ജൂണ്‍ 05 ചിത്രങ്ങളിലൂടെ


1/48

കൂടെ കൂട്ടാം തണലിനെയും.... ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കിട്ടിയ വൃക്ഷ തൈ ബൈക്കിൽ ചേർത്ത് കെട്ടി വെച്ച് വീട്ടിലേക്കു മടങ്ങുന്ന യുവാവ്. ദേശീയപാതയിൽ കണ്ണൂർ മേലെ ചൊവ്വയിൽ നിന്നുമുള്ള യാത്രാ ദൃശ്യം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

2/48

പരിസ്ഥിതി ദിനത്തിൽ കോഴിക്കോട് മാങ്കാവിലെ വീട്ടുമുറ്റത്ത് തൈ നടുന്ന വിദ്യാർത്ഥിനി. സ്കൂൾ തുറക്കാത്തതിനാൽ പരിസ്ഥിതി ദിനാചരണം സ്കൂളിനു പകരം ഓൺലൈനായി വീട്ടിലാണെന്നതാണ് കോവിഡ് കാലത്തെ പ്രത്യേകത | ഫോട്ടോ: പി.പി. ബിനോജ് മാതൃഭൂമി

3/48

ആരാമം ആരോഗ്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിയിൽ ഓൺലൈനിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

4/48

കോന്നി ആർ.ടി.ഓഫീസിനു സമീപം നിർമ്മാണത്തിലിരിക്കെ മേൽക്കൂര തകർന്ന് അപകടമുണ്ടായ കെട്ടിടം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

5/48

കോന്നി ആർ.ടി.ഓഫീസിനു സമീപം നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മേൽക്കൂര തകർന്ന് മരിച്ച തൊഴിലാളി അതുൽകൃഷ്ണയുടെ മൃതദേഹം ആംബുലൻസിലേക്ക് മാറ്റുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

6/48

തൃശ്ശൂർ നഗരത്തിൽ ശനിയാഴ്ച നടന്ന വാഹന പരിശോധന | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

7/48

തൃശ്ശൂർ നഗരത്തിൽ ശനിയാഴ്ച നടന്ന വാഹന പരിശോധന | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

8/48

കോഴിക്കോട്‌ മാതൃഭൂമി സന്ദർശിച്ച പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന് മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ ഉപഹാരം നൽകുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ മാതൃഭൂമി

9/48

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൃക്ഷത്തൈ നടുന്നു. കൃഷി മന്ത്രി പി. പ്രസാദ് സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

10/48

മഴത്തുള്ളിക്കിലുക്കം.... സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ രാപ്പകൽ വ്യത്യാസമില്ലാതെ മഴ തിമിർത്ത് പെയ്യുകയാണ്. കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്ത് നിന്നൊരു മഴക്കാഴ്ച | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

11/48

സംസ്ഥാനത്ത് ശനിയാഴ്‌ച മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിരുന്നെങ്കിലും നിരത്തുകളിൽ വാഹനത്തിന് കുറവൊന്നും ഉണ്ടായില്ല. ശനിയാഴ്‌ച ഉച്ചയോടെ കൊല്ലം കപ്പലണ്ടിമുക്കിൽ അനുഭവപ്പെട്ട വാഹനത്തിരക്ക് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

12/48

തിരുവനന്തപുരം മംഗലപുരം ഇടവിളാകം യു.പി. സ്‌കൂളിനെതിര്‍വശത്തെ രണ്ടര ഏക്കര്‍ വീട്ടുവളപ്പില്‍ വളര്‍ത്തിയെടുത്ത കാട്ടില്‍ ബോബന്‍ ജൂഡ്.

13/48

മലപ്പുറം പരപ്പനങ്ങാടി കല്‍പ്പുഴത്തോട് ട്രോമാകെയര്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് വൊളന്റിയര്‍മാര്‍ ശുചീകരിക്കുന്നു.

14/48

പക്ഷികള്‍ വിരുന്നിനെത്തുന്ന എറണാകുളം കുമ്പളങ്ങിയിലെ പാടശേഖരം.

15/48

ദാഹനീരിനായ്... 27 മോട്ടോറുകള്‍ സ്ഥാപിച്ച മലപ്പുറം കാരാത്തോട് മേലെ അപ്പക്കാടുള്ള പണ്ടാറപ്പെട്ടി കുഞ്ഞുമൊയ്തീന്റെ പറമ്പിലെ കിണര്‍ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍ മാതൃഭൂമി

16/48

പ്രതീക്ഷയുടെ പൂക്കള്‍... ആളൊഴിഞ്ഞ എറണാകുളം മറൈന്‍ഡ്രൈവിലെ മരങ്ങളില്‍ മഹാമാരിയുടെ കാലത്തും വിരിഞ്ഞ പ്രതീക്ഷയുടെ പൂക്കള്‍. പരിസ്ഥിതിദിനത്തിലെ കാഴ്ച | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ മാതൃഭൂമി

17/48

പച്ചപ്പട്ടിനു നടുവില്‍ വടക്കുന്നാഥന്‍... ഇന്ന് പരിസ്ഥിതിദിനം. ലോക്ഡൗണും മഴയും തേക്കിന്‍കാടിന് സമ്മാനിച്ചത് നിറഞ്ഞ പച്ചപ്പ്. ആള്‍പ്പെരുമാറ്റമില്ലാതെ കിടക്കുന്ന മൈതാനത്ത് പെയ്ത മഴത്തുള്ളികള്‍ ഉണര്‍ത്തിയത് പച്ചപ്പട്ടിന്റെ നാമ്പുകള്‍. ഇതിനു നടുവില്‍ തലയുയര്‍ത്തി വടക്കുന്നാഥക്ഷേത്രം.

18/48

കല്ലൂര്‍ ബാലന്‍ പനയുടെ വിത്തുകളുമായി. പാലക്കാട്ടെ വെളിമ്പുറങ്ങളില്‍ ഇതിനകം ഒരുലക്ഷത്തോളം പന തൈകള്‍ കല്ലൂര്‍ ബാലന്റെ നേതൃത്വത്തില്‍ നട്ടിട്ടുണ്ട്. വൃക്ഷ തൈകള്‍ നടുന്നതിനേക്കാള്‍ പ്രകൃതി ഇഷ്ടപ്പെടുന്നത് വിത്തുകളുടെ പരിപാലനമാണെന്നാണ് കല്ലൂര്‍ ബാലന്റെ അനുഭവപാഠം | ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

19/48

പ്രകൃതിയിലേക്ക് മടങ്ങി... യന്ത്രവത്കരണം കാലഘട്ടത്തിന്റെ ആവശ്യമായി മാറിയപ്പോള്‍ കാണാക്കാഴ്ചയായിപ്പോയ ദൃശ്യമാണിത്. ലോക്ഡൗണ്‍ സമയമായതുകൊണ്ട് ഉഴുവുയന്ത്രം വരാന്‍ കാത്തുനില്‍ക്കാതെ കന്നുതെളിക്ക് കൊണ്ടുപോകുന്ന കാളകളെക്കൊണ്ട് നിലം ഉഴുവാനുള്ള ശ്രമത്തിലാണ് പാലക്കാട് കണ്ണാടി പാത്തിക്കലിന് സമീപമുള്ള വിപിന്‍. പരിസ്ഥിതിദിനത്തിലെ കാഴ്ച | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി

20/48

കാലവർഷക്കൊയ്ത്തിനിറങ്ങി......... കാലവർഷം വകവെയ്ക്കാതെ അഷ്ടമുടിക്കായലിൽ മീൻപിടിക്കാനെത്തിയവർ. ജാറുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറു ചങ്ങാടമാണ് തുഴഞ്ഞ് നീങ്ങാൻ ഉപയോഗിക്കുന്നത്. കൊല്ലം ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

21/48

അവിടേയ്ക്ക് നീങ്ങാം..... കാലവർഷം വകവെയ്ക്കാതെ അഷ്ടമുടിക്കായലിൽ മീൻപിടിക്കാനെത്തിയവർ. ജാറുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറു ചങ്ങാടമാണ് തുഴഞ്ഞ് നീങ്ങാൻ ഉപയോഗിക്കുന്നത്. കൊല്ലം ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

22/48

ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ കൊല്ലം ജില്ലാതല ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ജില്ലാ ആശുപത്രി പരിസരത്ത് തൈ നട്ട് കൊണ്ട് നിർവഹിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

23/48

പച്ചക്കുടക്കീഴിൽ......... പരിസ്ഥിതി ദിനാചരണത്തിന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനവും വൃക്ഷതൈ നടലും ആശ്രാമം മൈതാനത്ത് നിർവ്വഹിച്ച ശേഷം ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നട്ട തൈ വെള്ളമൊഴിച്ച് നനയ്ക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

24/48

മാവരപ്പാറയുടെ നെറുകയില്‍ നിന്നുള്ള കാഴ്ച. താഴെ മാവരപ്പാടവും നടുവിലൂടെ നിറഞ്ഞൊഴുകുന്ന മാവര തോടും കാണാം. പത്തനംതിട്ട ജില്ലയിലെ ഉയര്‍ന്ന സ്ഥലങ്ങളിലൊന്നായ കുരമ്പാല ആതിരമലയും മാവര പാറയും മണ്ണെടുപ്പോടെ സമതലമായിക്കൊണ്ടിരിക്കുകയാണ്.

25/48

അപ്പര്‍ കുട്ടനാട്ടിലെ വാണിജ്യപ്രധാനമായ ജലാശയമായ പെണ്ണാര്‍തോട് പായലും പോളയും നിറഞ്ഞ നിലയില്‍.

26/48

നാശത്തിലേക്കുള്ള സ്ഥിരനിക്ഷേപം... മണ്ണും വെള്ളവും വായുവും മലിനമാക്കരുതെന്ന ആഹ്വാനങ്ങള്‍ക്ക് ചെവികൊടുക്കാത്തവര്‍ ഭൂമിയെയും തലമുറകളെയും അനുദിനം നാശത്തിലേക്ക് നയിക്കുകയാണ്. കോട്ടയം പുതുപ്പള്ളി അങ്ങാടി-പാലൂര്‍പ്പടി റോഡില്‍ കൊച്ചക്കാലപ്പടി ഭാഗത്തെ കാഴ്ച | ഫോട്ടോ: ജി. ശിവപ്രസാദ് മാതൃഭൂമി

27/48

മൊബൈല്‍ ഫോണ്‍ അടങ്ങിയ ബാഗ് പ്ലാവിന് മുകളിലേക്ക് വലിച്ചുകയറ്റുന്ന ആന്‍സിയയും ട്രീസയും. ഓണ്‍ലൈന്‍ പഠനത്തില്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഇവരുടെ വീടിരിക്കുന്ന പ്രദേശത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്തതാണ് പ്രശ്‌നം. കുടിയേറ്റ ഗ്രാമമായ ഇടുക്കി പീരുമേട് കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളം നിവാസികളാണ് ഇവര്‍.

28/48

മഴപെയ്തു തുടങ്ങിയതോടെ ഇടുക്കിയിലെ ചെറുവെള്ളച്ചാട്ടങ്ങള്‍ ജലസമൃദ്ധമായിത്തുടങ്ങി. മലഞ്ചെരിവുകളിലും നിബിഡവനങ്ങളിലുമൊക്കെ പാല്‍നുര പതച്ച് അവ ഒഴുകുന്നു. ഈ ഹരിതാഭയും തെളിനീരും വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. മറയൂര്‍ ചിന്നാര്‍ വന്യജീവിസങ്കേതത്തില്‍നിന്നുള്ള കാഴ്ച | ഫോട്ടോ: എം.വി. സിനോജ് മാതൃഭൂമി

29/48

തിരുവനന്തപുരം നഗരസഭയുടെ 'കരുതൽ' ജനകീയ ശുചീകരണ പരിപാടി മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തപ്പോൾ. മേയർ ആര്യാ രാജേന്ദ്രൻ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

30/48

തിരുവനന്തപുരം നഗരസഭയുടെ 'പച്ചത്തുരുത്ത്' പരിപാടിയുടെ ഭാഗമായി ചാല ഗവ. മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ മന്ത്രി വി.ശിവൻകുട്ടിയും മേയർ ആര്യാ രാജേന്ദ്രനും ചേർന്ന് വൃക്ഷത്തൈ നടുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

31/48

കോഴിക്കോട് വളയം വള്ള്യാട് മലയില്‍ നടക്കുന്ന ഖനനം. പ്രകൃതി രമണീയമായ, പച്ചപ്പുനിറഞ്ഞ, വേനലില്‍പ്പോലും കുടിവെള്ളം ഒഴുകുന്ന കാട്ടരുവികളുള്ള വള്ള്യാട് മലയിലെ അമ്പത് ഏക്കര്‍ വരുന്ന ഭൂമിയിലാണ് ഖനനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. രണ്ടായിരം അടിയിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വളയലായി മലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇവിടെ വര്‍ഷാവര്‍ഷം മണ്ണിടിച്ചിലും പതിവാണ്.

32/48

താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ അടിവാരം കളക്കുന്നുമ്മല്‍ പയ്യനാടന്‍ മുഹമ്മൂദിന്റെ വീട്ടിലെ കിണര്‍ താഴ്ന്നുപോയ നിലയില്‍.

33/48

കോഴിക്കോട് സരോവരം ജൈവോദ്യാനത്തിലേക്കുള്ള റോഡരിക് ശുചീകരണത്തിന് മുമ്പും ശേഷവുമുള്ള ദൃശ്യം.

34/48

പുതുജീവനം... പ്രകൃതിക്കും മനുഷ്യനും... ലോക്ഡൗണില്‍ നിശ്ചലമായപ്പോള്‍ പലയിടങ്ങളിലും പ്രകൃതിയുടെ തിരിച്ചുവരവ് കണ്ടതാണ്. ഇവിടെ ഒരുവശത്ത് ലോക്ഡൗണില്‍ നിര്‍ത്തിയിട്ട ബസില്‍ പ്രതീക്ഷയോടെ പടര്‍ന്നുകയറിയതാണ് വള്ളി. മറുവശത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ സ്വന്തം ബസ് വൃത്തിയാക്കാന്‍ തുടങ്ങുകയാണ് ഉടമയായ സി.ഡി. അഭിലാഷ്. കോഴിക്കോട് മുണ്ടിക്കല്‍താഴത്തുനിന്നുള്ള കാഴ്ച | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍ മാതൃഭൂമി

35/48

കണ്ണൂർ ഡി.സി.സി. ഓഫീസ് വളപ്പിൽ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി പരിസ്ഥിതി ദിനത്തിൽ വൃക്ഷ​തൈ നടുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

36/48

വനം വകുപ്പിന്റെ പരിസ്ഥിതി ദിനാചരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം കൃഷ്ണ മേനോൻ സ്മാരക വനിത കോളേജിൽ കെ.വി.സുമേഷ് എം.എൽ എ നിർവ്വഹിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

37/48

ജലമാണ് ജീവന്‍... കുടിവെള്ളമെടുത്തിരുന്ന കുഴികള്‍ മണ്ണുനിറഞ്ഞതോടെ പുതിയ കുഴിയുണ്ടാക്കുന്ന വീട്ടമ്മ ശാന്ത. വയനാട് കാരാപ്പുഴ അണക്കെട്ടിന്റെ തീരത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: ശ്രീജിത്ത് പി. രാജ് മാതൃഭൂമി

38/48

താങ്ങായി ഞങ്ങളുണ്ട്... നിയമസഭ പിരിഞ്ഞ് പുറത്തേക്കുപോകുമ്പോള്‍ സഭയ്ക്കുള്ളിലെ പടിക്കെട്ട് ഇറങ്ങുന്നതിനിടയില്‍ കാലിടറിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എം.എല്‍.എ.മാര്‍ താങ്ങിയെടുക്കുന്നു | ഫോട്ടോ: ബിജു വര്‍ഗീസ് മാതൃഭൂമി

39/48

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ജില്ലയിൽ പോലീസ് പരിശോധന ഊർജ്ജിതമാക്കിയപ്പോൾ. തിരുവനന്തപും നഗരാതിർത്തിയായ കഴക്കൂട്ടം വെട്ടുറോഡിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

40/48

ഇരട്ടിയായി തിരികെ നൽകാം... പ്രകൃതി കോരിച്ചൊരിയുന്ന ജീവജലത്തിൽ ഒരു പങ്ക് കടക്കുള്ളിൽ നട്ടുവളർത്തുന്ന ചെടിക്ക് നനച്ചുനൽകി പ്രകൃതിയുടെ പച്ചപ്പ് തിരികെ നൽകുവാനുള്ള ശ്രമത്തിലാണ് കടയിലെ ജീവനക്കാരി. പാലക്കാട് വിക്ടോറിയ കോളേജിന് സമീപത്തെ ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

41/48

പാലക്കാട് കളക്ട്രേറ്റിൽ നടക്കുന്ന കോവിഡ് അവലോകന യോഗം | ഫോട്ടോ: പി.പി. രതീഷ്‌ മാതൃഭൂമി

42/48

കണ്ണൂർ സി.പി.ഐ ഓഫീസ് പറമ്പിൽ പരിസ്ഥിതി ദിനത്തിൽ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാർ വൃക്ഷ തൈ നടുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

43/48

പരിസ്ഥിതി ദിനത്തിൽ കണ്ണൂരിൽ മാർക്കിന്റെ നേതൃത്വത്തിൽ അങ്ങാടിക്കുരുവികൾക്ക് കൂടൊരുക്കൽ പദ്ധതി മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

44/48

ഡി.വൈ.എഫ്.ഐയുടെ പരിസ്ഥിതി ദിനാചരണം കണ്ണൂരിലെ നായനാർ അക്കാഡമിയിൽ മാവിൻ​തൈ നട്ട് ഉദ്ഘാടനം ചെയ്ത നടി നിഖിത വിമലിന് ജില്ലാ പ്രസിഡണ്ട് അവിടുത്തെ മാവിന്റെ മാങ്ങ സമ്മാനിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

45/48

പി.ഡബ്ല്യു.ഡി. 4 യു എന്ന മൊബൈല്‍ ആപ്ലിക്കേഷനെ കുറിച്ച് തയ്യാറാക്കിയ പ്രമോ വീഡിയോ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്യുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമീപം.

46/48

വിശപ്പിന്റെ വിലയറിഞ്ഞവര്‍... പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഭക്ഷണത്തിനായി കാത്തിരിക്കുന്നവര്‍ക്കരികിലെത്തിയ ആട്ടിന്‍ കൂട്ടത്തിന് ഇലയൊടിച്ച് കൊടുക്കുന്നവര്‍. അടച്ചിടലില്‍ ജോലിയില്ലാതായതോടെ സന്നദ്ധസംഘടനകള്‍ കൊടുക്കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് ആശ്വാസം | ഫോട്ടോ: പി.പി. രതീഷ്‌

47/48

ചെറുതുരുത്തി തടയണയുടെ പരിസരപ്രദേശത്തുനിന്ന് മണലെടുത്തുണ്ടായ ചളിക്കുണ്ടുകള്‍. മണല്‍ ഊറ്റാന്‍ ഉപയോഗിക്കുന്ന പൈപ്പുകളും കാണാം.

48/48

തൃശ്ശൂർ നഗരത്തിൽ ശനിയാഴ്ച നടന്ന വാഹന പരിശോധന | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented