ഫെബ്രുവരി 02 ചിത്രങ്ങളിലൂടെ


1/42

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ റോഡിൽ കെട്ടിയിരുന്ന ബി.ജെ.പി. പതാകകൾ നശിപ്പിക്കപ്പെട്ട നിലയിൽ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

2/42

കേരള സന്ദർശനത്തിനെത്തുന്ന ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി നദ്ദക്ക് സ്വീകരണം ഒരുക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ പാർട്ടി പതാകകൾ സ്ഥാപിക്കാനെത്തിയ ബി.ജെ.പി. പ്രവർത്തകരും എസ്.എഫ്. ഐ. പ്രവർത്തകരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സ്ഥലത്ത് പോലീസിനെ വിന്യസിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

3/42

കോഴിക്കോട്‌ മുതലക്കുളത്ത് നടന്ന എസ്.ടി.യു സമര സംഗമങ്ങൾ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌‌ മാതൃഭൂമി

4/42

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സെമിനാർ യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

5/42

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് മുന്നോടിയായ കോഴിക്കോട് നഗരത്തിൽ നടന്ന വിളംബര ജാഥ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

6/42

നശിപ്പിച്ച കണ്ടലിന്റെ കുറ്റിക്ക് സമീപം അന്നം തേടുന്ന നീര്‍പക്ഷികള്‍, ലോക തണ്ണീര്‍തട ദിനത്തില്‍ കണ്ണൂര്‍ വളപട്ടണത്തെ കാഴ്ച | ഫോട്ടോ:സി.സുനില്‍ കുമാര്‍

7/42

ലോക തണ്ണീര്‍തട ദിനത്തില്‍ കണ്ണൂര്‍ വളപട്ടണത്തെ നശിച്ച കണ്ടല്‍കാടിനു മുന്നില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ യോഗം എഴുത്തുകാരന്‍ ഇയ്യ വളപട്ടണം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ:സി.സുനില്‍ കുമാര്‍

8/42

കെ.ജി.എം.ഒ.എ യുടെ നേത്യത്വത്തില്‍ മലപ്പുറം പ്രസ് ക്ലബില്‍ നടന്ന ' ആരോഗ്യ മേഖലയില്‍ കിതക്കുന്ന മലപ്പുറം: പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍ 'എന്ന ചര്‍ച്ചയില്‍ പി.ഉബൈദുല്ല എം.എല്‍.എ സംസാരിക്കുന്നു| ഫോട്ടോ:അജിത് ശങ്കരന്‍

9/42

ശമ്പളത്തിലെ കേന്ദ്ര വിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സ്‌കൂള്‍ പാചകതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ച് | ഫോട്ടോ:അജിത് ശങ്കരന്‍

10/42

കേന്ദ്ര പട്ടിക ജാതി ഫണ്ട് ഇടതുസര്‍ക്കാര്‍ വകമാറ്റിച്ചെലവഴിച്ചതായി ആരോപിച്ച് പട്ടികജാതി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് | ഫോട്ടോ:അജിത് ശങ്കരന്‍

11/42

എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ മലപ്പുറത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ:അജിത് ശങ്കരന്‍

12/42

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവ് | ഫോട്ടോ:അജിത് ശങ്കരന്‍

13/42

14/42

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ്, തകര്‍ന്ന ചരക്ക് ലോറി. തിരൂര് നിന്ന് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു | ഫോട്ടോ:അജിത് ശങ്കരന്‍

15/42

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ്, തകര്‍ന്ന ചരക്ക് ലോറി. തിരൂര് നിന്ന് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു | ഫോട്ടോ:അജിത് ശങ്കരന്‍

16/42

17/42

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര ഫുഡ് പാര്‍ക്കില്‍ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഒന്നാംഘട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കുന്ന ഉദ്യോഗസ്ഥര്‍ | ഫോട്ടോ:പി.പി.രതീഷ്

18/42

19/42

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ചുമരെഴുത്തിനായി മുന്‍കൂട്ടി ചുമരുകള്‍ ചായം തേച്ച് ഉറപ്പാക്കുന്ന തൊഴിലാളികള്‍. ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യം.

20/42

തൃശ്ശൂര്‍ പുല്ലഴി ഡിവിഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച കെ.രാമനാഥന്‍ പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍. ഫോട്ടോ: ജെ.ഫിലിപ്പ്

21/42

യാക്കോബായ സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹസമരത്തില്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത സംസാരിക്കുന്നു | ഫോട്ടോ എം.പി.ഉണ്ണികൃഷ്ണന്‍

22/42

നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സ് യൂണിയന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം സി. ദിവാകരന്‍ എം.എല്‍.എ ഉദ്ഘടനം ചെയ്യുന്നു | ഫോട്ടോ എം.പി.ഉണ്ണികൃഷ്ണന്‍

23/42

24/42

ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിച്ച 11-ാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക എന്ന് ആവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് |ഫോട്ടോ എം.പി.ഉണ്ണികൃഷ്ണന്‍

25/42

26/42

27/42

28/42

കാര്‍ഷികനിയമങ്ങള്‍ക്കെതിരേ ഗാസിപ്പുര്‍ അതിര്‍ത്തിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്ന ആക്ടിവിസ്റ്റ് മേധാ പട്കര്‍ | ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണന്‍

29/42

30/42

31/42

32/42

കണ്ണൂര്‍ ശ്രീപുരം പള്ളി വെഞ്ചിരിപ്പ് കോട്ടയം രൂപത ആര്‍ച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സമീപം | ഫോട്ടോ:സി.സുനില്‍കുമാര്‍

33/42

മള്ളിയൂർ ശങ്കരൻ നമ്പൂതിരി ജന്മ ശതാബ്ദി ആഘോഷ ചടങ്ങിലേക്ക് വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നു | ഫോട്ടോ: ജി.ശിവപ്രസാദ്

34/42

കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്റെ പട്ടിണി സഹന സമരം കണ്ണൂർ കലക്ടേറ്റിനുമുന്നിൽ സംസ്ഥാന സെക്രട്ടറി ഉസ്മാൻ പാറയിൽ ഇലയിട്ട് ഉദ്ഘാടനം ചെയ്യുന്നു |ഫോട്ടോ:സി.സുനില്‍ കുമാര്‍

35/42

കെ.എസ്.ടി.എ. കണ്ണൂർ ജില്ലാ വനിത സംഗമം എൻ. സുകന്യ ഉദ്ഘാടനം ചെയ്യുന്നു |

36/42

കണ്ണൂരിൽ മന്ത്രിമാരായ കെ.കെ ശൈലജ, ഇ.പി.ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന സാന്ത്വന സ്പർശം പൊതുജന പരാതി പരിഹാര അദാലത്തിൽ നിന്ന് | ഫോട്ടോ: റിദിന്‍ ദാമു

37/42

കണ്ണൂരിൽ മന്ത്രിമാരായ കെ.കെ ശൈലജ, ഇ.പി.ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന സാന്ത്വന സ്പർശം പൊതുജന പരാതി പരിഹാര അദാലത്തിൽ നിന്ന് | ഫോട്ടോ: റിദിന്‍ ദാമു

38/42

കണ്ണൂരില്‍ ഇ.അഹമ്മദ് അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: സി.സുനില്‍ കുമാര്‍

39/42

40/42

ഐശ്വര്യ കേരളയാത്ര നയിച്ച് കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരിലെ പ്രമുഖ വ്യക്തികളോടൊപ്പം പ്രഭാത ഭക്ഷണത്തില്‍ ഫോട്ടോ: സി.സുനില്‍ കുമാര്‍

41/42

തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സാന്ത്വനസ്പര്‍ശം വേദിയില്‍ പ്രതീക്ഷ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ചലനോപകരണങ്ങള്‍ ഏറ്റുവാങ്ങാനെത്തിയ തൃശ്ശൂര്‍ തലോര്‍ തെക്കേക്കര ഷാജുവിന്റെയും വിനിയുടെയും മകളായ ഹന്നാ മരിയയെ സഹായിക്കുന്ന അനിയന്‍ ഹന നിയ |ഫോട്ടോ: ജെ. ഫിലിപ്പ്

42/42

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented