മേയ് 22 ചിത്രങ്ങളിലൂടെ


1/40

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടശേഷം വി ഡി സതീശൻ എറണാകുളം ഡി സി സി ഓഫീസിൽ എത്തിയപ്പോൾ. ഹൈബി ഈഡൻ എം പി.‚ വിനോദ് എം ൽ എ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

2/40

ഉറച്ച കസേര ... പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടശേഷം എറണാകുളം ഡി സി സി ഓഫീസിൽ എത്തിയ വി ഡി സതീശൻ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

3/40

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടശേഷം വി ഡി സതീശൻ ശനിയാഴ്ച എറണാകുളം ഡി സി സി ഓഫീസിൽ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

4/40

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടശേഷം വി ഡി സതീശൻ എറണാകുളം ഡി സി സി ഓഫീസിൽ എത്തിയപ്പോൾ വി ഡി സതീശനെ അഭിനന്ദിക്കുന്ന കെ ബാബു എം. എൽ. എ. ഹൈബി ഈഡൻ എം പി സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

5/40

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടശേഷം വി ഡി സതീശൻ എറണാകുളം ഡി സി സി ഓഫീസിൽ എത്തിയപ്പോൾ. ഹൈബി ഈഡൻ എം പി സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

6/40

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശൻ ചെല്ലാനം സന്ദർശിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

7/40

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശൻ ചെല്ലാനം സന്ദർശിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

8/40

മന്ത്രിയായ ശേഷം എറണാകുളം ലെനിൻ സെന്ററിലെത്തിയ പി.രാജീവിന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ മധുരം നൽകുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

9/40

മന്ത്രിയായ ശേഷം സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ വി. അബ്ദുറഹിമാൻ ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസുമായി സംഭാഷണത്തിൽ. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ വി.പി. അനിൽ, ഇ. ജയൻ എന്നിവർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

10/40

ഡൽഹി മയൂർ വിഹാർ ഫേസ്‌ 1 ലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആവശ്യമുള്ളവർക്ക്‌ ഭക്ഷണ വിതരണം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

11/40

ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി കോട്ടയ്ക്കൽ പറമ്പിൽ ബസാർ-അമ്പലവട്ടം റോഡ് അടച്ചിട്ട നിലയിൽ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

12/40

ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി ദേശീയപാതയിൽ എടരിക്കോട് പോലീസ് നടത്തുന്ന വാഹനപരിശോധനയ്ക്കിടെ വോളന്റീയർക്ക് രേഖകൾ കാണിച്ചുകൊടുക്കുന്ന യാത്രക്കാരൻ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

13/40

ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി കോട്ടയ്ക്കൽ ചെനക്കൽ-കോട്ടപ്പടി റോഡ് അടച്ചിട്ട നിലയിൽ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

14/40

ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി കോട്ടയ്ക്കൽ പറമ്പിൽ ബസാർ-കോട്ടപ്പടി റോഡ് അടച്ചിട്ട നിലയിൽ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

15/40

ട്രിപ്പിൾ ലോക്ക്?... ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി ദേശീയപാതയിൽ എടരിക്കോട് പോലീസ് നടത്തുന്ന പരിശോധനയ്ക്കിടെയെത്തിയ വാഹനങ്ങളുടെ നീണ്ട നിര | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

16/40

കാരണം ശരിയല്ലെങ്കിൽ... ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി ദേശീയപാതയിൽ മലപ്പുറം ചെനക്കലിൽ നടത്തുന്ന വാഹനപരിശോധനയ്ക്കിടെ മതിയായ രേഖകളില്ലാതെയെത്തിയ യാത്രക്കാരെ പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

17/40

കൊട്ടിയടച്ച വഴികൾ... കോവിഡ് വ്യാപന തോത് കുറയാത്ത മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരുകയാണ്. ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാൻ കൺടെയ്ൻമെന്റ് സോണുകളിൽ റോഡുകൾ കൊട്ടിയടച്ച് കർശന നിയന്ത്രണങ്ങളാണ് നടപ്പിൽ വരുത്തുന്നത്. എന്നാൽ റോഡുകൾ ഇത്തരത്തിൽ അടച്ചിടുന്നത് അത്യാവശ്യ ആശുപത്രിയാത്രകൾ വേണ്ടിവന്നാൽ എന്തുചെയ്യുന്നമെന്ന ആശങ്കയും ബാക്കിവെയ്ക്കുന്നു. കോട്ടയ്ക്കലിൽ അടച്ചിട്ടനിലയിലുള്ള ചെനയ്ക്കൽ-കുറ്റിപ്പുറത്ത്കാവ്, പറമ്പിൽ ബസാർ-കോട്ടപ്പടി, പറമ്പിൽ ബസാർ-അമ്പലവട്ടം റോഡുകൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

18/40

കൊട്ടിയടച്ച വഴികൾ... കോവിഡ് വ്യാപന തോത് കുറയാത്ത മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരുകയാണ്. ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാൻ കൺടെയ്ൻമെന്റ് സോണുകളിൽ റോഡുകൾ കൊട്ടിയടച്ച് കർശന നിയന്ത്രണങ്ങളാണ് നടപ്പിൽ വരുത്തുന്നത്. എന്നാൽ റോഡുകൾ ഇത്തരത്തിൽ അടച്ചിടുന്നത് അത്യാവശ്യ ആശുപത്രിയാത്രകൾ വേണ്ടിവന്നാൽ എന്തുചെയ്യുന്നമെന്ന ആശങ്കയും ബാക്കിവെയ്ക്കുന്നു. അടച്ചിട്ട നിലയിലുള്ള കോട്ടയ്ക്കൽ ചെനയ്ക്കൽ-കുറ്റിപ്പുറത്ത്കാവ് റോഡിൽ നിന്ന് പുറത്തേയക്ക് നോക്കുന്നയാൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

19/40

കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിലെ വെള്ളക്കെട്ട്.

20/40

വൈറസിനെ തോല്‍പ്പിക്കാം... വിശപ്പിനെ പറ്റില്ലല്ലോ... ലോക് ഡൗണായതോടെ സാധാരണക്കാരും തെരുവില്‍ കഴിയുന്നവരുമാണ് ഏറ്റവും ദുരിതത്തിലായത്. സന്നദ്ധസംഘടനകള്‍ കൊടുക്കുന്ന ഭക്ഷണം കഴിച്ച് വിശപ്പടക്കുന്നവരാണ് ഏറെയും. പാലക്കാട് ഒലവക്കോട് ജങ്ഷനുസമീപം ആഹാരം വിതരണംചെയ്യുന്ന വണ്ടിക്കുസമീപം വരിനില്‍ക്കുന്നവര്‍.

21/40

ദിവസങ്ങളായി പെയ്യുന്ന മഴയില്‍ നിറഞ്ഞ ഏക്കറുകളോളം വിസ്തീര്‍ണമുള്ള ഇടവെട്ടിച്ചിറ. ചിറ നിറഞ്ഞതോടെ സമീപത്തെ കിണറുകളിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്. അടുത്ത് പെയ്തിറങ്ങാനായി മഴമേഘങ്ങള്‍ നിറഞ്ഞ ഇരുണ്ട ആകാശവും കാണാം | ഫോട്ടോ: അജേഷ് ഇടവെട്ടി

22/40

വണ്ടിപ്പെരിയാര്‍ നെല്ലിമലയിലെയും പരിസര പ്രദേശങ്ങളിലെയും ആളുകളുടെ ഉറക്കംകെടുത്തിയ പുള്ളിപ്പുലി വനംവകുപ്പിന്റെ കെണിയില്‍ വീണപ്പോള്‍.

23/40

ഇടുക്കി രാമക്കല്‍മെട്ടില്‍ പ്രദേശവാസികള്‍ നല്‍കിയ ഭക്ഷണം കഴിക്കുന്ന വാനരപ്പട.

24/40

മുതുമല വനത്തില്‍ വന്യമൃഗങ്ങളുടെ കണക്കെടുപ്പില്‍ ഏര്‍പ്പെട്ട വനപാലകര്‍.

25/40

ലോക്ക്ഡൗണിനെ തുടർന്ന് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് കമ്മ്യൂണിറ്റി കിച്ചണുകൾ വഴി തിരുവനന്തപുരം നഗരത്തിൽ വിതരണം ചെയ്യുന്ന ഭക്ഷണ പാക്കറ്റുകളും വാങ്ങി പോകുന്നവർ. ജി.പി.ഒയ്ക്ക് മുന്നിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

26/40

ലോക്ക്ഡൗണിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണത്തിനായി പോലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡിനിടയിലൂടെ വഴിനടക്കുന്നയാൾ. തിരുവനന്തപുരം പേട്ടയ്ക്ക് സമീപത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

27/40

തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചതിനെ തുടർന്ന് ഇടറോഡുകളിലൂടെയുള്ള ഗതാതം തടഞ്ഞുകൊണ്ട് സ്ഥാപിച്ചിരുന്ന തടസ്സങ്ങൾ നീക്കം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ. ജി.പി.ഒയ്ക്ക് മുന്നിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

28/40

മന്ത്രി സജി ചെറിയാൻ ആലപ്പുഴ ബിഷപ്പ് ജെയിംസ് ആനാ പറമ്പിലിനെ സന്ദർശിക്കുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

29/40

പരിശോധന തർക്കം... ലോക്ക് ഡൗൺ ദിന പോലീസ് പരിശോധനക്കിടെ കണ്ണൂർ കളക്ട്രേറ്റിന്‌ മുന്നിൽ പോലീസ് ഉദ്യോഗസ്ഥനും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസും മറ്റ് പ്രവർത്തകരുമായി വാക്ക് തർക്കമുണ്ടായപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

30/40

കണ്ണൂർ ജില്ലാ ആസ്പത്രിയിലെ കോവിഡ് വാർഡിന്റെ ഉദ്‌ഘാടനം നിർവഹിച്ചതിനു ശേഷം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ ഇ.സി.ജി. പരിശോധിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, സൂപ്രണ്ട് ഡോ.വി.കെ.രാജീവ്, വി.കെ.സുരേഷ് ബാബു, ബിനോയ് കുര്യൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

31/40

സർക്കാരിന്റെ വാക്സിൻ ചലഞ്ചിലേക്ക് കണ്ണൂർ സിറ്റി സ്റ്റേഷനിലെ പോലീസുകാരുടെ ശമ്പളത്തിൽ നിന്നും ഒരു വിഹിതം നൽകുന്നതിന്റെ സമ്മത പത്രം സ്റ്റേഷൻ ഹൗസ് ഓഫീസർ ഉത്തംദാസ് കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എക്ക് കൈമാറുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

32/40

കോഴിക്കോട് പെരുന്തുരുത്തിയില്‍ പത്രവിതരണത്തിന് സൈക്കിളില്‍ പുറപ്പെടുന്ന അന്നമറിയ ജോസഫ്, അനുശ്രീ, അശ്വിനി എന്നിവര്‍.

33/40

ഗംഗാനദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിവന്ന സംഭവത്തെ തുടര്‍ന്ന് നദിയില്‍ നിരീക്ഷണം നടത്തുന്ന ഉത്തര്‍പ്രദേശ് ദുരന്തനിവാരണ സേനാബോട്ട്. കരയില്‍ കാണുന്നത് മൃതദേഹം അടക്കംചെയ്ത കുഴികളാണ്. നദിയില്‍ വെള്ളം കയറുമ്പോള്‍ ഇവ ഒഴുകിപ്പോകുന്നുവെന്നാണ് കരുതുന്നത്. സംഭവത്തെ തുടര്‍ന്ന് നദിക്കരയില്‍ ശവസംസ്‌കാരം നടത്തുന്നത് കേന്ദ്രം നിരോധിച്ചിരുന്നു. പ്രയാഗ് രാജില്‍നിന്നുള്ള ദൃശ്യം.

34/40

വി.ഡി. സതീശന്‍ എറണാകുളം ഡി.സി.സി.യില്‍ പത്രസമ്മേളനം നടത്തുന്നു | ഫോട്ടോ: ബി.മുരളീകൃഷ്ണന്‍ മാതൃഭൂമി

35/40

കോവിഡ് കാല സന്നദ്ധ പ്രവർത്തനങ്ങളിൽ കണ്ണൂർ ജില്ലാ കളക്ടർ ബി.ജെ.പി.യെ മാറ്റി നിർത്തിയെന്നാരോപിച്ച് ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിന്‌ മുന്നിൽ നടന്ന പ്രതിഷേധ സംഗമം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

36/40

കൃഷിമന്ത്രിയായി ചുമതലയേറ്റശേഷം ആലപ്പുഴയിലെ സി.പി.ഐ. ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ മന്ത്രി പി. പ്രസാദ് മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി.ബിജു മാതൃഭൂമി

37/40

മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി സി.പി.എം. കോഴിക്കോട്‌ ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ. സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനൻ, പി.നിഖിൽ, ടി.പി.ബിനീഷ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

38/40

മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി സി.പി.എം. കോഴിക്കോട്‌ ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലിനെ ഷാളണിയിച്ച് സ്വീകരിക്കുന്ന സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനൻ. പി.നിഖിൽ, ടി.പി. ബിനീഷ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

39/40

മുംബൈയിൽ ബാർജ് ദുരന്തത്തിൽ മരിച്ച വയനാട് ഏച്ചോം സ്വദേശി ജോമിഷ് ജോസഫിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ മാതൃഭൂമി

40/40

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടശേഷം വി ഡി സതീശൻ എറണാകുളം ഡി സി സി ഓഫീസിൽ എത്തിയപ്പോൾ. ഹൈബി ഈഡൻ എം പി.‚ വിനോദ് എം ൽ എ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented