ജനുവരി 27 ചിത്രങ്ങളിലൂടെ


1/26

പെയ്തൊഴിയാതെ ....... കോഴിക്കോട് കാരപ്പറമ്പ് ഗവ. എച്ച്‌.എസ്‌.എസിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡി.ടി.പി.സി ഒരുക്കിയ 'ആഴിയും തിരയും' സംഗീത പരിപാടിയിൽ കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണ പാടുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

2/26

വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന ആലപ്പുഴ ബൈപ്പാസിൽ അലങ്കാരങ്ങൾ കാണാനെത്തിയവർ | ഫോട്ടോ: സി. ബിജു‌ മാതൃഭൂമി

3/26

അച്ചടി മാധ്യമരംഗത്തെ മികച്ച റിപ്പോർട്ടിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനുള്ള കേരളീയം - വി.കെ. മാധവൻകുട്ടി പുരസ്ക്കാരം മാതൃഭൂമി ഡോട്ട്‌കോമിലെ സബ് എഡിറ്റർ നിലീന അത്തോളിയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്നു. ഐ.എം.ജി. ഡയറക്ടർ കെ. ജയകുമാർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

4/26

കാലിക്കറ്റ്‌ ബൈക്കേഴ്സ്‌‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക്‌ ദിന സൈക്കിൾ റാലി ക്ലബ്ബ് പ്രസിഡന്റ്‌ അനിൽ പരമേശ്വരൻ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു

5/26

കല്ലമ്പലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച വിഷ്ണുവിന്റെ മൃതദേഹം കൊല്ലം ചിറക്കരയിലെ വീട്ടിൽ എത്തിച്ചപ്പോൾ സങ്കടമടക്കാനാവാതെ വിതുമ്പുന്ന ബന്ധുക്കൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

6/26

കല്ലമ്പലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച വിഷ്ണുവിന്റെ മൃതദേഹം കൊല്ലം ചിറക്കരയിലെ വീട്ടിൽ എത്തിച്ചപ്പോൾ സങ്കടമടക്കാനാവാതെ വിതുമ്പുന്ന അച്ഛൻ അരവിന്ദാക്ഷൻ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

7/26

ഒരു നോക്ക് കാണാൻ......... തിരുവനന്തപുരം കല്ലമ്പലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച രാജീവിന്റെ മൃതദേഹം കൊല്ലം ചിറക്കരയിലെ വീട്ടിൽ എത്തിച്ചപ്പോൾ കാണാനെത്തിയവർ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

8/26

തിരുവനന്തപുരം കല്ലമ്പലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച വിഷ്ണുവിന്റെ മൃതദേഹം കൊല്ലം ചിറക്കരയിലെ വീട്ടിൽ എത്തിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

9/26

പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

10/26

സേവന വേതന വ്യവസ്ഥകൾ അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ട്‌ കേരള എയ്ഡഡ് പ്രീ പ്രൈമറി ടീച്ചേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

11/26

എസ് എസ് കെ പദ്ധതി പ്രകാരമുള്ള ശമ്പളക്കുടിശിക വിതരണം ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സൂചനാ സമരം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

12/26

രാജ്യ തലസ്ഥാനത്ത് നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് ഫ്രണ്ട് (എം) ആലപ്പുഴ ജില്ലാ കമ്മിറ്റി ക്വിറ്റ് ഇന്ത്യാ സ്മാരകത്തിന് മുന്നിലേക്ക് നടത്തിയ പ്രകടനവും യോഗവും സംസ്ഥാന പ്രസിഡൻ്റ് സാജൻ തൊടുക ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

13/26

ഏഴാം ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ നിരാഹാര സമരം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/26

എഴുത്തച്ഛൻ പുരസ്‌കാരം തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ സക്കറിയയ്‌ക്ക്‌‌ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി

15/26

എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയയ്‌ക്ക്‌ നൽകികൊണ്ട് തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി

16/26

തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു

17/26

മോഷണം നടന്ന കൊല്ലം മുളങ്കാടകം ക്ഷേത്രത്തിൽ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

18/26

മോഷണം നടന്ന കൊല്ലം മുളങ്കാടകം ക്ഷേത്രത്തിൽ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

19/26

കൊല്ലം മുളങ്കാടകം ക്ഷേത്രത്തിൽ മോഷണം നടന്ന കാണിക്ക വഞ്ചിയിൽ വിരലടയാള വിദഗ്‌ധർ പരിശോധിക്കുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

20/26

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാലക്കാട് നടന്ന ട്രാക്ടര്‍ റാലി | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി

21/26

ഉദ്ഘാടനത്തിന് ഒരുങ്ങിയ ആലപ്പുഴ ബൈപ്പാസ് മന്ത്രി ജി.സുധാകരൻ സന്ദർശിക്കുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

22/26

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.എസ്.പി.എ.) അഴീക്കോട് നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ മാതൃഭൂമി

23/26

രാഹുൽ ഗാന്ധിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം

24/26

ഡല്‍ഹി ഗാസിപ്പുര്‍ അതിര്‍ത്തിയില്‍ നിയന്ത്രണം ലംഘിച്ച് മുന്നേറിയ കര്‍ഷകരെ തടയാനുള്ള പോലീസ് ശ്രമം

25/26

ഡല്‍ഹിയിലെ അക്ഷര്‍ധാം റിങ് റോഡില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍

26/26

വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന ആലപ്പുഴ ബൈപ്പാസിൽ അലങ്കാരങ്ങൾ കാണാനെത്തിയവർ | ഫോട്ടോ: സി. ബിജു‌ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

Most Commented