ജൂലായ് 17 ചിത്രങ്ങളിലൂടെ


1/37

അഫ്‌ഘാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ്‌ ഡാനിഷ് സിദ്ദിഖിയുടെ ഓർമകളിൽ ന്യൂഡൽഹിയിലെ പ്രസ്‌ ക്ളബ്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ മുന്നിൽ മാധ്യമ കൂട്ടായ്‌മ മെഴുകുതിരി തെളിയിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

2/37

അഫ്‌ഘാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ്‌ ഡാനിഷ് സിദ്ദിഖിയുടെ ഓർമകളിൽ ന്യൂഡൽഹിയിലെ പ്രസ്‌ ക്ളബ്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ മുന്നിൽ മാധ്യമ കൂട്ടായ്‌മ മെഴുകുതിരി തെളിയിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

3/37

കണ്ണൂർ ഫോർട്ട് റോഡിൽ കമ്പ്യൂട്ടർ സർവീസ് സെന്ററിൽ ഉണ്ടായ തീപിടുത്തം അണക്കാനുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

4/37

കണ്ണൂർ ഫോർട്ട് റോഡിൽ കമ്പ്യൂട്ടർ സർവീസ് സെന്ററിൽ ഉണ്ടായ തീപിടുത്തം അണക്കാനുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

5/37

കണ്ണൂർ കോർപ്പറേഷന്റെ വാതക ശ്മാശാനത്തിൽ ആദ്യ ദിനത്തിൽ കെ.സുധാകരൻ എം.പി, കെ.വി.സുമേഷ്.എം.എൽ.എ, മേയർ ടി.ഒ.മോഹനൻ തുടങ്ങിയവരുടെ സാനിധ്യത്തിൽ സംസ്കാരം നടന്നപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

6/37

കേരളാ എൻ.ജി.ഒ. യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഡിജിറ്റൽ പഠനോപകരണങ്ങൾ കൈമാറൽ ചടങ്ങ് മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

7/37

തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിൽ നിന്ന്‌ | ഫോട്ടോ: ജെ. ഫിലിപ്പ്‌ മാതൃഭൂമി

8/37

തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിൽ നിന്ന്‌ | ഫോട്ടോ: ജെ. ഫിലിപ്പ്‌ മാതൃഭൂമി

9/37

ഡല്‍ഹിയിലെ ജലക്ഷാമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നടത്തിയ മാര്‍ച്ച് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

10/37

കേരള എൻ.ജി.ഒ യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർവ്വഹിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

11/37

കൊല്ലം ചിന്നക്കടയിൽ വൈ.എം.സി.എ യുടെ കൈവശമുണ്ടായിരുന്ന സ്ഥലം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ ഏറ്റെടുത്തതിനെതിരെ ബിഷപ്പുമാരായ സക്കറിയാസ് മാർ അന്തോണിയോസ്, ഡോ. പോൾ ആന്റണി മുല്ലശ്ശേരി, ഡോ. ഉമ്മൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വൈ.എം.സി.എ കെട്ടിടത്തിന് പുറത്ത് റോഡിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

12/37

മലപ്പുറം കോട്ടക്കുന്നിൽ റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

13/37

ഇതൊരു മുന്നറിയിപ്പുമാത്രം... മലപ്പുറം മൂന്നാംപടിയിൽ പാസ്‌പോർട്ട് ഓഫീസിന് മുൻവശത്തായി റോഡിന് സമീപം ഉപേക്ഷിച്ച നിലയിലുള്ള കിണർ. കാലപ്പഴക്കത്താൽ ആൾമറയുടെ കല്ലുകൾ ദ്രവിച്ചതിനാൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാണ് ഈ കിണർ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

14/37

അഫ്‌ഘാനിസ്ഥാനിൽ കൊല്ലപ്പെട്ട റോയിട്ടേർസ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിക്ക് കണ്ണൂരിൽ പത്ര ഫോട്ടോഗ്രാഫർമാർ ആദരാഞ്ജലി അർപ്പിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

15/37

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ് ജൂനിയർ വിഭാഗം കണ്ണൂരിൽ മന്ത്രി എം.വി.ഗോവിന്ദൻ നിനവ് ഡി.ആർ (പാലക്കാട് )‚ ദേവ് കിഷൻ സി (കണ്ണൂർ)‚ അർജ്ജുൻ എ. കെ. (കാസർക്കോട്‌) എന്നിവർക്ക് സമ്മാനിച്ചപ്പോൾ. പള്ളിയറ ശ്രീധരൻ‚ എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് എന്നിവർ സമീപം | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

16/37

തിരൂർ തുഞ്ചൻ പറമ്പിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ പാരായണം തുടങ്ങിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

17/37

മുട്ടിൽ മരംമുറി പുറത്ത് കൊണ്ട് വന്ന റവന്യൂ വകുപ്പ് മുൻ അണ്ടർ സെക്രട്ടറിയായിരിന്ന വനിതാ ഉദ്യോഗസ്ഥയെ റവന്യൂ സെക്രട്ടറി ജയതിലക് നിർബന്ധിത ലീവിൽ പ്രവേശിപ്പിച്ചു എന്ന് ആരോപിച്ച് ജില്ലാ പ്രസിഡന്റ് സുധീർഷയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ അദ്ദേഹത്തിന്റെ കോലം കത്തിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

18/37

ലോക്ക്‌ഡൗണിനെ തുടർന്ന് വിജനമായി കിടക്കുന്ന കോവളം ബീച്ച്. കോവിഡ് വ്യാപനത്തെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം നിർത്തിവെച്ചിരിക്കുകയാണ് | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

19/37

കൂടൊരുക്കാന്‍... മഴയുടെ ഇടവേളയില്‍ കൂടൊരുക്കാനായി തളിരിലയും കൊത്തി പറന്നുവരുന്ന പക്ഷി. പാലക്കാട് പുത്തൂരില്‍ നിന്നുള്ള ദൃശ്യം.

20/37

പ്രതീക്ഷയാണ് മുന്നില്‍... വെള്ളിയാഴ്ച കുസാറ്റ് പൊതുപ്രവേശനപരീക്ഷ കഴിഞ്ഞ് പുറത്തുവരുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും. തൃശൂര്‍ പടിഞ്ഞാറേക്കോട്ടയില്‍ നിന്നുള്ള ദൃശ്യം.

21/37

അഗ്നിരക്ഷാസേനാംഗങ്ങള്‍ കുതിരാന്‍ തുരങ്കത്തില്‍ ട്രയല്‍ റണ്‍ നടത്തുന്നു.

22/37

ചായംപൂശി മുഖം മിനുക്കുന്ന കൊല്ലം ചിന്നക്കടയിലെ ക്ലോക്ക് ടവർ | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ മാതൃഭൂമി

23/37

കണ്ണൂർ നഗര റോഡ് വികസന പദ്ധതി ആലോചനയോഗത്തിൽ മന്ത്രി എം.വി.ഗോവിന്ദൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

24/37

ആക്ഷ...ന്‍ന്‍ന്‍... എറണാകുളം ഗസ്റ്റ് ഹൗസില്‍ ഗവര്‍ണറും വൈസ് ചാന്‍സലര്‍മാരുമായി ചര്‍ച്ച നടക്കുന്നതിനിടെ അപ്രതീക്ഷിതമായി തള്ളിക്കയറാന്‍ ശ്രമിച്ച കെ.എസ്.യു. പ്രവര്‍ത്തകരെ തടയുന്ന പോലീസ് | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ മാതൃഭൂമി

25/37

ശ്രീരാമ... രാമ... രാമ... ഇന്ന് കര്‍ക്കടകം ഒന്ന്. ഇനി ഒരു മാസം രാമായണശീലുകളാല്‍ മുഖരിതം. കോഴിക്കോട് എടക്കാടിലെ വീട്ടില്‍ രാമായണ പാരായണം നടത്തുന്ന വീട്ടമ്മ.

26/37

രാമായണത്തിന്റെ കാവ്യവിശുദ്ധിയുമായി പിന്നെയും കര്‍ക്കടകം പിറന്നു. തോരാമഴയില്‍ ഉമ്മറത്തെരിയുന്ന നിലവിളക്കിനുമുന്നില്‍ ഇനി രാമായണശീലുകള്‍ മുഴുങ്ങും. കല്പറ്റ ചുഴലിയിലെ വീട്ടില്‍ രാമായണം വായിക്കുന്ന മുത്തശ്ശി അന്നപൂര്‍ണയും പേരക്കുട്ടി പവിത്രയും | ഫോട്ടോ: ശ്രീജിത്ത് പി. രാജ് മാതൃഭൂമി

27/37

തുറന്നാല്‍ അകലം അകലെ... ആഴ്ചയിലൊരിക്കല്‍ മാത്രം കടകള്‍ തുറക്കുന്നത് അശാസ്ത്രീയമാണെന്നാണ് വിദഗ്ധരും വ്യാപാരികളും അഭിപ്രായപ്പെടുന്നത്. ഒരു ദിവസം മാത്രം കടകള്‍ തുറക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ജനം തടിച്ചുകൂടുന്നു. അതിന്റെ നേര്‍ക്കാഴ്ചയാണ് വെള്ളിയാഴ്ച കോഴിക്കോട് മിഠായിത്തെരുവില്‍ നിന്നുള്ള ഈ ദൃശ്യം | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍ മാതൃഭൂമി

28/37

എസ്.എഫ്.ഐ. കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ചിറകുമുളക്കുന്ന സ്വപ്നങ്ങൾ പഠനോപകരണ വിതരണ പദ്ധതി മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

29/37

സി.പി.എം. സംസ്ഥാന ആക്ടിംഗ്‌ സെക്രട്ടറി എ. വിജയരാഘവൻ ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

30/37

കണ്ണൂർ മട്ടന്നൂർ മണ്ണൂരിൽ പുതിയ എയർപോർട്ട്‌ പാത പരിശോധിക്കാൻ ഗതാഗത മന്ത്രി മുഹമ്മദ് റിയാസ് എത്തിയപ്പോൾ. കെ.കെ.ശൈലജ എം.എൽ എ സമീപം | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

31/37

ശ്രീരാമ....രാമ...രാമ... ഇന്ന് കർക്കടകം ഒന്ന്. ധാർമ്മിക മൂല്യങ്ങൾ മനുഷ്യരെ ഓർമ്മിപ്പിക്കുന്ന രാമായണ പാരായണത്തിന് ഇന്ന് തുടക്കം. പരപ്പ നെരോത്ത് പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്രം പടിപ്പുരയിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: രാമനാഥ് പൈ മാതൃഭൂമി

32/37

എറണാകുളം കൂനമ്മാവില്‍ സി.എന്‍.ജി. സിലിണ്ടര്‍ കയറ്റിക്കൊണ്ടുവന്ന ലോറി മറിഞ്ഞുണ്ടായ അപകടം | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ മാതൃഭൂമി

33/37

എറണാകുളം കൂനമ്മാവില്‍ സി.എന്‍.ജി. സിലിണ്ടര്‍ കയറ്റിക്കൊണ്ടുവന്ന ലോറി മറിഞ്ഞുണ്ടായ അപകടം | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ മാതൃഭൂമി

34/37

എറണാകുളം കൂനമ്മാവില്‍ സി.എന്‍.ജി. സിലിണ്ടര്‍ കയറ്റിക്കൊണ്ടുവന്ന ലോറി മറിഞ്ഞുണ്ടായ അപകടം | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ മാതൃഭൂമി

35/37

കോൺഗ്രസ്സ് എസ് പ്രവർത്തകർ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ യുടെ നേതൃത്വത്തിൽ കണ്ണൂർ കാൾ ടെക്സ് ഗാന്ധി സർക്കിളിൽ നടത്തിയ ഗാന്ധി സ്നേഹ ജ്വാല | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

36/37

പെരിങ്ങല്‍ക്കുത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ സ്ലൂയിസ് വാല്‍വുകള്‍ തുറന്നപ്പോള്‍ | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി

37/37

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ് ജൂനിയർ വിഭാഗം കണ്ണൂരിൽ മന്ത്രി എം.വി.ഗോവിന്ദൻ നിനവ് ഡി.ആർ (പാലക്കാട് )‚ ദേവ് കിഷൻ സി (കണ്ണൂർ)‚ അർജ്ജുൻ എ. കെ. (കാസർക്കോട്‌) എന്നിവർക്ക് സമ്മാനിച്ചപ്പോൾ. പള്ളിയറ ശ്രീധരൻ‚ എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് എന്നിവർ സമീപം | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented