ഏപ്രില്‍ 29 ചിത്രങ്ങളിലൂടെ

1/44

പത്തനംതിട്ട മേരിമാത സ്‌കൂളിലെ വാക്‌സിനേഷൻ സെന്ററിൽ ടോക്കനെടുക്കാനുള്ള തിരക്ക് | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

2/44

പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

3/44

കോവിഡ് വ്യാപനത്തെ തുടർന്ന് പത്തനംതിട്ടയിൽ പോലീസ് വാഹന പരിശോധന കർശനമാക്കിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

4/44

ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ആറാം തിരുവുത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് എഴുന്നള്ളിപ്പ് | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

5/44

എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിവസം പത്തനംതിട്ട കാതോലിക്കേറ്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന കോവിഡ് ബാധിതയായ വിദ്യാർത്ഥിനിയെ സ്‌കൂൾ അധികൃതർ യാത്രയാക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

6/44

പത്താം ക്ലാസ് അവാസന പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ കെ.കെ. ആയിഷ റിസ തന്റെ സഞ്ചയിക സമ്പാദ്യമായ 6,100 രൂപ കോവിഡ് വാക്‌സിൻ ചലഞ്ചിലേക്കായി പ്രഥമാധ്യാപിക ജ്യോതി ലക്ഷ്മിക്ക് കൈമാറുന്നു.

7/44

സ്‌നേഹാക്ഷരങ്ങളിൽ പൊതിഞ്ഞ്... കോവിഡും നിയന്ത്രണങ്ങളുമൊക്കെയായി വർഷത്തിലേറെ സ്‌കൂൾകാലം നഷ്ടപ്പെട്ടവരാണിവർ. നീണ്ട ഇടവേളയ്ക്ക് ശേഷം വളരെ കുറച്ചു ദിവസങ്ങളാണ് കൂട്ടുകൂടാനായത്. പരീക്ഷയും തീർന്നതോടെ വീണ്ടും വീടുകളിലേയ്ക്ക്. എസ്.എസ്.എൽ.സി. അവസാന പരീക്ഷയ്ക്ക് ശേഷം വിടപറയും മുമ്പ് വസ്ത്രങ്ങളിൽ പരസ്പരം ഓട്ടോഗ്രാഫ് എഴുതുന്ന കുട്ടികൾ. മലപ്പുറം സെന്റ് ജെമ്മാസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

8/44

9/44

വിടപറയാൻ മടിച്ച്... കോവിഡും നിയന്ത്രണങ്ങളുമൊക്കെയായി വർഷത്തിലേറെ സ്‌കൂൾകാലം നഷ്ടപ്പെട്ടവരാണിവർ. നീണ്ട ഇടവേളയ്ക്ക് ശേഷം വളരെ കുറച്ചു ദിവസങ്ങളാണ് കൂട്ടുകൂടാനായത്. പരീക്ഷയും തീർന്നതോടെ വീണ്ടും വീടുകളിലേയ്ക്ക്. എങ്കിലും സുരക്ഷയാണ് പ്രധാനം. വീടുകളിലാണ് സുരക്ഷ. എസ്.എസ്.എൽ.സി. അവസാന പരീക്ഷയും കഴിഞ്ഞ് മലപ്പുറം സെന്റ് ജെമ്മാസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് പുറത്തിറങ്ങിയ വിദ്യാർഥിനികൾ മടിയോടെ വിടപറയുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

10/44

അന്തരിച്ച മലപ്പുറം ഡി.സി.സി. പ്രസിഡന്റും നിലമ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന അഡ്വ.വി.വി. പ്രകാശിന്റെ മൃതദേഹം ഒരുനോക്കു കാണാനായെത്തി അദ്ദേഹത്തിന്റെ വീട്ടിലെത്തിയവർ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

11/44

അന്തരിച്ച മലപ്പുറം ഡി.സി.സി. പ്രസിഡന്റും നിലമ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന അഡ്വ.വി.വി. പ്രകാശിന്റെ മൃതദേഹത്തിന്‌ സമീപം ദുഃഖാർത്തരായ ഭാര്യ സ്മിത, മക്കളായ നന്ദന പ്രകാശ്, നിള പ്രകാശ് എന്നിവർ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

12/44

അന്തരിച്ച മലപ്പുറം ഡി.സി.സി. പ്രസിഡന്റും നിലമ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന അഡ്വ.വി.വി. പ്രകാശിന്റെ മൃതദേഹം മലപ്പുറം കോൺഗ്രസ് ഓഫീസിൽ പൊതുദർശനത്തിന് വച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിൽ കയറ്റുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

13/44

അന്തരിച്ച മലപ്പുറം ഡി.സി.സി പ്രസിഡന്റും നിലമ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന അഡ്വ.വി.വി. പ്രകാശിന്റെ മൃതദേഹം മലപ്പുറം കോൺഗ്രസ് ഓഫീസിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കുന്ന ഇ.ടി. മുഹമ്മദ് ബഷീർ എം.പി | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

14/44

അന്തരിച്ച മലപ്പുറം ഡി.സി.സി. പ്രസിഡന്റും നിലമ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന അഡ്വ.വി.വി. പ്രകാശിന്റെ മൃതദേഹം മലപ്പുറം കോൺഗ്രസ് ഓഫീസിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, ആര്യാടൻ ഷൗക്കത്ത്, പി.കെ. ബഷീർ, പി. അബ്ദുൽ ഹമീദ്, പി. ഉബൈദുല്ല തുടങ്ങിയവർ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

15/44

തിരുവനന്തപുരം നഗരത്തിൽ വാഹന പരിശോധന കർശനമാക്കിയതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ കിള്ളിപ്പാലം ജംഗ്ഷനിൽ നടത്തിയ പരിശോധനയ്ക്കിടെ കടന്ന് വന്ന സൈക്കിൾ യാത്രക്കാരോട് യാത്രാ വിവരങ്ങൾ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

16/44

തിരുവനന്തപുരം നഗരത്തിൽ വാഹന പരിശോധന കർശനമാക്കിയതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ കിള്ളിപ്പാലം ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

17/44

വാഹനപരിശോധനയും, ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതിന്റെ ഭാഗമായി എറണാകുളത്ത്‌ ഗോശ്രീക്കു സമീപം റോഡിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

18/44

കൊല്ലം വിമലഹൃദയ എച്ച് എസ് എസിൽ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികൾ അധ്യാപികയ്ക്ക് സമ്മാനം കൈമാറി വിട പറയുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

19/44

കൊല്ലം വിമലഹൃദയ എച്ച് എസ് എസിൽ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികൾ അധ്യാപികയ്ക്ക് സമ്മാനം കൈമാറി വിട പറയുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

20/44

കൊല്ലം വിമലഹൃദയ എച്ച് എസ് എസിൽ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികളെ കൂട്ട് കൂടാതെ നിയന്ത്രിച്ച് രക്ഷിതാക്കളെത്തിയതിന് ശേഷം വരിയായി കടത്തിവിടുന്ന അധ്യാപകർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

21/44

നീ വിട പറയുമ്പോൾ ....

22/44

കരുണയുടെ കാവലിൽ ....

23/44

സൗഹൃദ വഴിയിൽ കൂടിപിരിയൽ .... പത്താം തരം പരീക്ഷയുടെ അവസാന ദിനത്തിൽ സൗഹൃദം പങ്കിട്ടു വഴിപിരിയുന്ന കൂട്ടുകാർ. കണ്ണൂർ ജി.വി.എച്ച്‌.എസ്‌.എസിൽ നിന്നുമുള്ള കാഴ്ച | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

24/44

സൗഹൃദ വഴിയിൽ കൂടിപിരിയൽ .... പത്താം തരം പരീക്ഷയുടെ അവസാന ദിനത്തിൽ സൗഹൃദം പങ്കിട്ടു വഴിപിരിയുന്ന കൂട്ടുകാർ. കണ്ണൂർ ജി.വി.എച്ച്‌.എസ്‌.എസിൽ നിന്നുമുള്ള കാഴ്ച | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

25/44

സൗഹൃദ വഴിയിൽ കൂടിപിരിയൽ .... പത്താം തരം പരീക്ഷയുടെ അവസാന ദിനത്തിൽ സൗഹൃദം പങ്കിട്ടു വഴിപിരിയുന്ന കൂട്ടുകാർ. കണ്ണൂർ ജി.വി.എച്ച്‌.എസ്‌.എസിൽ നിന്നുമുള്ള കാഴ്ച | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

26/44

രോഗബാധയെ തുടർന്ന് പി.പി.ഇ. കിറ്റ് ധരിച്ചെത്തി എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയതിന് ശേഷം ഹാളിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ആംബുലൻസിൽ കയറാനൊരുങ്ങുന്ന വിദ്യാർഥിനികൾ. എസ്.എസ്.എൽ.സി. പരീക്ഷയുടെ അവസാന ദിവസം തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

27/44

കോറിയിടാം.... കൈയൊപ്പുകൾ...... എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിനം പുറത്തേക്ക് വന്ന വിദ്യാർഥിനികൾ യാത്ര പറയും മുമ്പ് പരസ്പരം യൂണിഫോമിൽ തങ്ങളുടെ കൈയൊപ്പും ആശംസകളും കോറിയിടുന്നു. കൊല്ലം വിമലഹൃദയ ഗേൾസ് എച്ച്.എസ്.എസിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

28/44

എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നിന്നും പുറത്തേയ്‌ക്ക്‌ വന്ന വിദ്യാർഥിനികളുടെ സന്തോഷ പ്രകടനം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

29/44

എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നിന്നും പുറത്തേയ്‌ക്ക്‌ വന്ന വിദ്യാർഥിനികളുടെ സന്തോഷ പ്രകടനം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

30/44

എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വരി വരിയായി പരീക്ഷ ഹാളിൽ നിന്നും പുറത്തേക്ക് വരുന്ന വിദ്യാർഥികൾ. കൊല്ലം വിമലഹൃദയ ഗേൾസ് എച്ച്.എസ്.എസിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

31/44

തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ വാക്സിനെടുക്കാൻ എത്തിയവരുടെ തിരക്ക്. നഗരത്തിലെ മറ്റ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി 'കോവാക്സിൻ' വാക്സിനാണ് ഇവിടെ നൽകുന്നത്. രണ്ടാം ഡോസ് എടുക്കാനെത്തി വരിയിൽ സമയം ചിലവഴിച്ചതിന് ശേഷമാണ് 'കോവിഷീൽഡ്‌' വാക്സിനെടുത്ത പലരും വാക്സിന്റെ കാര്യം മനസ്സിലാക്കുന്നത് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

32/44

33/44

തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്കായി എത്തിയവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

34/44

മാസ്കിട്ടൊരു ഫോട്ടോ... എസ്. എസ്. എൽ.സി.പരീക്ഷ കഴിഞ്ഞ ആഹ്ലാദത്തിൽ പുറത്തിറങ്ങിയ കുട്ടികൾ രക്ഷിതാക്കളുടെ ഫോൺ വാങ്ങി കൂട്ടുകാരികളുടെ പടമെടുക്കുന്നു. കണ്ണൂർ സെന്റ് തെരേസാസ് സൂളിന്‌ മുന്നിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

35/44

എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാര്‍ഥികള്‍. പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസില്‍നിന്നുള്ള ദൃശ്യം| ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

36/44

നാടകാന്തം വലയില്‍... തിരഞ്ഞെടുപ്പുദിവസം കൊല്ലം കുരീപ്പള്ളിക്ക് സമീപം കാറിന് നേരെ പെട്രോള്‍ ബോംബാക്രമണം നടത്തിയെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ഇ.എം.സി.സി. മാനേജിങ് ഡയറക്ടറും കുണ്ടറ മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഷിജു എം.വര്‍ഗീസിനെയും മാനേജര്‍ ശ്രീകാന്തിനെയും ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് കൊണ്ടുവന്നപ്പോള്‍| ഫോട്ടോ: അജിത് പനച്ചിക്കല്‍ മാതൃഭൂമി

37/44

38/44

എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാര്‍ഥികള്‍. പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസില്‍നിന്നുള്ള ദൃശ്യം| ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

39/44

ഉള്ളില്‍ കരഞ്ഞുകൊണ്ട്...കോവിഡ് ബാധിച്ച് മരിച്ച പാലക്കാട് കഞ്ചിക്കോട് സ്വദേശി ശ്രീദേവിക്കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ബന്ധുക്കള്‍ പി.പി.ഇ. കിറ്റ് ധരിച്ച് ആചാരപ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നു.പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ നിന്നുള്ള ദൃശ്യം| ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

40/44

ഉള്ളില്‍ കരഞ്ഞുകൊണ്ട്...കോവിഡ് ബാധിച്ച് മരിച്ച പാലക്കാട് കഞ്ചിക്കോട് സ്വദേശി ശ്രീദേവിക്കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ബന്ധുക്കള്‍ പി.പി.ഇ കിറ്റ് ധരിച്ച് ആചാരപ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നു.പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ നിന്നുള്ള ദൃശ്യം| ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

41/44

കർശനം ... കണ്ണൂർ ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താനായി എത്തിയ കലക്‌ടർ ടി.വി. സുഭാഷും പോലീസ് കമ്മീഷണർ ആർ.ഇളങ്കോവും വാഹനങ്ങൾ പരിശോധിക്കുന്നു. കണ്ണൂർ ഫോർട്ട് റോഡിൽ നിന്നും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

42/44

കണ്ണൂർ ചാല ചിൻ ടെക്കിൽ വോട്ടെണ്ണുന്നതിനായി സജ്ജമാക്കിയ പ്രത്യേക പന്തൽ പരിശോധിക്കുന്ന കണ്ണൂർ തഹസിൽദാർ ജോസ് പോൾ ചിറ്റിലപ്പള്ളി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഇത്തവണ വോട്ടെണ്ണൽ കേന്ദ്രങ്ങൾ നിർമ്മിച്ചിരിക്കുന്നത് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

43/44

കസേര ആര് നേടും ... വോട്ടെണ്ണൽ കേന്ദ്രമായ കണ്ണൂർ ചിൻ ടെക് കാമ്പസിൽ കൗണ്ടിംഗ് ഏജന്റുമാർക്കും ഉദ്യോഗസ്ഥർക്കുമായുള്ള കസേരകൾ കഴുകി വൃത്തിയാക്കുന്ന തൊഴിലാളികൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

44/44

പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

Most Commented