ജൂണ്‍ 01 ചിത്രങ്ങളിലൂടെ


1/47

ടീച്ചർ എന്റെ എ.ബി.സി.ഡി. കണ്ടോ....

2/47

തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന ഇളനീർ വെപ്പ് . കർശന കോവിഡ് നിയന്ത്രണങ്ങൾ കാരണം ഈ വർഷത്തെ ഇളനീർ വെപ്പ് ചടങ്ങു മാത്രമായി ചുരുക്കി . ഭക്ത ജനങ്ങൾക്ക് ആർക്കുംതന്നെ പ്രവേശനം ഇല്ലായിരുന്നു. | ഫോട്ടോ: ലതീഷ്‌ പി. | മാതൃഭൂമി

3/47

കൊല്ലം കോര്‍പ്പറേഷന്‍റെ ആഭിമുഖ്യത്തില്‍ സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ആരംഭിച്ച സാമൂഹ്യ അടുക്കളയിൽ ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ ഭക്ഷണം വിളമ്പുന്നു. മേയർ പ്രസന്ന ഏണസ്റ്റ് സമീപം

4/47

കൊല്ലം ടൗൺ യു.പി.എസ്സിൽ നടന്ന പ്രവേശനോത്സവം പി.ടി.എ പ്രസിഡൻ്റ് റിൻസി അക്ഷരദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

5/47

മക്കരപ്പറമ്പ് പള്ളിയില്‍തൊടി മോയ്തീന്‍കുട്ടിയുടെ കൃഷിയിടത്തില്‍ നിന്ന് വിളവെടുത്ത കപ്പ പോലീസും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തോടിനപ്പുറം എത്തിക്കുന്നു| ഫോട്ടോ: അജിത്‌ ശങ്കരൻ | മാതൃഭൂമി

6/47

മക്കരപ്പറമ്പ് പള്ളിയില്‍തൊടി മോയ്തീന്‍കുട്ടിയുടെ കൃഷിയിടത്തില്‍ നിന്ന് വിളവെടുത്ത കപ്പ പോലീസും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തോടിനപ്പുറം എത്തിക്കുന്നു| ഫോട്ടോ: അജിത്‌ ശങ്കരൻ | മാതൃഭൂമി

7/47

കോവിഡ് പ്രതിസന്ധികള്‍ക്കിടെ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈനിലൂടെ തന്നെയാണ് ഇത്തവണയും ക്ലാസുകള്‍ ആരംഭിച്ചത്. പൂക്കോട്ടൂര്‍ മുണ്ടിതൊടിക ജി.എല്‍.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി നിയ ഫാത്തിമ ഉപ്പ താജുദ്ധീനും അനിയത്തി സിയ ഫാത്തിമക്കുമൊപ്പം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തപ്പോള്‍ | ഫോട്ടോ: അജിത്‌ ശങ്കരൻ | മാതൃഭൂമി

8/47

ഞാനുണ്ടേ..,ഞങ്ങളുമുണ്ടേ.... കോവിഡ് പ്രതിസന്ധികള്‍ക്കിടെ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈനിലൂടെ തന്നെയാണ് ഇത്തവണയും ക്ലാസുകള്‍ ആരംഭിച്ചത്. മലപ്പുറം മുണ്ടുപറമ്പ് എ.എം.യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ശിഖ മുത്തശ്ശി അമ്മിണിയ്ക്കും അമ്മ ഉഷാകുമാരിക്കുമൊപ്പം മൊബൈല്‍ ഫോണില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തപ്പോള്‍ | ഫോട്ടോ: അജിത്‌ ശങ്കരൻ | മാതൃഭൂമി

9/47

പച്ചപിടി'ച്ച കച്ചവടം...കച്ചവടം നല്ലനിയില്‍ പുരോഗമിക്കുമ്പോള്‍ സംഭവം 'പച്ചപിടി'ച്ചെന്ന് പറയും നമ്മള്‍. എന്നാല്‍ ഇവിടെ കാര്യം തിരിച്ചാണ്. ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും തീര്‍ത്ത മാന്ദ്യത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഡെമോകാറുകളില്‍ പച്ച വളളികള്‍ പടര്‍ന്നു കയറിയപ്പോള്‍. മലപ്പുറം വാറങ്കോടാണ് കാറുകള്‍ക്ക് 'പച്ചപിടി'ച്ചത് | ഫോട്ടോ: അജിത്‌ ശങ്കരൻ | മാതൃഭൂമി

10/47

പുരോഗമിക്കുന്ന മലപ്പുറം കൂട്ടിലങ്ങാടിയിലെ കീരംകുണ്ട്-കുറുവ പാലം | ഫോട്ടോ: അജിത്‌ ശങ്കരൻ | മാതൃഭൂമി

11/47

ഇളവ് പ്രതീക്ഷിച്ച്...മലപ്പുറം കുന്നുമ്മലില്‍ തന്റെ സ്റ്റേഷനറി കട വൃത്തിയാക്കുന്ന യുവാവ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചതിനോടൊപ്പം നിയന്ത്രണങ്ങളോടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്റ്റേഷനറി കടകള്‍ തുറക്കാനുള്ള അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല- | ഫോട്ടോ: അജിത്‌ ശങ്കരൻ | മാതൃഭൂമി

12/47

ഇപ്പം ശരിയാക്കാം ടീച്ചറെ....

13/47

കളര്‍ ആകട്ടെ....

14/47

ഡിസ്ട്രെസ്സ് മാനേജ്‌മന്റ് കളക്ടീവ് ഇന്ത്യ കണ്ണൂർ ഐ.ആർ.പി.സി.ക്കു നൽകിയ ഓക്സിജൻ കോൺസെൻട്രേറ്റർ പി ജയരാജന് സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഡോ .അഷീൽ കൈമാറിയപ്പോൾ. | ഫോട്ടോ: ലതീഷ്‌ പി. | മാതൃഭൂമി

15/47

ഓഫ്‌ലൈനാണ് ഇപ്പോഴും...

16/47

ഡൽഹിയിൽ ലോക്‌ഡൗൺ നീളുന്ന സാഹചര്യത്തിൽ കരോൾ ഭാഗ്‌ മാർക്കറ്റ്‌ വിചനമായി കിടക്കുന്നു. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. | മാതൃഭൂമി

17/47

കോവിഡ് നമ്പർലോക്ക് ...വിദ്യാർത്ഥികൾക്ക് പ്രവേശനമില്ലാതെ താഴിട്ടടച്ച സ്‌കൂളിലെ ഗോവണി മുറിയും ഓരോ പടവിലും ആലേഖനം ചെയ്ത ഗുണന പട്ടികയും കാണാം. തളാപ്പ് മിക്സഡ് യു.പി.സ്‌കൂളിലെ കാഴ്ച.

18/47

സ്‌കൂൾ ഓട്ടമില്ലെങ്കിലും ... തുടർച്ചയായി രണ്ടാം വർഷമാണ് സ്‌കൂളുകളിൽ കുട്ടികളെത്താതെ അധ്യയന വര്ഷം അത് കൊണ്ട് തന്നെ റോഡരികിൽ നിർത്തിയിട്ട സ്‌കൂൾ ബസ്സുകളിൽ അറ്റകുറ്റ പണി നടത്തി വാഹന ഉപയോഗ യോഗ്യമാക്കാനുള്ള മെക്കാനിക്കിന്റെ ശ്രമം . കണ്ണൂർ നഗരത്തിൽ നിന്നുമുള്ള കാഴ്ച. | ഫോട്ടോ: ലതീഷ്‌ പി. | മാതൃഭൂമി

19/47

എല്ലാം ലൈവ് ... കണ്ണൂർ തളാപ്പ് മിക്സഡ് യു.പി.സ്‌കൂൾ പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടകൻ മേയർ ടി.ഓ.മോഹനനും മറ്റു അതിഥികളും കുട്ടികളുടെ സ്വാഗത ഗാനം മൊബൈലിൽ തത്സമയം വീക്ഷിക്കുന്നു. സി.ശശീന്ദ്രൻ.,സീമ ജയചന്ദ്രൻ,സുരേഷ്ബാബു എളയാവൂർ, എം.പി.രാജേഷ് സമീപം . | ഫോട്ടോ: ലതീഷ്‌ പി. | മാതൃഭൂമി

20/47

ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തുറന്ന് പ്രവര്‍ത്തിച്ച മൊബൈല്‍ ഷോപ്പിന് മുന്നിലെ തിരക്ക്. കരമനയില്‍ നിന്നുള്ള ദൃശ്യം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. | മാതൃഭൂമി

21/47

കോട്ടണ്‍ഹില്‍ എല്‍.പി. സ്‌കൂളിലെ സ്‌കൂള്‍തല പ്രവേശനോത്സവത്തിന് എത്തിയ രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികള്‍ക്കുള്ള പഠന കിറ്റ് വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍ വിതരണം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. | മാതൃഭൂമി

22/47

കോട്ടണ്‍ഹില്‍ എല്‍.പി. സ്‌കൂളിലെ സ്‌കൂള്‍തല പ്രവേശനോത്സവത്തിന്റെ ഭാഗമായി അധ്യാപകരും, രക്ഷകര്‍ത്താക്കളും ചേര്‍ന്ന് ക്ലാസ്സ്മുറികള്‍ അലങ്കരിക്കുന്നു. ഫോട്ടോ: ശ്രീകേഷ്‌ എസ്‌. | മാതൃഭൂമി

23/47

24/47

25/47

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രജനനകാലം കഴിഞ്ഞതോടെ അടിത്തട്ടിൽ കക്കകൾ കൂട്ടമായി കാണപ്പെട്ട് തുടങ്ങിയതിനെ തുടർന്ന് കൊല്ലം നീണ്ടകര പാലത്തിന് സമീപത്തായി അഷ്ടമുടിക്കായലിൽ നിന്ന് കക്ക വാരിയെടുക്കാൻ വള്ളക്കാർ കൂട്ടമായെത്തിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

26/47

ജീവിതം മുന്നോട്ട് നീക്കാന്‍... ജോലിക്ക് ശേഷം ചരക്ക് കയറ്റികൊണ്ട് പോകുന്ന വണ്ടിയും വലിച്ച് കൊണ്ട് പോകുന്നയാള്‍. കൊല്ലം ചിന്നക്കടയില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

27/47

ഈ ടീച്ചര്‍ തന്നാണോ അണ്ണനും ??... കൊല്ലം ടൗണ്‍ യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികളും സഹോദരങ്ങളുമായ കാര്‍ത്തിക്, വൈഷ്ണവി, കൃഷ്ണവേണി, ഗൗതം വിനോദ് എന്നിവര്‍ ആശ്രാമം ദേശിംഗനാട് നഗറിലെ വീട്ടിലിരുന്ന് മൊബൈല്‍ വഴി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്നു.. സ്‌കൂളില്‍ നിന്ന് ലഭിച്ച ലിങ്ക് വഴി കയറിയപ്പോള്‍ കണ്ട അധ്യാപകരെ ചേട്ടന്‍ കാര്‍ത്തിക്കിനോട് ചോദിച്ച് പരിചയപ്പെടുകയാണ് യു.കെ.ജിക്കാരി വൈഷ്ണവി... | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

28/47

ഉമ്മറത്തെ മൊബൈല്‍ ക്ളാസ്സ്റൂം....

29/47

കണ്ണൂർ ദീനുൽ ഇസ്ലാം സഭ സ്കൂളിൽ പ്ലസ് ടു മൂല്യനിർണ്ണയം ആരംഭിച്ചപ്പോൾ | ഫോട്ടോ: സുനിൽകുമാർ സി. | മാതൃഭൂമി

30/47

കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി 50 ശതമാനം ജീവനക്കാരുമായി കശുവണ്ടി ഫാക്‌ടറികൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചതോടെ കശുവണ്ടി വികസന കോർപ്പറേഷന്റെ കൊല്ലം കിളികൊല്ലൂർ രണ്ടാം നമ്പർ ഫാക്ടറിയിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

31/47

കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി 50 ശതമാനം ജീവനക്കാരുമായി കശുവണ്ടി ഫാക്‌ടറികൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചതോടെ കശുവണ്ടി വികസന കോർപ്പറേഷന്റെ കൊല്ലം കിളികൊല്ലൂർ രണ്ടാം നമ്പർ ഫാക്ടറിയിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

32/47

കൊല്ലം ബൈപ്പാസിലെ കുരീപ്പുഴ ടോൾ പ്ലാസയിൽ ചൊവ്വാഴ്ച്ച രാവിലെ എട്ട് മണിയോടെ ജോലിക്ക് കയറിയ ജീവനക്കാരിയെ ഡി.വൈ.എഫ്.ഐ.പ്രവർത്തകർ തടയുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

33/47

കൊല്ലം ബൈപ്പാസിൽ ടോൾപിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ കുരീപ്പുഴയിലെ ടോൾ പ്ലാസയിലേക്ക് ഡി.വൈ.എഫ്.ഐ.പ്രവർത്തകർ പ്രതിഷേധവുമായെത്തിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

34/47

കൊല്ലം ബൈപ്പാസിൽ ടോൾപിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ കുരീപ്പുഴയിലെ ടോൾ പ്ലാസയിലേക്ക് പ്രതിഷേധവുമായെത്തിയ ഡി.വൈ.എഫ്.ഐ.പ്രവർത്തകരുമായി അസിസ്റ്റന്റ് കമ്മീഷണർ ടി.ബി വിജയൻ ചർച്ച നടത്തുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

35/47

ടോൾ പ്ലാസ അധികൃതരുമായി തഹസിൽദാർ കെ.വിജയൻ (ഇടത്ത്), അസിസ്റ്റന്റ് കമ്മീഷണർ ടി.ബി വിജയൻ എന്നിവർ ചർച്ച നടത്തുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

36/47

കൊല്ലം ബൈപ്പാസിൽ ടോൾപിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ കുരീപ്പുഴയിലെ ടോൾ പ്ലാസയിലേക്ക് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

37/47

കൊല്ലം ബൈപ്പാസിലെ ടോൾപിരിവ് താൽക്കാലികമായി നിർത്തി വെച്ചതിനെ തുടർന്ന് ടോൾ പ്ലാസയിലെ ക്യാബിനിൽ നിന്നും കുരീപ്പുഴയിലെ ഓഫീസിലേക്ക് മടങ്ങുന്ന ജീവനക്കാരികൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ | മാതൃഭൂമി

38/47

അലോപ്പതിക്കെതിരായി രാംദേവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് കരിദിനം ആചരിച്ച് സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ച് ഡ്യൂട്ടിക്കെത്തിയപ്പോൾ .| ഫോട്ടോ: സാബു സക്കറിയ | മാതൃഭൂമി

39/47

അലോപ്പതിക്കെതിരായി രാംദേവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എയിംസിലെ ഡോക്ടർമാർ കരിദിനം ആചരിച്ച്‌ പ്രതിഷേധിക്കുന്നു.| ഫോട്ടോ: സാബു സക്കറിയ | മാതൃഭൂമി

40/47

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചത് കാണാൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയും അംഗങ്ങളും എത്തിയപ്പോൾ | ഫോട്ടോ: സുനിൽകുമാർ സി. | മാതൃഭൂമി

41/47

കണ്ണൂർ ജില്ലാപഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ കാഴ്ചശക്തിയില്ലാത്ത പിന്നണി ഗായിക അനന്യ തിരിതെളിച്ച്‌ പാടുന്നു | ഫോട്ടോ: സുനിൽകുമാർ സി. | മാതൃഭൂമി

42/47

കണ്ണൂർ ജില്ലാ തല പ്രവേശനോത്സവം ജമിനി ശങ്കരൻ അനശ്വരരാജൻ, അനന്യ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. | മാതൃഭൂമി

43/47

കണ്ണൂർ ജില്ലാതല പ്രവേശനോത്സവത്തിന് തുടക്കമായി വിദ്യാർത്ഥികൾ സ്വാഗതഗാനം ആലപിക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. | മാതൃഭൂമി

44/47

തെരുവുണരുന്നു ...... ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ കോഴിക്കോട് മിഠായ് തെരുവിലെ തുണി, ചെരുപ്പു കടകൾ തിങ്കളാഴ്ച്ച തുറന്നപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

45/47

ബാല്യ കൗമാരങ്ങളെ കാത്ത് .... ചൊവ്വാഴ്ച്ച പുതിയ അദ്ധ്യയന വർഷം ഓൺലൈനായി തുടങ്ങുകയാണ്. സാധാരണ പുതിയ കുട്ടികളെ വരവേല്ക്കാനായി മോടി പിടിപ്പിച്ചിരുന്ന സ്കൂളുകളിൽ ഇത്തവണ ആർഭാടങ്ങളൊന്നുമില്ല. കോഴിക്കോട് ചാലപ്പുറം ഗണപത് ബോയ്സ് സ്കൂളിലെ ശുചീകരണ പ്രവൃത്തിയാണ് ചിത്രത്തിൽ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

46/47

തിരുവനന്തപുരം ചാലയിലെ മഹാദേവ് കളിപ്പാട്ട കടയിലെ ഗോഡൗണിൽ തീപിടുത്തമുണ്ടായതറിഞ്ഞു തടിച്ച് കൂടിയ ആളുകൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

47/47

ഓഫ്‌ലൈനാണ് ഇപ്പോഴും...

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented