മേയ് 28 ചിത്രങ്ങളിലൂടെ


1/38

പോളിയോ ബാധിച്ച കാലുകളുമായി നിരങ്ങി നീങ്ങി കൃഷ്ണൻകുട്ടി വഴിയരികിൽ വീണു കിടക്കുന്ന വിറകുശേഖരിക്കുകയാണ്. മുചക്ര വണ്ടിയിൽ ലോട്ടറി വിറ്റ് ഉപജീവനം കഴിച്ചിരുന്ന കൃഷ്ണൻകുട്ടിയെ പോലുള്ളവർ കോവിഡ് അടച്ചിടൽ വന്നതോടെ ദുരിതത്തിലാണ്. കൊല്ലം കളക്ടറേറ്റിനരികിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

2/38

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം കൊല്ലത്ത് എത്തിയ വി ഡി സതീശൻ മുതിർന്ന കോൺഗ്രസ്സ് നേതാവ് സി വി പത്മരാജനെ വീട്ടിലെത്തി കണ്ടപ്പോൾ. ഡി സി സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, വൈസ് പ്രസിഡൻറ് സൂരജ് രവി എന്നിവർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

3/38

ലോക് താന്ത്രിക് ജനതാദൾ തിരുവനന്തപുരം നേമം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗത്തിൽ ജില്ലാ സെക്രട്ടറി സുനിൽഖാൻ എം.പി. വീരേന്ദ്രകുമാറിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

4/38

പുതിയ അധ്യായന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ മലപ്പുറം സിവിൽസ്റ്റേഷനിലെ ജില്ലാ ബുക്ക് ഡിപ്പോയിൽനിന്നും വിതരണത്തിനായി കൊണ്ടുപോകുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

5/38

മലപ്പുറം നഗരസഭയിൽ കൂടുതൽ കോവിഡ് വാക്‌സിൻ സെന്ററുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീനക്ക് നിവേദനം നൽകുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

6/38

ലക്ഷദ്വീപിലെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സംഘടിപ്പിച്ച ദേശീയ പ്രതിഷേധ സംഗമങ്ങൾ മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

7/38

മഞ്ചേരി വായ്പാറപ്പടിയിൽ റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

8/38

മുപ്പൂട്ട് തുടരുന്ന ജില്ലയിലെ മലപ്പുറം കുന്നുമ്മലിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ വന്ന ദീർഘദൂര ചരക്ക് ലോറി ഡ്രൈവർക്ക് സന്നദ്ധ പ്രവർത്തകർ നൽകിയ ഭക്ഷണപൊതി നൽകുന്ന പോലീസ് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

9/38

ഞങ്ങൾക്ക മാസ്‌കില്ല... കണ്ണിന് അസുഖം വന്ന പഗ് കുഞ്ഞുങ്ങളെ മൃഗാശുപത്രിയിൽ കാണിച്ച് കൊണ്ടുവരുന്ന യുവതി. മലപ്പുറത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

10/38

മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മലപ്പുറം കെ.എസ്.ആർ.ടി.സി.പുതിയ കെട്ടിടത്തിന്റെ മുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ആരോഗ്യ പ്രവർത്തകർ കൊതുകുനാശിനി തളിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

11/38

മലപ്പുറം നഗരസഭ കൗൺസിലർമാർക്കും ആർ.ആർ.ടി.മാർക്കും നൽകുന്ന മെഡിക്കൽ കിറ്റിന്റെ വിതരണോദ്ഘാടനം നഗരസഭാധ്യക്ഷൻ മുജീബ് കാടേരി നിർവഹിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

12/38

ന്യൂഡൽഹിയിലെ ഗോൾ ദക് ഖാനയ്ക്കടുത്ത്‌ നടന്ന ഭക്ഷണ വിതരണം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

13/38

ന്യൂഡൽഹിയിലെ ഗോൾ ദക് ഖാനയ്ക്കടുത്ത്‌ നടന്ന ഭക്ഷണ വിതരണം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

14/38

പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ മുൻ മന്ത്രി ജി സുധാകരനെ ആലപ്പുഴയിലെ വീട്ടിൽ സന്ദർശിച്ചപ്പോൾ.

15/38

ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലീം ലീഗ് പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

16/38

അധ്യയനവർഷം ആരംഭിക്കുമ്പോൾ കുരുന്നുകളെ വരവേൽക്കാനാണ് കണിച്ചുകുളങ്ങര വി.എൻ.എസ്.എസ്. എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ മുറ്റത്ത് സൂര്യകാന്തിത്തോട്ടം ഒരുക്കിയത്. കോവിഡിന്റെ രണ്ടാംവരവിനെ തുടർന്ന് പ്രവേശനോത്സവവും ഓൺലൈനായി. സ്‌കൂൾ മുറ്റത്ത് ഓടിക്കളിക്കാൻ കുട്ടികൾ എത്തില്ലെങ്കിലും അവർക്കായി ഒരുക്കിയ പൂന്തോട്ടത്തിൽ പൂമ്പാറ്റകളും വണ്ടും വിരുന്നെത്തിക്കഴിഞ്ഞു | ഫോട്ടോ: വി.പി.ഉല്ലാസ് മാതൃഭൂമി

17/38

തെരുവിലെ തീൻമേശ... വീട്ടുപകരണങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച പരസ്യബോർഡിന് താഴെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലിരുന്ന്, സന്നദ്ധസംഘടനകൾ എത്തിച്ചുനൽകിയ ഭക്ഷണം കഴിക്കുന്നവർ. പാലക്കാട് ഒലവക്കോട്ടുനിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

18/38

എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ലോക് താന്ത്രിക് ജനതാദൾ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാളയം ജെ.പി.ഭവനിൽ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യപ്രഭാഷണം നടത്തുന്നു. ജില്ലാ പ്രസിഡന്റ് എൻ.എം.നായർ, കെ.പി.മോഹനൻ എം.എൽ.എ., എൽ.ജെ.ഡി. പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി, ജനറൽ സെക്രട്ടറി വി.സുരേന്ദ്രൻ പിള്ള തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

19/38

എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കേരള എൻ.ജി.ഒ. സെന്റർ സംഘടിപ്പിച്ച 'വീരേന്ദ്രകുമാർ സ്മൃതി' ആചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ വളപ്പിൽ മേയർ ആര്യാ രാജേന്ദ്രൻ വൃക്ഷത്തൈ നടുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

20/38

ലോക് താന്ത്രിക് ജനതാദൾ മുൻ സംസ്ഥാന പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ ചരമവാർഷിക ദിനാചരണ ഭാഗമായി ലോക് താന്ത്രിക് ജനതാദൾ പാലക്കാട്‌ ജില്ലാ പ്രസിഡന്റ് എ.ഭാസ്‌കരന്റെ നേതൃത്വത്തിൽ എം.പി.വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

21/38

എം.പി. വീരേന്ദ്രകുമാർ അനുസ്മരണത്തിന്റെ ഭാഗമായി കോഴിക്കോട് ഗാന്ധിഭവനിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന പ്രവർത്തകർ | ഫോട്ടോ: സാജൻ വി. നമ്പ്യാർ മാതൃഭൂമി

22/38

കൊച്ചി നഗരസഭയിൽ കേരളാ മുൻസിപ്പൽ & കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ കർഷകർക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി നടത്തിയ പൈനാപ്പിൾ, കപ്പ ചലഞ്ചിൽ പങ്കെടുക്കാൻ നടൻ വിനയ് ഫോർട്ട് എത്തിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

23/38

എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ജില്ലാ കമ്മിറ്റിയുടെയും, വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ കിഴക്കേകോട്ടയിൽ സംഘടിപ്പിച്ച പരിപാടി മുൻമന്ത്രി വി.എസ്. ശിവകുമാർ പൂച്ചെടി നട്ട് ഉദ്‌ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

24/38

നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയില്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എം.ബി. രാജേഷും ചേര്‍ന്ന് സ്വീകരിക്കുന്നു| ഫോട്ടോ: ജി. ബിനുലാല്‍ മാതൃഭൂമി

25/38

കോഴിക്കോട് 'എന്റെ എടക്കാട്' സംഘടിപ്പിച്ച എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണ ചടങ്ങില്‍ എം.എ. നാസര്‍ സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ് കുമാര്‍ മാതൃഭൂമി

26/38

കോഴിക്കോട് 'എന്റെ എടക്കാട്' 'സംഘടിപ്പിച്ച എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണ ചടങ്ങില്‍ രാധകൃഷ്ണന്‍ കുന്നത്തൂര്‍, എം.എ. നാസര്‍ എന്നിവര്‍ ചേര്‍ന്ന് സ്മൃതിമരത്തിന് വെള്ളമൊഴിക്കുന്നു | ഫോട്ടോ: പി. പ്രമോദ് കുമാര്‍ മാതൃഭൂമി

27/38

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംയുക്ത വേദി ആലപ്പുഴ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ | ഫോട്ടോ: സി.ബിജു മാതൃഭൂമി

28/38

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പന്ത്രണ്ടാം തരം പരീക്ഷകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് എന്‍. എസ്.യു.ഐ. പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനു മുമ്പില്‍ സുരക്ഷാവസ്ത്രമണിഞ്ഞ് നടത്തിയ ധര്‍ണ | ഫോട്ടോ: സാബു സ്‌കറിയ മാതൃഭൂമി

29/38

കല്‍പറ്റ പുളിയാര്‍മലയിലെ എം.പി. വീരേന്ദ്രകുമാറിന്റെ സ്മൃതികുടീരത്തില്‍ മകന്‍ എം.വി. ശ്രേയാംസ് കുമാര്‍ എം.പി. പുഷ്പാര്‍ച്ചന നടത്തുന്നു | ഫോട്ടോ: ശ്രീജിത്ത് പി.രാജ് മാതൃഭൂമി

30/38

സന്നദ്ധ പ്രവര്‍ത്തനത്തില്‍ വിവേചനം കാട്ടുന്നതിനെതിരെ ബി.ജെ.പി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനു മുന്നില്‍ നടത്തിയ നില്‍പ്പുസമരം ജില്ലാ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി

31/38

ലക്ഷദ്വീപ് നിവാസികളുടെ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കണ്ണൂര്‍ പാമ്പുരുത്തി നിവാസികള്‍ പ്രതിഷേധവലയം തീര്‍ത്തപ്പോള്‍ | ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി

32/38

കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ലക്ഷദ്വീപ് സംരക്ഷണ ധര്‍ണ്ണ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി

33/38

ആലപ്പുഴ മാതൃഭൂമിയില്‍ നടന്ന എം.പി വീരേന്ദ്രകുമാര്‍ അനുസ്മരണത്തിനെത്തിയ ആലപ്പുഴ എം.പി എ.എം. ആരിഫ് പുഷ്പാര്‍ച്ചന നടത്തുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

34/38

മാതൃഭൂമി കോട്ടയം യൂണിറ്റില്‍ നടന്ന എം.പി. വീരേന്ദ്ര കുമാര്‍ അനുസ്മരണത്തില്‍ യൂണിറ്റ് മാനേജര്‍ ടി. സുരേഷ് പുഷ്പാര്‍ച്ചന നടത്തുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ മാതൃഭൂമി

35/38

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ മൊബെല്‍ വാക്‌സിന്‍ യൂണിറ്റുകളുടെ പ്രയാണം ചാലാടന്‍ ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി

36/38

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി

37/38

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു | ഫോട്ടോ: ജി. ബിനുലാല്‍ മാതൃഭൂമി

38/38

മുപ്പൂട്ട് തുടരുന്ന ജില്ലയിലെ മലപ്പുറം കുന്നുമ്മലിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ വന്ന ദീർഘദൂര ചരക്ക് ലോറി ഡ്രൈവർക്ക് സന്നദ്ധ പ്രവർത്തകർ നൽകിയ ഭക്ഷണപൊതി നൽകുന്ന പോലീസ് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented