ജൂണ്‍ 17 ചിത്രങ്ങളിലൂടെ


1/66

കോട്ടയ്ക്കൽ രണ്ടത്താണിയിൽ ദേശീയ പാതയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന കാറുകൾ. അപകടത്തിൽ രാമനാട്ടുകര സ്വദേശിയ്ക്ക് ഗുരുതരമായി പരിക്കേറ്റു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

2/66

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ: കോണ്‍ട്രാക്ടേര്‍സ് ഫെഡറേഷന്‍ മലപ്പുറം കളക്ടറേറ്റിനു മുന്‍പില്‍ നടത്തിയ നില്‍പ്പ് സമരം ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

3/66

മലപ്പുറം കോട്ടക്കുന്നിലെ വിള്ളല്‍.

4/66

ലോക്ഡൗൺ ഇളവിനെ തുടർന്ന് തുറന്ന മലപ്പുറത്തെ വിദേശ മദ്യഷാപ്പിന് മുന്നിലെ തിരക്ക് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

5/66

ലോക് ഡൗൺ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതിനാൽ വ്യാഴാഴ്ച മലപ്പുറത്ത് നിന്ന് ജോലി കഴിഞ്ഞ് കെ.എസ്.ആർ.ടി.സി. ബസിൽ വീട്ടിലേക്ക് മടങ്ങുന്നവർ. കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസ് ആരംഭിക്കുകയും ചുരുക്കം ചില സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുകയും ചെയ്തു. ഓട്ടോ അടക്കം മോട്ടോർ ടാക്സി വാഹനങ്ങളും സർവ്വീസ് നടത്തി | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

6/66

പ്രണയാഭ്യർഥന നിരസിച്ചതിനെചൊല്ലി കൊലചെയ്യപ്പെട്ട പെരിന്തൽമണ്ണ എളാട് കൂഴംന്തറയിലെ 21 വയസ്സുകാരി ദൃശ്യയുടെ പിതാവ് ചെമ്മാട് വീട്ടിൽ ബാലചന്ദ്രൻ തന്റെ സഹോദരന്റെ വീട്ടിൽ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

7/66

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെചൊല്ലി കൊലചെയ്യപ്പെട്ട പെരിന്തല്‍മണ്ണ എളാട് കൂഴംന്തറയിലെ 21 വയസ്സുകാരി ദൃശ്യയുടെ വീട്ടില്‍ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തുന്നു.

8/66

പ്രണയാഭ്യർഥന നിരസിച്ചതിനെചൊല്ലി കൊലചെയ്യപ്പെട്ട പെരിന്തൽമണ്ണ എളാട് കൂഴംന്തറയിലെ 21 വയസ്സുകാരി ദൃശ്യയുടെ പിതാവ് ചെമ്മാട് വീട്ടിൽ ബാലചന്ദ്രന്റെ കത്തിനശിച്ച കട. പ്രതി പൊതുവയിൽ കൊണ്ടപറമ്പ് വിനീഷാണ് കടയ്ക്ക് തീയിട്ടതെന്ന് പോലീസിനോട് പറഞ്ഞിരുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

9/66

പ്രണയാഭ്യർഥന നിരസിച്ചതിനെചൊല്ലി കൊലചെയ്യപ്പെട്ട പെരിന്തൽമണ്ണ എളാട് കൂഴംന്തറയിലെ 21 വയസ്സുകാരി ദൃശ്യയുടെ വീട് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

10/66

കോന്നി സി.എഫ്.ആർ.ഡി കേന്ദ്രം മന്ത്രി ജി.ആർ. അനിൽകുമാറും കെ.യു. ജനീഷ്‌കുമാർ എം.എൽ.എ യും സന്ദർശിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

11/66

പത്തനംതിട്ട ജനറൽ ആശുപത്രിക്ക് മുന്നിൽ സൗജന്യ ഭക്ഷണം വാങ്ങാനെത്തിയ വഴിയരികിൽ കഴിയുന്നവർക്ക് ട്രാഫിക് പോലീസ് മാസ്‌കുകളും സാനിറ്റൈസറും വിതരണം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

12/66

പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്കു മുൻപിൽ ആർ.എസ്.പി സഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ സംസഥാനതല ഉദ്‌ഘാടനം പത്തനംതിട്ടയിൽ സംസ്ഥാന സെക്രട്ടറി എ.എ അസീസ് നിർവ്വഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

13/66

ബിജെപി നേതാക്കൾക്കെതിരെയുള്ള കേസുകൾക്കെതിരെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന സത്യാഗ്രഹ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

14/66

സി.പി.ഐ. പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിയ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലിനെ ജില്ലാ സെക്രട്ടറി എ.പി. ജയൻ ഹാരമണിയിച്ച് സ്വീകരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

15/66

തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിൽ പിടിയിലായ സജി സാമിനെ ഓമല്ലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

16/66

ഇന്ധനവില വർധനവിനെതിരെ എൻ.സി.പി സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുൻപിൽ നടത്തുന്ന ധർണയുടെ ഭാഗമായി പത്തനംതിട്ടയിൽ നടത്തിയ ധർണ എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

17/66

വയനാട്‌ മുട്ടിൽ സൗത്ത് വില്ലേജിലെ ആവിലാട്ട് കോളനിയിൽ മരമുറി നടന്ന സ്ഥലം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംഘവും സന്ദർശിക്കുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ മാതൃഭൂമി

18/66

ലോക്‌ ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് എറണാകുളം കടവന്ത്ര റീജ്യണൽ സ്പോർട്സ് സെൻട്രലിൽ ടെന്നീസ് പരിശീലനം ആരംഭിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

19/66

ലോക്‌ ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് എറണാകുളം കടവന്ത്ര റീജ്യണൽ സ്പോർട്സ് സെൻട്രലിൽ ടെന്നീസ് പരിശീലനം ആരംഭിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

20/66

കൊല്ലം ആശ്രാമം ഹോക്കി സ്‌റ്റേഡിയത്തിന് എതിർവശത്തെ സർക്കാർ മദ്യ വിൽപ്പനശാലയ്ക്ക് മുന്നിൽ രാവിലെ മുതൽ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

21/66

കൊല്ലം ആശ്രാമം ഹോക്കി സ്‌റ്റേഡിയത്തിന് എതിർവശത്തെ സർക്കാർ മദ്യ വിൽപ്പനശാലയ്ക്ക് മുന്നിൽ രാവിലെ മുതൽ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

22/66

ബി.ജെ.പി ക്കും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും എതിരെയുളള കളളപ്രചാരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി കൊല്ലം ജില്ലാ കോർ കമ്മിറ്റി അംഗങ്ങൾ നടത്തിയ സത്യാഗ്രഹം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

23/66

ടോൾ പിരിവിനെതിരെ കൊല്ലം ബൈപ്പാസിലെ ടോൾ പ്ലാസയിൽ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് സമീപത്ത് ടോൾ പിരിവ് ആരംഭിച്ചതായുള്ള ഡിജിറ്റൽ ബോർഡ് തെളിഞ്ഞപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

24/66

അങ്ങനെയങ്ങ് പോയാലോ......... കൊല്ലം ബൈപ്പാസിലെ ടോൾ പ്ലാസയുടെ പ്രവർത്തനം തടസപ്പെടുത്താൻ ശ്രമിച്ച എ.ഐ.വൈ.എഫ്. പ്രവർത്തകനെ പോലീസ് വളഞ്ഞിട്ട് പിടികൂടുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

25/66

കൊല്ലം ബൈപ്പാസിലെ ടോൾ പ്ലാസയിൽ പ്രതിഷേധവുമായെത്തിയ എ.ഐ.വൈ.എഫ്. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

26/66

പിരിവ് തുടങ്ങുന്നതിനെതിരെ കൊല്ലം ബൈപ്പാസിലെ ടോൾ പ്ലാസയിൽ പ്രതിഷേധവുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

27/66

വലതുകാൽ വെച്ച് കയറാം........ കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിച്ചതിനെ തുടർന്ന് കുരീപ്പുഴ ടോൾ പ്ലാസയിലെ ക്യാബിനിലേക്ക് വലതുകാൽ വെച്ച് കയറുന്ന ജീവനക്കാരി | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

28/66

കൊല്ലം ബൈപ്പാസിലെ ടോൾ പ്ലാസയിൽ പ്രതിഷേധവുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

29/66

സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം കൊല്ലം ബൈപ്പാസിലെ കുരീപ്പുഴ ടോൾ പ്ലാസയിൽ വാഹനങ്ങളിൽ നിന്ന് ടോൾ പിരിച്ച് തുടങ്ങിയപ്പോൾ. വരിയിൽ കാത്ത് കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയും കാണാം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

30/66

കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കുന്നതിന് മുന്നോടിയായി പൂജ നടത്തിയ ശേഷം ഫാസ്റ്റാഗ് റീഡ് ചെയ്യുന്ന ക്യാമറയിൽ ഹാരമണിയിക്കുന്ന കരാറെടുത്ത കമ്പനി ഉടമ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

31/66

കൊല്ലം ബൈപ്പാസിലെ ടോൾ പ്ലാസയിൽ വ്യാഴാഴ്ച രാവിലെ പിരിവ് തുടങ്ങുന്നതിന് മുന്നോടിയായി പ്രതിഷേധക്കാരെ നേരിടാൻ കൊല്ലം സിറ്റി എ.സി.പി ടി.ബി. വിജയന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ ടോൾ പ്ലാസയിൽ പോലീസിനെ വിന്യസിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

32/66

കൊല്ലം ബൈപ്പാസിലെ ടോൾ പ്ലാസയിൽ വ്യാഴാഴ്ച രാവിലെ പിരിവ് തുടങ്ങുന്നതിന് മുന്നോടിയായി പൂക്കളുമായി പൂജയ്‌ക്കെത്തുന്ന കരാറെടുത്ത കമ്പനി ഉടമയും ജീവനക്കാരും | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

33/66

ബി.ജെ.പി പ്രവർത്തകരെ കള്ള കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി.നേതാക്കൾ കണ്ണൂരിൽ നടത്തിയ ധർണ്ണ സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.വി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

34/66

ലോക്‌ഡോൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് എറണാകുളം നഗരത്തിലെ തിരക്ക് | ഫോട്ടോ: ബി.മുരളീകൃഷ്‌ണൻ മാതൃഭൂമി

35/66

ലോക്‌ഡോൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് വഴിയോരക്കച്ചവടത്തിനായി തയ്യാറെടുക്കുന്നയാൾ. എറണാകുളത്ത്‌ നിന്നുള്ള ദൃശ്യം | ഫോട്ടോ: ബി.മുരളീകൃഷ്‌ണൻ മാതൃഭൂമി

36/66

ലോക്‌ഡോൺ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും തുറക്കാത്ത കടകൾ. എറണാകുളം ബ്രോഡ്‌വേയിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി.മുരളീകൃഷ്‌ണൻ മാതൃഭൂമി

37/66

പൊടിതട്ടിയെടുക്കാം ... ലോക്‌ഡോൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് പൂട്ടികിടന്ന കടകൾ തുറന്നപ്പോൾ. എറണാകുളം ബ്രോഡ്‌വേയിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി.മുരളീകൃഷ്‌ണൻ മാതൃഭൂമി

38/66

എറണാകുളത്ത്‌ മദ്യ വില്പനശാലക്ക് മുൻപിലെ തിരക്ക് നിയന്ത്രിക്കുന്ന പോലീസ് | ഫോട്ടോ: ബി.മുരളീകൃഷ്‌ണൻ മാതൃഭൂമി

39/66

തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയ മന്ത്രി വീണാ ജോർജ് ഓക്സിജൻ പ്ലാന്റ് സന്ദർശിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

40/66

മെഡിക്കൽ കോളേജിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെത്തിച്ച രോഗിയെ ആംബുലൻസിൽ നിന്നും എമർജൻസി കെയറിലേക്ക് മാറ്റുന്ന ആരോഗ്യ പ്രവർത്തകർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

41/66

സർക്കാരിന്റെ ബി.ജെ.പി വേട്ടയ്‌ക്കെതിരെ ബി.ജെ.പി ആലപ്പുഴയിൽ നടത്തിയ സത്യാഗ്രഹം മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

42/66

ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് നഗരത്തിൽ കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് ആരംഭിച്ചപ്പോൾ. തിരുവനന്തപുരം കിഴക്കേകോട്ട സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

43/66

തിരുവനന്തപുരം പാപ്പനംകോട് ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

44/66

ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് നഗരത്തിൽ വഴിയോര കച്ചവടങ്ങൾ വീണ്ടും സജീവമായി. തിരുവനന്തപുരം പൂജപ്പുരയ്ക്ക് സമീപം റോഡരികിൽ വില്പനയ്ക്കായി എത്തിച്ചിരിക്കുന്ന വർണ്ണ പട്ടങ്ങൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

45/66

തിരുവനന്തപുരം പവർഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ വരി നിൽക്കുന്നവരെ സാമൂഹിക അകലം പാലിക്കാൻ നിർബന്ധിക്കുന്ന പോലീസുദ്യോഗസ്ഥൻ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

46/66

തിരുവനന്തപുരം പവർഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ വരി നിൽക്കുന്നവരെ സാമൂഹിക അകലം പാലിക്കാൻ നിർബന്ധിക്കുന്ന പോലീസുദ്യോഗസ്ഥൻ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

47/66

ആഴ്ചകൾക്ക് ശേഷം തുറന്ന ആലപ്പുഴ ചുങ്കം ബീവറേജസിസു മുന്നിലെ തിരക്ക്‌ | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

48/66

പാളം പോകും തീവണ്ടി... പാളത്തിലൂടെ തീവണ്ടി പോകും, എന്നാൽ പാളം തീവണ്ടിയിൽ പോകുന്നതാണ് ഈ കാഴ്ച. ഭിലായി സ്റ്റീൽ പ്ലാന്റിൽ നിന്നും മംഗലാപുരത്തേക്ക് കൊണ്ടു പോകുന്ന 260 മീറ്റർ നീളമുള്ള 12 ഓളം പാളങ്ങളാണ് ഈ തീവണ്ടിയിൽ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കാഴ്ച | ഫോട്ടോ: സാജൻ വി. നമ്പ്യാർ മാതൃഭൂമി

49/66

കൊല്ലം ബൈപ്പാസിലെ ടോൾ പിരിവിനെതിരെ എ.ഐ.​വൈ.എഫ്‌. നടത്തിയ പ്രതിഷേധ സമരം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

50/66

കൊല്ലം ബൈപ്പാസിലെ ടോൾ പിരിവിനെതിരെ ഡി.​വൈ.എഫ്‌.ഐ. നടത്തിയ പ്രതിഷേധ സമരം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

51/66

കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങും മുമ്പ് കടന്ന് പോകുന്ന വാഹനങ്ങൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

52/66

കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ഇന്ന് തുടങ്ങുന്നതിന് മുന്നോടിയായി പോലീസിനെ വിന്യസിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

53/66

പ്രവാസികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ നില്‍പ് സമരം. ഫോട്ടോ: ജി. ബിനുലാൽ

54/66

ഇടത് കൗൺസിലർമാരുടെ കണ്ണൂർ കോർപ്പറേഷൻ ധർണ്ണ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സി സുനില്‍കുമാര്‍

55/66

ഇന്ധന വിലവര്‍നവിനെതിരെ മോട്ടോര്‍ എഞ്ചിനിയര്‍ വര്‍ക്കേര്‍സ് യൂണിയന്‍ നടത്തിയ ധര്‍ണ്ണ കണ്ണൂരില്‍ എസ്. ടി.യു ദേശീയ ഉപാദ്ധ്യക്ഷന്‍ എന്‍.എ. കരിം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനില്‍കുമാര്‍

56/66

ബിജെപി നേതാക്കള്‍ക്കെതിരെ കള്ള കേസ് എടുക്കുന്നതില്‍ പ്രതിക്ഷേധിച്ചുകൊണ്ട് ജില്ലാ കമ്മറ്റി യുടെ ആഭിമുഖ്യത്തില്‍ നടത്തിയ സത്യാഗ്രഹം ജില്ലാ പ്രസിഡന്റ്. വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ജി ബിനുലാല്‍

57/66

ഇന്ധന വിലവര്‍ധനവിനെതിരെ എന്‍.സി.പി കണ്ണൂരില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന കമ്മറ്റി അംഗം കെ.എ. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്നു.ഫോട്ടോ: സി സുനില്‍കുമാര്‍

58/66

പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചുകൊണ്ട് എൻ.സി.പിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ പെട്രോൾ പമ്പിനു മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന പ്രസിഡന്റ് പി. സി. ചാക്കോ ഉദ്ഘാടനം ചെയ്യുന്നു ​| ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി

59/66

ലോക് ഡൗൺ കാലത്ത് തെരുവിൽ നിന്നും കണ്ണൂർ കോർപ്പറേഷൻ പുനരധിവസിപ്പിച്ച ഹാഷിമിനെ ചികിത്സക്കായി തിരൂരേക്ക് മാറ്റുമ്പോൾ മേയർ ടി. ഒ. മോഹനൻ യാത്രയാക്കുന്നു | ഫോട്ടോ: സി സുനിൽകുമാർ മാതൃഭൂമി

60/66

ലോക് ഡൗൺ കാലത്ത് തെരുവിൽ നിന്നും കണ്ണൂർ കോർപ്പറേഷൻ പുനരധിവസിപ്പിച്ച ഹാഷിമിനെ ചികിത്സക്കായി തിരൂരേക്ക് മാറ്റുമ്പോൾ മേയർ ടി. ഒ. മോഹനൻ യാത്രയാക്കുന്നു | ഫോട്ടോ: സി സുനിൽകുമാർ മാതൃഭൂമി

61/66

ലോക്ഡൗണ്‍ ഇളവിനു ശേഷം കടകള്‍ ശുചിയാക്കുന്ന ജീവനക്കാര്‍ കണ്ണൂരില്‍ നിന്നുള്ള കാഴ്ച. ഫോട്ടോ: സി സുനില്‍കുമാര്‍

62/66

കാലിക്കറ്റ് സർവകലാശാലാ സ്‌റ്റേഡിയത്തിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനായുള്ള കേരള ടീം സെലക്ഷൻ ട്രയൽസിൽ പുരുഷവിഭാഗം ഹൈജംപിൽ യോഗ്യത നേടുന്ന ടി. ആരോമൽ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

63/66

ലോക്ഡൗൺ ഇളവുകൾ നിലവിൽ വരുന്നതിന്റെ മുന്നോടിയായി ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ മദ്യക്കുപ്പികൾ തുടച്ച് വെക്കുന്നു. പത്തനംതിട്ടയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

64/66

കാലിക്കറ്റ് സർവകലാശാലാ സ്‌റ്റേഡിയത്തിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനായുള്ള കേരള ടീം സെലക്ഷൻ ട്രയൽസിൽ പുരുഷവിഭാഗം 5000 മീറ്റർ ഓട്ടത്തിന് ശേഷം ട്രാക്കിൽ ചുംബിക്കുന്ന താരം | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

65/66

കാലിക്കറ്റ് സർവകലാശാലാ സ്‌റ്റേഡിയത്തിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനായുള്ള കേരള ടീം സെലക്ഷൻ ട്രയൽസിൽ പുരുഷവിഭാഗം 5000 മീറ്റർ ഓട്ടത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

66/66

പത്തനംതിട്ട ജനറൽ ആശുപത്രിക്ക് മുന്നിൽ സൗജന്യ ഭക്ഷണം വാങ്ങാനെത്തിയ വഴിയരികിൽ കഴിയുന്നവർക്ക് ട്രാഫിക് പോലീസ് മാസ്‌കുകളും സാനിറ്റൈസറും വിതരണം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented