സെപ്റ്റംബര്‍ 19 ചിത്രങ്ങളിലൂടെ


1/37

മന്ത്രി കെ ടി ജലീൽ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ ബി വി പി സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ ജ്വാലയിൽ മന്ത്രിയുടെ കോലം കത്തിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

2/37

മന്ത്രി കെ ടി ജലീൽ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി എം പിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ നിശാ റാലി സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ പന്തം കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

3/37

മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ച് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ലാത്തിചാർജ് ചെയ്തപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

4/37

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉൽസവത്തോടനുബന്ധിച്ച് ആറാട്ടിന് വിഗ്രഹങ്ങൾ കിഴക്കേ നട വഴി പദ്മ തീർത്ഥ കുളത്തിലേക്ക് എഴുന്നള്ളിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/37

കൊല്ലം നീണ്ടകര പാലത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ‌‌ മാതൃഭൂമി

6/37

കൊല്ലം താലൂക്ക് കച്ചേരി ജംക്ഷനിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചതിനെ തുടർന്ന് റോഡിൽ ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ‌‌ മാതൃഭൂമി

7/37

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടഞ്ഞ് കിടക്കുന്ന കൊല്ലം പബ്ലിക്ക് ലൈബ്രറി | ഫോട്ടോ: അജിത്‌ പനച്ചിക്കൽ‌‌ മാതൃഭൂമി

8/37

അടഞ്ഞ് കിടക്കുന്ന കൊല്ലം പബ്ലിക്ക് ലൈബ്രറി പരിസരം വൃത്തിയാക്കുന്ന ജീവനക്കാരൻ. ദിനംപ്രതി നൂറ് കണക്കിനാളുകൾ വന്ന് പോയിരുന്നിടത്ത് ഇപ്പോൾ രണ്ട് ജീവനക്കാർ മാത്രം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ‌‌ മാതൃഭൂമി

9/37

വെള്ളിയാഴ്ച കെ എസ് യു പ്രവർത്തകരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ്‌‌ മാതൃഭൂമി

10/37

പി.പി.ഇ. കിറ്റ്‌ ധരിച്ച ആരോഗ്യ പ്രവർത്തകർ കൊറോണ ​വൈറസ്‌ ദ്രുത ആന്റിജൻ പരിശോധനയ്ക്കായി ഡൽഹിയിൽ നിർമ്മാണത്തിലിരിക്കുന്ന റെസിഡൻഷ്യൽ കോംപ്ലക്‌സിന്റെ സൈറ്റിൽ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് സ്രവ സാമ്പിൾ ശേഖരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ‌ മാതൃഭൂമി

11/37

പി.പി.ഇ. കിറ്റ്‌ ധരിച്ച ആരോഗ്യ പ്രവർത്തകർ കൊറോണ ​വൈറസ്‌ ദ്രുത ആന്റിജൻ പരിശോധനയ്ക്കായി ഡൽഹിയിൽ നിർമ്മാണത്തിലിരിക്കുന്ന റെസിഡൻഷ്യൽ കോംപ്ലക്‌സിന്റെ സൈറ്റിൽ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് സ്രവ സാമ്പിൾ ശേഖരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ‌ മാതൃഭൂമി

12/37

തൃശൂരില്‍ മന്ത്രി സുനില്‍കുമാറിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി

13/37

തൃശൂരില്‍ മന്ത്രി സുനില്‍കുമാറിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി

14/37

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ആലപ്പുഴ പാതിരപളളിയിൽ നടത്തിയ ഉപരോധസമരം ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

15/37

വെഞ്ഞാറമൂട് കൊലപാതകം സി ബി ഐ അന്വഷിക്കുക‚ കൊലപാതകത്തിലെ സി പി എം ബന്ധം അന്വഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ഡി സി സിയിൽ നടന്ന പ്രതിഷേധ ധർണ്ണ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

16/37

മന്ത്രി കെ ടി ജലീൽ രാജി വെയ്ക്കുക എന്ന് ആവശ്യപ്പെട്ട് ഒ ബി സി മോർച്ച സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

17/37

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ & ട്രോമാകെയർ വിഭാഗത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കുന്നു. എം.എൽ.എ. വി. കെ. പ്രശാന്ത്, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു തുടങ്ങിയവർ സമീപം

18/37

കണ്ണൂർ താഴെചൊവ്വ കാപ്പാട് റോഡ് കവലയിൽ മഴയിൽ തകർന്നു കൊണ്ടിരിക്കുന്ന കെട്ടിടം | ഫോട്ടോ: സി. സുനിൽകുമാർ‌ മാതൃഭൂമി

19/37

കെ. ടി.ജലീലും എം.സി. ഖമറുദ്ദീനും രാജി വെക്കണമെന്നാവശ്യപ്പെട്ട് കാസർകോട് കളക്ടറേറ്റിലേക്ക് മാർച്ച് ചെയ്ത മഹിളാമോർച്ച പ്രവർത്തകർ ബാരിക്കേഡ് പിടിച്ച് കുലുക്കുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ‌ മാതൃഭൂമി

20/37

യൂത്ത് കോൺഗ്രസ് സമരങ്ങൾക്ക് നേരെയുള്ള പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരം കൺറ്റോൻമെന്റ്‌‌ പോലീസ്‌ സ്‌റ്റേഷനിൽ സമർപ്പിക്കാൻ ലാത്തികളുമായി നടത്തിയ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

21/37

യൂത്ത് കോൺഗ്രസ് സമരങ്ങൾക്ക് നേരെയുള്ള പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരം കൺറ്റോൻമെന്റ്‌‌ പോലീസ്‌ സ്‌റ്റേഷനിൽ സമർപ്പിക്കാൻ ലാത്തികളുമായി നടത്തിയ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

22/37

ഉമ്മൻ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

23/37

കോഴിക്കോട്‌ പുതിയപാലത്തിനു സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന കെട്ടിടം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊതുമരാമത്ത് അധികൃതരെത്തി കെട്ടിടത്തിനു മുന്നില്‍ നോട്ടീസ് പതിച്ചിരുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

24/37

കോഴിക്കോട്‌ പുതിയപാലത്തിനു സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന കെട്ടിടം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊതുമരാമത്ത് അധികൃതരെത്തി കെട്ടിടത്തിനു മുന്നില്‍ നോട്ടീസ് പതിച്ചിരുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

25/37

കമ്മാലി പാക്കേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്യത്തിൽ കൂലി വർദ്ധനവ് ആവശ്യപ്പെട്ട് പണിമുടക്കി കോഴിക്കോട്‌‌ വലിയങ്ങാടിയിൽ ചേർന്ന പൊതു യോഗം എം പി ജനാർദ്ദനൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

26/37

കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവേശനം നിരോധിച്ചുകൊണ്ട് പാലക്കാട് വലിയങ്ങാടിയിലേക്കുള്ള വഴികൾ പോലീസ് ഉദ്യോഗസ്ഥർ അടക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

27/37

കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവേശനം നിരോധിച്ചുകൊണ്ട് പാലക്കാട് വലിയങ്ങാടിയിലേക്കുള്ള വഴികൾ പോലീസ് ഉദ്യോഗസ്ഥർ അടക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

28/37

കോഴിക്കോട് സരോവരത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി കൊണ്ടുവന്നിട്ട പൈപ്പുകള്‍

29/37

കണ്ണൂർ പള്ളിക്കുന്നിൽ കെ.എസ്.യു .നേതാവിന്റെ വീട്ടുമുറ്റത്ത് വെച്ച റീത്ത് | ഫോട്ടോ: ലതീഷ് പൂവത്തൂർ | മാതൃഭൂമി

30/37

കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ നെൽകൃഷിയുടെ വിളവെടുപ്പ്‌ പ്രശസ്തസാഹിത്യകാരൻ ടി.പദ്മനാഭൻ നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ | മാതൃഭൂമി

31/37

മൽസ്യത്തൊഴിലാളികളോടും അനുബന്ധതൊഴിലാളികളോടുമുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തങ്കശ്ശേരി ഹാർബറിന് മുന്നിൽ ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി

32/37

മന്ത്രി കെ.ടി ജലീൽ രാജി വെയ്ക്കാത്തതിൽ പ്രതിഷേധിച്ച് കൊല്ലം തിരുമുല്ലവാരത്ത് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ.ടി ജലീലിന്റെ കോലം പ്രതീകാത്മകമായി അറബിക്കടലിൽ എറിഞ്ഞ് പ്രതിഷേധിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി

33/37

മാതൃഭൂമി സീഡ് കണ്ണൂർ ജില്ലാതല സീഡ് റിപ്പോർട്ടർ ശില്പശാലയിൽ മാതൃഭൂമി ചീഫ് റിപ്പോർട്ടർ ദിനകരൻ കൊമ്പിലാത്ത് സംസാരിക്കുന്നു | ഫോട്ടോ: സി സുനിൽ കുമാർ | മാതൃഭൂമി

34/37

യുഡിഎഫ് എംപിമാരായ ബെന്നി ബഹനാൻ, ഇ ടി മുഹമ്മദ്‌ ബഷീർ, എൻ കെ പ്രേമചന്ദ്രൻ‌, കൊടിക്കുന്നിൽ സുരേഷ് ,കെ മുരളീധരൻ എന്നിവർ ഡൽഹിയിൽ പത്രസമ്മേളനത്തിൽ | ഫോട്ടോ: പി ജി ഉണ്ണികൃഷ്ണൻ | മാതൃഭൂമി

35/37

കെ.ടി. ജലീലും എം.സി. ഖമറുദ്ദീനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കാസര്‍കോട്ട് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനിടെ ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ ബാരിക്കേഡില്‍ കയറിയ യുവാവ് രക്ഷപ്പെടാന്‍ കഴിയാതെ പോലീസുകാരനെ നോക്കുന്നു ഫോട്ടോ: രാമനാഥ് പൈ.

36/37

സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പോലീസ് ആസ്ഥാനത്തിനു മുന്നില്‍ കുത്തിയിരുന്ന സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെയും വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥനെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.

37/37

തൃശൂരില്‍ മന്ത്രി സുനില്‍കുമാറിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

Most Commented