മാര്‍ച്ച് 29 ചിത്രങ്ങളിലൂടെ


1/35

നനയാതിരിക്കാൻ കൈ മതി ..... കോഴിക്കോട് നോർത്ത് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് നയിക്കുന്ന പദയാത്രയുടെ സമാപന ചടങ്ങിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ പ്രസംഗിക്കുന്നതിനിടെ മഴ പെയ്തപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

2/35

സൗഹൃദ വർണ്ണങ്ങൾ ...... : ഡൽഹി സ്വദേശിയായ ശീതളും, സുഹൃത്ത് ഡോ. ശ്രീനാഥും കോഴിക്കോട് കടപ്പുറത്ത് ഹോളി ആഘോഷത്തിൽ. കൊറോണ കാരണം ഗുജറാത്തി, മാർവാഡി സമൂഹങ്ങൾ ആഘോഷങ്ങൾ വേണ്ടെന്നു വെച്ചതിനാൽ ഒറ്റപ്പെട്ട ആഘോഷങ്ങൾ മാത്രമാണുണ്ടായത് | ഫോട്ടോ: കെ. കെ. സന്തോഷ്‌ മാതൃഭൂമി

3/35

കോഴിക്കോട് നോർത്ത് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് നയിക്കുന്ന പദയാത്രയുടെ കാരപ്പറമ്പിലെ സമാപന ചടങ്ങിൽ പ്രസംഗിക്കാനെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ അഭിജിത്തിനെ കെട്ടിപ്പിടിച്ചപ്പോൾ. കെ.പി. അനിൽകുമാർ സമീപം | ഫോട്ടോ: കെ. കെ. സന്തോഷ്‌ മാതൃഭൂമി

4/35

എൽ.ഡി.എഫ് മേഖലാ റാലിയോടനുബന്ധിച്ച് അടൂർ പെരിങ്ങനാട് നടന്ന പൊതുസമ്മേളനം സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

5/35

അടൂർ കടമ്പനാട് നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗം സി.പി.ഐ.എം പൊളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

6/35

കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി അതിര്‍ത്തിയായ ഗാസിപുരില്‍ ഹോളി ആഘോഷത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ മാതൃഭൂമി

7/35

കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി അതിര്‍ത്തിയായ ഗാസിപുരില്‍ ഹോളി ആഘോഷത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ മാതൃഭൂമി

8/35

തിരുവല്ല മന്ദങ്കരചിറയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി മാത്യു ടി തോമസ് തന്നെ സ്വീകരിക്കാനെത്തിയ അയന എന്ന കുട്ടിയോട് കുശലാന്വേഷണം നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ‌ ‌ മാതൃഭൂമി

9/35

തിരുവല്ല വാരിക്കാട് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ എൻ.ഡി.എ സ്ഥാനാർഥി അശോകൻ കുളനട തന്നെ സ്വീകരിക്കാനെത്തിയ അനുഗ്രഹയെ ഷാളണിയിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ‌ ‌ മാതൃഭൂമി

10/35

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തൈമലയിൽ എത്തിയ തിരുവല്ല നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കുഞ്ഞുകോശി പോളിനെ ആരവ് എന്ന കുട്ടി മാലയണിയിച്ച് സ്വീകരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ‌ ‌ മാതൃഭൂമി

11/35

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ശംഘുമുഖം തീരത്തേക്ക് നടന്ന ആറാട്ട് ഘോഷയാത്രയിൽ ക്ഷേത്രംസ്ഥാനി മൂലം തിരുനാൾ രാമവർമ്മ ഉടവാളേന്തി അകമ്പടി സേവിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ ‌ മാതൃഭൂമി

12/35

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ശംഘുമുഖം തീരത്തേക്ക് നടന്ന ആറാട്ട് ഘോഷയാത്ര പടിഞ്ഞാറേ നടയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ ‌ മാതൃഭൂമി

13/35

ആലപ്പുഴ കഞ്ഞിക്കുഴി വനസ്വർഗം കാരിക്കുഴി പാടത്തെ സൂര്യകാന്തി തോട്ടം. ഇവിടം സന്ദർശിച്ച് മൊബൈൽ ഫോണിലും ക്യാമറയിലും ദൃശ്യങ്ങൾ പകർത്താനും വലിയ തിരക്കാണ്‌. യുവ കർഷകനായ എസ്.പി. സുജിത്താണ് ഇവിടെ രണ്ടര ഏക്കർ ചൊരിമണലിൽ സൂര്യകാന്തികൾ വിരിയിച്ചത് | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

14/35

കണ്ണൂർ താഴെ ചൊവ്വയിൽ പാലത്തിനടിയിൽ മണ്ണടിഞ്ഞ് ഒഴുക്കു നിലച്ച കാനാമ്പുഴയിലെ മണ്ണു നീക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

15/35

അഴീക്കോട് മണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗം പുതിയ തെരുവിൽ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

16/35

കണ്ണൂർ അസംബ്ലി മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

17/35

കണ്ണൂർ അസംബ്ലി മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

18/35

കേന്ദ്രമന്ത്രി ഗിരിരാജ്‌ കിഷോർ കണ്ണൂർ മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി അർച്ചന വണ്ടിച്ചാലിനോടൊപ്പം | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

19/35

കണ്ണൂർ പള്ളിക്കുന്നിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പ്രസംഗിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

20/35

കണ്ണൂർ പള്ളിക്കുന്നിൽ അഴീക്കോട് മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി കെ രഞ്ജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

21/35

കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി വലിയന്നൂർ കേനന്നൂർ എക്സ്പോർട്സ് ജീവനക്കാരോട്‌ വോട്ടു ചോദിച്ച് ഫോട്ടോയ്ക്ക് പോസു ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

22/35

കണ്ണൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അർച്ചന വണ്ടിച്ചാൽ മുണ്ടയാട് പെർഫെക്ട് എഞ്ചിനീയറിംഗിൽ വോട്ടു തേടുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

23/35

കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനി തോട്ടട ശ്രീ നാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ടിൽ വോട്ടു തേടി എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

24/35

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിൽ ശശി തരൂർ എം.പി. സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

25/35

ജനതക്ക് അഭിവാദ്യം... എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ‌‌ മാതൃഭൂമി

26/35

ജന സഞ്ചയത്തില്‍... എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍| ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍ മാതൃഭൂമി

27/35

ഡല്‍ഹിയില്‍ ഹോളി ആഘോഷിക്കുന്നവര്‍| ഫോട്ടോ: സാബു സ്‌കറിയ മാതൃഭൂമി

28/35

ഡല്‍ഹിയില്‍ ഹോളി ആഘോഷിക്കുന്നവര്‍| ഫോട്ടോ: സാബു സ്‌കറിയ മാതൃഭൂമി

29/35

തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ഥി വി.എസ്. ശിവകുമാറിന്റെ വികസന രേഖയുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് എ.കെ.ആന്റണി സംസാരിക്കുന്നു| ഫോട്ടോ: ജി. ബിനുലാല്‍ മാതൃഭൂമി

30/35

ആലുവ യു.സി. കോളേജിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തിയപ്പോള്‍| ഫോട്ടോ: വി.കെ. അജി മാതൃഭൂമി

31/35

ജെ.എസ്.എസ്. നേതാവ് കെ.ആര്‍. ഗൗരിയമ്മ ആലപ്പുഴയിലെ വീട്ടില്‍ വോട്ട് രേഖപ്പെടുത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നു| ഫോട്ടോ: സി.ബിജു ആലപ്പുഴ

32/35

കോഴിക്കോട്‌ എലത്തൂരിലെ എൻ.ഡി.എ. സ്ഥാനാർഥി ടി.പി.ജയചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി കക്കോടിയിൽ സ്കൂട്ടറോടിച്ച് റോഡ് ഷോ നടത്തുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

33/35

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ടയിൽ ക്ഷേത്രംസ്ഥാനി മൂലം തിരുനാൾ രാമവർമ്മ വേട്ടക്കളത്തിൽ അമ്പെയ്യാൻ എത്തുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

34/35

കോഴിക്കോട്‌ എലത്തൂരിലെ എൻ.ഡി.എ. സ്ഥാനാർഥി ടി.പി.ജയചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി കക്കോടിയിൽ സ്കൂട്ടറോടിച്ച് റോഡ് ഷോ നടത്തുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

35/35

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തൈമലയിൽ എത്തിയ തിരുവല്ല നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കുഞ്ഞുകോശി പോളിനെ ആരവ് എന്ന കുട്ടി മാലയണിയിച്ച് സ്വീകരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ‌ ‌ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented