നവംബര്‍ 12 ചിത്രങ്ങളിലൂടെ


1/24

കോഴിക്കോട്‌ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ പുതുതായി സ്ഥാപിക്കുന്ന കൊടിമരത്തിന്റെ ​തൈലാധിവാസ ചടങ്ങ്‌ രാകേഷ്‌ തന്ത്രിയുടെ കാർമികത്വത്തിൽ നിർവഹിക്കുന്നു | ഫോട്ടോ: കൃഷ്‌ണകൃപ മാതൃഭൂമി

2/24

ദീപാവലി ലൈറ്റുകൾ വിൽക്കുന്ന കടകൾ. ഡൽഹി ആർ.കെ പുരത്തു നിന്നുള്ള ദൃശ്യം | ഫോട്ടോ: സാബു സ്‌കറിയ മാതൃഭൂമി

3/24

പാലിക്കപ്പെടാത്ത നിയമങ്ങൾ... റോഡിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയാൽ സംഘടന പിഴയൊടുക്കേണ്ടിവരുമെന്നാണ് നിയമം. പക്ഷേ അണികൾക്കതൊന്നും പ്രശ്‌നമല്ലെന്ന മട്ടാണ്. കോട്ടയ്ക്കൽ പാണ്ഡമംഗലത്ത് റോഡിൽ മുന്നണികൾ മത്സരിച്ചെഴുതിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

4/24

കോട്ടയ്ക്കൽ സ്വാഗതമാട് ഒരാളുടെ മരണത്തിനിടയായ അപകടത്തിൽപ്പെട്ട കാർ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

5/24

ഇ.ഡി.യുടെ കസ്റ്റഡി കാലാവധി അവസാനിച്ചു റിമാൻഡ് ചെയ്‌ത എം.ശിവശങ്കറിനെ എറണാകുളം ജില്ലാ ജയിലിലേക്ക് വാഹനത്തിൽ കൊണ്ടുവന്നപ്പോൾ| ഫോട്ടോ: വി.കെ. അജി മാതൃഭൂമി

6/24

തിരുവനന്തപുരം പൂജപ്പുരയിലെ വിജയമോഹിനി മിൽ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ഏജീസ് ഓഫീസിന് മുന്നിൽ നടന്ന ധർണ | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

7/24

എൽ ഡി എഫ് തിരുവനന്തപുരം നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

8/24

ദീപാവലിയോടനുബന്ധിച്ച് തിരുവനന്തപുരം പഴവങ്ങാടിയിലെ കടയിൽ പടക്കം വാങ്ങുന്നവർ | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

9/24

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

10/24

കോൺഫെഡറേഷൻ ഓഫ് കോളേജ് ടീച്ചേഴ്‌സ് പ്രവർത്തകർ നടത്തിയ മലപ്പുറം കളക്ടറേറ്റ് ധർണ കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

11/24

എസ്.എഫ്.ഐ. മലപ്പുറം ജില്ലാതല മെമ്പർഷിപ്പ് വിതരണം ജില്ലാ സെക്രട്ടറി കെ.എ. സക്കീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

12/24

തിരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ മലപ്പുറത്തെ കടയിൽ പാർട്ടികളുടെ ചിഹ്നം കൊണ്ട് അലങ്കരിച്ചിരിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ മാതൃഭൂമി

13/24

ലോക്ക് ഡൗൺ കാലത്ത് അടച്ചു പൂട്ടിയ കക്കാട് സ്പിന്നിങ് മിൽ തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

14/24

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ചെസ്റ്റില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കറന്‍സി നോട്ടുകളുമായി വന്ന തീവണ്ടിയില്‍ നിന്ന് ഒന്നാം പ്ലാറ്റ്‌ഫോമിലൂടെ പുറത്ത് എത്തിച്ച പണപ്പെട്ടികള്‍ ലോറികളില്‍ കയറ്റുന്നു.

15/24

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ചെസ്റ്റില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കറന്‍സി നോട്ടുകളുമായി വന്ന തീവണ്ടിയില്‍ നിന്ന് നോട്ടുകള്‍ പുറത്തേക്ക് എത്തിക്കുന്നു.

16/24

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി വയനാട്‌ പടിഞ്ഞാറത്തറയിലെ ഫ്ളക്സ് പ്രിന്റിങ് സ്ഥാപനത്തിൽ രാത്രി വൈകിയും സ്ഥാനാർത്ഥികളുടെ പ്രചാരണ ബാനർ പ്രിന്റ് ചെയ്യുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌‌ മാതൃഭൂമി

17/24

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി വയനാട്‌ പടിഞ്ഞാറത്തറയിലെ ഫ്ളക്സ് പ്രിന്റിങ് സ്ഥാപനത്തിൽ രാത്രി വൈകിയും സ്ഥാനാർത്ഥികളുടെ പ്രചാരണ ബാനർ പ്രിന്റ് ചെയ്യുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌‌ മാതൃഭൂമി

18/24

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.യുടെ അമ്മ മരിച്ചതിനെ തുടർന്ന്‌ അദ്ദേഹത്തിന്റെ കണ്ണൂരിലെ വീട്ടിലെത്തിയ രാഹുൽഗാന്ധി ഛായാചിത്രത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ‌ മാതൃഭൂമി

19/24

ഏറ്റുമാനൂരിൽ വിരണ്ടോടിയ പോത്തിനെ സാഹസികമായി പിടിച്ച സാജു മറ്റക്കര | ഫോട്ടോ: ജി. ശിവപ്രസാദ്‌ മാതൃഭൂമി

20/24

ഏറ്റുമാനൂരിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടിയപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ്‌ മാതൃഭൂമി

21/24

ദീപാവലിയോടനുബന്ധിച്ച്‌ ന്യൂഡൽഹിയിലെ സരോജിനി നഗർ മാർക്കറ്റിൽ ഉണ്ടായ തിരക്ക്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

22/24

കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ബുധനാഴ്ച്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് എത്തിയ ജനക്കൂട്ടം | ഫോട്ടോ: സാജൻ വി. നമ്പ്യാർ മാതൃഭൂമി

23/24

തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർമാർ യാത്രയയപ്പ് യോഗത്തിനുശേഷം ഫോട്ടോയ്‌ക്കായി ഒരുങ്ങുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

24/24

തിരുവനന്തപുരം പൂജപ്പുരയിലെ വിജയമോഹിനി മിൽ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ഏജീസ് ഓഫീസിന് മുന്നിൽ നടന്ന ധർണ | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

Most Commented