ഫെബ്രുവരി 19 ചിത്രങ്ങളിലൂടെ


1/71

മച്ചാട് മാമാങ്കത്തിന്റെ ഭാഗമായി നടന്ന പറ പുറപ്പാട് | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി

2/71

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കൊല്ലം പീരങ്കി മൈതാനത്തേക്ക് പ്രവേശിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

3/71

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ കൊല്ലം ജില്ലയിലെ സമാപന സമ്മേളനത്തിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ സംസാരിക്കുന്നു. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷംഅദ്ദേഹം പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് പീരങ്കി മൈതാനത്ത് നടന്നത് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

4/71

ഐശ്വര്യ കേരള യാത്രയുടെ കൊല്ലം ജില്ലയിലെ സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

5/71

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ കൊല്ലം ജില്ലയിലെ സമാപന സമ്മേളനത്തിൽ അതിഥിയായി എത്തിയ ധർമജൻ ബോൾഗാട്ടിയുമായി നർമ്മം പങ്കിടുന്ന നേതാക്കൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

6/71

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ കൊല്ലം ജില്ലയിലെ സമാപന സമ്മേളനത്തിൽ അദ്ദേഹത്തെയും അതിഥിയായി ധർമജൻ ബോൾഗാട്ടിയെയും കൂറ്റൻ ഹാരമണിഞ്ഞ് സ്വീകരിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

7/71

സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ കോഴിക്കോട് സമാപന വേദിയായ ബീച്ചിൽ കാണികളെ അഭിവാദ്യം ചെയ്യുന്ന ബിനോയ് ജോസഫ്, പി.ടി.ജോസ്, കെ.ലോഹ്യ, കെ.പി.മോഹനൻ, പി.കെ.രാജൻ, കെ.പി.രാജേന്ദ്രൻ, ജാഥാ ക്യാപ്റ്റൻ എ.വിജയരാഘവൻ‚ പി.സതിദേവി, ബാബു ഗോപിനാഥ്, ജോസ് ചെമ്പേരി, എ.ജെ.ജോസഫ്, കാസിം ഇരിക്കൂർ എന്നിവർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

8/71

സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ കോഴിക്കോട് സമാപന വേദിയായ കടപ്പുറത്തേക്കെത്തുന്നു. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, എ.പ്രദീപ്കുമാർ എംഎൽഎ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

9/71

എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ആലപ്പുഴ തുറവൂർ ജംഗ്ഷനിൽ നൽകിയ സ്വീകരണ യോഗത്തിൽ ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം തന്നെ അണിയിച്ച ഷാൾ എ.എം.ആരിഫ് എം പിയെ തിരിച്ചണിയിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

10/71

എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ആലപ്പുഴ തുറവൂർ ജംഗ്ഷനിൽ നൽകിയ സ്വീകരണ യോഗത്തിൽ ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം പ്രസംഗിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

11/71

എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ആലപ്പുഴ തുറവൂർ ജംഗ്ഷനിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം പ്രവർത്തകരെ അഭിവാദ്യം ചെയുന്നു. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ സമീപം | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

12/71

എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ആലപ്പുഴ തുറവൂർ ജംഗ്ഷനിൽ നൽകിയ സ്വീകരണ യോഗത്തിലേക്ക് ജാഥാക്യാപ്റ്റൻ ബിനോയ് വിശ്വം തുറന്ന വാഹനത്തിൽ എത്തുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

13/71

എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ആലപ്പുഴ അരൂർ തവണക്കടവിൽ നൽകിയ സ്വീകരണത്തിൽ ജാഥാക്യാപ്റ്റൻ ബിനോയ് വിശ്വത്തിനെ എൽ.ഡിഎഫ് കൺവീനർ ആർ. നാസർ സ്വീകരിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

14/71

കെ.എസ്.എഫ്.ഇ, കുടുംബശ്രീ എന്നിവ സംയുക്തമായി നടത്തുന്ന വിദ്യാശ്രീ ലാപ്‌ടോപ്പ് വിതരണത്തിന്റെ ജില്ലാതല വിതരണോദ്ഘാടനം രണ്ടാംക്ലാസ് വിദ്യാർഥി ജിത്തുവിന് നൽകി വീണാജോർജ് എം.എൽ.എ നിർവഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

15/71

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

16/71

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം ഉദ് ഘാടനത്തിനെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രദർശനം നോക്കി കാണുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

17/71

പ്രതിപക്ഷം അക്രമ സമരം അഴിച്ച് വിടുന്നെന്നു ആരോപിച്ച് എൽ.ഡി.എഫ്. പ്രവർത്തകർ കണ്ണൂർ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

18/71

കണ്ണൂർ ജവാഹർലാൽ നെഹ്‌റു പബ്ലിക് ലൈബ്രറി റിസർച്ച് സെന്ററിന്റെ ചുറ്റു മതിൽ സമർപ്പണത്തിനു ശേഷം ചുമർ ശില്പങ്ങൾ നോക്കി കാണുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

19/71

പെൻഷനും ക്ഷേമനിധിയും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് എക്സ് മെമ്പേഴ്‌സ് ആൻഡ് കൗൺസിലേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ അടൂർ പ്രകാശ് എം പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

20/71

യുവജന വഞ്ചനയ്‌ക്കും പിൻവാതിൽ നിയമനങ്ങൾക്കും എതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.എൽ.എ. യെയും വൈസ്‌പ്രസിഡന്റ് കെ. എസ്.‌ ശബരീനാഥൻ എം.എൽ.എ യെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ‚ എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ എന്നിവർ സന്ദർശിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

21/71

തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ അപെക്സ് ട്രോമോ & എമർജൻസി ലേണിംഗ് സെന്ററിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിച്ച ശേഷം മന്ത്രി കെ കെ ശൈലജ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/71

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കൊല്ലം കുണ്ടറയിൽ നൽകിയ സ്വീകരണം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

23/71

യുവജന വഞ്ചനയ്‌ക്കും പിൻവാതിൽ നിയമനങ്ങൾക്കും എതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.എൽ.എ വൈസ്‌പ്രസിഡന്റ് കെ എസ്‌ ശബരീനാഥൻ എം എൽ എ എന്നിവരെ സന്ദർശിച്ച ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

24/71

യുവജന വഞ്ചനയ്‌ക്കും പിൻവാതിൽ നിയമനങ്ങൾക്കും എതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.എൽ.എ, വൈസ്‌പ്രസിഡന്റ് കെ എസ്‌ ശബരീനാഥൻ എം എൽ എ എന്നിവരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് എന്നിവർ സന്ദർശിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

25/71

യാക്കോബായ സുറിയാനി സഭ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹ സമരം കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/71

കൊച്ചി ചലച്ചിത്രമേളയിൽ നവ്യാ നായർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ‌ മാതൃഭൂമി

27/71

ഡല്‍ഹി പോലീസ് കമ്മീഷണറുടെ വാര്‍ഷിക പത്രസമ്മേളനത്തില്‍ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ മാതൃഭൂമി

28/71

ഡല്‍ഹി പോലീസ് കമ്മീഷണറുടെ വാര്‍ഷിക പത്രസമ്മേളനത്തില്‍ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ മാതൃഭൂമി

29/71

സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ യുവമോർച്ച പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

30/71

കോഴിക്കോട് നടക്കാവ് സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാശ്രീ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾ മന്ത്രി എ.കെ.ശശീന്ദ്രൻ വിതരണം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

31/71

ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ യു.പി. ഭവനു മുന്‍പില്‍ വിദ്യാര്‍ഥി സംഘടനയായ ഐസയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

32/71

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ കിസാന്‍ സഭാ നേതാക്കളായ ഹനന്‍ മൊല്ല, കൃഷ്ണപ്രസാദ്, വിജൂ കൃഷ്ണന്‍ തുടങ്ങിയവര്‍ ഡൽഹിയിൽ പത്രസമ്മേളനത്തില്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

33/71

കാസർകോട് പൈവളികെ കൊമ്മംഗളയിൽ ആരംഭിച്ച 50 മെഗാവാട്ട് സോളാർ പവർ പ്രോജക്ട് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ മാതൃഭൂമി

34/71

മഹാമാരിക്കിടയിലും കൊച്ചി ചലച്ചിത്രമേള ശ്രദ്ധേയമായ സിനിമകൾ കൊണ്ടും, ആസ്വാദക പ്രാതിനിധ്യം കൊണ്ടും സമ്പുഷ്ടമാണ്. കൈയുറ ധരിച്ചു തിയേറ്ററിലെ ഇരുട്ടിൽ സിനിമകളുടെ സമയക്രമം നോക്കുന്നയാൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

35/71

സെക്രട്ടറിയേറ്റിന് മുന്നിലെ റോഡിൽ പാർക്ക് ചെയ്തിരുന്ന മീഡിയ വാഹനത്തിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കിയയാളെ പോലീസ് തിരികെയിറങ്ങാൻ നിർബന്ധിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

36/71

സെക്രട്ടറിയേറ്റിന് മുന്നിൽ കെ.എസ്.യു. പ്രവർത്തകർക്ക് നേരെ നെയിം ബോർഡ് ഇല്ലാത്ത പോലീസുകാർ ആക്രമണം നടത്തി എന്നാരോപിച്ച് യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ നെയിംബോർഡ് സമരത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

37/71

സെക്രട്ടറിയേറ്റിന് മുന്നിൽ കെ.എസ്.യു. പ്രവർത്തകർക്ക് നേരെ നെയിം ബോർഡ് ഇല്ലാത്ത പോലീസുകാർ ആക്രമണം നടത്തി എന്നാരോപിച്ച് യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ നെയിംബോർഡ് സമരത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

38/71

സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക എസ്.ഐ.യു.സി. തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച വിദ്യാഭ്യാസ സംവരണ നിവേദന ജാഥയിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

39/71

സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക എസ്.ഐ.യു.സി. സംഘടിപ്പിച്ച വിദ്യാഭ്യാസ സംവരണ നിവേദന ജാഥ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

40/71

സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് എസ്.സി. മോർച്ചയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെയും പി.എസ്.സി. ചെയർമാന്റെയും കോലങ്ങൾ കത്തിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

41/71

പി.എസ്.സി. യെ നോക്കുകുത്തിയാക്കി ഇടതുപക്ഷ സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

42/71

സർക്കാർ വാഗ്‌ദാനം ചെയ്‌ത ജോലി നൽകണമെന്നാവശ്യപെട്ട് നാഷണൽ ഗെയിംസ് മെഡൽ ജേതാക്കൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

43/71

സി.പി.ഒ. റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതീകാത്മക മീൻവില്പന | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

44/71

ജനതാദൾ - എൽ.ജെ.ഡി. മേഖലാ ലയന സമ്മേളനം പെരുമ്പാവൂരിൽ എൽ.ജെ. ഡി. സംസ്ഥാന പ്രസിഡന്റ് എം. വി. ശ്രേയാംസ് കുമാർ എം. പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

45/71

കാസർകോട്‌ പൈവളികെ കൊമ്മം ഗളയിൽ ആരംഭിച്ച 50 മെഗാവാട്ട് സോളാർ പാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: രാമനാഥ്‌ ​പൈ‌ മാതൃഭൂമി

46/71

കെ.എസ്.യു. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പോലീസ്‌ സ്റ്റേഷൻ മാർച്ച് ഡി. സി.സി. പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.അബൂബക്കർ‌ മാതൃഭൂമി

47/71

ഫുട്‌ബോൾ പരിശീലക ഫൗസിയ മാമ്പറ്റയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് കോഴിക്കോട്‌ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തിയ അനുശോചന യോഗത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിണ്ടന്റ് ഒ.രാജഗോപാൽ സംസാരിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

48/71

കേരള സർക്കാർ വിദ്യാശ്രീ പദ്ധതിയുടെ ഭാഗമായി കെ.എസ്.എഫ്.ഇ. കുടുംബശ്രീയുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്‌ടോപ്പുകളുടെ ജില്ലാതല വിതരണോദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

49/71

കോഴിക്കോട്‌ പുതിയറ എസ്.കെ ഓഡിറ്റോറിയത്തിൽ നടന്ന കോർപ്പറേഷൻ പാളയം ഹെൽത്ത് സർക്കിളിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായ ജീവനക്കാരെ ആദരിക്കൽ ചടങ്ങ് ആരോഗ്യവിഭാഗം സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.എസ് ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

50/71

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്‌ക്ക്‌ കൊല്ലം ജില്ലയിലെ കുണ്ടറ നിയമസഭാ മണ്ഡലത്തിൽ നൽകിയ സ്വീകരണം.

51/71

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്‌ക്ക്‌ കൊല്ലം ജില്ലയിലെ കുണ്ടറ നിയമസഭാ മണ്ഡലത്തിൽ നൽകിയ സ്വീകരണം.

52/71

ഐശ്വര്യ കേരള യാത്രയുടെ കൊല്ലത്തെ രണ്ടാംദിന പര്യടനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മതമേലധ്യക്ഷന്മാരും വ്യാപാരി വ്യവസായി നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ‌ മാതൃഭൂമി

53/71

ഐശ്വര്യ കേരള യാത്രയുടെ കൊല്ലത്തെ രണ്ടാംദിന പര്യടനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മതമേലധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി സംസാരിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ‌ മാതൃഭൂമി

54/71

ഷാർജ - കോഴിക്കോട് വിമാനം ഹൈഡ്രോളിക് ഓയിൽ ലീക്കേജിനെ തുടർന്ന്‌‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയപ്പോൾ | ഫോട്ടോ: വിഷ്‌ണു എൻ.എൽ. മാതൃഭൂമി

55/71

സാണ്ടര്‍ കെ. തോമസ് പുരസ്‌കാരം മന്ത്രി സി. രവീന്ദ്രനാഥിന് തൃശൂരില്‍ നടന്ന ചടങ്ങില്‍ എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍ എം.പി. സമ്മാനിക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി

56/71

സാണ്ടര്‍ കെ. തോമസ് അവാര്‍ഡ് വിതരണവും അനുസ്മരണ സമ്മേളനവും തൃശൂരില്‍ എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി

57/71

അമ്മ സമരച്ചൂടില്‍, കുഞ്ഞ് അച്ഛന്റെ നെഞ്ചിന്റെ ചൂടില്‍..... സര്‍ക്കാര്‍ നല്‍കിയ ജോലി വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന നാഷണല്‍ ഗെയിംസ് മെഡല്‍ ജേതാവ് അഖിലയുടെ ഒരുമാസം പ്രായമായ മകള്‍ വിശ്വിത. അഖിലയുടെ ഭര്‍ത്താവ് സജീവാണ് കുഞ്ഞിനെ എടുത്തിരിക്കുന്നത്. റഗ്ബിയില്‍ വെങ്കല മെഡല്‍ ജേതാവാണ് അഖില.|ഫോട്ടോ: എസ്.ശ്രീകേഷ്‌ മാതൃഭൂമി

58/71

തിരുവനന്തപുരത്ത് ഇന്നലെ കെ.എസ്.യു. സമരത്തിന് നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ കോട്ടയം ഡി.വൈ.എസ്.പി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്| ഫോട്ടോ: ജി. ശിവപ്രസാദ്‌ മാതൃഭൂമി

59/71

തിരുവനന്തപുരത്ത് ഇന്നലെ കെ.എസ്.യു. സമരത്തിന് നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ കോട്ടയം ഡി.വൈ.എസ്.പി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്| ഫോട്ടോ: ജി. ശിവപ്രസാദ്‌ മാതൃഭൂമി

60/71

തീപ്പിടിത്തത്തില്‍ നശിച്ച പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലെ ഹോട്ടല്‍ | ഫോട്ടോ: പി.പി. രതീഷ്‌ മാതൃഭൂമി

61/71

കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രചരണ ജാഥയ്ക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വിന്‍സെന്റ് മാളിയേക്കല്‍ പ്രസംഗിക്കുന്നു| ഫോട്ടോ: സി.സുനില്‍കുമാര്‍ മാതൃഭൂമി

62/71

ജോലി നൽകാമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഗെയിംസ് മെഡൽ ജേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിൽനിന്ന്| ഫോട്ടോ: എസ്. ശ്രീകേഷ്‌ മാതൃഭൂമി

63/71

ജോലി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍നിന്ന്| ഫോട്ടോ: എസ്. ശ്രീകേഷ്‌ മാതൃഭൂമി

64/71

ജോലി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍നിന്ന്| ഫോട്ടോ: എസ്. ശ്രീകേഷ്‌ മാതൃഭൂമി

65/71

ആറ്റുകാല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള കാപ്പുകെട്ട് ചടങ്ങ് കാണാന്‍ എത്തിയവര്‍| ഫോട്ടോ: ജി. ബിനുലാല്‍ മാതൃഭൂമി

66/71

ആറ്റുകാല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് തോറ്റംപാട്ട് ആരംഭിച്ചപ്പോള്‍| ഫോട്ടോ: ജി. ബിനുലാല്‍ മാതൃഭൂമി

67/71

സി.പി.ഒ. റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതീകാത്മക മീന്‍വില്‍പന ആരംഭിച്ച് പ്രതിഷേധിക്കുന്നു| ഫോട്ടോ: എസ്. ശ്രീകേഷ്‌ മാതൃഭൂമി

68/71

കണ്ണൂര്‍ കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നൈറ്റ് മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി

69/71

കണ്ണൂര്‍ കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നൈറ്റ് മാര്‍ച്ച് | ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി

70/71

കണ്ണൂര്‍ കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നൈറ്റ് മാര്‍ച്ച് | ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി

71/71

എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ആലപ്പുഴ തുറവൂർ ജംഗ്ഷനിൽ നൽകിയ സ്വീകരണ യോഗത്തിൽ ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം തന്നെ അണിയിച്ച ഷാൾ എ.എം.ആരിഫ് എം പിയെ തിരിച്ചണിയിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented