
മേഘാവൃതമായ ആകാശം. ന്യൂഡൽഹി കൊണാട്ട് പ്ലേസിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
മേഘാവൃതമായ ആകാശം. ന്യൂഡൽഹി കൊണാട്ട് പ്ലേസിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച ശനിയാഴ്ച തിരക്കൊഴിഞ്ഞ കൊല്ലം ചിന്നക്കട. മഴ മാറിയ ഇടവേളയിലെ കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കണ്ണൂർ ആയിക്കര മാപ്പിള ബേ ഹാർബർ സന്ദർശിച്ചപ്പോൾ. എം.എൽ.എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആലപ്പുഴ കാളാത്ത് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നില്പ് സമരം നോർത്ത് ബ്ലോക്ക് പ്രസിഡന്റ് സിറിയക്ക് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ബിജു മാതൃഭൂമി
കോവിഡ് 19 ടെസ്റ്റ് നടത്തുന്നതിനായി ന്യൂഡൽഹിയിലെ ദിൽഷാദ് ഗാർഡൻ മെട്രോ സ്റ്റേഷന് സമീപം റോഡരികിൽ ആളുകളിൽ നിന്ന് സ്രവ സാമ്പിൾ ശേഖരിക്കുന്ന ആരോഗ്യപ്രവർത്തകൻ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കണ്ണൂർ അഴീക്കൽ ഹാർബർ സന്ദർശിച്ചപ്പോൾ. കെ.വി.സുമേഷ് എം.എൽ.എ.യും ഉദ്യോഗസ്ഥരും സമീപം | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
ലോക്ക്ഡൗൺ ദിനമായ ശനിയാഴ്ച തിരുവനന്തപുരം പേരൂർക്കട വഴയില റോഡിൽ പോലീസ് നടത്തിയ വാഹന പരിശോധന | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ചിന്റെ ഭാഗമായി വിഴിഞ്ഞം പുറംകടലിൽ എത്തിയ കപ്പലുകൾ. ശനിയാഴ്ച് ഒൻപത് കപ്പലുകളാണ് എത്തിയത് | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
പാറക്കോവിലിലെ രശ്മി ഓട്ടുകമ്പനിയുടെ അവശേഷിച്ച പുകക്കുഴല്‍ പൊളിക്കുന്നു. നാടകപ്രവര്‍ത്തകര്‍ അടങ്ങിയ കൂട്ടായ്മ കെട്ടിപ്പൊക്കിയതാണ് ചേര്‍പ്പ് പാറക്കോവിലിലെ രശ്മി ഓട്ടുകമ്പനി. ഒട്ടനവധി നാടകങ്ങള്‍ക്കും വേദിയായിരുന്നു ഇവിടം | ഫോട്ടോ: ബിജു ആന്റണി
കോവിഡില്‍ പാടെ തളര്‍ന്ന മേഖലയാണ് ടൂറിസം. വന്‍ നഷ്ടമാണ് ടൂറിസം മേഖലയ്ക്ക്. അറ്റകുറ്റപ്പണികള്‍ക്കുപോലും പണമില്ലാത്തതിനാല്‍ പലതും നശിക്കുന്നു. പീച്ചി അണകെട്ടിനോടു ചേര്‍ന്നുള്ള ഉദ്യാനത്തിലെ നിറം മങ്ങിയ ശില്പവും ഒടിഞ്ഞുവീണ കുടയും.
പഞ്ഞമാസമല്ലേ, പങ്കിടാം... പാലക്കാട് ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിക്കുമുന്നില്‍ ജീവനക്കാര്‍ എന്നും കരുതിവെക്കുന്ന ഭക്ഷണം പങ്കിടാനെത്തുന്ന അണ്ണാനും കാക്കയും | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
കടൽ കടന്ന് കരയിലേക്ക്....... കടലിൽ രൂപംകൊണ്ട മഴമേഘങ്ങൾ വിജനമായ കൊല്ലം ബീച്ചിന് മുകളിലൂടെ കടന്ന് പോകുന്നു. കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് പല ജില്ലകളിലും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
വാരാന്ത്യ ലോക്ക്ഡൗണിനെ തുടർന്ന് തിരക്കൊഴിഞ്ഞ കൊല്ലം ചിന്നക്കട അണ്ടർ പാസേജും പരിസരവും | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
തീരത്തണഞ്ഞ്....... കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കൊല്ലത്ത് നിന്നുള്ള യന്ത്രയാനങ്ങൾ കൊല്ലം പോർട്ട് മൽസ്യബന്ധന തുറമുഖത്തോട് ചേർന്ന് തീരത്ത് കെട്ടിയിട്ടിരിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരളത്തില്‍ നിന്നുള്ള എം.പി.മാരായ വി.കെ. ശ്രീകണ്ഠന്, ഹൈബി ഈഡന്, ടി.എന്‍. പ്രതാപന്, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ഇന്ത്യന്‍ ജേഴ്സിയില്‍ പാര്‍ലമെന്റിന് മുന്നില്‍.
പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ നവജോത്സിങ്ങ് സിദ്ധു മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനൊപ്പം.
മധുരമീ നിമിഷം... നവതി ആഘോഷിക്കുന്ന കോണ്‍ഗ്രസ് നേതാവ് സി.പി. പദ്മരാജന് കൊല്ലം ആനന്ദവല്ലീശ്വരത്തെ വീട്ടിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മധുരം നല്കിയപ്പോള്. കെ.പി.പി.സി. ജന. സെക്രട്ടറി എ. ഷാനവാസ് ഖാന്, ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ എന്നിവര്‍ സമീപം.
ഒന്നു വീശിനോക്കാം.... മഴയില്‍ വെള്ളം കയറിയ വയനാട് കോക്കുഴിയിലെ പാടത്ത് മീന്‍പിടിക്കാനായി വലവീശുന്ന പ്രദേശവാസി.
വാക്സിൻ വിതരണം സുതാര്യമാക്കുക എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ ഡിഎംഒ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയ ബി ജെ പി കൗസിലർമാരെ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
പാലക്കാട് പുത്തൂർ നൂറടിപാതയിൽ നിന്നുള്ള മഴ കാഴ്ച | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
സതേൺ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ ബി.ജി.മല്ല്യ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡ് സന്ദർശിക്കുന്നു. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ തൃലോക് കോത്താരി സമീപം | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
സമ്പൂർണ്ണ ലോക്ഡൗണായ ശനിയാഴ്ച പാലക്കാട് ഐ.എം.എ ജങ്ഷനിൽ വാഹനങ്ങൾ നിർത്തി പരിശോധിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
മലമുഴുക്കെ പറക്കാന്‍... നെല്ലിയാമ്പതിയില്‍ അവശനിലയില്‍ കണ്ടെത്തിയതാണ് ഈ വേഴാമ്പല്ക്കുഞ്ഞിനെ. അകമല വനംവകുപ്പ് ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലുള്ള വേഴാമ്പലിന് വനംവകുപ്പ് ഉദ്യോഗസ്ഥന് മഹേഷ്കുമാര്‍ പഴങ്ങള്‍ നല്കുന്നു. തനിയെ പറക്കാനാവുന്നതോടെ നെല്ലിയാമ്പതിയിലെ കാട്ടില്‍ തുറന്നുവിടും | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി
നീതി ആയോഗ് പ്രതിനിധികളായ ഹരേന്ദ്രകുമാർ (ഇടത്ത് നിന്ന് രണ്ടാമത്), പരസ് പരേഖ് (ഇടത്ത് നിന്ന് നാലാമത് ) എന്നിവർ കൊല്ലം തുറമുഖം സന്ദർശിച്ചപ്പോൾ. പോർട്ട് ഓഫീസർ ഹരി വാര്യർ, ക്യാമ്പസ് മാനേജർ മറിയപ്രോൺ, നേവൽ ആർകിടെക്ട് അതുൽ ശങ്കർ എന്നിവർ സമീപം | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
കണ്ണൂർ താവക്കരയിലെ ആഫ്രിക്കൻ ഒച്ച് ശല്യം മേയർ ടി.ഒ.മോഹനനും സംഘവും പരിശോധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
ആദിവാസി മേഖലയിലെ ടി.ബി. രോഗികൾക്കുള്ള കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ കണ്ണൂരിലെ ടി.ബി. സെന്റർ ഉദ്ഘാടന ചടങ്ങിൽ നിർവ്വഹിക്കുന്നു. മേയർ ടി.ഒ. മോഹനൻ, കെ.വി.സുമേഷ് എം.എൽ എ. എന്നിവർ സമീപം | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
ഏഷ്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്സിന്റെയും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും അംഗീകാരം ലഭിച്ച് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ടി.സിദ്ധാർഥ് കൃഷ്ണയ്ക്ക് കണ്ണൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഒരുക്കിയ സ്വീകരണ ചടങ്ങിൽ ചലച്ചിത്ര താരം സനൽ അമൻ ഉപഹാരം നൽകുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ സമീപം | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
കണ്ണൂർ ജില്ലാ ടി.ബി. സെന്ററിന്റെ പുതിയ കെട്ടിടം പള്ളിക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
വാരാന്ത്യ ലോക്ഡൗണിനെ തുടര്‍ന്ന് പാലക്കാട് നഗരത്തില്‍ പോലീസ് വാഹനങ്ങള്‍ പരിശോധിക്കുന്നു | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കണ്ണൂർ പള്ളിക്കുന്നിലെ ജില്ല ടി.ബി. സെന്റർ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചരണത്തിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സജീവമായില്ലെന്ന് ആരോപണം നേരിടുന്ന മുൻ മന്ത്രി ജി.സുധാകരനെതിരെ അന്വേഷണം നടത്താൻ പാർട്ടി നിയോഗിച്ച കെ.ജെ തോമസും എളമരം കരീമും ആലപ്പുഴ ജില്ലാകമ്മറ്റി ഓഫീസിൽ എത്തുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചരണത്തിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സജീവമായില്ലെന്ന് ആരോപണം നേരിടുന്ന മുൻ മന്ത്രി ജി.സുധാകരൻ പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകാൻ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി
എറണാകുളം ഒബ്രോൺ മാളിന് സമീപം മരം വീണപ്പോൾ | ഫോട്ടോ: ബി.മുരളീകൃഷ്ണൻ മാതൃഭൂമി
കല്പറ്റ മണിയങ്കോട് മഴയ്ക്കിടെ പണി കഴിഞ്ഞുവരുന്ന തൊഴിലാളികള്‍.
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കേരള അത്ലറ്റിക് താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ നേതൃതത്തിൽ കൽപ്പറ്റ നഗരത്തിൽ നടത്തിയ ഒളിമ്പിക്സ് ദീപശിഖാ പ്രയാണം | ഫോട്ടോ: ശ്രീജിത്ത് പി. രാജ് മാതൃഭൂമി
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കണ്ണൂർ ആയിക്കര മാപ്പിള ബേ ഹാർബർ സന്ദർശിച്ചപ്പോൾ. എം.എൽ.എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..