
ദീപാവലി ദിനത്തില്‍ കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രക്കുളത്തിന് ചുറ്റും ചെരാതുകള്‍ തെളിച്ചപ്പോള്‍| ഫോട്ടോ: റിദിന്‍ ദാമുമാതൃഭൂമി
ദീപാവലി ദിനത്തില്‍ കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രക്കുളത്തിന് ചുറ്റും ചെരാതുകള്‍ തെളിച്ചപ്പോള്‍| ഫോട്ടോ: റിദിന്‍ ദാമുമാതൃഭൂമി
കോട്ടയം ഈരയില്‍കടവ് ബൈപ്പാസില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു| ഫോട്ടോ: ജി. ശിവപ്രസാദ് മാതൃഭൂമി
കണ്ണൂര്‍ അലവില്‍ ഷിര്‍ദ്ദിസായി ബാബ മന്ദിരത്തില്‍ നടന്ന ദീപാവലി ആഘോഷം| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി
ചാച്ചായുടെ സ്മരണയില്‍...ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന ശിശുദിന പരിപാടിയില്‍നിന്ന്| ഫോട്ടോ: അജിത് ശങ്കരന്മാതൃഭൂമി
തൃപ്പുണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തുടക്കം കുറിച്ച് തന്ത്രി പുലിയന്നൂര്‍ ആര്യന് നമ്പൂതിരി കൊടിയേറ്റുന്നു| ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍ മാതൃഭൂമി
കേരള കോണ്‍ഗ്രസ് (ജോസ് കെ.മാണി വിഭാഗം) വിട്ടു കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ പൂതക്കുഴിക്ക് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അംഗത്വകാര്‍ഡ് നല്കുന്നു. എം.കെ. രാഘവന് എം.പി. സമീപം| ഫോട്ടോ: കൃഷ്ണകൃപമാതൃഭൂമി
കൊല്ലം ക്രേവന്‍ സ്കൂളിനു സമീപത്തെ സെല്‍വരാജിന്റെ ബേക്കറി ഷോര്‍ട്ട്സര്‍ക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചപ്പോള്‍| ഫോട്ടോ: അജിത് പനച്ചിക്കല്‍മാതൃഭൂമി
തൃശ്ശൂര്‍ പൂങ്കുന്നം റെയില്‍വെ സ്റ്റേഷനില്‍ പുതിയ വിശ്രമ കേന്ദ്രം തുടങ്ങിയപ്പോള്‍| ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തൃശ്ശൂര്‍ പൂങ്കുന്നം ബ്രാഹ്മണസഭയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷം| ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ദീപം തെളിയിച്ചപ്പോള്‍| ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
എല്ലാം ലിസ്റ്റിലുണ്ട്...മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള ലീഗ് സ്ഥാനാര്‍ഥികളെ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍| ഫോട്ടോ: അജിത് ശങ്കരന്മാതൃഭൂമി
പാണക്കാട് ചേര്‍ന്ന മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ നിന്ന്| ഫോട്ടോ: അജിത് ശങ്കരന് മാതൃഭൂമി
കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍, ക്ഷേത്രത്തിനുള്ളില്‍ ഉത്സവമൂര്‍ത്തികളെ എഴുന്നള്ളിക്കുന്നു| ഫോട്ടോ: ഇ.എസ്. അഖില്മാതൃഭൂമി
പ്രതീക്ഷയുടെ ദീപം ...
ദീപാവലി നാളില്‍ ദീപാലംകൃതമായ തൃപ്പുണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രം| ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍ മാതൃഭൂമി
സ്ഥാനാര്‍ഥി പട്ടിക... കണ്ണൂര്‍ ബി.ജെ.പി. ഓഫീസില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്നേ ജില്ലാ പ്രസി സിഡന്റ് എന്‍.ഹരിദാസുമായി അവസാനവട്ട ചര്‍ച്ച നടത്തുന്ന ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് മറ്റൊരു ജനറല്‍ സെക്രട്ടറി ബിജു ഏളകുഴിയും സമീപം| ഫോട്ടോ: ലതീഷ് പൂവത്തൂര്‍ മാതൃഭൂമി
കണ്ണൂര്‍ തെക്കി ബസാര്‍ അശോക ആശുപത്രി റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. കഴിഞ്ഞദിവസം പെയ്ത മഴവെള്ളം കെട്ടിക്കിടക്കുന്നതും കാണാം| ഫോട്ടോ: ലതീഷ് പൂവത്തൂര്‍ മാതൃഭൂമി
എക്സ്പ്രസ്സ് - പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുക, ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സതേണ്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൊല്ലം റയില്‍വെ സ്റ്റേഷന് മുന്നില്‍ സംഘടിപ്പിച്ച ഉപവാസസമരം എന്‍.കെ പ്രേമചന്ദ്രന് എം.പി ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: അജിത് പനച്ചിക്കല്‍ മാതൃഭൂമി
വിശ്വാസ്യത നഷ്ടപ്പെട്ട ബാലാവകാശ കമ്മീഷനെ പുറത്താക്കണം എന്ന ആവശ്യവുമായി കെ.പി.സി.സി വിചാര്‍ വിഭാഗ് ശിശുദിനത്തില്‍ കൊല്ലം നെഹ്റു പാര്‍ക്കില്‍ സംഘടിപ്പിച്ച ഉപവാസ സത്യാഗ്രഹം കെ.പി.സി.സി. വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: അജിത് പനച്ചിക്കല്‍ മാതൃഭൂമി
ജവഹര്‍ ബാല്‍ മഞ്ചിന്റെ നേതൃത്വത്തില്‍ കൊല്ലം ഡി.സി.സി.യില്‍ നടന്ന സംസ്ഥാനതല ശിശുദിനാഘോഷവും നെഹ്റു അനുസ്മരണവും നാഷണല്‍ പ്രൊജക്ട് ഡയറക്ടര്‍ ഡോ. വി.ജി. ഹരി ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: അജിത് പനച്ചിക്കല്‍ മാതൃഭൂമി
പൂജപ്പുര ജയിലില്‍ നിര്‍മിക്കുന്ന ചെരിപ്പുകളുടെ വിപണന ഉദ്ഘാടനത്തിനെത്തിയ ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് ചെരിപ്പുകള്‍ നോക്കുന്നു| ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന് മാതൃഭൂമി
മലപ്പുറത്ത് കോട്ടയ്ക്കല്‍-തിരൂര്‍ റോഡില്‍ ക്ലാരിമൂച്ചിക്കലില് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ പിക്കപ്പ് വാന്‍. എതിരേ വന്ന വാഹനത്തിന് പോകാന്‍ വശം ചേര്‍ത്തെടുത്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡ്രൈവറും സഹായിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു| ഫോട്ടോ: അജിത് ശങ്കരന്മാതൃഭൂമി
കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ കലാകാരന്മാര്ക്ക് അതിജീവനത്തിനായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു ആലപ്പുഴ നഗര ചത്വരത്തില്‍ നടത്തിയ ഒറ്റക്കെട്ടില്‍ ഒറ്റപ്പാട്ട് എന്ന പരിപാടിയില്‍ കലാകാരന്മാര് സംഗീതം ആലപിക്കുന്നു ഫോട്ടോ: സി.ബിജു മാതൃഭൂമി
ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്റെ നേതൃത്വത്തില്‍ നെഹ്രുവിന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നു| ഫോട്ടോ: ബിജു വര്‍ഗീസ് മാതൃഭൂമി
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ശിശുദിനാഘോഷത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രി എസ്.നന്മ, പ്രസിഡന്റ് എസ്.എം.ആദര്‍ശ്, സ്പീക്കര്‍ എസ്.ഉമ, നൈനിക അനില്‍, സി.ശ്രീലക്ഷ്മി എന്നിവരെ തുറന്ന ജീപ്പില്‍ വേദിയിലേക്ക് സ്വീകരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ ഘോഷയാത്ര ഒഴിവാക്കിയിരുന്നു| ഫോട്ടോ: ബിജു വര്‍ഗീസ് മാതൃഭൂമി
ആലപ്പുഴയില്‍ നടന്ന ശിശുദിനാഘോഷത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രി അല്‍ഫോന്‍സ ലാലിന് കേക്ക് നല്കുന്ന പ്രസിഡന്റ് മരിയ എ.ജെ.| ഫോട്ടോ: സി. ബിജുമാതൃഭൂമി
കണ്ണൂര്‍ മട്ടന്നൂര്‍ റോഡില്‍ കാഞ്ഞിരോട് കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി. ഏറെ നേരം ഗതാഗത കുരുക്കുണ്ടായി. ഫോട്ടോ ലതീഷ് പൂവ്വത്തൂര്‍
ജവാഹര്‍ലാല്‍ നെഹ്രു ജന്മദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ഡി.സി.സി. ഓഫിസില്‍ സതീശന് പാച്ചേനിയുടെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചന. ഫോട്ടോ ലതീഷ് പൂവ്വത്തൂര്‍
മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 131 ാം ജന്മദിനത്തില് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ഫോട്ടോ പി.ജി ഉണ്ണിക്കൃഷ്ണന്
കൊല്ലം ലക്ഷ്മിനടയിൽ ദീപാവലി ആഘോഷിക്കുന്ന ഉത്തരേന്ത്യൻ കുടുംബം | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
ന്യൂഡൽഹിയിലെ ലജ്പത് നഗർ മാർക്കറ്റിൽ വെള്ളിയാഴ്ചയുണ്ടായ വൻ ജനതിരക്ക് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ദീപാവലിയോടനുബന്ധിച്ച് തിരുവനന്തപുരം അട്ടക്കുളങ്ങര രണ്ടാം പുത്തൻ തെരുവിൽ നടന്ന ആഘോഷങ്ങളിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
ദീപാവലി ദിനത്തില്‍ കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രക്കുളത്തിന് ചുറ്റും ചെരാതുകള്‍ തെളിച്ചപ്പോള്‍| ഫോട്ടോ: റിദിന്‍ ദാമുമാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..