
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കേരള അത്ലറ്റിക് താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ നേതൃതത്തിൽ കൽപ്പറ്റ നഗരത്തിൽ നടത്തിയ ഒളിമ്പിക്സ് ദീപശിഖാ പ്രയാണം | ഫോട്ടോ: ശ്രീജിത്ത് പി. രാജ് മാതൃഭൂമി
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കേരള അത്ലറ്റിക് താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ നേതൃതത്തിൽ കൽപ്പറ്റ നഗരത്തിൽ നടത്തിയ ഒളിമ്പിക്സ് ദീപശിഖാ പ്രയാണം | ഫോട്ടോ: ശ്രീജിത്ത് പി. രാജ് മാതൃഭൂമി
സമരം ചെയ്യുന്ന കർഷകരെ അധിക്ഷേപിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിലെ മഹാദേവ് റോഡിലെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലക്കാട് ജില്ലാ സ്പോർട്ട്സ് കൗൺസിൽ കളക്ട്രേറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ കായികതാരം പ്രീജ ശ്രീധരനും അസിസ്റ്റന്റ് കളക്ടർ ഡോ.അശ്വതി ശ്രീനിവാസും ചേർന്ന് ദീപശിഖ കൊളുത്തുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
വീര്യം ചോരാതെ... കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി ജന്തർമന്ദറിൽ നടക്കുന്ന കർഷക പാർലമെന്റിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
വീര്യം ചോരാതെ... കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി ജന്തർമന്ദറിൽ നടക്കുന്ന കർഷക പാർലമെന്റിൽ പങ്കെടുക്കുന്ന വയോധികൻ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവനു മുന്നിൽ നടന്ന ധർണ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
ഒ.ജി. ശാലിനിയുടെ ഗുഡ് സർവിസ് എൻട്രി റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
വനിതാ പോലീസ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന കണ്ണുകെട്ടി പ്രതിഷേധ സമരത്തിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
നിയമനം നടക്കാത്ത എൽ.ഡി.സി. റാങ്ക് ലിസ്റ്റ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
എസ്.സി. ഫണ്ട് മോഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി കൊല്ലം ജില്ലാ പഞ്ചായത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സുരേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
പട്ടികജാതി ഫണ്ട് തട്ടിപ്പ് ഉന്നത ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ സഹകരണ ജനാധിപത്യ വേദി പാലക്കാട് ജില്ലാ കമ്മറ്റി കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച സഹകാരി ധർണ്ണ യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
പട്ടികജാതി പട്ടികവർഗ്ഗ വികസന ഫണ്ട് തട്ടിപ്പിനെതിരെ ബി.എസ്.പി പാലക്കാട് ജില്ലാ കമ്മറ്റി പട്ടികജാതി വികസന ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
കോവിഡ് മാനദണ്ഡം പാലിച്ച് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ നിരാഹാര സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
കല്പറ്റ മണിയങ്കോട് മഴയ്ക്കിടെ പണി കഴിഞ്ഞുവരുന്ന തൊഴിലാളികള്‍.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച ഡാനിഷ് സിദ്ധിഖി അനുസ്മരണത്തിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
സിനിമാ തൊഴിലാളികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇഫ്റ്റ സിനിമാ യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച സമര പ്രഖ്യാപനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
ഇന്ത്യൻ മറൈൻ ഫിഷറീസ് ബില്ലിൽ മത്സ്യത്തൊഴിലാളികൾക്കെതിരെയുള്ള നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറവും സംയുക്തമായി ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ ധർണയിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ്ണ | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഏജീസ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ഐ.എൻ.ടി.യു.സി.സംസ്ഥാന പ്രസിഡണ്ട് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി
കെ.പി.എം.എസിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടന്ന ധർണ്ണയിൽ ടി.ശരത്ചന്ദ്രപ്രസാദ് സംസാരിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി
മാതൃഭൂമി പ്രസിദ്ധികരിച്ച 'ഉപരിപഠനം'പ്രത്യേക പതിപ്പിൻ്റെ പ്രകാശനം പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പ്ലസ് ടു വിദ്യാർത്ഥി എ.ദേവദത്തന് ആദ്യപ്രതി നൽകികൊണ്ട് നിർവ്വഹിക്കുന്നു. കേരള ബുക്സ് & പബ്ലിക്കേഷൻസ് സൊസൈറ്റി ചെയർ പേഴ്സൺ ഡോ.സൂര്യ തങ്കപ്പൻ സമീപം | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി
മന്ത്രി എ. കെ. ശശീന്ദ്രൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവർത്തകർ കോട്ടയത്ത് പൂച്ചയുടെ രൂപവുമായി നടത്തിയ സമരം | ഫോട്ടോ: ജി. ശിവപ്രസാദ് മാതൃഭൂമി
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണ നയങ്ങൾക്കെതിരെ സഹകരണവേദി ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ സഹകാരി ധർണ കെ.പി.സി.സി സെക്രട്ടറി വി.എ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
ട്രേഡ് യൂണിയൻ സംയുക്ത സമര സമിതി കണ്ണൂരിൽ നടത്തിയ പ്രതിഷേധ ധർണ എസ്. ടി. യു ദേശീയ വൈസ് പ്രസിഡന്റ് എം.എ കരീം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
കേരള എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ മേയർ ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ പാർലമെന്റ് മന്ദിരത്തിലെ ഗാന്ധിപ്രതിമയ്ക്കുമുന്നിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് എംപിമാർ | ഫോട്ടോ: എ.ഐ.സി.സി.
പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ പാർലമെന്റ് മന്ദിരത്തിലെ ഗാന്ധിപ്രതിമയ്ക്കുമുന്നിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് എംപിമാർ | ഫോട്ടോ: എ.ഐ.സി.സി.
വയർ നിറയ്ക്കാനും കുറയ്ക്കാനും... കൊറോണ വ്യാപനം ഉണ്ടാക്കിയ നഷ്ടക്കണക്കിൽ നിന്ന് ചെറുകിട കച്ചവടക്കാർ പതിയെ രക്ഷപ്പെട്ടുവരികയാണ്. പെരുമഴ നനഞ്ഞാലും തോൽക്കാൻ മനസില്ലാതെ ടാർപായകൊണ്ട് മറച്ചുപിടിച്ച് ആവശ്യക്കാരെ കാത്തിരിക്കുകയാണ് ഈ പച്ചക്കറി കച്ചവടക്കാരനും. ലോക്ഡൗൺ കാലത്തെ ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സമീപത്തെ നടപ്പാതയിലൂടെ വ്യായാമം ചെയ്യുന്ന യുവാവിനേയും കാണാം. പാലക്കാട് പുത്തൂർ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്പോർട്സ് ഫോറം കണ്ണൂരിൽ സംഘടിപ്പിച്ച ദീപശിഖാ റാലി | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ മൃതദേഹം ആലുവയിൽ പൊതുദർശനത്തിനു വെച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ മാതൃഭൂമി
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലക്കാട് ജില്ലാ സ്പോർട്ട്സ് കൗൺസിൽ കളക്ട്രേറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ കായികതാരം പ്രീജ ശ്രീധരനും അസിസ്റ്റന്റ് കളക്ടർ ഡോ.അശ്വതി ശ്രീനിവാസും ചേർന്ന് ദീപശിഖ കൊളുത്തുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..