലോറി ട്രാൻസ്‌പോർട്ട് ഏജൻസീസ് യൂണിയൻ (സി.ഐ.ടി.യു) മന്ത്രി അഹമ്മദ് ദേവർകോവിലിന് സ്വീകരണവും, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനോടൊപ്പം എം.റഷീദ്, എൻ.വി ബഷീർ, അബ്ദുൾ നാസർ, വി.വേണുഗോപാലൻ, വിജയികളായ കെ.ദിയ, ഫാത്തിമ ഷഹദ, എം.അനഘ, എ.കെ മുഹമ്മദ് ഷഹീൻ, കാനങ്ങോട് ഹരിദാസൻ, ടി.പി സുധീർ ബാബു എന്നിവർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

7/46

ശിവസേനയുടെയും ഗണേശോത്സവ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഗണേശോത്സവ ആഘോഷത്തിന്റെ ഭാഗമായി വിഗ്രഹങ്ങൾ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്ന് നിമഞ്ജനത്തിനായി കൊണ്ടുപോകുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

8/46

തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം പരിസരത്ത് വൃത്തിയാക്കിയശേഷം ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുന്ന വളണ്ടിയർമാർ. ബ്രിങ് ബാക്ക് ഗ്രീൻ, എറൈസ് എന്നീ സംഘടനകളൂടെ നേതൃത്വത്തിലാണ് സ്റ്റേഡിയം പരിസരം വൃത്തിയാക്കിയത്. ഇതിൽ ഏതൊക്കെ തരം മാലിന്യങ്ങളാണ് കൂടുതലുള്ളത് എന്നൊക്കെ പഠിച്ച് ഇവർ റിപ്പോർട്ട് സമർപ്പിക്കും | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

9/46

തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം വൃത്തിയാക്കുന്നവർ. ബ്രിങ് ബാക്ക് ഗ്രീൻ, എറൈസ് എന്നീ സംഘടനകളൂടെ നേതൃത്വത്തിലാണ് സ്റ്റേഡിയം പരിസരം വൃത്തിയാക്കിയത് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

10/46

നിറമണിഞ്ഞ്.... തീരം.... ആളും ആരവവുമായി ഉല്ലാസകേന്ദ്രങ്ങൾ ഉണരുകയാണ്. നീണ്ട ഇടവേളയ്ക്കുശേഷം കൊല്ലം ബീച്ചിൽ ശനിയാഴ്ച രക്ഷിതാക്കളോടൊപ്പമെത്തിയ കുട്ടികളുടെ ആഹ്ളാദനിമിഷങ്ങൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

11/46

കനത്ത മഴയെ തുടർന്ന്‌ ന്യൂഡൽഹി ദൗല കുവയിലെ വാഹനങ്ങളുടെ നീണ്ടനിര | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

12/46

കനത്ത മഴയിൽ ന്യൂഡൽഹിയിലെ ഐടിഒ ഐപി എസ്റ്റേറ്റ് റോഡിലെ കനത്ത വെള്ളക്കെട്ടിലൂടെ പോകുന്ന വാഹനങ്ങൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

13/46

കനത്ത മഴയിൽ ന്യൂഡൽഹിയിലെ ഐടിഒ ഐപി എസ്റ്റേറ്റ് റോഡിലെ കനത്ത വെള്ളക്കെട്ടിലൂടെ പോകുന്ന വാഹനങ്ങൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

14/46

നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയർപ്പിച്ച് വിവിധ ക്രൈസ്തവ സംഘടനകൾ കോട്ടയത്ത്‌ നടത്തിയ പ്രകടനം | ഫോട്ടോ: ജി. ശിവപ്രസാദ്‌ മാതൃഭൂമി

15/46

കണ്ണൂർ ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ മാർട്ടിൻ ജോർജിനെ ആദരിക്കാനായി മഹിളാ കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപഹാരം നൽകുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

16/46

എറണാകുളം കിഴക്കമ്പലം പഴങ്ങനാട് ഷാപ്പുംപടിയിൽ ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയവരെ കാറിടിച്ചുണ്ടായ ഉണ്ടായ അപകടം നടന്ന സ്ഥലം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

17/46

എറണാകുളം കിഴക്കമ്പലം പഴങ്ങനാട് ഷാപ്പുംപടിയിൽ ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയവരെ കാറിടിച്ചുണ്ടായ അപകടത്തിൽപ്പെട്ടവരുടെ കുടയും ചെരുപ്പും. പശ്ചാത്തലത്തിൽ അപകടം നടന്ന വളവിലെ മതിൽ പൊളിച്ചു വീതി കൂട്ടുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

18/46

എറണാകുളം കിഴക്കമ്പലം പഴങ്ങനാട് ഷാപ്പുംപടിയിൽ ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽപ്പെട്ട കാർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

19/46

കണ്ണൂർ ജില്ല പോലീസ് പെൻഷനേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി ഓഫീസ് മന്ത്രി എം. വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ മാതൃഭൂമി

20/46

മന്ത്രി എംവി.ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി.സുനിൽകുമാർ മാതൃഭൂമി

21/46

കൊല്ലം കോർപ്പറേഷൻ ആണ്ടാമുക്കത്ത് നിർമിക്കുന്ന ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

22/46

പാലക്കാട് ആണ്ടിമഠം കോളനിയിൽ പരമ്പരാഗത പപ്പട നിർമാണ തൊഴിലാളികൾ വീട്ടുമുറ്റത്ത് പപ്പടം ഉണക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

23/46

കണ്ണൂർ സ്റ്റേഡിയം കോർണറിൽ തകർന്ന സ്ലാബുകൾ ഉണ്ടായിരുന്ന ഭാഗം പൊളിച്ചു പണിയാൻ തുടങ്ങിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

24/46

ഇന്ധന വിലവർദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയം തുടങ്ങിയവയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. രാജ്ഭവന് മുന്നിൽ നടത്തുന്ന റിലേ സത്യാഗ്രഹത്തിന്റെ സമാപനം സി.പി.എം.സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

25/46

ഹരിത സേനയും വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡും ചേർന്ന് തിരുവനന്തപുരം ശാസ്തമംഗലം രഥപുരകുന്ന് ലെയ്നിൽ ആരംഭിച്ച കൈമാറ്റ ചന്തയുടെ ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ മുൻ മന്ത്രി തോമസ് ഐസക്ക്‌ ആളുകൾ നൽകിയ പുസ്തകങ്ങളിൽ നിന്ന് ഒരു പുസ്തകം എടുത്തു നോക്കുന്നു. വി കെ പ്രശാന്ത് എം എൽ എ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/46

കണ്ണൂർ സൈനികപൂർവ്വ സൈനിക കൂട്ടായ്മയുടെ സംഗമവും സമ്മാന വിതരണവും മുൻ ലഫ് കേണൽ എം.കെ.സുരേന്ദ്രൻ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

27/46

ആലപ്പുഴ ഡി.സി.സി. പ്രസിഡന്റായി ബാബുപ്രസാദ് ചുമതലയേൽക്കുന്ന ചടങ്ങ് രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ബിജു മാതൃഭൂമി

28/46

കോഴിക്കോട് മുനിസിപ്പൽ കോപ്പറേഷന്റെ ശുചിത്വ പ്രൊട്ടോക്കോൾ രൂപരേഖ തയ്യാറാക്കുന്ന യോഗത്തിൽ മേയർ ബീനാ ഫിലിപ്പ് സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ മാതൃഭൂമി

29/46

ബാലസംഘം ആലപ്പുഴ ജില്ലാ കൺവൻഷൻ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ബിജു മാതൃഭൂമി

30/46

കാസർകോട് മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലെ നിറപുത്തരിയുടെ ഭാഗമായി മേൽശാന്തി ശ്രീകൃഷ്ണ ഉപാധ്യായ നെൽക്കതിരുകൾ പൂജിക്കുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ മാതൃഭൂമി

31/46

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.യുടെ രാജ്ഭവന് മുന്നിലെ റിലേ സത്യാഗ്രഹത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രവത്തകർ വാഹനങ്ങൾ തടഞ്ഞ് നടത്തിയ ചക്ര സ്തംഭന സമരത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

32/46

കണ്ണൂർ ഗസറ്റ് പി.ആർ.ഡി.യുടെ മാസ പത്രിക മന്ത്രി എം. വി. ഗോവിന്ദൻ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറിന് നൽകി പ്രകാശനം ചെയ്യുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. സമീപം | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

33/46

കേന്ദ്രനയങ്ങൾക്കും ദിനംപ്രതിയുള്ള ഇന്ധന വിലവർദ്ധനവിനുമെതിരെ ഡി വൈ എഫ് ഐ നടത്തുന്ന റിലേ സത്യാഗ്രഹത്തിന്റെ സമാപനം കുറിച്ച് കൊല്ലം ചിന്നക്കടയിൽ ചക്രസ്തംഭന സമരം ജില്ലാ സെക്രട്ടറി എസ് ആർ അനിൽബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

34/46

കണ്ണൂർ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തെ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ പെടുത്താനായി കെ.വി.സുമേഷ് എം.എൽ.എയുടെ നിർദ്ദേശാനുസരണം ടൂറിസം, സ്പേസ് ആർട്ട് ഉദ്യോഗസ്ഥരെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

35/46

സി.പി.എം. പാർട്ടി കോൺഗ്രസിന് മുന്നോടിയായി കണ്ണൂരിൽ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ച്കൊണ്ട് കക്കാട് (എ ) ബ്രാഞ്ച് സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സംസാരിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

36/46

കൊല്ലം ഹെഡ് പോസ്റ്റാഫീസ് കെട്ടിടത്തിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് എൻ എഫ് പി ഇയുടെ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ പ്രതിഷേധം സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി മാത്യൂസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

37/46

പൊടിപിടിക്കാതെ... സ്‌കൂള്‍ ഉടനടി തുറന്നാലും ഇല്ലെങ്കിലും കാര്യങ്ങള്‍ വൃത്തിയായിരിക്കണം. സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന് പ്രഖാപിച്ചിട്ടില്ലെങ്കിലും പുസ്തകങ്ങളും ക്ലാസ് മുറികളും വൃത്തിയാക്കി ഒരുക്കുകയാണ് കോഴിക്കോട് ബിലാത്തിക്കുളം ബി.ഇ.എം. യു.പി. സ്‌കൂളിലെ അധ്യാപകര്‍ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് മാതൃഭൂമി

38/46

വിനായക ചതുർത്ഥി ഉത്സവത്തിന്റെ ഭാഗമായി മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെയും ഭാര്യയുടെയും ഛായചിത്രം അനാശ്ചാദനം ചെയ്ത ശേഷം മന്ത്രി വി. എൻ വാസവൻ പ്രണാമം അർപ്പിക്കുന്നു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, മോൻസ് ജോസഫ് എം.എൽ.എ, ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, ജി രാമൻ നായർ, എൻ ഹരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി.രാഗേഷ്‌ മാതൃഭൂമി

39/46

വിനായക ചതുർത്ഥി ഉത്സവത്തിന്റെ ഭാഗമായി മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ഗജപൂജയ്ക്കു ശേഷം കൊമ്പന്മാർക്ക് ഉരുള കൊടുക്കുന്ന മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി | ഫോട്ടോ: ഇ.വി.രാഗേഷ്‌ മാതൃഭൂമി

40/46

കണ്ണൂർ സർവകലാശാല വിവാദ പാഠ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്‌.എഫ്. പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

41/46

കടലേറ്റത്തില്‍ തകര്‍ന്ന ആഭ്യന്തര വിമാനത്താവളത്തിലേയ്ക്കുള്ള ശഖുംമുഖം ബീച്ച് റോഡ്. ഈ വഴിയിലൂടെ ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ സഞ്ചരിക്കാന്‍ കഴിയു | ഫോട്ടോ: ബിജു വര്‍ഗീസ്‌ മാതൃഭൂമി

42/46

തിരുവനന്തപുരം കഴക്കൂട്ടം സൈനികസ്‌കൂളിൽ പ്രവേശനം നേടിയ ആറാം ക്ലാസ് വിദ്യാർഥികളായ പൂജ ലക്ഷ്മി, അഫ്‌റ ഫാത്തിമ, വേദ ഷിബു, ദേവാനന്ദ എന്നിവർ വൈസ് പ്രിൻസിപ്പൽ അൽക്ക ചൗധരിക്കും അഡ്മിനിസ്‌ട്രേറ്റവ് ഓഫീസർ ഷെല്ലിക്കുമൊപ്പം. സൈനിക സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് 2020-'21 അധ്യയനവർഷത്തിൽ ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ എൻട്രൻസ് എക്‌സാമിനേഷൻ വഴി പെൺകുട്ടികൾക്ക് പ്രവേശനം നൽകിയത് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

43/46

വിനായക ചതുര്‍ഥി ദിനത്തില്‍ കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നടന്ന ഗണേശ വിഗ്രഹ നിമഞ്ജനം | ഫോട്ടോ: റിധിന്‍ ദാമു മാതൃഭൂമി

44/46

വിഘ്നങ്ങളകറ്റാൻ ...... വിനായക ചതുർത്ഥിയോടനുബന്ധിച്ച് കോഴിക്കോട് കോൺവെന്റ് റോഡിലെ 'ഹൺസ് ' കുടുംബം അലങ്കരിച്ച ഗണേശ വിഗ്രഹത്തിൽ ദീപാരാധന നടത്തുന്നു. കോവിഡ് കാരണം ഇത്തവണ വിഗ്രഹ നിമഞ്ജനം വീടുകളിൽ തന്നെയാണ് | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

45/46

ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് സമീപം റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് തെന്നിമാറിയ കാറ് | ഫോട്ടോ: സി. ബിജു മാതൃഭൂമി

46/46

തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം പരിസരത്ത് വൃത്തിയാക്കിയശേഷം ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുന്ന വളണ്ടിയർമാർ. ബ്രിങ് ബാക്ക് ഗ്രീൻ, എറൈസ് എന്നീ സംഘടനകളൂടെ നേതൃത്വത്തിലാണ് സ്റ്റേഡിയം പരിസരം വൃത്തിയാക്കിയത്. ഇതിൽ ഏതൊക്കെ തരം മാലിന്യങ്ങളാണ് കൂടുതലുള്ളത് എന്നൊക്കെ പഠിച്ച് ഇവർ റിപ്പോർട്ട് സമർപ്പിക്കും | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented