ജൂണ്‍ 21 ചിത്രങ്ങളിലൂടെ


1/44

കണ്ണൂർ പയ്യാമ്പലത്ത് കെ.സുരേന്ദ്രൻ അനുസ്മരണ ചടങ്ങിൽ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും മറ്റു നേതാക്കളും സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയപ്പോൾ | ​ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

2/44

പട്യാലയിൽ നടക്കുന്ന സീനിയർ നാഷണൽ മീറ്റിനു പോകാൻ തയ്യാറെടുക്കുന്ന കായികതാരങ്ങളായ അൻസ ബാബു, ഷിൽബി, അശ്വിൻ, മിഥുൻ, മുഹമ്മദ് ഫായിസ് എന്നിവരെ മന്ത്രി വി. അബ്ദുൽറഹ്മാൻ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സന്ദർശിച്ചപ്പോൾ | ​ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

3/44

കണ്ണൂർ പുതിയതെരു ഗതാഗത കുരുക്ക് പരിഹാരത്തിനായി കെ.വി.സുമേഷ് എം.എൽ.എ വിളിച്ചു ചേർത്ത യോഗം. പോലീസ്, ഗതാഗത വകുപ്പ് മറ്റു വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു | ​ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

4/44

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

5/44

കണ്ണൂരിൽ താലോലം ചാരിറ്റബിൾ ട്രസ്റ്റ് യൂത്ത് കെയർ കോവിഡ് രോഗീ പരിചരണത്തിനായുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കെ.സുധാകരൻ എം.പി. നിർവഹിച്ചപ്പോൾ | ​ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

6/44

ലക്ഷദ്വീപിലെ കേന്ദ്ര നടപടികളിൽ പ്രതിഷേധിച്ച് എസ്‌.കെ.എസ്‌.എസ്‌.എഫ് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നടത്തിയ പ്രതിഷേധ സംഗമം കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി.ഉദ്ഘാടനം ചെയ്യുന്നു | ​ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

7/44

എത്രയൊക്കെ ബോധവത്കരണം നടത്തിയിട്ടും, പല റോഡരികുകളും ഇപ്പോഴും മാലിന്യം തള്ളല്‍കേന്ദ്രങ്ങളാണ്. പാലക്കാട് കാണിക്കമാതാ സ്‌കൂളിനുസമീപം റോഡില്‍ കൂടിക്കിടക്കുന്ന മാലിന്യം.

8/44

മഴയില്‍ തിമിര്‍ത്ത്... കാലവര്‍ഷപ്പെയ്ത്തില്‍ ജീവന്‍വെച്ച കണ്ണാടിപ്പുഴയില്‍ മഴ ആസ്വദിക്കുന്നവര്‍. പാലക്കാട് പൂടൂര്‍ പാലത്തില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. രതീഷ്

9/44

തരിശില്‍ വിരിഞ്ഞ പൂക്കള്‍... തൃശൂര്‍ ആറ്റത്ര പാടശേഖരത്തിലെ തരിശുനിലങ്ങളില്‍ വിരിഞ്ഞ മഞ്ഞപ്പൂക്കള്‍. പന്ത്രണ്ട് വര്‍ഷമായി ഇവിടെ കൃഷിയില്ലാതെ കിടക്കുകയാണ്.

10/44

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി യോഗ ചെയ്യുന്നു.

11/44

കോവിഡ് മൂന്നാം ഘട്ട പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് കണ്ണൂർ മേയർ ടി.ഒ. മോഹൻ ഡോ. ശ്രീകലയ്ക്ക് കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

12/44

കെ.എസ്.ആർ.ടി.സി. യുടെ ആദ്യ എൽ.എൻ.ജി. ബസ് തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

13/44

കെ.എസ്.ആർ.ടി.സി. യുടെ ആദ്യ എൽ.എൻ.ജി. ബസ് തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

14/44

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വതിൽ തിരുവനന്തപുരം പാളയം കണ്ണിമാറ മാർക്കറ്റിന് മുന്നിൽ വാഹന ഗതാഗതം തടഞ്ഞ് നടത്തിയ പ്രതിഷേധത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

15/44

കോവിഡ് മഹാമാരി പടരാതിരിക്കാൻ മദ്യശാലകൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ലഹരി നിർമ്മാർജ്ജന സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

16/44

അകവും പുറവും നിറച്ച് പുല്ല് കയറ്റി പോകുന്ന ഓട്ടോറിക്ഷ. തിരുവനന്തപുരം പാളയം ഭാഗത്തു നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

17/44

അതിജീവനം യോഗയിലൂടെയും... കോവിഡും അടച്ചിടലുകളും അശാന്തമാക്കിയ മനസ്സിനെയും ശരീരത്തെയും ഉണര്‍വിലേക്ക് നയിക്കുകയാണ് യോഗ. ഓണ്‍ലൈനിലൂടെയെങ്കിലും യോഗയുടെ പാഠങ്ങള്‍ പകര്‍ന്നു നവോന്മേഷമേകുകയാണ് ആചാര്യന്മാര്‍. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന യോഗാശ്രമത്തിലെ ട്രെയിനറും നര്‍ത്തകിയുമായ അഞ്ജലി രാംദാസ് അത്തോളിക്കടുത്ത് ചീക്കിലോട് കാമൂര്‍താഴം വയലില്‍ ഓണ്‍ലൈനായി യോഗപരിശീലനം നല്‍കുന്നു. ഇന്ന് അന്താരാഷ്ട്ര യോഗദിനം | ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി

18/44

അന്താരാഷ്ട്ര യോഗ ദിനത്തലേന്ന് ജമ്മുവിലെ കോവിഡ് കെയര്‍ സെന്ററില്‍ രോഗികള്‍ക്കൊപ്പം പി.പി.ഇ.കിറ്റ് ധരിച്ച് യോഗ അഭ്യസിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍.

19/44

ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി സെക്രട്ടേറിയറ്റിന് സമീപം നടത്തിയ ചക്രസ്തംഭന സമരത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

20/44

ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി സെക്രട്ടേറിയറ്റിന് സമീപം നടത്തിയ ചക്രസ്തംഭന സമരത്തിന് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ നേതൃത്വം നൽകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

21/44

ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം ബി ജെ പി അധ്യക്ഷൻ ജെ പി നഡ്ഢ സന്ദർശിച്ചപ്പോൾ. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ സമീപം | ഫോട്ടോ: സാബു സ്‌കറിയ മാതൃഭൂമി

22/44

ഇന്ധന വില വർധനക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ എറണാകുളം വൈറ്റിലയിൽ നടത്തിയ ചക്രസ്തംഭനത്തിനു ശേഷം പോകുന്ന വാഹനങ്ങളുടെ തിരക്ക് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

23/44

പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ നടത്തിയ ചക്രസ്തംഭനസമരത്തിൽ വിവിധ യൂണിയൻ നേതാക്കൾ അണിനിരന്നപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

24/44

കോഴിക്കോട് രാമനാട്ടുകരയ്ക്കടുത്ത് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ തകര്‍ന്ന ബൊലേറോ കാറും സിമന്റ് കയറ്റിവന്ന ലോറിയും.

25/44

കുട്ടനാട്ടിലെ ചിത്തിര കായൽ സന്ദർശിക്കുന്ന കൃഷിമന്ത്രി പി.പ്രസാദ് | ഫോട്ടോ: സി. ബിജു മാതൃഭൂമി

26/44

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി സ്വരാജ് റൗണ്ടിലേക്ക് വളര്‍ന്നുനില്‍ക്കുന്ന തേക്കിന്‍കാട് മൈതാനത്തെ മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്നവര്‍| ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി

27/44

കല്യോട്ടെ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് ജോലി നല്‍കിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. അംഗങ്ങള്‍ പ്രതിഷേധിക്കുന്നു| ഫോട്ടോ: രാമനാഥ് പൈ മാതൃഭൂമി

28/44

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പേരൂര്‍ക്കടയില്‍ നടത്തിയ ചക്രസ്തംഭന സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക്| ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്‍ മാതൃഭൂമി

29/44

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പേരൂര്‍ക്കടയില്‍ നടത്തിയ ചക്രസ്തംഭന സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക് | ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്‍

30/44

എറണാകുളം എം.ജി. റോഡില്‍ നടന്ന ചക്രസ്തംഭന സമരത്തില്‍നിന്ന്| ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ മാതൃഭൂമി

31/44

തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന ചക്രസ്തംഭനം സമരം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി

32/44

മാറ്റ്സാപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ അണു വിമുക്തമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ആര്‍. ബിന്ദു തൃശ്ശൂരില്‍ നിര്‍വ്വഹിക്കുന്നു|ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി

33/44

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ യോഗ ചെയ്യുന്നു. ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷ എം.എസ്. സമ്പൂര്‍ണ്ണ തുടങ്ങിയവര്‍ സമീപം| ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി

34/44

പാലക്കാട് തിരുവാഴിയോട് എല്‍.ഡി.എഫ്. സംഘടിപ്പിച്ച ചക്ര സ്തംഭന സമരം| ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

35/44

കൊച്ചിയില്‍നിന്ന് ഓണ്‍ലൈനിലൂടെ യോഗ പഠിപ്പിക്കുന്ന ട്രാന്‍സ്‌വുമണ്‍ മായ ആന്‍ ജോസഫ്. അമേരിക്കയിലടക്കം ഒട്ടേറെപ്പേര്‍ക്ക് യോഗാപരിശീലനം മായ നല്‍കുന്നുണ്ട്. ഫോട്ടോ: ബി.മുരളീകൃഷ്ണന്‍

36/44

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചുകൊണ്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ 15 മിനിറ്റ് വാഹനങ്ങള്‍ നിച്ഛലമാക്കിയപ്പോള്‍. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്ന്| ഫോട്ടോ: ജി. ബിനുലാല്‍ മാതൃഭൂമി

37/44

കോവിഡ് കാലത്ത് പരീക്ഷ നടത്തരുതെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കളക്ടീവിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലേക്ക് ശവപ്പെട്ടി മാര്‍ച്ച് നടത്തുന്നു| ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി

38/44

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നടത്തിയ ചക്രസ്തംഭന സമരം| ഫോട്ടോ: രാമനാഥ് പൈ മാതൃഭൂമി

39/44

കണ്ണൂരില്‍ ചക്രസ്തംഭന സമരം സി.ഐ.ടിയു. സംസ്ഥാന സെക്രട്ടരി കെ.പി. സഹദേവന്‍ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി.സുനില്‍കുമാര്‍ മാതൃഭൂമി

40/44

കെ.എസ്.ആര്‍.ടി.ഇ.എ.(സി.ഐ.ടി.യു.)വിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട്ട് നടന്ന ചക്രസ്തംഭന സമരത്തില്‍നിന്ന്| ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി മാതൃഭൂമി

41/44

സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ ചക്രസ്തംഭന സമരം കണ്ണൂരില്‍ നടന്നപ്പോള്‍| ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി

42/44

നൂറ്റാണ്ടുകളുടെ സംഗീതം... ഇരുന്നൂറ്റി ഇരുപതു കൊല്ലം പഴക്കമുള്ള പിയാനോയില്‍ ശ്രുതി മീട്ടുകയാണ് കണ്ണൂര്‍ സ്വദേശിയും അധ്യാപകനുമായ ഫിലിപ്പ് ഫെര്‍ണാണ്ടസ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരാശ്രമത്തില്‍ നിന്നും വില കൊടുത്തു സ്വന്തമാക്കിയ ഈ പിയാനോ ഇദ്ദേഹം നിധിപോലെ സൂക്ഷിക്കുകയാണ്. നൂറ്റാണ്ടു പഴക്കമുള്ള വയലിനും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്| ഫോട്ടോ: സി.സുനില്‍കുമാര്‍ മാതൃഭൂമി

43/44

അന്താരാഷ്ട്ര യോഗാദിനത്തില്‍ ഡല്‍ഹി ലോധി ഗാര്‍ഡനില്‍ യോഗ ചെയ്യുന്നവര്‍| ഫോട്ടോ: സാബു സ്‌കറിയ മാതൃഭൂമി

44/44

പട്യാലയിൽ നടക്കുന്ന സീനിയർ നാഷണൽ മീറ്റിനു പോകാൻ തയ്യാറെടുക്കുന്ന കായികതാരങ്ങളായ അൻസ ബാബു, ഷിൽബി, അശ്വിൻ, മിഥുൻ, മുഹമ്മദ് ഫായിസ് എന്നിവരെ മന്ത്രി വി. അബ്ദുൽറഹ്മാൻ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സന്ദർശിച്ചപ്പോൾ | ​ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented