മാര്‍ച്ച് 27 ചിത്രങ്ങളിലൂടെ


1/54

വട്ടിയൂർക്കാവ് നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ശനിയാഴ്ച രാത്രി തിരുവനന്തപുരം പേരൂർക്കടയിൽ നടത്തിയ റോഡ് ഷോ. സ്ഥാനാർഥി വി.വി.രാജേഷ് സമീപം | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

2/54

തിരുവല്ല മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി മാത്യു ടി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർഥം മല്ലപ്പള്ളിയിൽ നടന്ന പൊതുയോഗം സി.പിഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

3/54

തിരഞ്ഞെടുപ്പ് പര്യടനത്തിന് റാന്നിയിലെത്തിയ രാഹുൽ ഗാന്ധി പ്രസംഗിക്കുന്നു. സ്ഥാനാർഥി റിങ്കു ചെറിയാൻ, എം.പി.മാരായ കെ.സി.വേണുഗോപാൽ‚ ആന്റോ ആന്റണി എന്നിവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

4/54

തിരഞ്ഞെടുപ്പ് പര്യടനത്തിന് റാന്നിയിലെത്തിയ രാഹുൽ ഗാന്ധി പ്രസംഗിക്കുന്നു. സ്ഥാനാർഥി റിങ്കു ചെറിയാൻ, എം.പി.മാരായ കെ.സി.വേണുഗോപാൽ‚ ആന്റോ ആന്റണി എന്നിവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

5/54

തിരഞ്ഞെടുപ്പ് പര്യടനത്തിന് റാന്നിയിലെത്തിയ രാഹുൽ ഗാന്ധി സ്ഥാനാർഥി റിങ്കു ചെറിയാനോടൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. എം.പി.മാരായ കെ.സി.വേണുഗോപാൽ‚ ആന്റോ ആന്റണി എന്നിവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

6/54

ആറന്മുള നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പര്യടനത്തിന് പത്തനംതിട്ടയിലെത്തിയ രാഹുൽ ഗാന്ധിയും യു.ഡി.എഫ് സ്ഥാനാർഥി കെ. ശിവദാസൻ നായരും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

7/54

ആറന്മുള നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പര്യടനത്തിനെത്തിന് പത്തനംതിട്ടയിലെത്തിയ രാഹുൽ ഗാന്ധി യു.ഡി.എഫ് സ്ഥാനാർഥി കെ. ശിവദാസൻ നായരുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

8/54

കോന്നി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രാഹുൽ ഗാന്ധി എം.പി. പ്രവർത്തകർക്ക് കൈ കൊടുക്കുന്നു. സ്ഥാനാർഥി റോബിൻ പീറ്റർ‚ ഡി.സി.സി പ്രസിഡണ്ട് ബാബു ജോർജ്, എം.പി. മാരായ അടൂർ പ്രകാശ്‚ ആന്റോ ആന്റണി എന്നിവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

9/54

എൽ ഡി എഫ് സൗത്ത് മണ്ഡലം റാലി ഉദ്ഘാടനം ചെയ്യാൻ എത്തിയ കെ.കെ ശൈലജയും സൗത്ത് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിലും ചേർന്ന് കോഴിക്കോട്‌ മാങ്കാവിൽ നടത്തിയ റോഡ് ഷോ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

10/54

കോഴിക്കോട്‌ മാങ്കാവിൽ എൽ ഡി എഫ് സൗത്ത് മണ്ഡലം റാലി ഉദ്ഘാടനം ചെയ്യാൻ എത്തിയ കെ.കെ ശൈലജയും സൗത്ത് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിലും ചേർന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. കൗൺസിലർ എൻ.സി മോയിൻക്കുട്ടി, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

11/54

കോഴിക്കോട്‌ മാങ്കാവിൽ എൽ ഡി എഫ് സൗത്ത് മണ്ഡലം റാലി ഉദ്ഘാടനം ചെയ്യുന്ന കെ.കെ ശൈലജ. സൗത്ത് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ, എൻ.സി മോയിൻകുട്ടി, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

12/54

തിരുവനന്തപുരം കഴക്കൂട്ടം അണിയൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം തടഞ്ഞ് സി.പി.എം. പ്രവർത്തകർ ആക്രമണം നടത്തി എന്നാരോപിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ നേമത്തെ എൻ.ഡി.എ. സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ എത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

13/54

ഡല്‍ഹിയിലെ റെയില്‍ ഭവനില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് അഗ്നിശമനസേനാ വിഭാഗം എത്തിയപ്പോള്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ മാതൃഭൂമി

14/54

മലപ്പുറം മണ്ഡലം ലോക്‌സഭാ എൽ.ഡി.എഫ് സ്ഥാനാർഥി വി.പി. സാനുവിന് മുണ്ടിയൻകാവ് പറമ്പിൽ നൽകിയ സ്വീകരണം | ഫോട്ടോ: അജിത്‌ ശങ്കരൻ‌ മാതൃഭൂമി

15/54

മലപ്പുറം മണ്ഡലം ലോക്‌സഭാ എൽ.ഡി.എഫ് സ്ഥാനാർഥി വി.പി. സാനുവിന് വള്ളിക്കുന്നിൽ നൽകിയ സ്വീകരണം | ഫോട്ടോ: അജിത്‌ ശങ്കരൻ‌ മാതൃഭൂമി

16/54

എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യാത്രയ്ക്ക് വള്ളിക്കുന്നിൽ നൽകിയ സ്വീകരണത്തിൽ വോട്ടഭ്യർഥിക്കുന്ന മലപ്പുറം മണ്ഡലം ലോക്‌സഭാ സ്ഥാനാർഥി വി.പി. സാനുവിനെ ഫോട്ടോയെടുക്കുന്ന വീട്ടമ്മ | ഫോട്ടോ: അജിത്‌ ശങ്കരൻ‌ മാതൃഭൂമി

17/54

വോട്ടില്ല., മിഠായിയിരിക്കട്ടെ...എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യാത്രയ്ക്ക് വള്ളിക്കുന്ന് ആനപ്പടിയിൽ നൽകിയ സ്വീകരണത്തിൽ മലപ്പുറം മണ്ഡലം ലോക്‌സഭാ സ്ഥാനാർഥി വി.പി. സാനുവിന് കുട്ടികൾ മിഠായി സമ്മാനിച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ‌ മാതൃഭൂമി

18/54

റേഷൻ അരി വിതരണം യു.ഡി.എഫ് തടസ്സപ്പെടുത്തി എന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കണ്ണൂർ കാൽടെക്സിൽ അടുപ്പുകൂട്ടി കഞ്ഞി വെച്ച് പ്രതിഷേധിക്കുന്നു. | ഫോട്ടോ: റിദിൻ ദാമു‌ മാതൃഭൂമി

19/54

എൽ.ഡി.എഫ്. കല്പറ്റ നിയോജക മണ്ഡലം പ്രകടന പത്രിക സംവിധായകൻ രഞ്ജിത്ത് ചലച്ചിത്രതാരം അബുസലീമിന് നൽകി പ്രകാശനം ചെയ്യുന്നു. ഒ.കെ. ജോണി, കെ.കെ. ഹംസ, സി.കെ. ശശീന്ദ്രൻ എം.എൽ.എ., കെ. റഫീഖ്, വിജയൻ ചെറുകര, പി.കെ. ശ്രീമതി, സി.എം. ശിവരാമൻ, പി. ചാത്തുക്കുട്ടി, ജോർജ് പോത്തൻ, എം.വി. ശ്രേയാംസ് കുമാർ, ഡോ. വർഗീസ് ജോർജ്, പി.കെ. മൂർത്തി എന്നിവർ സമീപം | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ മാതൃഭൂമി

20/54

ഡല്‍ഹി ഇന്ത്യാ ഗേറ്റിന് സമീപം പൊതുജനങ്ങള്‍ക്കായി കോവിഡ് 19 പരിശോധന നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ മാതൃഭൂമി

21/54

ഡല്‍ഹി ഇന്ത്യാ ഗേറ്റിന് സമീപം പൊതുജനങ്ങള്‍ക്കായി കോവിഡ് 19 പരിശോധന നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ മാതൃഭൂമി

22/54

ന്യൂഡൽഹിയിൽ ഐപി യിൽ ആം ആദ്‌മി പോളിക്ലിനിക്കിലെ വാക്സിനേഷൻ ക്യാമ്പിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

23/54

ന്യൂഡൽഹിയിൽ ഐപി യിൽ ആം ആദ്‌മി പോളിക്ലിനിക്കിലെ വാക്സിനേഷൻ ക്യാമ്പിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

24/54

ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തൃശൂർ വാടാനപള്ളിയിൽ എത്തിയ ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌‌ മാതൃഭൂമി

25/54

കോഴിക്കോട് ടൗൺഹാളിൽ നടന്ന ഇടതുപക്ഷ തൊഴിലാളികളുടെയും ജീവനക്കാരുടെയും റാലി സി.ഐ.ടി.യു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്യുന്നു. പി.കെ. സന്തോഷ്, മാമ്പറ്റ ശ്രീധരൻ, പി.കെ. നാസർ, എളമരം കരീം എം.പി. എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

26/54

തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി രാഹുൽ ഗാന്ധി എരുമേലിയിൽ എത്തിയപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ്‌ മാതൃഭൂമി

27/54

തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി രാഹുൽ ഗാന്ധി എരുമേലിയിൽ എത്തിയപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ്‌ മാതൃഭൂമി

28/54

കണ്ണൂർ കൃഷ്ണൻ മേനോൻ സ്മാരക വനിതാ കോളേജിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നങ്ങളും ചേർക്കുന്ന ഉദ്യോഗസ്ഥരും ഏജന്റുമാരും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

29/54

കണ്ണൂർ കൃഷ്ണൻ മേനോൻ സ്മാരക വനിതാ കോളേജിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നങ്ങളും ചേർക്കുന്ന ഉദ്യോഗസ്ഥരും ഏജന്റുമാരും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

30/54

കണ്ണൂർ മാടായി കാവിലെ പൂരോത്സവത്തിനു സമാപനം കുറിച്ചുകൊണ്ട് വടുകുന്ദ തടാകത്തിൽ മാടായി കാവിലമ്മ പൂരം കുളിക്കായി എഴുന്നെള്ളിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

31/54

കണ്ണൂർ മാടായി കാവിലെ പൂരോത്സവത്തിനു സമാപനം കുറിച്ചുകൊണ്ട് വടുകുന്ദ തടാകത്തിൽ മാടായി കാവിലമ്മ പൂരം കുളിക്കായി എഴുന്നെള്ളിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

32/54

ജെ.പി. നഡ്ഡ കണ്ണൂർ ധർമ്മടം മണ്ഡലം ചക്കരക്കല്ലിൽ സി.കെ. പത്മനാഭന്റെ റോഡ് ഷോയിൽ പ്രസംഗിക്കുന്നു| ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

33/54

കണ്ണൂരിൽ ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ റോഡ്‌ ഷോ| ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

34/54

ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ കണ്ണൂർ ധർമടം മണ്ഡലത്തിലെ ചക്കരക്കല്ലിൽ എത്തിയപ്പോൾ| ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

35/54

കണ്ണൂരിൽ ജെ.പി നഡ്ഡയെ കാത്തിരിക്കുന്ന മാധ്യമ പ്രവർത്തകർ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

36/54

കോഴിക്കോട് പയ്യാനക്കലിൽ യു.ഡി.എഫ്‌. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പി.കെ.കുഞ്ഞാലികുട്ടി സൗത്ത് മണ്ഡലം സ്ഥാനാർത്ഥി അഡ്വ.നൂർബിനാ റഷീദിനൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

37/54

എറണാകുളം തോപ്പുംപടിയില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് റോസാപ്പൂ കൊടുക്കുന്ന കുട്ടി ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ മാതൃഭൂമി

38/54

എറണാകുളം തോപ്പുംപടിയില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ ആവേശത്തോടെ അണികള്‍| ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ മാതൃഭൂമി

39/54

തൃപ്പൂണിത്തുറയില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു| ഫോട്ടോ: വി.കെ. അജി മാതൃഭൂമി

40/54

ഇ.എം.സി.സി. ഉടമ ഷിജു എം.വര്‍ഗീസ് കൊല്ലത്ത് മാധ്യമങ്ങളെ കാണുന്നു|ഫോട്ടോ: അജിത് പനച്ചിക്കല്‍ മാതൃഭൂമി

41/54

ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി ശനിയാഴ്ച പുലര്‍ച്ചെ നടന്ന കൂട്ടി എഴുന്നള്ളിപ്പ്| ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി

42/54

അരൂര്‍ മണ്ഡലത്തിലെ ഡി.എസ്.ജെ.പി. സ്ഥാനാര്‍ഥി നടി പ്രിയങ്ക അരൂക്കുറ്റിയില്‍ വോട്ടു തേടുന്നു| ഫോട്ടോ: സി. ബിജു മാതൃഭൂമി

43/54

തൃപ്പൂണിത്തുറയില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് യോഗത്തില്‍ എന്‍.സി.പി. നേതാവ് പി.സി. ചാക്കോ സംസാരിക്കുന്നു| ഫോട്ടോ: വി.കെ. അജി മാതൃഭൂമി

44/54

കണ്ണൂരില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പങ്കെടുക്കുന്ന റോഡ് ഷോയില്‍നിന്ന്| ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി

45/54

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ധര്‍മടം മണ്ഡലത്തിലെ ചക്കരക്കല്ലില്‍ എത്തിയപ്പോള്‍| ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി

46/54

എറണാകുളം തോപ്പുംപടി ഫിഷിങ് ഹാര്‍ബറില്‍ നടന്ന തിരഞ്ഞെടുപ്പ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു| ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ മാതൃഭൂമി

47/54

പാലക്കാട് കോട്ടമൈതാനത്ത് രാഹുല്‍ ഗാന്ധി എം.പി യെ സ്വീകരിക്കാന്‍ എത്തിയ ഹരിയാണ സ്വദേശി പണ്ഡിറ്റ് വിനയ് ശര്‍മ്മ വാഹനത്തിന്റെ മുകളില്‍ കയറിനിന്ന് ആവേശത്തോടെ കോണ്‍ഗ്രസ്സിന്റെ പതാകവീശുന്നു| ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

48/54

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെ സ്വീകരിക്കാന്‍ കണ്ണൂര്‍ ചക്കരക്കല്‍ നാലാം പീടികയില്‍ ഒരുങ്ങുന്ന ബി.ജെ.പി.പ്രവര്‍ത്തകര്‍| ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി

49/54

കണ്ണൂരില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ റോഡ് ഷോയ്ക്ക് വാഹനമൊരുക്കുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍| ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി

50/54

പാലക്കാട് കോട്ടമൈതാനത്ത് നല്‍കിയ സ്വീകരണത്തില്‍ രാഹുല്‍ ഗാന്ധി എം.പിയും ഷാഫി പറമ്പില്‍ എം.എല്‍.എയും| ഫോട്ടോ: ഇ.എസ്. അഖില്‍ മാതൃഭൂമി

51/54

സ്‌നേഹമുത്തം... പെരിന്തൽമണ്ണയിൽ യു.ഡി.എഫ്. നടത്തിയ തിരഞ്ഞെടുപ്പുറാലിയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് കുഞ്ഞാരാധിക മുത്തം നൽകിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

52/54

പെരിന്തൽമണ്ണയിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പങ്കെടുത്ത യു.ഡി.എഫ്. തിരഞ്ഞെടുപ്പുറാലിക്കിടെ എത്തിയ ആമ്പുലൻസിന് വഴിയൊരുക്കുന്ന പ്രവർത്തകർ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

53/54

സ്‌നേഹമുത്തം... പെരിന്തൽമണ്ണയിൽ യു.ഡി.എഫ്. നടത്തിയ തിരഞ്ഞെടുപ്പുറാലിയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ആർപ്പുവിളിക്കുന്ന ആരാധകരെ അഭിവാദ്യം ചെയ്തപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

54/54

തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി രാഹുൽ ഗാന്ധി എരുമേലിയിൽ എത്തിയപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ്‌ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented