ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ


1/60

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് പുത്തൻകുളത്തിൽ നടന്ന ആറാട്ട് | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

2/60

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തൊഴാൻ എത്തിയ ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

3/60

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന അനുസ്മരണച്ചടങ്ങിൽ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പി.പരമേശ്വരൻ സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യുന്നു. ഒ.രാജഗോപാൽ എം.എൽ.എ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

4/60

കണ്ണൂർ പയ്യാമ്പലത്തെ പുതുതായി പണി കഴിപ്പിച്ച വാതക ശ്മശാനത്തിന്റെ പ്രവർത്തനം വിലയിരുത്താനെത്തിയ മേയർ ടി.ഒ.മോഹനനും സംഘവും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

5/60

വയലാർ നാഗം കുളങ്ങര കടപ്പള്ളി വീട്ടിൽ റഫീക്കിൻ്റെ കാർ അക്രമികൾ തകർത്ത നിലയിൽ | ഫോട്ടോ: വി.പി. ഉല്ലാസ്‌‌‌‌ മാതൃഭൂമി

6/60

നന്ദു കൃഷ്ണയുടെ മൃതദേഹം വയലാർ നാഗം കുളങ്ങരയിലെ വീട്ടിലെത്തിച്ചപ്പോൾ കരയുന്ന അമ്മ രാജേശ്വരിയും അച്ഛൻ രാധാകൃഷണനും | ഫോട്ടോ: വി.പി. ഉല്ലാസ്‌‌‌‌ മാതൃഭൂമി

7/60

നന്ദു കൃഷ്ണയുടെ മൃതദേഹം വയലാർ നാഗം കുളങ്ങരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ്‌‌‌‌ മാതൃഭൂമി

8/60

വെട്ടേറ്റ് മരിച്ച ആർ.എസ്‌.എസ്‌. പ്രവർത്തകൻ നന്ദു കൃഷ്ണയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വയലാർ നാഗം കുളങ്ങരയിൽ എത്തിയപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ്‌‌‌‌ മാതൃഭൂമി

9/60

കർണാടക മൂലഹള ചെക്‌പോസ്റ്റിൽ വാഹനങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്‌ഥൻ | ഫോട്ടോ: ശ്രീജിത്ത്‌ പി.രാജ്‌‌‌ മാതൃഭൂമി

10/60

പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി ) പത്തനംതിട്ട ജില്ലാ കമ്മററിയുടെ നേതൃത്വത്തിൽ നടത്തിയ ഹെഡ് പോസ്റ്റാഫീസ് മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു. | ഫോട്ടോ: കെ. അബൂബക്കർ‌‌ മാതൃഭൂമി

11/60

കേരള എൻ.ജി.ഒ. യൂണിയൻ പത്തനംതിട്ട പ്രൈവറ്റ്‌ ബസ് സ്റ്റാൻഡിൽ നടത്തിയ കൂട്ടധർണ്ണ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എസ്. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ‌‌ മാതൃഭൂമി

12/60

തിരുവനന്തപുരം തൈക്കാട്ടെ വസതിയിൽ പൊതുദർശനത്തിന് വച്ച കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ മൃതദേഹത്തിനരികിൽ ഭാര്യ സാവിത്രിയും മക്കളായ അതിഥിയും, അപർണ്ണയും | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

13/60

കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

14/60

കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

15/60

വിശ്വകർമ്മ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ കുലത്തൊഴിൽ ചെയ്ത് നടത്തിയ പ്രതിഷേധം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

16/60

ഡി വൈ എഫ് ഐ യുവജനസംഗമത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ‌ മാതൃഭൂമി

17/60

കർണാടക മൂലഹള ചെക്‌പോസ്റ്റിൽ വാഹനങ്ങൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ | ഫോട്ടോ: ശ്രീജിത്ത്‌ പി.രാജ്‌ മാതൃഭൂമി

18/60

കൊല്ലത്ത് ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്‌ഘാടനം മന്ത്രി തോമസ് ഐസക് ഓൺലൈനായി നിർവഹിച്ചശേഷം മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ തിരിതെളിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ മാതൃഭൂമി

19/60

കൊല്ലത്തു നടന്ന ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാം ഘട്ട ഉദ്‌ഘാടനം മന്ത്രി തോമസ് ഐസക് ഓൺലൈനായി നിർവഹിച്ചപ്പോൾ | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ മാതൃഭൂമി

20/60

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ‚ കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പും ജീവൻരക്ഷാ പ്രവർത്തിക്കുള്ള അനുമോദനവും ചടങ്ങ് സിറ്റി പോലീസ് മേധാവി എ.വി ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

21/60

കോഴിക്കോട്‌ സിറ്റി ജനമൈത്രി പോലീസും, തെരുവിലെ മക്കൾ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് പോലീസ് അക്ഷയപാത്രം സെന്ററിൽ നിന്ന്‌ പാവപെട്ടവർക്കുള്ള ഭക്ഷണം വിതരണം കൗൺസിലർ പി.കെ നാസർ നിർവഹിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

22/60

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കെ.എസ്.യു. പാലക്കാട് ജില്ലാ കമ്മിറ്റി ഗ്യാസ് കുറ്റി കെട്ടിവലിച്ചു നടത്തിയ പ്രതിഷേധം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

23/60

വയലാറിൽ ആർ.എസ്.എസ്. പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

24/60

കെ.ജെ. മാക്സി എം.എൽ.എ, ജോൺ ഫെർണാണ്ടസ് എം.എൽ.എ. എന്നിവരുടെ നേതൃത്വത്തിൽ എറണാകുളത്ത്‌ വാട്ടർ അതോറിറ്റിയിൽ നടത്തിയ ഉപരോധം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

25/60

കൊച്ചി കോർപ്പറേഷൻ മെയിൻ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുവാൻ മേയർ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

26/60

കുതിച്ചു പായും പാലം പണി .... പൊളിച്ചു പണിയുന്ന പാലാരിവട്ടം പാലത്തിൽ ടാറിങ് ജോലികൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

27/60

യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളത്ത്‌ മെട്രോ തൂണിന്ന് സമീപം റീത്തു വെച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

28/60

എറണാകുളം എളംകുളം മെട്രോ വളവിൽ ഉണ്ടായ അപകടത്തിൽ തകർന്ന ബൈക്ക് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

29/60

പി എസ് സി പത്താംതരം പ്രാഥമിക പരീക്ഷ കഴിഞ്ഞു മടങ്ങുന്ന ഉദ്യോഗാർത്ഥികൾ. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

30/60

ആഴക്കടൽ മത്സ്യബന്ധന പദ്ധതിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പൂന്തുറയിൽ നടത്തിയ സത്യാഗ്രഹത്തിൻ്റെ സമാപനവേദിയിൽ നിന്ന്‌.

31/60

ആഴക്കടൽ മത്സ്യബന്ധന പദ്ധതിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പൂന്തുറയിൽ നടത്തിയ സത്യാഗ്രഹത്തിൻ്റെ സമാപനവേദിയിൽ നിന്ന്‌.

32/60

ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലാ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും ചേർന്ന് സംഘടിപ്പിച്ച പാലക്കാട് ഹെഡ്പോസ്റ്റോഫീസ് ധർണ്ണ | ഫോട്ടോ: ഇ.എസ്‌. അഖിൽ‌‌ മാതൃഭൂമി

33/60

പാലക്കാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ.ബാലൻ കിൻഫ്ര പാർക്ക് പദ്ധതി പ്രഖ്യാപനം നടത്തുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ‌‌ മാതൃഭൂമി

34/60

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കുംഭാര സമുദായ സഭ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന പഞ്ചദിന ധർണയുടെ ഭാഗമായി നടത്തിയ പ്രകടനം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

35/60

സംവരണ അട്ടിമറിയിൽ പ്രതിഷേധിച്ച് എം.ബി.സി.എഫിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ തുടർ സമരത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

36/60

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള തണ്ടാൻ സർവ്വീസ് സൊസൈറ്റി നടത്തിയ സെക്രട്ടറിയേറ്റ് ധർണ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

37/60

എൽ.ജി.എസ്. റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപന്തലിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

38/60

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കുംഭാര സമുദായ സഭ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന പഞ്ചദിന ധർണയിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

39/60

ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വതിൽ തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

40/60

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് ധർണയിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

41/60

സാമൂഹ്യ സമത്വ ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച അനിശ്ചിതകാല അവകാശ സമരത്തിന് മുന്നോടിയായി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

42/60

സി.പി.ഒ. റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ പി.എസ്.സി. ചെയർമാന്റെ കോലത്തിൽ ചായം തേച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

43/60

സംസ്ഥാനത്തെ സ്കൂളുകളിൽ യോഗ്യതയുള്ള ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള എച്ച്.എസ്.എ. ഇംഗ്ലീഷ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

44/60

റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ്സ് നേതാക്കളെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഐവാൻ ഡിസൂസ സന്ദർശിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌‌ മാതൃഭൂമി

45/60

ചേർത്തല വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ ഹർത്താലിന്റെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

46/60

മെഗാ സമ്മാനം... കോഴിക്കോട് ജില്ലാ കാളപ്പൂട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമണ്ണ അറക്കൽ പറമ്പ മുല്ലമണ്ണ കണ്ടത്ത് നടക്കുന്ന ജില്ലാ കാളപൂട്ട് മത്സര വിജയികൾക്ക് നൽകാനുള്ള ഒരാളെക്കാൾ പൊക്കമുള്ള ട്രോഫികൾ പാടത്തിലൂടെ കൊണ്ടുവരുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ മാതൃഭൂമി

47/60

കോഴിക്കോട് ജില്ലാ കാളപ്പൂട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമണ്ണ അറക്കൽ പറമ്പ മുല്ലമണ്ണ കണ്ടത്ത് നടന്ന ജില്ലാ കാളപൂട്ട് മത്സരത്തിൽ നിന്ന് | ഫോട്ടോ: സാജൻ വി. നമ്പ്യാർ മാതൃഭൂമി

48/60

കോഴിക്കോട് ജില്ലാ കാളപ്പൂട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമണ്ണ അറക്കൽ പറമ്പ മുല്ലമണ്ണ കണ്ടത്ത് നടന്ന ജില്ലാ കാളപൂട്ട് മത്സരത്തിൽ നിന്ന് | ഫോട്ടോ: സാജൻ വി. നമ്പ്യാർ മാതൃഭൂമി

49/60

ആർ.എസ്‌.എസ്‌. പ്രവർത്തകൻ വെട്ടേറ്റു മരിച്ച ആലപ്പുഴ വയലാർ നാഗം കുളങ്ങര കവലയിൽ കാവൽ നിൽക്കുന്ന പോലീസ് സംഘം | ഫോട്ടോ: വി.പി. ഉല്ലാസ്‌‌ മാതൃഭൂമി

50/60

ഡി.വൈ.എഫ്. ഐ. കോഴിക്കോട്‌ മുതലക്കുളത്ത് സംഘടിപ്പിച്ച യുവജന സംഗമം സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

51/60

കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പച്ചക്കറി വിപണനമേളയില്‍ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ മാതൃഭൂമി

52/60

കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പച്ചക്കറി വിപണനമേളയില്‍ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ മാതൃഭൂമി

53/60

മാതൃഭൂമി സീഡും കണ്ണൂർ ലയൺസ് ക്ലബ്ബ് മാവറിക്സും ചേർന്ന് ചൊവ്വ എച്ച്.എസ്.എസിൽ നിർമ്മിച്ച ശലഭോദ്യാനം ലയൺസ് ഗവർണർ ഡോ ഒ.വി. സനൽ ഉദ്ഘാടനം ചെയ്യുന്നു‌ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

54/60

സ്വകാര്യ ബസ്സുകളുടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചില്‍ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ മാതൃഭൂമി

55/60

പെരുന്നയിലെ മന്നം സമാധിയിൽ നിന്ന്‌ | ഫോട്ടോ: ജി. ശിവപ്രസാദ്‌‌‌ മാതൃഭൂമി

56/60

രമേശ് ചെന്നിത്തല പൂന്തുറ കടപ്പുറത്ത് നടത്തുന്ന സത്യാഗ്രഹ സമരം കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌‌ മാതൃഭൂമി

57/60

രമേശ് ചെന്നിത്തല പൂന്തുറ കടപ്പുറത്ത് നടത്തുന്ന സത്യാഗ്രഹ സമരം | ഫോട്ടോ: ബിജു വർഗീസ്‌‌ മാതൃഭൂമി

58/60

വിജയ യാത്രയ്ക്ക് കോഴിക്കോട്‌ മുതലക്കുളം മൈതാനിയിൽ നൽകിയ സ്വീകരണ യോഗത്തിലേക്കെത്തുന്ന ജാഥാ ക്യാപ്റ്റൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ . കെ.പി പ്രകാശ്ബാബു, വി.കെ സജീവൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

59/60

വിജയ യാത്രയ്ക്ക് കോഴിക്കോട്‌ മുതലക്കുളം മൈതാനിയിൽ നൽകിയ സ്വീകരണ യോഗത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സംസാരിക്കുന്നു. പി.സുധീർ, ജോർജ് കുര്യൻ, ബി.ഗോപാലകൃഷ്ണൻ, കെ.പി.ശ്രീശൻ, പി.രഘുനാഥ്, വി.കെ സജീവൻ, മോഹനൻ‚ പി.കെ കൃഷ്ണദാസ്, എം.ടി.രമേശ്, സദാനന്ദൻ, കെ..പി പ്രകാശ് ബാബു തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

60/60

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കെ.എസ്.യു. പാലക്കാട് ജില്ലാ കമ്മിറ്റി ഗ്യാസ് കുറ്റി കെട്ടിവലിച്ചു നടത്തിയ പ്രതിഷേധം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


07:39

കാടിനിടയിലെ വശ്യത, ഏത് വേനലിലും കുളിര്, ഇത് മലബാറിന്റെ ഊട്ടി | Kakkadampoyil | Local Route

Mar 22, 2022

Most Commented