
ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ത്രീധന പീഡനത്തിനെതിരെ നടത്തിയ കുടുംബ സദസ്സ് കണ്ണൂരിൽ ദേശീയ ഉപാധ്യക്ഷ പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ത്രീധന പീഡനത്തിനെതിരെ നടത്തിയ കുടുംബ സദസ്സ് കണ്ണൂരിൽ ദേശീയ ഉപാധ്യക്ഷ പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
കണ്ണൂർ തോട്ടടയിൽ കാറുകൾ ഇടിച്ചു നിയന്ത്രണം വിട്ടുണ്ടായ അപകടം | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
സാമൂഹിക അകലം പാലിച്ച് കോവിഡ് ചട്ടമനുസരിച്ച് കണ്ണൂർ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ഞായറാഴ്ച പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വർ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
ഇലത്തൂണുകള്... തൃശൂര്‍ ശക്തന് മാര്‍ക്കറ്റിന് സമീപം സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകളുടെ കാലുകളില്‍ വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നപ്പോള്‍.
ആനക്കൊമ്പല്ല... തിരുവനന്തപുരം നന്ദിയോട് സ്വദേശി റോബിന്‍സണ്‍ വീട്ടുവളപ്പില്‍ കൃഷിചെയ്ത മഞ്ഞപ്പറ്റു വെള്ളയെന്ന മരച്ചീനിയിലെ ഒരു കിഴങ്ങുമായി കൊച്ചുമക്കളായ സഞ്ചുപ്രശാന്തും സല്‍മാ പ്രവീണും. ഒരു കിഴങ്ങിന് 14 കിലോ ഭാരമുണ്ട്. ഒരു ചുവട്ടിലെ മരച്ചീനിക്കാകെ 117 കിലോ ഭാരമുണ്ട്.
ലോക്ഡൗണ്‍ തുടരുന്ന ഈറോഡ് ജില്ലയിലെ താളവാടിയില് വാഹനങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് കാടിനോട് ചേര്‍ന്നുള്ള റോഡരികില്‍ മേയുന്ന മാന്‍കൂട്ടം.
അപൂര്‍വ്വമായി കാണുന്ന ചിത്രവവ്വാലിനെ (പെയിന്റഡ് ബാറ്റ്) ചെങ്ങന്നൂര്‍ ഇരമല്ലിക്കരയില്‍ കണ്ടെത്തിയപ്പോള്‍.
എന്നുവരും ആ നാളുകള്‍... കോവിഡ് പ്രതിസന്ധികാലത്ത് കളി മുടങ്ങിപ്പോയിട്ട് മാസങ്ങള്‍ കഴിഞ്ഞു. കോട്ടയം നെഹ്റു സ്റ്റേഡിയത്തിലെ ക്രിക്കറ്റ് താരങ്ങള്‍ പരിശീലനം നടത്തിക്കൊണ്ടിരുന്ന നെറ്റ് കാടുകയറിയ നിലയില്‍ | ഫോട്ടോ: ഇ.വി. രാഗേഷ്
ലഹരിക്കെതിരെ നിറക്കൂട്ടുകളിലൂടെ ബോധവത്കരണവുമായി അസീസ് കരുവാരക്കുണ്ട് പാതയോരത്തിറങ്ങിയപ്പോള്. ശനിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ മലപ്പുറം തരിശ് കുണ്ടോടയിലാണ് അസീസ് ചിത്രങ്ങളുമായി ബോധവത്കരണം നടത്തിയത്.
എറണാകുളം കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി റോഡ് ശ്രീവത്സത്തില്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ വിരിഞ്ഞ സഹസ്രദളപത്മം. രണ്ടരമാസം മുമ്പ് നട്ട തണ്ടില്‍ 20 ദിവസം മുമ്പാണ് മൊട്ടിട്ടത്. ഇപ്പോഴാണ് പൂര്‍ണമായി ഇതളുകള്‍ വിരിഞ്ഞത്.
ഇനി ഞാനോടിക്കും... കോവിഡ് വ്യാപനവും ലോക്ഡൗണും ഏറെ ബാധിച്ചവരുടെ കൂട്ടത്തില്‍പ്പെട്ടവരാണ് തട്ടുകടക്കാരും വഴിയോര വില്പനക്കാരും. പാലക്കാട് കോട്ടമൈതാനത്തിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന വഴിയോര കച്ചവടക്കാരന്റെ വണ്ടിയില്‍ തെരുവുനായ സ്ഥാനം പിടിച്ചപ്പോള്‍.
മംഗലംഡാം വി.ആര്.ടി. കവയില്‍ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയുടെ ജഡം വെറ്ററിനറി സര്ജന് അജീഷ് മാധവന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു.
തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്ര പരിസരത്ത് കൂടിക്കിടക്കുന്ന മാലിന്യങ്ങൾ | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
കാപ്പാട് കൊയിലാണ്ടി തീരദേശ റോഡില്‍ ചേമഞ്ചേരി ശ്മശാനം ഭാഗത്ത് കടല്‍ഭിത്തി സംരക്ഷണ നടപടികള്‍ തുടങ്ങിയപ്പോള്‍.
ആശ്വാസത്തുള്ളികള്... വാലിലെ മുറിവുമായി അലയുകയാണ് കാട്ടുകൊമ്പന്. അല്പം ആശ്വാസത്തിനായി ഇടയ്ക്കിടെ തുമ്പിക്കൈയില്‍ വെള്ളമെടുത്ത് മുറിവിലേക്ക് ചീറ്റും. തിരുനെല്ലി കാട്ടില്‍ നിന്നുള്ള കാഴ്ച | ഫോട്ടോ: ശ്രീജിത്ത് പി. രാജ്
കാര്‍ഷികനിയമങ്ങള്‍ക്കെതിരെ വീണ്ടും സമരമുഖത്തെത്തുന്ന കര്‍ഷകര്‍ അമൃത്സറിലെ സുവര്ണക്ഷേത്രകവാടത്തിനുമുന്നില് മുദ്രാവാക്യം വിളിക്കുന്നു. പ്രക്ഷോഭം ഏഴുമാസം പൂര്‍ത്തിയായ ശനിയാഴ്ച, 'കൃഷിയെ രക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജ്യമെങ്ങും കര്‍ഷകര്‍ രാജ്ഭവന് ധര്‍ണ സംഘടിപ്പിച്ചു.
ലോക് ഡൗൺ ആകില്ല ...എല്ലാം ക്ളീൻ ... സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച ശനിയാഴ്ച തിരക്കൊഴിഞ്ഞ കൊല്ലം ചിന്നക്കടയിൽ ജോലിയിലേർപ്പെട്ട ശുചീകരണ തൊഴിലാളി | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
ലോക് ഡൗൺ ആകില്ല ...എല്ലാം ക്ളീൻ ... സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച ശനിയാഴ്ച തിരക്കൊഴിഞ്ഞ കൊല്ലം ചിന്നക്കടയിൽ ജോലി പൂർത്തിയാക്കി മടങ്ങുന്ന ശുചീകരണ തൊഴിലാളി | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
സർക്കാരിന്റെ വേലി... പ്രകൃതിയുടെ വേല...
നാടൻകടത്ത്... ജലമാർഗം വഴി മാത്രം സാധനങ്ങളെത്തിക്കാൻ കഴിയുന്ന സ്ഥലങ്ങൾ കുട്ടനാട്ടിൽ ഏറെയുണ്ട്. അതിനവർ കണ്ടെത്തുന്ന മാർഗങ്ങളും വ്യത്യസ്തമാണ്. കാലി വീപ്പകൾ കൂട്ടികെട്ടി അതിൻമേൽ പലകനിരത്തി നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്നവർ. നെടുമുടിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സി. ബിജു മാതൃഭൂമി
ആലപ്പുഴയിൽ ഗൗരിയമ്മയുടെ 103-ാമത് ജന്മദിന വാർഷിക അനുസ്മരണം മുൻമന്ത്രി ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി
അമ്മ വാക്സിൻ ഡ്രൈവ് ഉദ്ഘാടനം എറണാകുളത്ത് മഞ്ജു വാര്യർ നിർവഹിക്കുന്നു| ഫോട്ടോ: ബി. മുരളീകൃഷ്ണൻ മാതൃഭൂമി
മുൻ കെ.പി.സി.സി. പ്രസിഡണ്ട് സി.കെ.ജി അനുസ്മരണ ചടങ്ങ് കണ്ണൂരിൽ കെ പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ത്രീധന പീഡനത്തിനെതിരെ നടത്തിയ കുടുംബ സദസ്സ് കണ്ണൂരിൽ ദേശീയ ഉപാധ്യക്ഷ പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..