
കൊല്ലം-പരവൂര്‍ ദേശീയപാതയില്‍ താന്നിക്ക് സമീപം ഉണ്ടായ തീപ്പിടിത്തം. ആളപായമില്ല. ഫോട്ടോ: അജിത് പനച്ചിക്കല്‍ മാതൃഭൂമി
കൊല്ലം-പരവൂര്‍ ദേശീയപാതയില്‍ താന്നിക്ക് സമീപം ഉണ്ടായ തീപ്പിടിത്തം. ആളപായമില്ല. ഫോട്ടോ: അജിത് പനച്ചിക്കല്‍ മാതൃഭൂമി
കൊല്ലം-പരവൂര്‍ ദേശീയപാതയില്‍ താന്നിക്ക് സമീപം ഉണ്ടായ തീപ്പിടിത്തം. ആളപായമില്ല. ഫോട്ടോ: അജിത് പനച്ചിക്കല്‍ മാതൃഭൂമി
സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് തിരുവനന്തപുരത്ത് കെ പി സി സി ഓഫീസിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കൊല്ലം മണ്ഡലത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥി ബിന്ദുകൃഷ്ണയെ ചാത്തന്നൂർ മണ്ഡലത്തിലെ സ്ഥാനാർഥി എൻ. പീതാംബരക്കുറുപ്പ് ഡിസിസി ഓഫീസിലെത്തി ഷാൾ അണിയിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
കൊല്ലം മണ്ഡലത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥി ബിന്ദുകൃഷ്ണ കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശേരിയുടെ അനുഗ്രഹം വാങ്ങുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
ഒ.വി.വിജയൻ സ്മാരക സാഹിത്യ യുവകഥാപുരസ്കാരം പാലക്കാട് നടന്ന ചടങ്ങിൽ അമൽരാജ് പറമേലിന് സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ കൈമാറുന്നു | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
ആറന്മുള നിയോജക മണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ പത്തനംതിട്ട റോയൽ ഓഡിറേറാറിയത്തിൽ സി.പി.എം കേന്ദ്ര കമ്മററിയംഗം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
നേമം കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരൻ ഡൽഹി കേരള ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നു | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി
ഒ.വി.വിജയൻ സ്മാരക സാഹിത്യ കഥാസമാഹാര പുരസ്കാരം പാലക്കാട് നടന്ന ചടങ്ങിൽ സാഹിത്യകാരൻ ടി.പന്മനാഭന്‍ ഡോ: കെ.പി.മോഹനൻ കൈമാറുന്നു | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
കോഴിക്കോട് നോർത്ത് മണ്ഡലം ബിജെപി സ്ഥാനാർഥി എം.ടി രമേശ് മണ്ഡലത്തിൽ നടത്തിയ റോഡ് ഷോ | ഫോട്ടോ: പി.കൃഷ്ണപ്രദീപ് മാതൃഭൂമി
ഒന്നിച്ച് ജയിച്ചു കേറാം ... യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി ഡിസിസി യിൽ എത്തിയപ്പോൾ കോഴിക്കോട് നോർത്ത് മണ്ഡലം സ്ഥാനാർഥി കെ.എം അഭിജിത്തിനെ കണ്ടപ്പോൾ. അഭിജിത്തിന്റെ വോട്ട് ധർമജൻ ബോൾഗാട്ടിയുടെ മണ്ഡലത്തിൽ ആണ് | ഫോട്ടോ: പി.കൃഷ്ണപ്രദീപ് മാതൃഭൂമി
കോഴിക്കോട്ട് എസ്.കെ പൊറ്റെക്കാട്ട് സാഹിത്യ അവാർഡ് സമർപ്പണ ചടങ്ങിൽ കേരള ചീഫ് സെക്രട്ടറി ഡോ.വി.പി ജോയിക്കൊപ്പം അവാർഡ് ജേതാക്കളായ തച്ചിലോട്ട് നാരായണൻ, ഡോ.പി.ആർ ആശാലത ജയകുമാർ, ഡോ.കെ ശ്രീകുമാർ, ധ്യാൻ ചന്ദ് തുടങ്ങിയവർ | ഫോട്ടോ: പി.കൃഷ്ണപ്രദീപ് മാതൃഭൂമി
മഞ്ചേശ്വരം, കോന്നി ബിജെപി സ്ഥാനാർഥിയായ കെ.സുരേന്ദ്രൻ ഹെലികോപ്റ്ററിൽ കോഴിക്കോട് വന്ന് ഇറങ്ങിയപ്പോൾ കുന്ദമംഗലം സ്ഥാനാർഥി വി.കെ സജീവൻ, കൊയിലാണ്ടി സ്ഥാനാർഥി എൻ.പി രാധാകൃഷ്ണൻ എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: പി.കൃഷ്ണപ്രദീപ് മാതൃഭൂമി
മഞ്ചേശ്വരം, കോന്നി ബിജെപി സ്ഥാനാർഥിയായ കെ.സുരേന്ദ്രൻ ഹെലികോപ്റ്ററിൽ കോഴിക്കോട് വന്ന് ഇറങ്ങിയപ്പോൾ | ഫോട്ടോ: പി.കൃഷ്ണപ്രദീപ് മാതൃഭൂമി
കേരള ശിവാംബു പഠന കൂട്ടായ്മ കോഴിക്കോട്ട് സംഘടിപ്പിച്ച പി.എൻ ദാസ് അനുസ്മരണവും ശ്രേഷ്ഠാചാര്യ പുരസ്കാര സമർപ്പണവും ചടങ്ങിൽ കൽപ്പറ്റ നാരായണൻ സംസാരിക്കുന്നു. എം.എസ് രാജാറാം, പി.ആർ നാഥൻ, പുരസ്കാര ജേതാവ് ടി.നാരായണൻ വട്ടോളി, രാജഗോപാലൻ കാരപ്പറ്റ തുടങ്ങിയവർ സമീപം | ഫോട്ടോ: പി.കൃഷ്ണപ്രദീപ് മാതൃഭൂമി
ഒ.വി.വിജയൻ സ്മാരക സാഹിത്യ നോവൽ പുരസ്കാരം പാലക്കാട് നടന്ന ചടങ്ങിൽ സാഹിത്യകാരൻ സുഭാഷ് ചന്ദ്രന് കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ കൈമാറുന്നു | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
പാലക്കാട്ട് ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്കാര ചടങ്ങിൻ്റെ വേദിയിലേക്ക് പുരസ്കാര ജേതാക്കളായ ടി.പത്മനാഭൻ, സുഭാഷ് ചന്ദ്രൻ, അമൽരാജ് പറമേൽ, ഉദ്ഘാടകനും കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ വൈശാഖൻ, സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ എന്നിവർ എത്തിയപ്പോൾ | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് കൊണ്ട് കൊല്ലം മണ്ഡലത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥി ബിന്ദു കൃഷ്ണ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ സി.വി പത്മരാജന്റെ ആനന്ദവല്ലീശ്വരത്തെ വീട്ടിലെത്തി അനുഗ്രഹം വാങ്ങുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
അഴീക്കോട് മണ്ഡലം ബി.ജെ.പി സ്ഥാനാർഥി കെ.രഞ്ജിത്തിന് പള്ളിക്കുന്നിൽ പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
കണ്ണൂർ ജില്ലാ ആം റെസ്ലിങ് അസ്സോസിയേഷൻ നടത്തിയ ജില്ലാതല പഞ്ച ഗുസ്തി മത്സരത്തിൽ ദേശീയ താരങ്ങൾ തമ്മിൽ നടന്ന പ്രദർശന മത്സരം | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
ഇത് ഞാൻ തന്നെയല്ലേ... കണ്ണൂർ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ഡി.സി.സി. ഓഫീസിൽ നിന്നും പുറപ്പെടുന്ന സതീശൻ പാച്ചേനിയെ പ്രവർത്തകർ പോസ്റ്ററുകൾ കാണിച്ചു കൊടുക്കുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ പോസ്റ്ററുകളും അനൗൺസ്മെന്റ് വാഹനങ്ങളും എല്ലാം സജ്ജമാക്കി പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
അമ്പലപ്പുഴ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി അനൂപ് ആന്റണിക്ക് ആലപ്പുഴ ബി.ജെ.പി ഓഫീസിൽ നൽകിയ സ്വീകരണം | ഫോട്ടോ: സി. ബിജു മാതൃഭൂമി
അമ്പലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.ലിജുവിനെ എടുത്തുയർത്തി ആഹ്ളാദം പ്രകടിപ്പിക്കുന്ന പ്രവർത്തകർ | ഫോട്ടോ: സി. ബിജു മാതൃഭൂമി
തിരുവനന്തപുരം വട്ടിയൂർക്കാവിലെ ബി ജെ പി സ്ഥാനാർത്ഥി വി വി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിച്ച് കവടിയാർ വിവേകാനന്ദ പാർക്കിന് മുന്നിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പതാക കൈമാറുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം വട്ടിയൂർക്കാവിലെ ബി ജെ പി സ്ഥാനാർത്ഥി വി വി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കവടിയാർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച വാഹന പ്രചരണ ജാഥ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
മലമ്പുഴ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ പാലക്കാട് അകത്തേത്തറയിൽ പ്രചരണത്തിനിടെ | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
കുറ്റ്യാടിയില്‍ സി.പി.എം. വിശദീകരണ യോഗത്തില്‍ മോഹനന് മാസ്റ്റര്‍ സംസാരിക്കുന്നു | ഫോട്ടോ: സാജന് വി. നമ്പ്യാര്‍ മാതൃഭൂമി
പൊതു സ്ഥലങ്ങളിൽ പതിച്ച രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകൾ ആന്റി ഡി ഫേസ്മെന്റ് സ്ക്വാഡ് അംഗങ്ങൾ നീക്കം ചെയ്യുന്നു. കൊല്ലം ചിന്നക്കടയിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ മാതൃഭൂമി
ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി
ബൈക്ക് ഇടിച്ച് പരിക്കേറ്റ പിടക്കോഴിയെ നോക്കിനില്ക്കുന്ന പൂവന്‍കോഴി. പരിക്കേറ്റ് പിടഞ്ഞ പിടക്കോഴിയെ പൂവന് കൊത്തിയെഴുന്നേല്പ്പിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. പാലക്കാട് പെരുവെമ്പില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: മാതൃഭൂമി
ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി
കൂട്ടംതെറ്റി വഴിക്കടവ് ആനപ്പാറ മൈതാനത്തെത്തിയ ആനക്കുട്ടി | ഫോട്ടോ: മാതൃഭൂമി
വനിതാമതില്‍.... വേനല്‍ കടുത്തതോടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആലത്തൂര്‍ അത്തിപ്പൊറ്റ പാലത്തിന് സമീപം ഗായത്രിപ്പുഴയ്ക്ക് കുറുകെ താത്കാലിക തടയണ നിര്‍മിക്കുന്ന സ്ത്രീ തൊഴിലാളികള്‍. കാവശ്ശേരി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് നിര്‍മാണം നടക്കുന്നത് | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് മാതൃഭൂമി
തുഷാരഗിരി വനംസംരക്ഷണസമിതി ഒരുക്കിയ ശലഭോദ്യാനം കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം. രാജീവന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മാതൃഭൂമി
ഡൽഹിയിൽ ബി.ജെ.പി. ആസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനം | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി
മാനന്തവാടി അമ്പലവയല്‍ പൊടിക്കളം ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തില്‍ കെട്ടിയാടിയ ഘണ്ഡാകര്‍ണന്‍ തിറ | ഫോട്ടോ: മാതൃഭൂമി
മാനന്തവാടി ഒഴക്കോടിയില്‍ നിന്ന് വനംവകുപ്പ് കൂടുവെച്ച് പിടിച്ച കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകാനായി ലോറിയില്‍ കയറ്റിയപ്പോള്‍ | ഫോട്ടോ: മാതൃഭൂമി
കൈക്കരുത്ത്... ഡല്‍ഹിയിലെ സീറ്റ് ചര്‍ച്ചയ്ക്കുശേഷം ശനിയാഴ്ച രാവിലെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയ ഉമ്മന്‍ചാണ്ടിയെ മണ്ഡലം മാറരുതെന്ന ആവശ്യവുമായി ആര്‍പ്പുവിളികളോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചപ്പോള്‍ | ഫോട്ടോ: ജി. ശിവപ്രസാദ് മാതൃഭൂമി
ആറ്റുവഞ്ചി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ കോട്ടയത്ത് നടത്തിയ ചിപ്കൊ മോഡൽ സമരം | ഫോട്ടോ: ജി. ശിവപ്രസാദ് മാതൃഭൂമി
എൽ.ഡി.എഫ്. കൽപ്പറ്റ നിയോജക മണ്ഡലം കൺവെൻഷനിൽ നിന്ന് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് മാതൃഭൂമി
നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ്ങ് മെഷീനുകളുടെ വിതരണം ആലപ്പുഴ കലക്ടറേറ്റില്‍ ആരംഭിച്ചപ്പോള്‍. ഫോട്ടോ: വിപി ഉല്ലാസ്
കേരള ഓട്ടോ മെബൈല്‍ സെയില്‍സ് ആന്റ് സര്‍വ്വീസ് എംപ്ലോയീസ് അസോസിയേഷന് കണ്ണൂര്‍ ജില്ല കണ് വെന്ഷന് സി.ഐ.ടി.യു. ജില്ല സെക്രട്ടറി കെ. മനോഹരന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സുനില്‍കുമാര്‍
കെ.എസ്.എഫ്.ഇ. ജീവനക്കാരുടെ കണ്ണൂര്‍ ജില്ലാ കണ്വെന്ഷന് സി.ഐ.ടി.യു. ജില്ലാ ഉപാധ്യക്ഷന്‍ സുര്‍ജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സുനില്‍കുമാര്‍
ദേശീയപാതയില്‍ കണ്ണൂര്‍ ചാലയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ തകര്‍ന്ന ടാങ്കര്‍ ലോറി. ഫോട്ടോ: റിദിന്‍ ദാമു
കൊല്ലം-പരവൂര്‍ ദേശീയപാതയില്‍ താന്നിക്ക് സമീപം ഉണ്ടായ തീപ്പിടിത്തം. ആളപായമില്ല. ഫോട്ടോ: അജിത് പനച്ചിക്കല്‍ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..