ജൂലായ് 22 ചിത്രങ്ങളിലൂടെ


1/58

സി.പി.ഐ. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന എൻ.ഇ. ബാലറാം, പി.പി മുകുന്ദൻ അനുസ്മരണം സി.പി.ഐ. ജനറൽ സെക്രട്ടറി ഡി.രാജ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

2/58

ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷൻ കാൾടെക്സ് ജംഗ്ഷനിൽ നടത്തിയ ദീപം തെളിയിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

3/58

ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്പോർട്സ് ഫോറം കണ്ണൂരിൽ സംഘടിപ്പിച്ച ദീപശിഖാ റാലി | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

4/58

എം.പി.വീരേന്ദ്രകുമാറിന്റെ 85-ാം ജന്മദിനത്തില്‍ ഡല്‍ഹി കേരള ഹൗസില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ശശി തരൂര്‍ എം.പി. സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ മാതൃഭൂമി

5/58

എം.പി.വീരേന്ദ്രകുമാറിന്റെ 85-ാം ജന്മദിനത്തില്‍ ഡല്‍ഹി കേരള ഹൗസില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ മാതൃഭൂമി

6/58

ഒളിമ്പിക്‌സ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് രാജ്‌ഭവനു മുന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എന്നിവർ ചേർന്ന് ദീപം തെളിച്ചപ്പോൾ. കേരള ഒളിമ്പിക്സ് അസോസിയേഷനും സായി എൽ.എൻ.സി.പി.ഇ.യും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത് | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

7/58

ഒളിമ്പിക്സിന് മുന്നോടിയായി കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഭാഗമായി നഗരത്തിൽ ബുള്ളറ്റ് റാലി നടത്തിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

8/58

ഒളിമ്പിക്സിന് മുന്നോടിയായി കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ബോൾ തട്ടിക്കൊണ്ട് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്യുന്നു. മുഹമ്മദ് അനസിന്റെ അമ്മ ഷീന, ഒളിമ്പ്യൻ സുരേഷ് ബാബുവിന്റെ ഭാര്യ ലീന സുരേഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

9/58

നവതി ആഘോഷിക്കുന്ന സി.വി.പദ്മരാജനെ കൊല്ലം ആനന്ദവല്ലീശ്വരത്തെ വീട്ടിലെത്തി പൊന്നാടയണിയിച്ച ശേഷം ആശംസകൾ നേരുന്ന കെ.പി.സി.സി.പ്രസിഡന്റ്‌ കെ. സുധാകരൻ. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ സമീപം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

10/58

മന്ത്രി എ.കെ. ശശീന്ദ്രൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മന്ത്രിയുടെ കോലം കത്തിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

11/58

ഒളിമ്പിക്‌സ് വിളംബര പരിപാടിയുടെ ഭാഗമായി ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസ്സിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ഒളിമ്പ്യൻമാരായ മനോജ്‌ലാൽ, അനിൽകുമാർ, പി.ടി.പൗലോസ് എന്നിവർ ചേർന്ന് ഒളിമ്പിക് ദീപം തെളിയിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

12/58

വയർ നിറയ്‌ക്കാനും കുറയ്‌ക്കാനും... കൊറോണ വ്യാപനം ഉണ്ടാക്കിയ നഷ്ടക്കണക്കിൽ നിന്ന് ചെറുകിട കച്ചവടക്കാർ പതിയെ രക്ഷപ്പെട്ടുവരികയാണ്. പെരുമഴ നനഞ്ഞാലും തോൽക്കാൻ മനസില്ലാതെ ടാർപായകൊണ്ട് മറച്ചുപിടിച്ച് ആവശ്യക്കാരെ കാത്തിരിക്കുകയാണ് ഈ പച്ചക്കറി കച്ചവടക്കാരനും. ലോക്ഡൗൺ കാലത്തെ ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സമീപത്തെ നടപ്പാതയിലൂടെ വ്യായാമം ചെയ്യുന്ന യുവാവിനേയും കാണാം. പാലക്കാട് പുത്തൂർ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

13/58

കേന്ദ്രസർക്കാർ കാർഷികബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിദർശൻ ഹരിതവേദി പാലക്കാട് സംഘടിപ്പിച്ച പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി പി.വി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

14/58

പെഗാസസ് ഫോൺ ചോർത്തലിനെതിരെ എസ്എഫ്ഐ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി പി ദിനനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

15/58

കൊല്ലത്ത് കെ.എസ്.യു പ്രവർത്തകനെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു പാലക്കാട് നിയോജകമണ്ഡലം കമ്മറ്റി പാലക്കാട് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

16/58

ഇന്ത്യൻ ഒളിമ്പിക്സ് താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ അമേച്ച്വർ ബോക്സിങ് അസോസിയേഷൻ സംഘടിപ്പിച്ച ഒരു ലക്ഷം പഞ്ചസ് ഫോർ ടോക്യോ ഒളിമ്പിക്സ് പരിപാടി പാലക്കാട് അഡീഷണൽ എസ്.പി. പി.ബി. പ്രശോഭ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

17/58

ഇടപ്പള്ളി കുന്നുംപുറം ജംഗ്ഷന് സമീപത്തെ റോഡ് തകർന്ന നിലയിൽ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

18/58

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ്‌ അനന്യ കുമാരി അലക്സിന്റെ മൃതദേഹം ആലുവയിൽ പൊതുദർശനത്തിനു വെച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

19/58

ഡൽഹി ജന്തർമന്ദിറിൽ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകർ നടത്തിയ കർഷക പാർലമെന്റിൽനിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

20/58

ഡൽഹി ജന്തർമന്ദിറിൽ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകർ നടത്തിയ കർഷക പാർലമെന്റിൽനിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

21/58

ബി.ഇ.എം.എൽ സ്വകാര്യവത്കരണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു പാലക്കാട് ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

22/58

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ട് തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

23/58

ഇൻഡ്യൻ നാഷണൽ അങ്കണവാടി എംപ്‌ളോയീസ് ഫെഡറേഷൻ ( ഐ എൻ ടി യു സി) ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ നടത്തിയ അവകാശ പ്രഖ്യാപന സമരം കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

24/58

സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അസോസ്സിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് കേരളയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ നടത്തിയ സമരം | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

25/58

കൊല്ലം വാടി ഹാർബറിലേക്കുള്ള വഴിയരികിൽ തള്ളിയിരിക്കുന്ന മാലിന്യം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

26/58

നവതിയിലെത്തിയ മുൻ മന്ത്രിയും മുൻ കെ.പി.സി.സി. പ്രസിഡന്റുമായ സി.വി.പദ്മരാജന് കൊല്ലം അർബൻ ബാങ്കിൽ നടന്ന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ബേബിസൺ ഉപഹാരം നൽകിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

27/58

നവതിയിലെത്തിയ മുൻ മന്ത്രിയും മുൻ കെ.പി.സി.സി. പ്രസിഡന്റുമായ സി.വി.പദ്മരാജന് കൊല്ലം അർബൻ ബാങ്കിൽ നടന്ന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ബേബിസൺ കേക്ക് നൽകുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

28/58

ജയപ്രകാശ് കൾച്ചറൽ സെന്ററിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത്‌ നടന്ന എം.പി.വീരേന്ദ്രകുമാർ ജന്മദിനാചരണം മന്ത്രി ആൻ്റണി രാജു ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി

29/58

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോരക്കച്ചവടത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) കൊല്ലം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എച്ച് സലിം ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

30/58

മന്ത്രി എ.കെ. ശശീന്ദ്രൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിന് മുന്നിൽ പ്രതിഷേധിക്കാനെത്തിയ യുവമോർച്ചാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

31/58

വിവിധ പ്രതിഷേധ സമരങ്ങളെ തുടർന്ന് നിയമസഭയ്ക്ക് മുൻവശത്തുകൂടിയുള്ള ഗതാഗതം തടസപ്പെടുത്തി പോലീസ് ബാരിക്കേഡ് സ്ഥാപിച്ച വിവരം അറിയാതെ എത്തിയവർ തിരിഞ്ഞ് പോകാനുള്ള തയ്യാറെടുപ്പിൽ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

32/58

ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി മണ്ണ് നീക്കി കൂറ്റൻ പൈപ്പുകൾ ഇട്ടപ്പോൾ കൊല്ലം ക്യു.എ.സി.റോഡിന് നടുവിൽ സ്ഥാപിച്ച ബോർഡ്. തിരക്കേറിയ റോഡിൽ വലിയ വാഹനങ്ങൾ എത്തുമ്പോൾ കുരുക്കിലകപ്പെടുന്നത് പതിവാണ് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

33/58

മന്ത്രി എ.കെ. ശശീന്ദ്രൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

34/58

മന്ത്രി എ.കെ. ശശീന്ദ്രൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

35/58

മുസ്ലിം ലീഗ് നേതാവും കൊച്ചി കോർപറേഷൻ മുൻ കൗൺസിലറുമായ പി എം ഹാരിസ് താൻ സി പി എമ്മിൽ ചേരുന്നത് അറിയിക്കുവാൻ എറണാകുളം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിനെത്തുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

36/58

അംഗൻ വാടി ജീവനക്കാരുടെ അവകാശങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ അംഗൻവാടി ഫെഡറേഷൻ കൊച്ചിയിൽ നടത്തിയ ധർണ്ണ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

37/58

മന്ത്രി എ.കെ. ശശീന്ദ്രൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ നിയമസഭാ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

38/58

ഫോൺ വിവാദത്തിൽപ്പെട്ട മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാലുകൾ കൂട്ടിക്കെട്ടിയ പൂവൻകോഴിയുമായി നടത്തിയ താലൂക്ക് ഓഫീസ് മാർച്ച് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

39/58

മന്ത്രി എ.കെ.ശശീന്ദ്രൻ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിലേയ്‌ക്കെത്തി പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകയെ വനിതാ പോലീസ് തടയുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

40/58

പ്ലസ്‌വൺ സീറ്റുകളുടെ കാര്യത്തിൽ സർക്കാർ മലപ്പുറം ജില്ലയോട് വിവേചനം കാണിച്ചു എന്നാരോപിച്ച് നിയമസഭയിലേക്ക് മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

41/58

ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ എൻ ടി യു സി ) യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ധർണ്ണ രമേശ് ചെന്നിത്തല എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

42/58

ബാലപീഡനങ്ങൾക്കും സ്ത്രീധനത്തിനുമെതിരെ ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ജ്വാല | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

43/58

വർക്ക് ഷോപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ നിന്നും പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്‌സ് കേരളയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

44/58

എൽ ഡി സി റാങ്ക് ഹോൾഡേഴ്‌സിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച അനശ്ചിതകാല സമരം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

45/58

ചുമട്ടുതൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളസംസ്ഥാന ചുമട്ടുതൊഴിലാളി ഫെഡറേഷൻ എഐടിയുസി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

46/58

കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യാ കുമാരി അലക്‌സിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ പൊതുദർശനത്തിനായി കൊണ്ടുവന്നപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

47/58

ഫോൺ ചോർത്തലിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് കേന്ദ്ര കമ്മിറ്റിയംഗം എ.പി. അൻവീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

48/58

ഫോൺ ചോർത്തൽ വിഷയത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രകടനം | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

49/58

ഫോൺ ചോർത്തൽ വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ടു കോൺഗ്രസ്സ് സംഘടിപ്പിച്ച രാജ് ഭവൻ മാർച്ചിന്റെ ഉദ്‌ഘാടനം കെപിസിസി പ്രസിഡണ്ട്‌ കെ. സുധാകരൻ നിർവഹിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി

50/58

ദേശീയ മാമ്പഴ ദിനത്തിൽ കണ്ണൂർ സർവ്വകലാശാല താവക്കര ക്യാമ്പസിൽ നട്ടുവളർത്തുന്ന സുഗത കുമാരി മാന്തോപ്പ് സിനിമാ താരം സനൽ അമൻ മാവിൻതൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

51/58

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള‚ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം സംസ്ഥാന ട്രഷറർ കെ.എ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

52/58

കര്‍ഷക സമരം തടയാന്‍ കനത്ത കാവല്‍...ഡല്‍ഹി ജന്തര്‍ മന്ദിറില്‍ സമരക്കാരെത്തുന്നതിന് മുമ്പ് പോലീസ് അണിനിരന്നപ്പോള്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ മാതൃഭൂമി

53/58

കർഷകരുടെ പാർലമെന്റ് മാർച്ചിന് അഭിവാദ്യം പ്രഖ്യാപിച്ച് കർഷക പ്രക്ഷോഭ ഐക്യദാർഢ്യ സമിതി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

54/58

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു കേരള ബാങ്ക് കണ്ണൂർ ശാഖയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

55/58

കൊല്ലം ബൈപ്പാസിലെ മങ്ങാട് പാലത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

56/58

ഇനി തിരഞ്ഞോട്ടെ?... മലപ്പുറം കോട്ടപ്പടിയില്‍ കടയുടെ മുന്‍പില്‍ കൂട്ടിയിട്ട മാലിന്യസഞ്ചിയില്‍ ഭക്ഷണം തിരയുന്ന തെരുവുപട്ടി | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

57/58

കോവിഡ് കാലത്ത് വിരുന്നും കൂടിച്ചേരലും അധികമില്ലെങ്കിലും കുട്ടികളുടെ ആഘോഷത്തിന് പൊലിമ കുറയുന്നില്ല. കോട്ടയ്ക്കല്‍ ചെറുകുന്നിലെ മുതുവാടന്‍ വീട്ടില്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്ന കുട്ടികള്‍ | ഫോട്ടോ: അജിത് ശങ്കരന്‍ മാതൃഭൂമി

58/58

ഒളിമ്പിക്‌സ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് രാജ്‌ഭവനു മുന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എന്നിവർ ചേർന്ന് ദീപം തെളിച്ചപ്പോൾ. കേരള ഒളിമ്പിക്സ് അസോസിയേഷനും സായി എൽ.എൻ.സി.പി.ഇ.യും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത് | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented