ജൂണ്‍ 26 ചിത്രങ്ങളിലൂടെ


1/31

കെ.പി.എസ്‌.ടി.എ. കണ്ണൂർ റവന്യൂ ജില്ലാ കമ്മിറ്റി കണ്ണൂർ ജില്ലാ ആസ്പത്രിക്കുള്ള വെന്റിലേറ്റർ വിതരണം കെ.സുധാകരൻ എം.പി. നടത്തിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

2/31

പഴമയുടെ സൂക്ഷിപ്പ്... മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ച മലപ്പുറം എം.എസ്.പി. സെന്റിനറി പൊലീസ് മ്യൂസിയം എസ്.പി. സുജിത് ദാസ് അനാച്ഛാദനം ചെയ്തപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

3/31

സർവീസിലിരിക്കെ അന്തരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കുള്ള സഹായനിധിയുടെ വിതരണം കൊല്ലം പോലീസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിക്കുന്നു. കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

4/31

ലക്ഷദ്വീപിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ആയിഷ സുൽത്താന | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

5/31

ലക്ഷദ്വീപിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ആയിഷ സുൽത്താന | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

6/31

പുഴയിലെ പുൽമേട്... ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിന് സമീപം ഭാരതപ്പുഴയിൽ മണലടിഞ്ഞ് രൂപംകൊണ്ട ദ്വീപിൽ പുല്ല് മേയുന്ന കന്നുകാലികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

7/31

പഴമയുടെ സൂക്ഷിപ്പ്... മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ച മലപ്പുറം എം.എസ്.പി. സെന്റിനറി പൊലീസ് മ്യൂസിയത്തിലെ ഉപകരണങ്ങൾ വീക്ഷിക്കുന്ന എസ്.പി. സുജിത് ദാസും മറ്റു പോലീസ് ഉദ്യോഗസ്ഥരും | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

8/31

'മഴ'പ്പുറം...നാലുദിവസത്തെ ഇടവേളയ്ക്ക് ശേഷം മലപ്പുറത്ത് വീണ്ടും മഴയെത്തിയപ്പോൾ. കുന്നുമ്മലിൽ റോഡ് കുറുകെ കടക്കുന്നയാൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

9/31

ഒളിമ്പിക് വാരാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ കോമേസ്യല്‍ കനാലില്‍ നടന്ന കയാക്കിങ്ങ് ആന്റ് കാനോയിങ്ങ് ഒളിമ്പിക്ക് ഡ്രില്‍ | ഫോട്ടോ: സി. ബിജു മാതൃഭൂമി

10/31

ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിട ഉദ്ഘാടനത്തിനെത്തിയ എ.എം. ആരിഫ് എം.പി, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ഡി.വൈ.എസ്.പി. ഡി.കെ. പൃഥിരാജ് എന്നിവര്‍ സൗഹൃദ സംഭാഷണത്തില്‍ | ഫോട്ടോ: സി. ബിജു മാതൃഭൂമി

11/31

മലബാർ പോലീസ് മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പോലീസിന്റെ സ്ഥാനചിഹ്നങ്ങളെ പറ്റി കോഴിക്കോട്‌ സിറ്റി പോലീസ് മേധാവി എ.വി. ജോർജ് മേയർ ബീനാ ഫിലിപ്പിന് വിവരിച്ചു കൊടുക്കുന്നു. ഉത്തരമേഖലാ ഐ.ജി അശോക് യാദവ് സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

12/31

കോൺഗ്രസ്സ് വിട്ട് സി.പി. എമ്മിൽ ചേർന്ന കൊച്ചി കോർപ്പറേഷനിലെ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി.സാബുവിന് പ്രവർത്തകർ സ്വീകരണം നൽകുന്നു | ഫോട്ടോ: വി.കെ. അജി മാതൃഭൂമി

13/31

എറണാകുളം വൈറ്റില പൊന്നുരുന്നിയിൽ രാസമാലിന്യം കണ്ടെത്തിയതിനെ തുടർന്ന് റോഡിൽ കുഴിയെടുത്തു പരിശോധന നടത്തുന്നു | ഫോട്ടോ: വി.കെ. അജി മാതൃഭൂമി

14/31

ഇന്നത്തെ വില... മുന്‍കാലങ്ങളില്‍ മാസങ്ങള്‍ കൂടുമ്പോഴാണ് പെട്രോള്‍ വില ഉയര്‍ന്നിരുന്നത്. വിലനിര്‍ണയം എണ്ണക്കമ്പനികള്‍ക്ക് കൈമാറിയതോടെ ദിവസവും വില കൂടുന്ന സ്ഥിതിയായി. തൃശൂര്‍ റൗണ്ടിലെ പമ്പില്‍ വിലസൂചികയില്‍ പെട്രോള്‍ വില രേഖപ്പെടുത്തുന്ന ജീവനക്കാരി.

15/31

ശൗര്യം... തിരുവില്വാമലയിലെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിസരത്ത് കൊമ്പുകോര്‍ക്കുന്ന അമ്പലക്കാളകള്‍. ഇത്തരമൊരു കാളയാണ് ബുധനാഴ്ച പഴയന്നൂരില്‍ വയോധികനെ കൊമ്പില്‍ കുരുക്കിയെറിഞ്ഞത്.

16/31

ഒരുവശത്ത് കോവിഡ് ബോധവത്കരണവും പ്രചാരണവും നടത്തുമ്പോള്‍ തന്നെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് മദ്യക്കച്ചവടം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാമൂഹിക അകലമില്ലാതെയും വരിനില്‍ക്കുന്നവരുടെ മുന്നിലൂടെ ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജ് പാലക്കാട് കളക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കാനായി എത്തുന്നു | ഫോട്ടോ: പി.പി. രതീഷ്

17/31

അല്‍പ്പം വെള്ളം കുടിച്ചിട്ട് ഓടാം... വനപാലകര്‍ പടക്കംപൊട്ടിച്ചതിനെ തുടര്‍ന്ന് മലമ്പുഴ കൊട്ടേക്കാട് ഇളമ്പരക്കാട്ടില്‍നിന്ന് ഓടുന്ന കാട്ടാന കോരയാറിലിറങ്ങി വെള്ളം കുടിക്കുന്നു. ജനവാസ മേഖലയിലും കൃഷിയിടങ്ങളിലുമൊക്കെ കാട്ടാനകളെത്തുന്നതും വിളകള്‍ നശിപ്പിക്കുന്നതുമൊക്കെ പതിവാകുമ്പോഴും വര്‍ഷങ്ങളായുള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരമില്ല | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

18/31

തിരക്കൊഴിഞ്ഞ കോഴിക്കോട് ബീച്ച് റോഡില്‍ സ്‌കേറ്റിങ്ങ് ബോര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യുന്ന കോഴിക്കോട് സ്വദേശിയായ സ്‌കേറ്റിങ്ങ് താരം മധു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് മാതൃഭൂമി

19/31

എല്ലാം മറന്ന്... ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണായതിനാല്‍ വെള്ളിയാഴ്ച നഗരം തിരക്കിലമര്‍ന്നു. കോഴിക്കോട് പാളയത്തെ ദൃശ്യം | ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി

20/31

കനത്തമഴയെത്തുടര്‍ന്ന് ഗംഗാനദിയില്‍ ജലനിരപ്പുയര്‍ന്നപ്പോള്‍ അലഹാബാദിലെ തീരങ്ങളില്‍ പൊങ്ങിവന്ന മൃതദേഹങ്ങള്‍ വീണ്ടും സംസ്‌കരിക്കുന്ന നഗരസഭാ ജീവനക്കാര്‍. തീരത്ത് ആഴത്തില്‍ കുഴിയെടുക്കാതെ മൃതദേഹം സംസ്‌കരിച്ചതാണ് അവ വീണ്ടും പൊങ്ങിവരാനും ഒഴുകാനും കാരണമായത്. 24 മണിക്കൂറിനിടെ ഇത്തരത്തില്‍ 40 മൃതദേഹങ്ങളാണ് പ്രാദേശിക ഭരണകൂടം ഇടപെട്ട് സംസ്‌കരിച്ചത്.

21/31

പ്രഥമയാത്ര... ഉത്തര്‍പ്രദേശിലെ കാന്‍പൂരിലെ ജന്മസ്ഥലം സന്ദര്‍ശിക്കാന്‍ വെള്ളിയാഴ്ച ഡല്‍ഹിയിലെ സഫ്ദര്‍ജങ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ കയറുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 15 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു രാഷ്ട്രപതി തീവണ്ടിയില്‍ യാത്രചെയ്യുന്നത്. രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് ജന്മസ്ഥലം സന്ദര്‍ശിക്കുന്നത്. 2006 ല്‍ എ.പി.ജെ. അബ്ദുള്‍കലാമാണ് രാഷ്ട്രപതി പദവിയിലിരിക്കെ ഒടുവില്‍ തീവണ്ടിയാത്ര നടത്തിയത്.

22/31

തിരുവനന്തപുരം വഴുതക്കാട് പോലീസ് കമ്മീഷണർ ആസ്ഥാനത്തിന് സമീപം ആരംഭിച്ച കേരള പോലീസിന്റെ സ്‌മാർട്ട്‌ കിയോസ്‌ക്‌ വഴിയുള്ള ഓൺലൈൻ പരാതി പരിഹാര മാർഗ്ഗസെല്ലിന്റെ ഉദ്‌ഘാടനം ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ നിർവ്വഹിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

23/31

രണ്ടു ദിവസം കടുത്ത ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ശനിയാഴ്ച തിരുവനന്തപുരം നഗരത്തിൽ നടത്തിയ വാഹന പരിശോധനയിൽ യാത്ര രേഖകൾ പരിശോധിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം| ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

24/31

രണ്ട് ദിവസത്തെ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ശനിയാഴ്ച അടഞ്ഞുകിടക്കുന്ന കടകൾ. തിരുവനന്തപുരം പഴവങ്ങാടിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

25/31

തിരുവനന്തപുരം നഗരത്തിൽ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങൾ മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആൻ്റണി രാജു, റോഷി അഗസ്റ്റിൻ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു. പഴവങ്ങാടിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/31

കണ്ണൂരിൽ അബുദാബി ശക്തി അവാർഡ് ചടങ്ങിൽ മന്ത്രി എം.വി.ഗോവിന്ദൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

27/31

28/31

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചതോടെ ബാങ്കുകളില്‍ ഇടപാടുകാരുടെ തിരക്കു വര്‍ദ്ധിക്കുകയാണ്. ബാങ്കുകളുടെ പ്രവൃത്തി ദിവസം ആഴ്ച്ചയില്‍ മൂന്നു ദിവസമായി ചുരുക്കിയതാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം. കോഴിക്കോട് കണ്ണൂര്‍ റോഡിലെ എസ്.ബി.ഐ യില്‍ നിന്നുള്ള ദൃശ്യം.| ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

29/31

കണ്ണൂരിൽ നടന്ന ചടങ്ങിൽ അബുദാബി ശക്തി അവാര്‍ഡ് ഏറ്റുവാങ്ങിയ സന്തോഷ് വള്ളിക്കാട്, അനില്‍ വള്ളത്തോള്‍, ടി. പവിത്രന്‍, ടി.പത്മനാഭനു വേണ്ടി ഏറ്റുവാങ്ങിയ നാരായണന്‍ കാവുമ്പായി എന്നിവര്‍ മന്ത്രി എം.വി.ഗോവിന്ദന്‍, എം.വി.ജയരാജന്‍ എന്നിവരോടൊപ്പം | ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി

30/31

കേരള ഗവ വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ഘടകത്തിന്റെ കരുതല്‍ പദ്ധതി മന്ത്രി എം.വി. ഗാവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി

31/31

പഴമയുടെ സൂക്ഷിപ്പ്... മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ച മലപ്പുറം എം.എസ്.പി. സെന്റിനറി പൊലീസ് മ്യൂസിയം എസ്.പി. സുജിത് ദാസ് അനാച്ഛാദനം ചെയ്തപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented