
ശിവശങ്കർ കൊച്ചി കസ്റ്റംസ് ഓഫീസിൽ നിന്നും മടങ്ങുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ മാതൃഭൂമി
ശിവശങ്കർ കൊച്ചി കസ്റ്റംസ് ഓഫീസിൽ നിന്നും മടങ്ങുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ മാതൃഭൂമി
മനുഷ്യാവകാശ പ്രവർത്തകനായ ഈശോ സഭാ വൈദീകൻ ഫാ. സ്റ്റാൻ സ്വാമിയുടെ അന്യായ അറസ്റ്റിലും ഹാഥ്റസിലെ ദളിത് പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന മനുഷ്യാവകാശ ധ്വംസനത്തിലും പ്രതിഷേധിച്ച് കണ്ണൂർ രൂപത കണ്ണൂർ കാൾട്ടെക്സിൽ നടത്തുന്ന പ്രതിഷേധ കൂട്ടായ്മ | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
കവി ഏഴാച്ചേരി രാമചന്ദ്രൻ വയലാർ അവാർഡ് ലഭിച്ച വിവരം അറിഞ്ഞ ശേഷം തിരുവനന്തപുരം വട്ടിയൂർക്കാവിലെ 'മനസ്സ്' എന്ന തന്റെ വസതിക്ക് മുന്നിൽ | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഇന്ദിരാഭവനിൽ സംഘടിപ്പിച്ച കർഷക സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാളത്തൊപ്പി അണിയിച്ചപ്പോൾ. ഉദ്ഘാടകൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമീപം | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
ബോർഡെങ്കിലും മോടി പിടിപ്പിക്കാം... അനു ദിനം സ്ഥിതി വഷളായി കൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി. കണ്ണൂർ ബസ് ഡിപ്പോയുടെ ബോർഡ് മോടിപിടിപ്പിക്കുന്ന തൊഴിലാളി | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ കോൺഗ്രസ് ഒപ്പു ശേഖരണം ജില്ലാതല ഉദ്ഘാടനം സതീശൻ പാച്ചേനി നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
ഖരമാലിന്യ സംസ്കരണത്തിന് അടിസ്ഥാന സൗകര്യമൊരുക്കിയ തിരുവനന്തപുരം നഗരസഭയ്ക്കുള്ള ശുചിത്വപദവി മന്ത്രി കടകംപള്ളി സുരേന്ദ്രൻ മേയർ കെ. ശ്രീകുമാറിന് നൽകുന്നു. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ന്യൂഡൽഹി ബാര ഹിന്ദു റാവു ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും ശമ്പള പ്രശ്നത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ആറന്മുള പുഞ്ചയിൽ കൃഷിയിറക്കാനായി ട്രാക്ടറുകൾ ഉപയോഗിച്ച് നിലം ഒരുക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നയിക്കുന്ന സ്വാഭിമാന യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി നടത്തിയ പദയാത്ര കെ. പി. സി. സി. സെക്രട്ടറി എം. ജെ. ജോബ് നിയോജക മണ്ഡലം പ്രസിഡന്റ് സരുൺ റോയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി
ശുചിത്വ പദവി നേടിയ ആലപ്പുഴ നഗരസഭയ്ക്കുള്ള പുരസ്കാരം സംവിധായകൻ ഫാസിലിൽ നിന്നും നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഏറ്റുവാങ്ങുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി
മാതൃഭൂമിയുടെ സ്നേഹാദരം മാനേജിംഗ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്കുമാര്‍ എം.പി. മഹാകവി അക്കിത്തത്തിന് സമര്‍പ്പിക്കുന്നു | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
ഉണ്ണികൃഷ്ണൻ പുത്തൂർ സ്മാരക ട്രസ്റ്റിന്റെ പുത്തൂർ പുരസ്കാരം പാലക്കാട്ട് വെച്ച് മഹാകവി അക്കിത്തത്തിന് മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ എം.പി. സമർപ്പിക്കുന്നു | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
കോഴിക്കോട് ഫറോക്കിലെ ടിപ്പു കോട്ടയില്‍ പുരാവസ്തു വകുപ്പ് സര്‍വേ തുടങ്ങിയപ്പോള്‍
രുദ്രം-1 മിസൈല്‍ സുഖോയി-30 യുദ്ധവിമാനത്തില്‍ നിന്ന് പരീക്ഷണവിക്ഷേപണം നടത്തിയപ്പോള്‍. ഒഡീഷ തീരത്തെ ബാലസോറില്‍ വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു പരീക്ഷണം
താരമേ താരമേ... കല്പറ്റ പട്ടണത്തിലെ ഉയരമേറിയ കെട്ടിടം കയറില്‍ തൂങ്ങി വൃത്തിയാക്കുന്ന തൊഴിലാളികള്‍
ഓൺലൈനിൽ ഓടിയെത്താൻ....
കണ്ണൂർ കിഴുത്തള്ളിയിൽ ടാങ്കർ ലോറിയിൽ തട്ടി ബസ്സ് കാത്തിരിപ്പു കേന്ദ്രം തകർത്ത് മറിഞ്ഞ മിനിലോറി | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
ഓച്ചിറ വയനകം ചന്തയിൽ പ്രവർത്തിക്കുന്ന അഞ്ച് കടകൾക്ക് തീ പിടിച്ചു
11 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കർ കൊച്ചി കസ്റ്റംസ് ഓഫീസിൽ നിന്ന് പുറത്തേക്കു വരുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ മാതൃഭൂമി
11 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കർ കൊച്ചി കസ്റ്റംസ് ഓഫീസിൽ നിന്ന് പുറത്തേക്കു വരുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ മാതൃഭൂമി
ശിവശങ്കർ കൊച്ചി കസ്റ്റംസ് ഓഫീസിൽ നിന്നും മടങ്ങുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..