ഫെബ്രുവരി 06 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/61

ക്ഷേത്രം മേൽശാന്തി ടി.ഡി. ഹരീഷിന്റെ മുഖ്യകാർമ്മികത്വത്തിൽ കോഴിക്കോട്‌‌ തൊടിയിൽ ശ്രീ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി, കലങ്കരി മഹോത്സവം കൊടിയേറ്റം

2/61

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനാഘോഷനാളിൽ ആർട്ടിസ്റ്റ് ഗുരുകുലം ബാബു കോഴിക്കോട് ബീച്ചിൽ നിർമ്മിച്ച മണൽശില്പം | ഫോട്ടോ: കൃഷ്‌ണകൃപ‌ മാതൃഭൂമി

3/61

കോഴിക്കോട്ട് നടന്ന സംസ്ഥാന നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ജേതാക്കളായ പത്തനംതിട്ട ടീം മുഖ്യാതിഥികൾക്കൊപ്പം | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

4/61

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയ്ക്ക് ആലപ്പുഴ ബൈപാസ് യാഥാർഥ്യമാക്കിയതിന്റെ പേരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉപഹാരം നൽകുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത് | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

5/61

എൽ.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ ധർണ്ണ എൽ ഡി എഫ് കൺവീനർ എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

6/61

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടക്കലിൽ എത്തിയപ്പോൾ

7/61

മലപ്പുറം എം.എസ്.പി.യിൽ നടന്ന തൊണ്ടിവാഹനങ്ങളുടെ ലേലം വിളിയിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

8/61

ഐശ്വര്യകേരള യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

9/61

ഐക്യത്തോടെ... ഐശ്വര്യകേരള യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുന്നണി നേതാക്കൾക്കൊപ്പം സദസ്സിനെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

10/61

എന്നാൽ തുടരട്ടെ... ഐശ്വര്യകേരള യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിന് ശേഷം മടങ്ങുന്ന ജാഥാ ക്യാപ്റ്റൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയോട് യാത്രപറയുന്നു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി. ഉബൈദുള്ള എം.എൽ.എ. തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

11/61

എണ്ണിയെണ്ണിപ്പറഞ്ഞോണം... ഐശ്വര്യകേരള യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ജാഥാ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംഭാഷണത്തിൽ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

12/61

ആവേശത്തോളിലേറി... ഐശ്വര്യകേരള യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പ്രവർത്തകർ തോളിലേറ്റി വേദിയിലേക്ക് കൊണ്ടുവന്നപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

13/61

യു.ഡി.എഫിന്റെ 'ലോകോത്തര കേരളം'- ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തു ശശി തരൂർ എം.പി. യുവജനങ്ങളുമായി നടത്തിയ മുഖാമുഖം | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി

14/61

തൃശ്ശൂർ വി.കെ.എൻ. മേനോൻ ഇന്റോർ സ്‌റ്റേഡിയത്തിൽ നടന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

15/61

കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടിയ ടൗൺ പോലീസ് സ്റ്റേഷന്‌ നേതൃത്വം നൽകിയ എ ഉമേഷിനുള്ള ആദരം എളമരം കരീം എം.പി. സമ്മാനിക്കുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ മാതൃഭൂമി

16/61

വാളയാർ - മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരിയിൽ പുതിയതായി നിർമ്മിച്ച മേൽപ്പാലം ശനിയാഴ്ച ഉച്ചക്ക് ഗതാഗതത്തിനായി തുറന്ന് കൊടുത്തപ്പോൾ | ഫോട്ടോ: പി.പി. രതീഷ്‌ മാതൃഭൂമി

17/61

കെ.എസ്.ഇ.ബി. വാതിൽപടി സേവനങ്ങളുടെ കണ്ണൂർ, ബർണശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

18/61

തൃശ്ശൂർ ജില്ലാ റൈഫിൾസ് അസോസിയേഷൻ നടത്തിയ ജില്ലാ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ നിന്ന്. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

19/61

കെ.എസ്.ടി.എ കാസർകോട്‌ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ മാതൃഭൂമി

20/61

എറണാകുളം ഡി സി സി യിൽ നടന്ന ഡി സി സി അദ്ധ്യക്ഷന്മാരുടെ യോഗത്തിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എ ഐ സി സി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, പി വി മോഹനൻ, കെ വിശ്വനാഥൻ എന്നിവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

21/61

എറണാകുളത്ത്‌ താര സംഘടനയായ 'അമ്മ'യുടെ ഓഫീസ് ഉദ്‌ഘാടനം മമ്മൂട്ടിയും മോഹൻലാലും ചേർന്നു നിർവഹിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

22/61

അകലമില്ലാത്ത ആരാധന ... താര സംഘടനയായ 'അമ്മ'യുടെ ഓഫീസ് ഉദ്‌ഘാടനത്തോടു ബന്ധപ്പെട്ടു

23/61

എറണാകുളത്ത്‌ 'അമ്മ'യുടെ ഓഫീസിന്റെ ഉദ്‌ഘാടനത്തോടു ബന്ധപ്പെട്ടു നടന്ന പത്രസമ്മേളനത്തിൽ മോഹൻലാൽ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

24/61

തകർന്ന ട്രാക്കിലെ താരങ്ങൾ .....

25/61

പെട്രോൾ‚ ഡീസൽ‚ പാചക വാതക വില വർദ്ധനവിനെതിരെ കണ്ണൂരിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

26/61

യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ കണ്ണൂർ താലൂക്ക് കമ്മിറ്റി കണ്ണൂരിൽ നടത്തിയ ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

27/61

കേന്ദ്രത്തിന്റെ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായി കർഷകരുടെ നിരന്തരമായ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ചക്ക ജാം സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ചെങ്കോട്ടയിൽ കാവൽ നിൽക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

28/61

കേന്ദ്രത്തിന്റെ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായി കർഷകരുടെ നിരന്തരമായ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ചക്ക ജാം സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ചെങ്കോട്ടയിൽ കാവൽ നിൽക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

29/61

കേന്ദ്രത്തിന്റെ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായി കർഷകരുടെ നിരന്തരമായ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ചക്ക ജാം സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ചെങ്കോട്ടയിൽ കാവൽ നിൽക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

30/61

കണ്ണൂർ നഗരത്തിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

31/61

യു.ഡി.എഫ്‌. മാനിഫെസ്റ്റോ തയ്യാറാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ ശശി തരൂർ പൊതുജനങ്ങളുമായി സംസാരിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ‌ മാതൃഭൂമി

32/61

കർഷക സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നടന്ന തിരുവനന്തപുരം ഏജീസ് ഓഫീസ് മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

33/61

പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

34/61

പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രവർത്തകർ പോലീസിന്റെ വലയം ഭേദിച്ച് തള്ളി കയറാൻ ശ്രമിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

35/61

യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന രാപ്പകൽ സമരത്തിന്റെ സമാപനം തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

36/61

ഐ.എൻ.ടി.യു.സി കണ്ണൂർ ജില്ല സമ്പൂർണ്ണ നേതൃയോഗം സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

37/61

പോക്സോ കേസ് പ്രതിയെ കണ്ണൂർ കോർപ്പറേഷൻ സഹായിക്കുന്നുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ കോർപ്പറേഷൻ ഓഫീസിനുമുന്നിൽ ധർണ്ണ നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

38/61

പ്രകാശം പരത്താതെ........ എൽ.ഇ.ഡി ബൾബുകൾക്ക് പ്രോത്സാഹനം നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ മുമ്പ് സകലയിടത്തും പ്രകാശം ചൊരിഞ്ഞിരുന്ന ട്യൂബ് ലൈറ്റുകൾ ആർക്കും വേണ്ടാതായി. ഇങ്ങനെ കൊല്ലം കോർപ്പറേഷൻ പരിധിയിൽ ഉപേക്ഷിക്കപ്പെട്ടവ അപകടമാംവിധം ലാൽ ബഹാദൂർ സ്റ്റേഡിയത്തിന് പുറത്ത് മാലിന്യമല പോലെ കൂട്ടിയിട്ടിരിക്കുന്നതാണ് ചിത്രത്തിൽ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

39/61

അഷ്ടമുടിക്കായലിൽ തള്ളിയിരിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ. തേവള്ളി കുതിരക്കടവിൽ നിന്നുള്ള ദൃശ്യം. നിരീക്ഷണം ശക്തമാക്കിയതോടെ കൊല്ലം കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്റിനോട് ചേർന്നുള്ള മാലിന്യം തള്ളൽ കുറഞ്ഞപ്പോൾ ഇവിടെ കൂടിയിരിക്കുകയാണ് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

40/61

ഇന്ധനവിലവർധനയ്ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ. കുതിരകളുടെ മുകളിലേറി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും കോലങ്ങൾ നഗരം ചുറ്റിക്കാണുന്നതായിരുന്നു പ്രതിഷേധം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

41/61

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരുമായി ആശയവിനിമയം നടത്താനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ചിത്രം വരച്ച് സമ്മാനിച്ച പ്രണവിനെ കാല്‍പിടിച്ച് അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: മാതൃഭൂമി

42/61

വയനാട് പനമരം ദാസനക്കരയിലെ കൂടല്‍ക്കടവ് പാലത്തിന് സമീപം ചത്തനിലയില്‍ കണ്ടെത്തിയ മുതലകള്‍ | ഫോട്ടോ: മാതൃഭൂമി

43/61

പൂട്ടി കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കണമെന്നാവശ്യപ്പെട്ട് യു ടി യു സി യുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ നടത്തിയ രാപകൽ സമരം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

44/61

സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റാഫീസ് ഉപരോധിയ്ക്കാൻ പ്രകടനമായി എത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

45/61

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്യര്യ കേരള യാത്രയ്‌ക്ക്‌ മലപ്പുറം പെരിന്തൽമണ്ണയിൽ നൽകിയ സ്വീകരണം

46/61

എ.കെ.എസ്.ടി.എ. കണ്ണൂർ ജില്ലാ സമ്മേളനം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

47/61

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഗ്രാമസഭ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

48/61

എറണാകുളത്ത്‌ താര സംഘടനയായ 'അമ്മ' യുടെ പത്ര സമ്മേളനം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ മാതൃഭൂമി

49/61

കണ്ണൂർ ജില്ലാ ആശുപത്രിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്ഥി വികസന പദ്ധതിയനുസരിച്ച് നൽകുന്ന സഹായ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

50/61

ആധാരമെഴുത്ത് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ എം.കെ. അനിൽകുമാർ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽ കുമാർ | മാതൃഭൂമി

51/61

ഗ്രന്ഥശാലസംഘം പ്രവർത്തകരായ ജനപ്രതിനിധികളെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിൽ ആദരിക്കുന്നു | ഫോട്ടോ: സി. സുനിൽ കുമാർ | മാതൃഭൂമി

52/61

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) ആലപ്പുഴ ഇരുമ്പുപാലം ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: വി പി ഉല്ലാസ് | മാതൃഭൂമി

53/61

തിരുവനന്തപുരത്ത് നടക്കുന്ന നവകേരളം -യുവകേരളം പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ | മാതൃഭൂമി

54/61

തിരുവനന്തപുരത്ത് നടക്കുന്ന നവകേരളം -യുവകേരളം പരിപാടിയിൽ പങ്കെടുക്കുന്ന സർവകലാശാലാവിദ്യാർഥികൾ | ഫോട്ടോ: ജി. ബിനുലാൽ | മാതൃഭൂമി

55/61

തിരുവനന്തപുരത്ത് നടക്കുന്ന നവകേരളം -യുവകേരളം പരിപാടിയിൽ പങ്കെടുക്കുന്ന സർവകലാശാലാവിദ്യാർഥികൾ | ഫോട്ടോ: ജി. ബിനുലാൽ | മാതൃഭൂമി

56/61

കെ.എസ്.ടി.എ. കണ്ണൂർ ജില്ലാ സമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽ കുമാർ | മാതൃഭൂമി

57/61

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്യര്യ കേരള യാത്രക്ക് ഇന്നലെ രാത്രി 10 മണിക്ക് നിലമ്പൂരിലെ സമാപന സമ്മേളനത്തിനു ലഭിച്ച സ്വീകരണം

58/61

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്യര്യ കേരള യാത്രക്ക് ഇന്നലെ രാത്രി 10 മണിക്ക് നിലമ്പൂരിലെ സമാപന സമ്മേളനത്തിനു ലഭിച്ച സ്വീകരണം

59/61

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്യര്യ കേരള യാത്രക്ക് മലപ്പുറം വണ്ടൂരിൽ ഇന്നലെ രാത്രി വൈകി ലഭിച്ച സ്വികരണം

60/61

കതിര്‍'മണ്ഡപം...കര്‍ഷകപ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ ഭര്‍ത്താവിനെ അനുഗമിച്ചെത്തിയ നവവധു കൂടാരത്തിലിരുന്ന് കണ്ണാടി നോക്കുന്നു. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്നൊരു ദൃശ്യം

61/61

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനാഘോഷനാളിൽ ആർട്ടിസ്റ്റ് ഗുരുകുലം ബാബു കോഴിക്കോട് ബീച്ചിൽ നിർമ്മിച്ച മണൽശില്പം | ഫോട്ടോ: കൃഷ്‌ണകൃപ‌ മാതൃഭൂമി

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023

Most Commented