ജൂണ്‍ 30 ചിത്രങ്ങളിലൂടെ


 

1/77

പെടപെടക്കണ മീനാ ....: അറ്റകുറ്റ പണി കഴിഞ്ഞ് മോടിയിലാക്കിയ സൗത്ത് ബീച്ചിലെ ദൃശ്യം. നവീകരിച്ച കോഴിക്കോട് ബീച്ച് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

2/77

ബൾബുമില്ല, ട്യൂബുമില്ല ........: കാമ്പുറം - കോന്നാട് ബീച്ച് റോഡിൽ തെരുവു വിളക്കുകൾ സ്ഥാപിക്കാത്തതിനെ തുടർന്ന് കോഴിക്കോട്‌ തോപ്പയിൽ റസിഡൻസ് അപ്പക്സ് കൗൺസിൽ അംഗങ്ങൾ പന്തം കൊളുത്തി പ്രതിഷേധിച്ചപ്പോൾ. മൂന്നു വർഷത്തോളമായി കോർപ്പറേഷനും കെ.എസ്.ഇ.ബിക്കും പരാതികൾ നല്കിയിട്ടും ഇതുവരേയും ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

3/77

കോഴിക്കോട് കോർപ്പറേഷനുമായി സഹകരിച്ച് 'ന്യൂസ് ഓഫ് സെൻട്രൽ മാർക്കറ്റ്' ആരംഭിച്ച ഗ്രോ ബാഗ് പച്ചക്കറി കൃഷി ആരോഗ്യ കാര്യസമിതി ചെയർപേഴ്സൺ ഡോ.ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു. കൗൺസിലർ എസ്.കെ.അബൂബക്കർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

4/77

പ്രതിഷേധ സെൽഫി ....: ഇന്ധന വിലവർദ്ധനവിനെതിരെ എൽ.ഡി.എഫ്. നടത്തിയ പ്രതിഷേധസമരം കോഴിക്കോട് കിഡ്സൺ കോർണറിൽ എളമരം കരീം എം.പി. ഉദ്ഘാടനം ചെയ്യുമ്പോൾ സെൽഫിയെടുക്കുന്ന പ്രവർത്തകൻ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

5/77

വനം കൊള്ള അഴിമതിക്കാരെ തുറങ്കിലടക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് വി.കെ.സജീവന്റെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടത്തിയ പദയാത്ര പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി.രാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

6/77

കെ.എസ്.ആർ.ടി.സി. പെൻഷൻകാരുടെ പെൻഷൻ നിഷേധത്തിനെതിരെ കോഴിക്കോട് ഡി.റ്റി.ഒ. ഓഫീസിനു മുമ്പിൽ കെ.എസ്.ടി. പെൻഷനേഴ്സ് സംഘ് നടത്തിയ പ്രതിഷേധ സമരം സി.ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

7/77

വിരമിച്ച സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ വാഹനം ആചാരപരമായ രീതിയിൽ കയർകെട്ടിവലിച്ച് ഗേറ്റിലേക്ക് എത്തിച്ച് യാത്രയാക്കുന്ന പോലീസ് ഉദ്യോഗസ്ഥർ | ഫോട്ടോ: പോലീസ്‌ പി.ആർ.ഡി.

8/77

കണ്ണൂർ ലയൺസ്‌ ഡിസ്ട്രിക്ട് 318 ഇ മാധ്യമ പുരസ്‌കാരം മാതൃഭൂമി കോഴിക്കോട് സ്പെഷ്യൽ കറസ്പോണ്ടന്റ് എം.പി.സൂര്യദാസിന് ലയൺസ്‌ ഗവർണ്ണർ ഡോ. ഒ.വി. സനൽ സമ്മാനിക്കുന്നു. ഡിസ്ട്രിക്ട് പി.ആർ.ഒ. ടി.പി.സായ് കിരൺ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

9/77

കോവിഡ് 19 മഹാമാരിയില്‍ ജീവന്‍ നഷ്ടമായ ഡോക്ടര്‍മാരെ ആദരിക്കുന്നതിന്റെയും അനുസ്മരിക്കുന്നതിന്റെയും ഭാഗമായി ജിസിസിയും റെല ആശുപത്രിയുമായി സഹകരിച്ച്‌ ചെന്നൈയിലെ റിപ്പണ്‍ ബില്‍ഡിംഗ് ഓറഞ്ച് നിറത്തില്‍ പ്രകാശപൂരിതമായപ്പോള്‍ | ഫോട്ടോ: വി. രമേഷ്‌

10/77

പെട്രോൾ ഡീസൽ പാചകവാതക വില നിത്യേന വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി എം. മുകേഷ് എം.എൽ.എ യോടൊപ്പം ഫിഷറീസ് മന്ത്രി സജി ചെറിയാനും കൊല്ലം വാടിയിൽ നടന്ന സമരത്തിൽ പങ്കാളിയായപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

11/77

പെട്രോൾ ഡീസൽ പാചകവാതക വില നിത്യേന വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

12/77

നിരവധി പേർക്ക് കടിയേറ്റതിനെ തുടർന്ന് പത്തനംതിട്ടയിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അലഞ്ഞ് നടക്കുന്ന പട്ടികളെ പിടികൂടുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

13/77

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്‌ പ്രവർത്തിക്കാൻ അനുമതി ലഭിക്കണമെന്നാവശ്യപ്പെട്ട്‌ ജിം ഓണേഴ്‌സ് അസ്സോസിയേഷൻ പത്തനംതിട്ട കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

14/77

പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ കേരളത്തിലെ 5 ലക്ഷം കേന്ദ്രങ്ങളിൽ നടത്തിയ സമരത്തിന്റെ ഭാഗമായി പത്തനംതിട്ട വെട്ടിപ്പുറത്ത് നടന്ന സമരം കെ.അനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

15/77

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആഹ്വാനം ചെയ്ത അവകാശ ദിനാചരണത്തെ പിന്തുണച്ച് ജനകീയ പ്രതിരോധ സമിതി പത്തനംതിട്ടയിൽ നടത്തിയ ഐക്യദാർഢ്യ യോഗം മിനി സിവിൽ സ്റ്റേഷനു മുന്നിൽ റജി മലയാലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

16/77

സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ അനിൽ കാന്തിന് സ്ഥാനമൊഴിഞ്ഞ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അധികാര ദണ്ഡ് കൈമാറുന്നു. എ.ഡി.ജി.പി. മനോജ് എബ്രഹാം സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

17/77

ചുമതലയേൽക്കുന്നതിന് മുൻപ് പോലീസ് ആസ്ഥാനത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന നിയുക്ത സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് | ഫോട്ടോ: പോലീസ്‌ പി.ആർ.ഡി.

18/77

മത്സ്യമേഖലയിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി സജി ചെറിയാൻ ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയുടെ ഭാഗമായി കൊല്ലം പള്ളിത്തോട്ടത്തെ ക്യു.എസ്.എസ് കോളനിയിൽ നിർമിക്കുന്ന ഫ്‌ളാറ്റുകളുടെ നിർമാണ പുരോഗതി വിലയിരുത്തുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

19/77

അൽപ്പം കാഷ്യൂ 'ബ്രേക്ക്' ആവാം...... കൊല്ലം ആശ്രാമം ലിങ്ക് റോഡ് മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാർ സജ്ജീകരിച്ചിരുന്ന വിഭവങ്ങളിൽ നിന്നും എം. മുകേഷ് എം.എൽ.എയുടെ നിർബന്ധപ്രകാരം കൊല്ലത്തിന്റെ സ്വന്തം വിഭവമായ കശുവണ്ടി സ്നേഹത്തോടെ സ്വീകരിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

20/77

കിരണിനെ വിസ്മയയുടെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന വിവരത്തെ തുടർന്ന് സുരക്ഷയൊരുക്കാനെത്തിയ പോലീസ് സേനയും കാണാനെത്തിയ ആൾക്കൂട്ടവും റോഡിനിരുവശവും നിറഞ്ഞപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

21/77

ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് പാലക്കാട് യാക്കരയിൽ നടത്തിയ എൽ.ഡി.എഫ് ജനകീയ പ്രക്ഷോഭം സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

22/77

സര്‍വ്വീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്റയോടുള്ള ബഹുമാന സൂചകമായി തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി. ഗ്രൗണ്ടില്‍ കേരള പോലീസ് സേനാംഗങ്ങൾ ഒരുക്കിയ വിടവാങ്ങൽ പരേഡിനെത്തിയ മുതിർന്ന ഉദ്യോഗസ്ഥർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

23/77

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആലപ്പുഴ സീറോ ജംഗ്ഷനിൽ നടത്തിയ സമരം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

24/77

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആലപ്പുഴയിൽ നടത്തിയ സമരം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

25/77

സർവ്വീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവിക്ക് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ കേരള പോലീസ് സേനാംഗങ്ങൾ ഒരുക്കിയ വിടവാങ്ങൽ പരേഡിനെത്തിയ ഡോഗ് സ്‌ക്വാഡ് അംഗങ്ങളോടൊപ്പം സമയം ചിലവഴിക്കുന്ന സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്റ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

26/77

മന്ത്രി അഹമ്മദ് ദേവർകോവിൽ ആലപ്പുഴയിൽ ഹൗസ്‌ബോട്ട് അസോസിയേഷൻ പ്രതിനിധികളുമായി സംവദിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

27/77

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആലപ്പുഴ കടൽപ്പാലം സന്ദർശിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

28/77

ഡീസൽ വിലവർധനക്കെതിരേ ബോട്ടുടമകളുടെ നേതൃത്വത്തിൽ എറണാകുളം ബി.പി.സി.എൽ. പമ്പിനു മുൻപിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

29/77

ഇന്ധന വിലവർദ്ധനവിനെ എൽ.ഡി.എഫ് കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പ്രതിഷേധം സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

30/77

എന്നെ തൊട്ടാൽ ഞാൻ തട്ടുമേ....

31/77

ഇന്ധനവില വർദ്ധനവിനെതിരെ പാലക്കാട് യാക്കരയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സമരം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

32/77

തറവാട്ടില്‍ ജനനം... മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗബോണിലെ ബറ്റെക് പ്ലേറ്റോ ദേശീയോദ്യാനത്തില്‍ 'ചരിത്രംകുറിച്ച്' പിറന്ന ഗൊറില്ലാ കുഞ്ഞുമായി അമ്മ മയോമ്പി. മൃഗശാലയില്‍ വളര്‍ന്നശേഷം കാട്ടിലേക്ക് തുറന്നുവിട്ട ഗൊറില്ലകള്‍ക്കു കുഞ്ഞുപിറക്കുന്നത് ലോകത്തെ ആദ്യ സംഭവമാണെന്നാണ് ആസ്പിനാല്‍ ഫൗണ്ടേഷന്‍ പറയുന്നത്. ഫ്രാന്‍സില്‍നിന്നാണ് മയോമ്പിയെ ഗാബോണിലെത്തിച്ചത്. അച്ഛന്‍ ജോംഗോയെ ഇംഗ്ലണ്ടില്‍നിന്നും | എ.എഫ്.പി.

33/77

കുറിച്യാട് റേഞ്ചിലെ കൊല്ലിക്കുറുക്ക് വനത്തില്‍ കണ്ടെത്തിയ കുട്ടിയാനയുടെ ജഡം.

34/77

എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എസ്. ഐ. ആയി ചുമതലയേറ്റ ആനി ശിവയെ സ്റ്റേഷൻ പി ആർ ഒ ജോസ് സ്വീകരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

35/77

പാലക്കാട് നഗരസഭയുടെ പട്ടിക്കര ക്ലോക്ക്‌റൂം നഗരസഭ ചെയർപേഴ്‌സൺ പ്രിയ അജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

36/77

ജീവൻ വച്ച് .... കാലവർഷം ദുർബലമായതോടെ പലയിടങ്ങളിലും കൃഷിക്കാവശ്യമായ വെള്ളം കിട്ടാനില്ല. ചില ഡാമുകൾ തുറന്നെങ്കിലും, കുഴൽ കിണറുകളിൽ നിന്നുള്ള വെള്ളമുപയോഗിച്ചാണ് പലയിടങ്ങളിങ്ങളിലും കൃഷിയിറക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്ത് പാടം പച്ചയണിഞ്ഞ കാഴ്ച പാലക്കാട് കുഴൽമന്ദത്ത് നിന്ന് | ഫോട്ടോ: പി.പി. രതീഷ്‌ മാതൃഭൂമി

37/77

സംയുക്ത കർഷകസമതിയും കേരള കർഷക സംഘവും കണ്ണൂർ ഹെഡ്‌ പോസ്റ്റോഫീസിനുമുന്നിൽ നടത്തിയ ധർണ്ണ എം പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

38/77

ദേശീയ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ട്രേഡ്‌ യൂണിയൻ സംയുക്ത സമതി കണ്ണൂർ ഹെഡ്പോസ്റ്റോഫിനിനു മുന്നിൽ നടത്തിയ ധർണ്ണ കെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

39/77

പത്തനംതിട്ടയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഓടിയെത്തിയ ഓട്ടോ ഡ്രൈവർ സലീമിനെ ട്രാഫിക് എസ്.ഐ അസ്ഹർ ഇബ്‌നു മിർസാഹിബ് പൂചെണ്ടും പാരിതോഷികവും നൽകി ആദരിക്കുന്നു | ഫോട്ടോ: കെ.അബൂബക്കർ മാതൃഭൂമി

40/77

ലോണുകൾക്കും നികുതികൾക്കും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് നടന്ന വാഹന ചങ്ങല| ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

41/77

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) എം.ദാസൻ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

42/77

എൻ.ജി.ഒ.യൂണിയൻ ഹാളിൽ നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം പി.നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

43/77

കർഷക സമരം ഒത്തുതീർപ്പാക്കുക എന്നാവശ്യപ്പെട്ട് കേരള കർഷക സംഘം മലപ്പുറം ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി സി.ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

44/77

കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് സംയുക്ത ട്രേഡ് യൂണിയൻ മലപ്പുറം ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

45/77

പാചക തൊഴിലാളികളോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് മലപ്പുറം കളക്ട്രേറ്റിന് മുന്നിൽ കേരള സ്റ്റേറ്റ് കുക്കിങ്ങ് വർക്കേഴ്‌സ് യൂണിയൻ പ്രതീകാത്മകമായി റീത്ത് വെച്ച് നടത്തിയ പ്രതിഷേധം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

46/77

കിരണിനെ കൊല്ലം ശാസ്താംനടയിലെ എസ്.ബി.ഐ ബാങ്ക് ശാഖയിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

47/77

വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ കിരണിന്റെ കൊല്ലം ശാസ്താംനടയിലെ വീട്ടിൽ ഫോറൻസിക്‌ ഡയറക്ടർ ഡോ. ശശികല തെളിവുകൾ ശേഖരിക്കുന്നതിനായി എത്തിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

48/77

കൊല്ലത്തെ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഭർത്താവ് കിരണിനെ ശാസ്താംനടയിലെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

49/77

കൊല്ലത്ത് എത്തിയ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ കൊല്ലം സിവിൽ സപ്ലൈസ് വെയർഹൗസ് സന്ദർശിക്കുന്നു. എം. നൗഷാദ് എം.എൽ.എ സമീപം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

50/77

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കൊല്ലം പോർട്ട് സന്ദർശിച്ചപ്പോൾ. എം. മുകേഷ് എം.എൽ.എ സമീപം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

51/77

കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ കൊല്ലം ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം സന്ദർശിക്കുന്നു. എം. നൗഷാദ് എം.എൽ.എ സമീപം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

52/77

കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ടയിൽ നടത്തിയ ധർണ്ണ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

53/77

ഇന്ധന വില കുറയ്ക്കുക, ടാക്സ് ഒഴിവാക്കുക, മൊറട്ടോറിയം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന വാഹനച്ചങ്ങലയുടെ ഭാഗമായി കണ്ണൂർ ചാലയിൽ വാഹനങ്ങൾ ദേശീയ പാതയോരത്ത് നിർത്തിയിട്ട് പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

54/77

തെരുവു നായയുടെ കടിയേറ്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

55/77

പത്തനംതിട്ട നഗരത്തിൽ തെരുവു നായയുടെ കടിയേറ്റ് പരിക്കു പറ്റിയ വൃദ്ധൻ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

56/77

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടന്ന ബി.എസ്.എൻ.എൽ ഓഫീസ് ധർണ്ണ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

57/77

കോഴിക്കോട് സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ്‌ ചെയ്ത അർജുൻ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കുവാൻ കൊണ്ടുവന്നപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

58/77

പട്ടിക ജാതിക്കാർക്കനുവദിച്ച സ്ഥലത്തു നിന്നും മരം മുറിച്ച വന മാഫിയകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് കോൺഗ്രസ്സ് നടത്തിയ കളക്ട്രേറ്റ് ധർണ ടി.ജയകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

59/77

സ്വർണക്കടത്ത് - ക്വട്ടേഷൻ മാഫിയ രാഷ്ട്രീയത്തെ പിടിച്ചുകെട്ടണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കണ്ണൂർ കളക്ട്രേറ്റിന്‌ മുന്നിൽ നടത്തിയ സമരം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

60/77

കെ.എസ്‌.യു. കണ്ണൂർ ഡി.സി.സി. യിൽ നടത്തിയ സജിത്‌ലാൽ അനുസ്‌മരണ സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

61/77

സ്ത്രീധന പീഡനങ്ങൾക്കെതിരെ കേരള മഹിളാ ഫെഡറേഷൻ ജില്ലാ കമ്മിറ്റി കണ്ണൂർ കളക്ട്രേറ്റിന്‌ മുൻപിൽ വായ മൂടി കെട്ടി നടത്തിയ സമരം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

62/77

സംഘടനാ രഹസ്യമോ... കണ്ണൂർ ഡിസിസി യിൽ നടന്ന സജിത്‌ലാൽ അനുസ്‍മരണ ചടങ്ങിനെത്തിയ രാജ് മോഹൻ ഉണ്ണിത്താൻ എം.പിയും ഷാഫി പറമ്പിൽ എം.എൽ.എയും സംഭാഷണത്തിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

63/77

യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റി കളക്ട്രേറ്റിന്‌ മുന്നിൽ നടത്തിയ ജനകീയ വിചാരണ ഷാഫി പറമ്പിൽ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

64/77

ഇന്ധന വിലവർദ്ധനവിനെതിരെ ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ബി.പി.സി.എൽ ന് മുന്നിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

65/77

പുതിയ തമിഴ്‌നാട് ഡിജിപിയായി സി ​ശൈലേന്ദ്ര ബാബു ചുമതലയേൽക്കുന്നു | ഫോട്ടോ: വി. രമേഷ്‌ മാതൃഭൂമി

66/77

പുതിയ തമിഴ്‌നാട് ഡിജിപിയായി സി ​ശൈലേന്ദ്ര ബാബു ചുമതലയേൽക്കുന്നു | ഫോട്ടോ: വി. രമേഷ്‌ മാതൃഭൂമി

67/77

തലശ്ശേരിയിൽ നിന്ന് തെരുവ് നായകളുടെ കടിയേറ്റ് അവശനിലയിലായ മയിലിനെ കണ്ണൂർ ജില്ലാ മൃഗാശുപത്രിയിൽ ശസ്ത്രക്രിയക്കായി കൊണ്ടു വന്നപ്പോൾ | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

68/77

നിർമാണ സാമഗ്രികളുടെ അനിയന്ത്രിത വില വർദ്ധനവിനെതിരെ ലെൻസ്ഫെഡ് കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

69/77

ആനി ശിവ എറണാകുളം സെൻട്രൽ പോലീസ്‌ സ്‌റ്റേഷനിൽ എസ്‌.ഐ. ആയി ചാർജ് എടുത്തപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

70/77

ഓൺലൈൻ പഠനത്തിനായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം കൗൺസിൽ ഹാളിൽ കണ്ണൂർ മേയർ ടി ഒ മോഹനൻ നിർവഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

71/77

അവകാശ ദിനാചരണത്തിന്റെ ഭാഗമായി എൻഡോസൾഫാൻ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടന്ന ഐക്യദാർഢ്യ സംഗമം ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

72/77

അവകാശ ദിനാചരണത്തിന്റെ ഭാഗമായി എൻഡോസൾഫാൻ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കാസർകോട് ഒപ്പു മരച്ചുവട്ടിൽ നടന്ന ധർണ | ഫോട്ടോ: രാമനാഥ്‌ ​പൈ മാതൃഭൂമി

73/77

നിർമാണ സാമഗ്രികളുടെ അനിയന്ത്രിത വില വർദ്ധനവിനെതിരെ ലെൻസ്ഫെഡ് പാലക്കാട് ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ലെൻസ്ഫെഡ് സ്ഥാപക സെക്രട്ടറി ആർ.മണിശങ്കർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

74/77

ചോറ്റാനിക്കര ക്ഷേത്രത്തിലെ 'സീതക്കുട്ടി' എന്ന ആന ചെരിഞ്ഞതിനെ തുടർന്ന് കോടനാട് വനത്തിൽ ദഹിപ്പിക്കുന്നതിനായി കൊണ്ടു പോകുന്നു | ഫോട്ടോ: വി.കെ. അജി മാതൃഭൂമി

75/77

ചോറ്റാനിക്കര ക്ഷേത്രത്തിലെ 'സീതക്കുട്ടി' എന്ന ആന ചെരിഞ്ഞതിനെ തുടർന്ന് കോടനാട് വനത്തിൽ ദഹിപ്പിക്കുന്നതിനായി കൊണ്ടു പോകുന്നു | ഫോട്ടോ: വി.കെ. അജി മാതൃഭൂമി

76/77

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഹിമാചല്‍ പ്രദേശിലെ സുംഡോയില്‍ സൈനികരുമായി സംവദിക്കുന്നു| ഫോട്ടോ: പി.ടി.ഐ.

77/77

വിരമിച്ച സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ വാഹനം ആചാരപരമായ രീതിയിൽ കയർകെട്ടിവലിച്ച് ഗേറ്റിലേക്ക് എത്തിച്ച് യാത്രയാക്കുന്ന പോലീസ് ഉദ്യോഗസ്ഥർ | ഫോട്ടോ: പോലീസ്‌ പി.ആർ.ഡി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented