ജനുവരി 17 ചിത്രങ്ങളിലൂടെ


1/34

കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഡിസൈൻ ആശ്രമത്തിൽ കണ്ണൂർ ജില്ലാ കളക്ടർ ടി.വി.സുഭാഷ് അവതരിപ്പിച്ച യാദേയിൻ സംഗീതരാവിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

2/34

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിന് സമീപം ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ തുടങ്ങിയ പുസ്തകോത്സവത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

3/34

കോഴിക്കോട് ചാലപ്പുറം സ്റ്റാർ ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ ഭരണസാരഥികൾക്ക് നൽകിയ പൗരസ്വീകരണത്തിൽ പ്രസിഡന്റ് പി.കെ. കൃഷ്ണനുണ്ണിരാജ മേയർ ഡോ. ബീനാഫിലിപ്പിന് ഉപഹാരം നൽകി ആദരിയ്ക്കുന്നു. കൗൺസിലർമാരായ പടിയേരി ഗോപാലകൃഷ്‌ണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സി.കെ. വത്സൻ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ, ഐപ്പ് തോമസ്, പി. ഉഷാദേവി, പി.കെ. നാസർ, ഡോ. പി.എൻ. അജിത തുടങ്ങിയവർ സമീപം | ഫോട്ടോ: കൃഷ്‌ണകൃപ മാതൃഭൂമി

4/34

ഗുവാഹട്ടിയിൽ നടക്കുന്ന നാഷണൽ അത്‌ലറ്റിക് മീറ്റിലേക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സെക്ഷൻ ട്രയൽസിൽ അണ്ടർ 20 പെൺകുട്ടികളുടെ നൂറ് മീറ്റർ ഹർഡിൽസിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലയിലെ അപർണ റോയി | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

5/34

ഗുവാഹട്ടിയിൽ നടക്കുന്ന നാഷണൽ അത്‌ലറ്റിക് മീറ്റിലേക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ അണ്ടർ 18 പെൺകുട്ടികളുടെ ഹൈ ജമ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലയിലെ റോഷ്ണ അഗസ്റ്റിൻ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

6/34

ഗുവാഹട്ടിയിൽ നടക്കുന്ന നാഷണൽ അത്‌ലറ്റിക് മീറ്റിലേക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ അണ്ടർ 20 പെൺകുട്ടികളുടെ ലോങ്ങ് ജമ്പിൽ പങ്കെടുക്കുന്ന തൃശൂർ ജില്ലയിലെ ആൻസി സോജൻ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

7/34

കണ്ണൂർ മയ്യിൽ യങ്ങ് ചലഞ്ചേഴ്‌സ് ഫുട്‍ബോൾ അക്കാഡമിയുടെ ഉദ്ഘാടനത്തിനു ശേഷം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും മറ്റു വിശിഷ്ടാതിഥികളും കുട്ടികളോടൊപ്പം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

8/34

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ഓഫീസിൽ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ ചടങ്ങ് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

9/34

കണ്ണൂർ മയ്യിലിൽ ടിപ്പർ ലോറിയുടെ പിറകിൽ നിന്നും നടുറോഡിലേക്ക് മറിഞ്ഞ എം.സാൻഡ് ഗതാഗത തടസ്സം സൃഷ്ടിച്ച നിലയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

10/34

എറണാകുളം ഇ എസ് ഐ ആശുപത്രിയിലെ പുതിയ തീവ്രപരിചരണ യൂണിറ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചശേഷം മന്ത്രി ടി പി രാമകൃഷ്ണൻ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

11/34

കണ്ണൂർ പാന്നൂരിൽ പി ആർ അനുസ്മരണ ചടങ്ങിൽ എത്തിയവർ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

12/34

കണ്ണൂർ പാനൂരിൽ പി.ആർ കുറുപ്പ് ചരമ വാർഷിക സമ്മേളനം എൽ.ജെ.ഡി. സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

13/34

ആലപ്പുഴയിൽ നൈമിഷാരണ്യം പാലിയേറ്റീവ് സെന്ററിന്റെ ഉദ്‌ഘാടനം എ എം ആരിഫ് എം പി നിർവഹിക്കുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

14/34

കേരള റീട്ടെയിൽ ഫുട്‍വെയർ അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രതിനിധി സമ്മേളനം എ എം ആരിഫ് എം പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

15/34

വാഹനങ്ങളുടെ ഗ്ലാസ്സുകളിൽ നിയമാനുസൃതമല്ലാതെ കൂളിങ് പേപ്പറുകൾ പതിക്കുന്നതും കർട്ടനുകൾ ഉപയോഗിക്കുന്നതും തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന. തിരുവനന്തപുരം പി എം ജി യിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

16/34

കാര്‍ഷിക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക് താന്ത്രിക് ജനതാദള്‍ കോട്ടയം ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി തോമസ് സംസാരിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്

17/34

ഇടുക്കി അണക്കെട്ടിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ വാഴത്തോപ്പില്‍ സ്ഥാപിച്ച കണ്‍ട്രോള്‍ റൂമിന്റെ ഉള്‍വശം | ഫോട്ടോ: മാതൃഭൂമി

18/34

ഡബിള്‍സ്.... തൊടുപുഴയാറിന്റെ തീരങ്ങളിലൂടെ നടന്ന് ചൂണ്ടയിടുന്നതിനിടയില്‍ ചൂണ്ടയില്‍ കുടുങ്ങിയ നാലുകിലോ വീതം തൂക്കംവരുന്ന മീനുമായി മൂലമറ്റം സ്വദേശി സുമേഷ് ബാബു | ഫോട്ടോ: അജേഷ് ഇടവെട്ടി

19/34

മൂന്നാറിന് സമീപം നയമക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ കടുവ. രണ്ടു ദിവസം മുമ്പ് പകല്‍, ഈസ്റ്റ് ഡിവിഷനില്‍ കടുവ പശുവിനെ പിടിച്ചുതിന്നിരുന്നു. എസ്റ്റേറ്റിലെ ജീവനക്കാരനാണ് കടുവയുടെ ചിത്രം പകര്‍ത്തിയത്.

20/34

ഡല്‍ഹി ഷാജഹാന്‍പുരില്‍ കര്‍ഷക സംഘം സംഘടിപ്പിച്ച പ്രതിഷേധശൃംഖല | ഫോട്ടോ: മാതൃഭൂമി

21/34

ന്യൂഡല്‍ഹിയില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ഭക്ഷണമുണ്ടാക്കുന്നതിന് സഹായിക്കുന്ന പെണ്‍കുട്ടി | ഫോട്ടോ: പി.ടി.ഐ.

22/34

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിനായി തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. വി. ആൻഡ് എച്ച്.എസ്.എസിൽ എത്തിയ ഉദ്യോഗാർത്ഥികൾ | ഫോട്ടോ: എസ്.‌ ശ്രീകേഷ്‌ ‌ മാതൃഭൂമി

23/34

കൊച്ചി കോർപ്പറേഷൻ നടത്തിയ ധനമന്ത്രി കൊച്ചിക്കൊപ്പം പരിപാടിയിൽ മന്ത്രി തോമസ് ഐസക്ക്‌ സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ ‌ മാതൃഭൂമി

24/34

ആലപ്പുഴയിൽ മന്ത്രി ജി. സുധാകരന്‍ തനിക്ക് ലഭിച്ച പൊന്നാടകള്‍ വയോജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു

25/34

വർക്കല അടുത്തുവെച്ച്‌ മലബാർ എക്സ്പ്രസിലുണ്ടായ തീപിടിത്തം | ഫോട്ടോ : special arrangement

26/34

എറണാകുളത്ത്‌ ഒ.എന്‍.വി സാഹിത്യ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ ഡോ: എം. ലീലാവതി, അടൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍.എസ് ബാബു, രാജ് മോഹന്‍ എന്നിവര്‍ | ഫോട്ടോ: വി.എസ്. ഷൈന്‍

27/34

28/34

29/34

വർക്കല അടുത്തുവെച്ച്‌ മലബാർ എക്സ്പ്രസിലുണ്ടായ തീപിടിത്തം | ഫോട്ടോ: ജി. ബിനുലാല്‍

30/34

കോവിഡിനു മേല്‍ വാക്‌സിന്‍ വിജയം..... കോഴിക്കോട് ഗവ: ആയുര്‍വേദ ആശുപത്രിയില്‍ നിന്നും ആദ്യ കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷം പുറത്തു വരുന്ന ആശുപത്രി സൂപ്രണ്ട് ഡോ.എ. പ്രീതയെ അഭിവാദ്യം ചെയ്യുന്ന കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ്.ഗോപകുമാര്‍. ഡോ. സരളാ നായര്‍ സമീപം. ഫോട്ടോ: കെകെ സന്തോഷ്

31/34

നിരീക്ഷണത്തിലാണ് .... ഓൺലൈനിലും ...... കോഴിക്കോട് വെസ്റ്റ് ഹിൽ ഗവ: ആയുർവേദ ആശുപത്രിയിൽ കോവിഡ് വാക്സിൻ എടുത്ത ശേഷം നിരീക്ഷണത്തിലിക്കുന്ന ആരോഗ്യ പ്രവർത്തകർ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

32/34

കോഴിക്കോട് സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ പ്രേംനസീർ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്‌ണകൃപ‌ മാതൃഭൂമി

33/34

പൊരുതും ... പോരാടും ..... കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്നും ആദ്യ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി വാക്സിനേഷൻ റൂമിലേക്ക് പോകുന്ന ഡോ. വിപിൻ വർക്കി. വാക്സിനേഷൻ സ്വീകരിക്കാൻ കാത്തു നില്ക്കുന്ന ആരോഗ്യ പ്രവർത്തകരാണ് പിന്നിൽ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

34/34

കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഡിസൈൻ ആശ്രമത്തിൽ കണ്ണൂർ ജില്ലാ കളക്ടർ ടി.വി.സുഭാഷ് അവതരിപ്പിച്ച യാദേയിൻ സംഗീതരാവിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

Most Commented