നവംബര്‍ നാല് ചിത്രങ്ങളിലൂടെ


1/46

പാമ്പേ പാമ്പേ ഓടാതെ പാമ്പേ... ജനവാസ മേഖലകളിലെ പാമ്പുപിടിത്തവുമായി ബന്ധപ്പെട്ട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മലപ്പുറത്തു നടത്തിയ പരിശീലന പരിപാടിയിൽ കൈവിട്ടുപോയ പാമ്പിനെ പിടികൂടി സഞ്ചിയിലാക്കിയ തിരൂർ പുറത്തൂർ സ്വദേശി ടി.പി. ഉഷയുടെ സന്തോഷം. ഡ്രൈവിംങ് സ്‌കൂളിൽ ടീച്ചറായ ഉഷ പാമ്പുപിടുത്തത്തിൽ താത്പര്യമുള്ളതുകൊണ്ടാണ് പരിശീലനത്തിനായെത്തിയത് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

2/46

പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ കോൺഗ്രസ്സ് ജില്ലാ നിർവ്വാഹക സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ശിവദാസൻ നായരുമായി സംസാരിക്കുന്നു. പി.ജെ.കുര്യൻ സമീപം | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

3/46

കൈകൾ ശുദ്ധമാക്കാം....

4/46

പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ കോൺഗ്രസ്സ് ജില്ലാ നിർവ്വാഹക സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പി.ജെ.കുര്യനുമായി സംസാരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

5/46

കൊല്ലം കോർപ്പറേഷൻ കുരീപ്പുഴയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മലിനജല സംസ്കരണ പ്ലാന്റിന്റെ സർവ്വേ നടപടികൾക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും പ്രതിഷേധിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

6/46

സിപി എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ച യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജുവിന്റെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

7/46

കൊല്ലം കോർപ്പറേഷൻ കുരീപ്പുഴയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനായി കണ്ടെത്തിയ സ്ഥലത്ത് ഉദ്യോഗസ്ഥർ എത്തി അളന്ന് തിരിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

8/46

കൊല്ലം കോർപ്പറേഷൻ കുരീപ്പുഴയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മലിനജല സംസ്കരണ പ്ലാന്റിന്റെ സർവ്വേ നടപടികൾക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ബാരിക്കേഡ് കടന്ന് അകത്തെത്തി പ്രതിഷേധിച്ച മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തകനെ പോലീസ് സ്ഥലത്ത് നിന്നും പിടിച്ച് മാറ്റുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

9/46

അറബിക് സർവകലാശാല സ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അറബിക് മുൻഷീസ് അസ്സോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ പാളയം ഇമാം വി പി സുഹൈബ് മൗലവി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

10/46

ഇരുപത്തിമൂന്നു ദിവസം സമരം നടത്തി അംഗീകാരം നേടിയ അധ്യാപകരെ കണ്ണൂരിലെ സമരപന്തലിൽ ബിഷപ്പ് ഡോ അലക്സ് വടക്കുംതല അനുമോദിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

11/46

കാത്തലിക്ക് ടീച്ചേർസ് ഗിൽഡ് സമരസമാപനം കണ്ണൂരിൽ പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

12/46

ദളിത് പീഡനത്തിനെതിരെയും സംവരണ അട്ടിമറിക്കെതിരെയും കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) മലപ്പുറത്ത് നടത്തിയ നിൽപ്പ് സമരം | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

13/46

വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ. മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി അബ്ദുൾ മജീദ് കാമ്പ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

14/46

ഹെൽത്ത് ക്ലബ്ബുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ഹെൽത്ത് ഓർഗനൈസേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മലപ്പുറം കളക്ടറേറ്റിന് മുൻപിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

15/46

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി മഹാസഭ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

16/46

കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ വിവിധ നിർമ്മാണ പ്രവർത്തികളുടെ ശിലാസ്ഥാപന കർമ്മം കെ.കെ.രാഗേഷ് എംപി. മുഖ്യമന്ത്രിക്കു വേണ്ടി നിർവ്വഹിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ‌ മാതൃഭൂമി

17/46

പുകമഞ്ഞില്‍ മൂടിയ ഡല്‍ഹി എന്‍.എച്ച്. 24 ഹൈവേ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ മാതൃഭൂമി

18/46

പുകമഞ്ഞില്‍ മൂടിയ ഡല്‍ഹി എന്‍.എച്ച്. 24 ഹൈവേ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ മാതൃഭൂമി

19/46

കണ്ണൂരിൽ യു ഡി എഫ് യോഗത്തിൽ പങ്കെടുക്കാൻ കൺവീനർ എം.എം ഹസ്സൻ എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ‌ മാതൃഭൂമി

20/46

ആലപ്പുഴ നഗരസഭയുടെ കാരുണ്യം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ നിർവ്വഹിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

21/46

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ കേന്ദ്ര ചരക്ക് സേവന നികുതി ഓഫീസിനു മുന്നിൽ നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ഡി.സുഗതൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

22/46

കെ.പി.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ എ.ഇ.ഒ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി.ജെ.എഡ്വേർഡ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

23/46

നഗരസഭ ഭരണസമിതിക്കെതിരെ പത്തനംതിട്ടയിൽ എൽ.ഡി.എഫ്. നടത്തിയ പ്രതിഷേധം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

24/46

നട്ടുച്ചയ്‌ക്കും പുകമഞ്ഞിൽ മൂടി ഡൽഹി രാജ്പഥ് | ഫോട്ടോ: സാബു സ്‌കറിയ മാതൃഭൂമി

25/46

നട്ടുച്ചയ്‌ക്കും പുകമഞ്ഞിൽ മൂടി ഡൽഹി ഇന്ത്യാ ഗേറ്റ് പരിസരം | ഫോട്ടോ: സാബു സ്‌കറിയ മാതൃഭൂമി

26/46

റാന്നി താലൂക്ക് ആശുപത്രിയിൽ എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ച വെന്റിലേറ്ററുകളുടെ ഉദ്ഘാടനം രാജു എബ്രഹാം എം.എൽ.എ. നിർവ്വഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

27/46

കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്ന പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് കെഎസ്എഫ്ഇയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസ്ബിലിറ്റി ഫണ്ടിൽ നിന്ന് അനുവദിച്ച അത്യാധുനിക വെന്റിലേറ്റർ വീണാ ജോർജ് എംഎൽഎ കൈമാറുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

28/46

കെ എം ഷാജി എം.എൽ.എക്കെതിരെയുള്ള ഇടതു പക്ഷ പ്രതിഷേധത്തിനെതിരെ യുഡിഎഫ് കണ്ണൂർ നിയോജകമണ്ഡലം കണ്ണൂർ സിറ്റിയിൽ നടത്തിയ പ്രതിഷേധ സായാഹ്നം ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നുചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

29/46

ഏഴു മാസത്തിനുശേഷം സന്ദർശകരെ അനുവദിച്ച തിരുവനന്തപുരം മൃഗശാലയിൽ എത്തിയവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്ന ജീവനക്കാരൻ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

30/46

ഏഴു മാസത്തിനുശേഷം സന്ദർശകരെ അനുവദിച്ച തിരുവനന്തപുരം മൃഗശാലയിൽ എത്തിയവർ കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി മൃഗശാല കവാടത്തിൽ സ്ഥാപിച്ച വാഷ് ബേസിനിൽ സോപ്പുപയോഗിച്ച് കൈ കഴുകുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

31/46

ജീവനക്കാരുടെ ആനുകൂല്യം കവരുന്നുവെന്നാരോപിച്ച് കെ.ജി.ഒ.യു മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

32/46

കിർത്താട്‌സ് റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കുംഭാര ക്ഷേമ സമിതി മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

33/46

കിർത്താട്‌സ് റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കുംഭാര ക്ഷേമ സമിതി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

34/46

അനധികൃത വഴിയോരക്കച്ചവടം നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.വി.വി.ഇ.എസ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

35/46

കൃഷി നിയമത്തിൽ പ്രതിഷേധിച്ച് പഞ്ചാബ് സർക്കാർ ഡൽഹി ജന്തർമന്തറിൽ നടത്തിയ ധർണയിൽ പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദർ സിംഗ് സംസാരിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ‌‌ മാതൃഭൂമി

36/46

കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ സമാപനയോഗത്തിനു ശേഷം അംഗങ്ങളോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്ന പ്രസിഡണ്ട് കെ.വി.സുമേഷിനെ സഹായിക്കുന്ന ഉപാദ്ധ്യക്ഷ പി.പി.ദിവ്യ | ഫോട്ടോ: സി. സുനിൽകുമാർ‌‌ മാതൃഭൂമി

37/46

കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ അവസാന യോഗത്തിൽ പ്രസിഡണ്ട് കെ.വി.സുമേഷ് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ‌‌ മാതൃഭൂമി

38/46

അവകാശ നിഷേധത്തിനെതിരെ കെ.പി.എസ്.ടി.എ. കണ്ണൂർ എ.ഇ.ഒ. ഓഫീസിന്‌ മുന്നിൽ നടത്തിയ ധർണ്ണ ഡി.സി.സി.സെക്രട്ടറി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ‌‌ മാതൃഭൂമി

39/46

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസർകോട് ഡി.സി.സി.യിൽ നടന്ന കോൺഗ്രസ് നേതൃയോഗം പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ‌‌ മാതൃഭൂമി

40/46

ബിനീഷ് കോടിയേരി താമസിക്കുന്ന തിരുവനന്തപുരത്തെ വസതിയിൽ ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌‌ മാതൃഭൂമി

41/46

ബിനീഷ് കോടിയേരി താമസിക്കുന്ന തിരുവനന്തപുരത്തെ വസതിക്ക് മുന്നിൽ ഇ.ഡി. എത്തിയതിനെ തുടർന്ന് സി.ആർ.പി.എഫ്‌. കാവൽ നിൽക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌‌ മാതൃഭൂമി

42/46

കോഴിക്കോട് കോർപ്പറേഷനിലെ തെരുവു വിളക്കുകൾ എൽ.ഇ.ഡി. ആക്കുന്ന പദ്ധതി മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌‌‌ മാതൃഭൂമി

43/46

സർക്കാരിന്റെ വ്യാപാര ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദീൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌‌‌ മാതൃഭൂമി

44/46

മലബാർ ദേവസ്വം ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിച്ച് തുല്യ ജോലിക്ക് തുല്യ ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ടെമ്പിൾ എംപ്ലോയീസ് കോഓർഡിനേഷൻ കമ്മിറ്റിയുടേയും, അഖില കേരള ശാന്തി ക്ഷേമ യൂണിയന്റേയും മറ്റു വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ കോഴിക്കോട്‌ മലബാർ ദേവസ്വം ഓഫീസിനു മുമ്പിൽ ആരംഭിച്ച അനിശ്ചിതകാല റിലേ സമരം സംയുക്ത സമരസമിതി കൺവീനർ വി.വി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌‌‌ മാതൃഭൂമി

45/46

46/46

കൊല്ലം കോർപ്പറേഷൻ കുരീപ്പുഴയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മലിനജല സംസ്കരണ പ്ലാന്റിന്റെ സർവ്വേ നടപടികൾക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും പ്രതിഷേധിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

Most Commented