മേയ് 14 ചിത്രങ്ങളിലൂടെ


1/42

അറബിക്കടലിൽ 'ടൗട്ടേ' ചുഴലിക്കാറ്റ് രൂപമെടുക്കുന്നതിനു മുന്നോടിയായി കടൽ ക്ഷോഭം രൂക്ഷമായ കോഴിക്കോട് കോതിയിൽ കടൽ ഭിത്തിയ്ക്ക് മുകളിലൂടെ വീടുകളിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

2/42

കണ്ണൂരിൽ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ ദീർഘദൂര ചരക്ക് വാഹനക്കാർക്കും ആംബുലൻസ് ഡ്രൈവർമാർക്കും ഭക്ഷണപൊതി നല്കുന്നതിന്റെ ഉദ്ഘാടനം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നിർവഹിക്കുന്നു. എം.ഷാജർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

3/42

വരാതിരിക്കില്ല ഒരു വസന്തകാലം... ലോക്ഡൗണിന്റെ ഭാഗമായി മലപ്പുറം കോട്ടപ്പടിയിൽ പോലീസ് നടത്തിയ വാഹനപരിശോധനയിൽ നിന്ന്. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പോലീസ് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

4/42

നിങ്ങൾക്കൊപ്പം... ഗാസയിലെ ഇസ്രായേൽ മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ചും പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സി.പി.എമ്മിന്റെ നേതൃത്വത്തിൽ മലപ്പുറത്ത്‌ വീടുകളിൽ പോസ്റ്റർ പതിച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

5/42

ചുമ്മാ കറങ്ങേണ്ട... ലോക്ഡൗണിന്റെ ഭാഗമായി മലപ്പുറം കോട്ടപ്പടിയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാതെയെത്തിയ യാത്രക്കാരന്റെ സ്‌കൂട്ടർ പോലീസ് പിടിച്ചെടുത്തപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

6/42

പഴുതടച്ച് നീക്കം... ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം കുന്നുമ്മലിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

7/42

ന്യൂനമർദ്ദത്തെ തുടർന്ന് ഉണ്ടായ കടലേറ്റത്തിൽ കോഴിക്കോട്‌ തോപ്പയിൽ ബീച്ചിൽ കടൽഭിത്തിക്ക് മുകളിലൂടെ തിരമാല അടിച്ച് തകർന്ന മുനീറിന്റെ വീട്ടിൽ നിന്ന് സാധനങ്ങൾ മാറ്റുന്ന നാട്ടുകാർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

8/42

ന്യൂനമർദ്ദത്തെ തുടർന്ന് ഉണ്ടായ കടലേറ്റത്തിൽ കോഴിക്കോട്‌ തോപ്പയിൽ ബീച്ചിൽ കടൽഭിത്തിക്ക് മുകളിലൂടെ വീടുകളിലേക്ക് ആഞ്ഞടിക്കുന്ന തിരമാല. ഇവിടെ തിരമാല അടിച്ച് രണ്ടു വീടുകൾ തകർന്നിട്ടുണ്ട് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

9/42

ന്യൂനമർദ്ദത്തെ തുടർന്ന് ഉണ്ടായ കടലേറ്റത്തിൽ പുളിമുട്ടിന് മുകളിലൂടെ ഹാർബറിൽ നിർത്തിയിട്ടിരുക്കുന്ന ബോട്ടിന് മുകളിലേക്ക് തിരയടിക്കുന്നു. കോഴിക്കോട്‌ വെള്ളയിൽ ഹാർബറിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

10/42

ന്യൂനമർദ്ദത്തെ തുടർന്ന് ഉണ്ടായ കടലേറ്റത്തിൽ പുളിമുട്ടിന് മുകളിലൂടെ ഹാർബറിൽ നിർത്തിയിട്ടിരുക്കുന്ന ബോട്ടിന് മുകളിലേക്ക് തിരയടിക്കുന്നു. കോഴിക്കോട്‌ വെള്ളയിൽ ഹാർബറിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

11/42

അറബിക്കടലിൽ 'ടൗട്ടേ' ചുഴലിക്കാറ്റ് രൂപമെടുക്കുന്നതിനു മുന്നോടിയായി കോഴിക്കോട് കോതി കടപ്പുറത്ത് വെള്ളിയാഴ്ച കടൽ ക്ഷോഭം രൂക്ഷമായപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

12/42

ഇടതുമുന്നണി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

13/42

കണ്ണൂർ ധർമ്മസമാജത്തിൽ പോലീസ് ജീപ്പ് അപകടത്തിൽ പെട്ടപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

14/42

കനത്ത മഴയെത്തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ട് വകവെയ്ക്കാതെ തപാൽ ഉരുപ്പടികളുമായി പോകുന്ന പോസ്റ്റ് വുമൺ. കൊല്ലം ചിന്നക്കടയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

15/42

കനത്തമഴ വകവെയ്ക്കാതെ കാൽനടയായി ജോലിസ്ഥലത്തേക്ക് പോകുന്ന യുവതി. കൊല്ലം ചിന്നക്കടയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

16/42

മഴയലട്ടാതെ.... കനത്ത മഴ വകവെയ്ക്കാതെ കൊല്ലം ചിന്നക്കടയിൽ ലോക്ക് ഡൗൺ വാഹനപരിശോധനയിലേർപ്പെട്ടിരിക്കുന്ന പോലീസുകാർ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

17/42

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തമായതോടെ ശ്രീലങ്കയിലേക്ക് പോകുന്ന ബാർജുകൾ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

18/42

ദേശീയപാതയിൽ കൊല്ലം ശക്തികുളങ്ങര ഭാഗത്ത് വീണ മരം അഗ്നിശമന സേനാംഗങ്ങൾ മുറിച്ച് മാറ്റുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

19/42

കൊല്ലം ചിന്നക്കടയിൽ മഴയിലും കുടചൂടി വാഹന പരിശോധന നടത്തുന്ന പോലീസ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

20/42

കർമ്മവീഥിയിൽ കരുത്തോടെ ........ കനത്ത മഴയെ വകവെക്കാതെ ഇരുചക്രവാഹനത്തിൽ ഭക്ഷണവുമായി പോകുന്ന ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയുടെ ഡെലിവറി ബോയ്. കൊല്ലത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

21/42

പത നിറയും പാതയിലൂടെ.......... കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളിലൊന്നായ ആലപ്പാട് പഞ്ചായത്തിലെ റോഡുകളിൽ കടലേറ്റത്തിന് ശേഷം രൂപം കൊണ്ട പത | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

22/42

കനത്ത മഴയെത്തുടർന്ന് കൊല്ലം ഹൈസ്‌കൂൾ ജംഗ്‌ഷൻ വെള്ളക്കെട്ടിലായപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

23/42

തൃശൂർ എറിയാട് ചന്ത കടപ്പുറത്തു കടലേറ്റം രൂക്ഷമായതിനെ തുടർന്ന് ആളുകൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ മാതൃഭൂമി

24/42

തൃശൂർ എറിയാട് ചന്ത കടപ്പുറത്തു കടലേറ്റം രൂക്ഷമായതിനെ തുടർന്ന് ആളുകൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ മാതൃഭൂമി

25/42

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം കാലടി ഐശ്വര്യ റെസിഡന്റ്‌സ് ഏരിയയിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

26/42

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം കാലടി ഗവ. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാർപ്പിച്ചവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

27/42

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം കാലടി ധർമ്മമുടുമ്പ് ലെയിനിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

28/42

കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് തിരുവനന്തപുരം ബണ്ട് റോഡ് തോപ്പിൽ കടവ് ഭാഗത്തെ ഗാരേജിൽ നിന്നും വാഹനങ്ങൾ ഉരുട്ടി സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

29/42

ആലപ്പുഴ സൗത്ത് കെ.എസ്.ഇ.ബി സെക്ഷനിലെ ജീവനക്കാർ ജോലിക്കായി സഞ്ചരിക്കുന്ന ജീപ്പിനുള്ളിൽ ഇടയ്ക്കുകഴിക്കാനായി വാഴക്കുല കെട്ടിവച്ചിരിക്കുന്നു. ലോക്ക്ഡൗൺ ആയതിനാൽ സുരക്ഷിതമായി ഭക്ഷണം കഴിക്കാൻ വാഹനത്തിൽ തന്നെ പഴം കരുതുകയാണ്. ആലപ്പുഴ തിരുമ്പാടിയിൽ നിന്നുള്ള ദൃശ്യം| ഫോട്ടോ: സി. ബിജു മാതൃഭൂമി

30/42

കടലേറ്റത്തിൽ കണ്ണൂർ പയ്യാമ്പലം തീരം | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

31/42

കടലാക്രമണം രൂക്ഷമായ ആലപ്പുഴ വിയാനി കടപ്പുറത്ത് തിരയടിച്ചു കയറുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

32/42

കടലാക്രമണം രൂക്ഷമായ ആലപ്പുഴ വിയാനി കടപ്പുറത്ത് തിരയിൽപെട്ട വള്ളം | ഫോട്ടോ: സി. ബിജു മാതൃഭൂമി

33/42

ദുർഗാപൂരിൽ നിന്ന്‌ ലോഡ് ചെയ്ത ഓക്സിജൻ എക്സ്പ്രസ്, നാല് കണ്ടെയ്നറുകളിൽ 80 മെട്രിക് ടൺ ഓക്സിജനുമായി ചെന്നൈ (ഐസിഡിടി) യിലെത്തിയപ്പോൾ | ഫോട്ടോ: വി. രമേഷ്‌ മാതൃഭൂമി

34/42

ദുർഗാപൂരിൽ നിന്ന്‌ ലോഡ് ചെയ്ത ഓക്സിജൻ എക്സ്പ്രസ്, നാല് കണ്ടെയ്നറുകളിൽ 80 മെട്രിക് ടൺ ഓക്സിജനുമായി ചെന്നൈ (ഐസിഡിടി) യിലെത്തിയപ്പോൾ | ഫോട്ടോ: വി. രമേഷ്‌ മാതൃഭൂമി

35/42

മഴയെ വകവെക്കാതെയുള്ള പോലീസിന്റെ വാഹന പരിശോധന. കോട്ടയത്ത്‌ നിന്നുള്ള ദൃശ്യം | ഫോട്ടോ: ജി ശിവപ്രസാദ് മാതൃഭൂമി

36/42

ടിവിയില്‍ കാണുന്നതിനുമപ്പുറം.. കണ്ണൂർ ​മൈതാനപ്പള്ളി കടലോരത്ത് തിരയടിക്കുന്നു. മാലിന്യങ്ങള്‍ കൂട്ടിയിട്ടതും കാണാം | ഫോട്ടോ: സി സുനില്‍കുമാര്‍

37/42

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കടലേറ്റ നഷ്ടസാധ്യതയുള്ള കണ്ണൂര്‍ മൈതാനപ്പള്ളി ഭാഗം സന്ദര്‍ശിക്കുന്നു | ഫോട്ടോ; സി.സുനില്‍കുമാര്‍

38/42

കണ്ണൂര്‍ തയ്യില്‍ സെന്റ് ആന്റണീസ് പള്ളിയിൽ അണുനശീകരണ പരിപാടി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനില്‍കുമാര്‍

39/42

ഐ.ആര്‍.പി.സിയുടേയും ഡി.വൈ.എഫ്.ഐ യുടേയും നേതൃത്വത്തിലുള്ള സാനിറ്റേഷന്‍ പദ്ധതി കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ എ.സി.പി. പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനില്‍കുമാര്‍

40/42

ലോക്ഡൗണിനെ തുടര്‍ന്ന് പാലക്കാട് ഐ.എം.എ. ജങ്ഷനില്‍ വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ | ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

41/42

ലോക്ഡൗണില്‍ പാലക്കാട് ഐ.എം.എ.ജങ്ഷനില്‍ യാത്രക്കാരെ പരിശോധിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭാരം വിതരണം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

42/42

അറബിക്കടലിൽ 'ടൗട്ടേ' ചുഴലിക്കാറ്റ് രൂപമെടുക്കുന്നതിനു മുന്നോടിയായി കടൽ ക്ഷോഭം രൂക്ഷമായ കോഴിക്കോട് കോതിയിൽ കടൽ ഭിത്തിയ്ക്ക് മുകളിലൂടെ വീടുകളിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented