സെപ്റ്റംബര്‍ 18 ചിത്രങ്ങളിലൂടെ


1/61

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് പടിഞ്ഞാറേ നടയിൽ നടന്ന പള്ളിവേട്ട കാണാനെത്തിയ ഭക്തജനങ്ങൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

2/61

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് പടിഞ്ഞാറേ നടയിൽ നടന്ന പള്ളിവേട്ടയിൽ ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ്മ വേട്ടക്കളത്തിൽ അമ്പെയ്യാൻ എത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

3/61

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പന്തം കൊളുത്തി പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

4/61

ന്യൂഡൽഹിയിൽ കൊറോണ വൈറസ് പരിശോധനയ്ക്കായി ആരോഗ്യ പ്രവർത്തകൻ ഒരാളിൽ നിന്ന് സ്രവ

5/61

ജില്ലാ ആശുപത്രിയിൽ നിന്ന് കോവിഡ് രോഗിയുടെ മൃതദേഹം മാറ്റി നൽകിയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്സ് പാലക്കാട് മണ്ഡലം കമ്മിറ്റി ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

6/61

എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിനിടെ കൊല്ലം എസ്.എൻ കോളേജിലെ ബൂത്തിലെത്തിയ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നേതാക്കളുമായി ആശയവിനിമയത്തിൽ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

7/61

കെ.എസ്.യു പ്രവർത്തകരെ പോലീസ് ലാത്തി ചാർജ്ജ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടത്തിയ പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

8/61

ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കേരള ഘടകം നൽകിയ ഉപകരണങ്ങൾ താലൂക്ക് കമ്മിറ്റികൾക്ക് വിതരണം ചെയ്യുന്ന ചടങ്ങ് റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട്‌‌ ജില്ലാ വൈസ്‌ പ്രസിഡന്റ് കെ.പി അബൂബക്കർ താമരശ്ശേരി താലൂക്ക് സെക്രട്ടറി കെ.കെ അബ്ദുറഹിമാൻ കുട്ടിക്ക് നൽകി നിർവഹിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

9/61

മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയില്‍ ബിജെപി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് | ഫോട്ടോ: വി.പി. ഉല്ലാസ് മാതൃഭൂമി

10/61

സ്വര്‍ണ കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. ആലപ്പുഴ ബി.എസ്.എന്‍.എല്‍. ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി. പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് മാതൃഭൂമി

11/61

മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്. യു. ആലപ്പുഴയില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്ക് പറ്റിയ പ്രവര്‍ത്തകര്‍ | ഫോട്ടോ: വി.പി. ഉല്ലാസ് മാതൃഭൂമി

12/61

മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്. യു. ആലപ്പുഴയില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് മാതൃഭൂമി

13/61

മന്ത്രി കെ.റ്റി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി സമരം ചെയ്ത യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എം.എൽ.എ. മാരായ ഷാഫി പറമ്പിലിന്റെയും കെ.എസ്. ശബരീനാഥന്റെയും നേരെ ഉച്ചത്തിൽ ഹോൺ മുഴക്കി പോലീസ് വാഹനം ഓടിച്ചു കയറ്റി പിന്തിരിപ്പിക്കാൻ പോലീസ്‌ നടത്തിയ ശ്രമം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

14/61

മന്ത്രി കെ.റ്റി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി സമരം ചെയ്ത യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എം.എൽ.എ. മാരായ ഷാഫി പറമ്പിലിനേയും കെ.എസ്. ശബരീനാഥനെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

15/61

മന്ത്രി കെ.റ്റി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി സമരം ചെയ്ത യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന എം.എൽ.എ. മാരായ ഷാഫി പറമ്പിലും, കെ.എസ്. ശബരീനാഥനും | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

16/61

അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടത് സർക്കാർ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

17/61

കോൺഗ്രസ് പാർട്ടി മുതിർന്ന നേതാവ് രൺ‌ദീപ് സിംഗ് സുർജേവാല, ഗൗരവ്‌ ഗോഗോയ്, രാജീവ് സദവ്, പഞ്ചാബ് പാർട്ടി എം പി ജസ്ബീർ സിംഗ് ഗിൽ എന്നിവർ പാർലമെന്റിന് പുറത്ത്‌ വിജയ് ചൗക്കിൽ പത്രസമ്മേളനത്തിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

18/61

യു.ഡി.എഫ് - ബി.ജെ.പി അക്രമസമരങ്ങളിൽ പ്രതിഷേധിച്ച് എസ്. എഫ്.ഐ. പ്രവർത്തകർ കൊല്ലത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

19/61

സ്വർണ കടത്ത് കേസ് ആരോപണവിധേയനായ കേന്ദ്രമന്ത്രി വി. മുരളീധരൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച് ധർണ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

20/61

എസ്.എൻ. ട്രസ്റ്റ് 3 കാറ്റഗറിയിലെ ബോർഡംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്ന കൊല്ലം എസ്.എൻ കോളേജിൽ നിന്നുള്ള ദൃശ്യം. വോട്ട് ചെയ്യാനെത്തുന്നവരെ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സുരക്ഷാ ജീവനക്കാർ പനി പരിശോധന നടത്തി നടത്തിയും സാനിറ്റൈസർ നൽകിയുമാണ് അകത്തേക്ക് കടത്തിയിരുന്നത് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

21/61

എസ്.എൻ. ട്രസ്റ്റ് 3 കാറ്റഗറിയിലെ ബോർഡംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്ന കൊല്ലം എസ്.എൻ കോളേജിൽ നിന്നുള്ള ദൃശ്യം. വോട്ട് ചെയ്യാനെത്തുന്നവരെ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സുരക്ഷാ ജീവനക്കാർ പനി പരിശോധന നടത്തി നടത്തിയും സാനിറ്റൈസർ നൽകിയുമാണ് അകത്തേക്ക് കടത്തിയിരുന്നത് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

22/61

എസ്.എൻ. ട്രസ്റ്റ് 3 കാറ്റഗറിയിലെ ബോർഡംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്ന കൊല്ലം എസ്.എൻ കോളേജിൽ നിന്നുള്ള ദൃശ്യം. വോട്ട് ചെയ്യാനെത്തുന്നവരെ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സുരക്ഷാ ജീവനക്കാർ പനി പരിശോധന നടത്തി നടത്തിയും സാനിറ്റൈസർ നൽകിയുമാണ് അകത്തേക്ക് കടത്തിയിരുന്നത് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

23/61

എസ്.എൻ. ട്രസ്റ്റ് 3 കാറ്റഗറിയിലെ ബോർഡംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്ന കൊല്ലം എസ്.എൻ കോളേജിൽ നിന്നുള്ള ദൃശ്യം. വോട്ട് ചെയ്യാനെത്തുന്നവരെ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സുരക്ഷാ ജീവനക്കാർ പനി പരിശോധന നടത്തി നടത്തിയും സാനിറ്റൈസർ നൽകിയുമാണ് അകത്തേക്ക് കടത്തിയിരുന്നത് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

24/61

മന്ത്രി കെ.ടി.ജലീലിന്റെ രാജിയാവശ്യപ്പെട്ട് മലപ്പുറത്ത് റോഡുപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ​ഫോട്ടോ: കെ. ബി. സതീഷ്‌കുമാർ മാതൃഭൂമി

25/61

മലപ്പുറം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ​ഫോട്ടോ: കെ. ബി. സതീഷ്‌കുമാർ മാതൃഭൂമി

26/61

മലപ്പുറം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് വളഞ്ഞിട്ട് തല്ലുന്നു | ​ഫോട്ടോ: കെ. ബി. സതീഷ്‌കുമാർ മാതൃഭൂമി

27/61

മലപ്പുറം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തല്ലിയോടിക്കുന്നു | ​ഫോട്ടോ: കെ. ബി. സതീഷ്‌കുമാർ മാതൃഭൂമി

28/61

മലപ്പുറം കളക്ടറേറ്റിൽ ലാത്തിചാർജിനിടെ പരുക്കേറ്റ യൂത്ത്‌കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു | ​ഫോട്ടോ: കെ. ബി. സതീഷ്‌കുമാർ മാതൃഭൂമി

29/61

മലപ്പുറത്ത് ലാത്തിചാർജിൽ പരിക്കു പറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു | ​ഫോട്ടോ: കെ. ബി. സതീഷ്‌കുമാർ മാതൃഭൂമി

30/61

കോഴിക്കോട്‌ എരഞ്ഞിപ്പാലത്ത്‌ ബിജെപിയുടെ പാതയോര പ്രതിഷേധം | ഫോട്ടോ: സജീവ്‌ ഇ. നായര്‍

31/61

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി പ്രസിഡന്റ് ജെ പി നദ്ദ ഡൽഹിയിൽ കമൽ സന്ദേശ്‌ പ്രത്യേക പതിപ്പ് പുറത്തിറക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

32/61

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി പ്രസിഡന്റ് ജെ പി നദ്ദ ഡൽഹിയിൽ കമൽ സന്ദേശ്‌ പ്രത്യേക പതിപ്പ് പുറത്തിറക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

33/61

സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങളുടെ ഇടവേളയിൽ കോവിഡ് സുരക്ഷയ്ക്കായി സാനിറ്റൈസർ പങ്കു വെയ്ക്കുന്ന പോലീസുകാർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

34/61

മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ കോഴിക്കോട് നഗരത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് ബാങ്ക് റോഡില്‍ ഗതാഗതകുരുക്കില്‍പ്പെട്ട വാഹനങ്ങള്‍

35/61

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരക്കാരെ നേരിടാന്‍ നിന്ന പോലീസ് മഴയത്ത് നനയാതിരിക്കാന്‍ തലയ്ക്കു മുകളില്‍ ഷീല്‍ഡ് പിടിച്ചപ്പോള്‍

36/61

മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തപ്പോള്‍ ഓടുന്ന പ്രവര്‍ത്തകര്‍ പോലീസ് ഉദ്യോഗസ്ഥന്റെ മുകളിലേക്ക് വീണപ്പോള്‍

37/61

ഭിന്നശേഷിക്കാർക്ക് എംപ്ലോയ്‌മെന്റ് വഴി നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ വികലാംഗ സംഘ് കേരളയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് ധർണ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

38/61

മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

39/61

കോട്ടയത്ത്‌ യൂത്ത്‌ കോൺഗ്രസ്‌ മാർച്ചിൽ നിന്ന്‌ | ​ഫോട്ടോ: ഇ. വി. രാഗേഷ്‌ മാതൃഭൂമി

40/61

കോട്ടയത്ത്‌ യൂത്ത്‌ കോൺഗ്രസ്‌ മാർച്ചിൽ നിന്ന്‌ | ​ഫോട്ടോ: ഇ. വി. രാഗേഷ്‌ മാതൃഭൂമി

41/61

ലൈഫ് ഭവന പദ്ധതി സമ്പൂർണ്ണ തട്ടിപ്പാണെന്ന് ആരോപിച്ച് ബി.ജെ.പി. കൗൺസിലർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ​ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

42/61

ശമ്പളം പിടിച്ചെടുക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ഫെറ്റോയുടെ നേതൃത്വത്തിൽ കരിദിനമാചരിച്ച ജീവനക്കാർ സെക്രട്ടറിയേറ്റിലേക്ക്‌ മാർച്ച്‌ നടത്തുന്നു | ​ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

43/61

​ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

44/61

ശമ്പളം പിടിച്ചെടുക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ഫെറ്റോയുടെ നേതൃത്വത്തിൽ കരിദിനമാചരിച്ച ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ കറുത്ത കൊടികളുമായി എത്തി പ്രതിഷേധിച്ചപ്പോൾ| ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

45/61

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രമന്ത്രി വി.മുരളിധരൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പാലക്കാട് ഹെഡ്പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ഇ.എസ്‌. അഖിൽ മാതൃഭൂമി

46/61

യുവമോർച്ച കാസർകോട് നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ പോലീസ് ജലപീരങ്കി പ്രയോഗത്തിൽ പരിക്കേറ്റ പ്രവർത്തക അഞ്ജു ജോസ്റ്റിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: എൻ രാമനാഥ് പൈ | മാതൃഭൂമി

47/61

കാസർകോട് കളക്ടറേറ്റിലേക്ക് മാർച്ച് ചെയ്ത യുവമോർച്ച പോലീസ് ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കുന്നു | ഫോട്ടോ: എൻ രാമനാഥ് പൈ | മാതൃഭൂമി

48/61

മന്ത്രി കെ.ടി.ജലീലും മഞ്ചേശ്വരം എം.എൽ.എ. എം.സി.ഖമറുദ്ദീനും രാജിവെക്കണമെന്നൊവശ്യപ്പെട്ട് കാസർകോട് നടന്ന കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: എൻ രാമനാഥ് പൈ | മാതൃഭൂമി

49/61

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം.ജോസഫ് വിഭാഗം കണ്ണൂരിൽ ശയനപ്രദക്ഷിണം നടത്തുന്നു | ഫോട്ടോ: സി സുനിൽകുമാർ | മാതൃഭൂമി

50/61

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം.ജോസഫ് വിഭാഗം നടത്തിയ കണ്ണൂർ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: സി സുനിൽകുമാർ | മാതൃഭൂമി

51/61

എഫ്.ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ അധ്യാപകരും സർക്കാർ ജീവനക്കാരും കരിദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി സുനിൽകുമാർ | മാതൃഭൂമി

52/61

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂരിൽ റോഡ് ഉപരോധിക്കുന്നു | ഫോട്ടോ: സി സുനിൽകുമാർ | മാതൃഭൂമി

53/61

ഉമ്മൻ‌ചാണ്ടിയുടെ 50-ാം നിയമസഭ സമാജികവാർഷികത്തോടനുബന്ധിച്ച് കെപിസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണം എ കെ ആന്റണി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി ബിനുലാൽ | മാതൃഭൂമി

54/61

സംസ്ഥാന സർക്കാർ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ കോർപ്പറേഷനു മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി.ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽകുമാർ | മാതൃഭൂമി

55/61

കേന്ദ്ര മന്ത്രി വി.മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. നടത്തിയ കണ്ണൂർ ആർ.എസ് പോസ്റ്റ് ഓഫീസ് ധർണ | ഫോട്ടോ: സി സുനിൽകുമാർ | മാതൃഭൂമി

56/61

ഉമ്മൻ‌ചാണ്ടിയുടെ 50-ാം നിയമസഭ സമാജികവാർഷികത്തോടനുബന്ധിച്ച് കെപിസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണം | ഫോട്ടോ: ജി ബിനുലാൽ | മാതൃഭൂമി

57/61

ഉമ്മൻ‌ചാണ്ടിയുടെ 50-ാം നിയമസഭ സമാജികവാർഷികത്തോടനുബന്ധിച്ച് കെപിസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണം | ഫോട്ടോ: ജി ബിനുലാൽ | മാതൃഭൂമി

58/61

കണ്ണൂർ റെയിൽവേ സ്റ്റേഷൻ ജീവനക്കാരുടെ ആഭിമുഖ്യത്തിൽ നടന്ന ഫ്രീഡം റൺ | ഫോട്ടോ: സി സുനിൽകുമാർ | മാതൃഭൂമി

59/61

എപ്പോഴും ലൈവാ... നിയമസഭയില്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടികള്‍ക്ക് മുന്നോടിയായി പുതുപ്പള്ളിയിലെ വീട്ടിലെത്തിയ ഉമ്മന്‍ചാണ്ടി ലാന്‍ഡ് ഫോണിലൂടെ ആശംസ അറിയിക്കുന്നവരോട് മറുപടി പറയുന്നു| ഫോട്ടോ: ജി. ശിവപ്രസാദ്

60/61

കൊച്ചിയിലെ എന്‍.ഐ.എ. ആസ്ഥാനത്തു ചോദ്യം ചെയ്യലിനു ശേഷം മടങ്ങുന്ന മന്ത്രി കെ.ടി. ജലീല്‍ മാധ്യമങ്ങളെ അഭിവാദ്യം ചെയ്യുന്നു.ഫോട്ടോ| ടി.കെ. പ്രദീപ് കുമാര്‍.

61/61

മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്. യു. ആലപ്പുഴയില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്ക് പറ്റിയ പ്രവര്‍ത്തകര്‍ | ഫോട്ടോ: വി.പി. ഉല്ലാസ് മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

Most Commented