സെപ്റ്റംബര്‍ 05 ചിത്രങ്ങളിലൂടെ


1/38

മത്തായിയുടെ മൃതദേഹത്തിൽ പി.ജെ.ജോസഫ് എം.എൽ.എ റീത്ത് സമർപ്പിക്കുന്നു. പി.സി. ജോർജ് എം.എൽ.എ സമീപം. ഫൊട്ടൊ: കെ. അബൂബക്കർ

2/38

മത്തായിയുടെ മൃതദേഹത്തിൽ ആന്റോ ആന്റണി എം.പി.യും ഡി.സി.സി പ്രസിഡന്റ് ബാബു ജോർജും റീത്ത് സമർപ്പിക്കുന്നു. ഫൊട്ടൊ: കെ. അബൂബക്കർ

3/38

മത്തായിയുടെ വീട്ടില്‍ കുര്യാക്കോസ് മാര്‍ക്ലിമീസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ശുശ്രൂഷ. ഫൊട്ടൊ: കെ. അബൂബക്കർ

4/38

പത്തനംതിട്ട വടശ്ശേരിക്കര അരീക്കക്കാവിലെ വീട്ടിലെത്തിച്ച മത്തായിയുടെ മൃതദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയവര്‍. ഫൊട്ടൊ: കെ. അബൂബക്കർ

5/38

വീട്ടിലെത്തിച്ച മത്തായിയുടെ മൃതദേഹത്തിനരികില്‍ പി.ജെ. ജോസഫ് എം.എല്‍.എ. അനുശോചനം രേഖപ്പെടുത്തുന്നു. ആന്റോ ആന്റണി എം.പി. തുടങ്ങിയവര്‍ സമീപം. ഫൊട്ടൊ: കെ. അബൂബക്കർ

6/38

വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മത്തായിയുടെ മൃതദേഹം വടശ്ശേരിക്കര അരീക്കക്കാവിലെ വീട്ടിലെത്തിയപ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ. ഫൊട്ടൊ: കെ. അബൂബക്കർ

7/38

പടവുകളേറെയുണ്ട് താണ്ടുവാൻ... ലോക്ക് ഡൗൺ കാലത്തു അതിഥി തൊഴിലാളികൾ അധികമാരും തന്നെ കേരളത്തിലേക്ക് വന്നില്ല എങ്കിലും ഉള്ള തൊഴിലിടങ്ങളിൽ അതിസാഹസികമായി ജോലി ചെയ്യാൻ ഇവർ തന്നെ വേണമെന്നാണ് അവസ്ഥ. കണ്ണൂർ -മട്ടന്നൂർ റോഡിൽ മൂലക്കരിയിലെ പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന്റെ ചുമരിൽ തൂക്കിയിട്ട ഏണിയിൽ തൂങ്ങി നിന്നുകൊണ്ട് നിർമ്മാണ പ്രവർത്തിയിൽ ഏർപെട്ടിരിക്കുന്ന കാഴ്ച. ഫൊട്ടൊ: ലതീഷ്‌ പൂവത്തൂർ

8/38

വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മത്തായിയുടെ മൃതദേഹം പത്തനംതിട്ട ക്രിസ്റ്റ്യൻ മെഡിക്കൽ ആശുപത്രി മോർച്ചറിയിൽ നിന്നും പുറത്തെടുത്തപ്പോൾ നിയന്ത്രണം വിട്ടു കരയുന്ന ഭാര്യ ഷീബമോൾ. ഫൊട്ടൊ: കെ. അബൂബക്കർ

9/38

പത്തനംതിട്ടയിൽ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മത്തായിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വിലപിക്കുന്ന അമ്മ ഏലിയാമ്മയും ഭാര്യ ഷീബമോളും മക്കളും. ഫൊട്ടൊ: കെ. അബൂബക്കർ

10/38

കൊല്ലം ജില്ലയിലെ ആദ്യ അതിവേഗ വാഹന ചാർജിങ് സ്റ്റേഷൻ (ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന കേന്ദ്രം) ഓലയിൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കോമ്പൗണ്ടിൽ നിർമ്മാണം പുരോഗമിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുമെന്നതാണ് ഈ സ്റ്റേഷന്റെ പ്രത്യേകത. ഫൊട്ടൊ: അജിത്‌ പനച്ചിക്കൽ

11/38

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ സംരക്ഷണ സമിതി അധ്യാപക ദിനത്തിൽ നടത്തിയ വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ. ഫൊട്ടൊ: ലതീഷ്‌ പൂവത്തൂർ

12/38

മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട്‌ ആദായനികുതി ഓഫീസിനു മുന്നിൽ നടത്തിയ തൊഴിലാളി കർഷക സമരം സി ഐ ടി യു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: പി. കൃഷ്‌ണപ്രദീപ്‌

13/38

കോഴിക്കോട് ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുന്നു. ഫൊട്ടൊ: പി. കൃഷ്‌ണപ്രദീപ്‌

14/38

കോഴിക്കോട്‌ ചാലപ്പുറം ഭജനകോവിലിനു സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനെതിരെ ഇതിനടുത്തിരുന്ന് പ്രതിഷേധിക്കുന്ന യുവാവ്. ഫൊട്ടൊ: പി. കൃഷ്‌ണപ്രദീപ്‌

15/38

ഡൽഹി മെട്രോ സർവീസ്‌ പുനരാരംഭിക്കുന്നതിന്‌ മുന്നോടിയായി ട്രയൽ റൺ നടത്തുന്നു. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്‌ണൻ

16/38

ഡൽഹി മെട്രോ സർവീസ്‌ പുനരാരംഭിക്കുന്നതിന്‌ മുന്നോടിയായി ട്രയൽ റൺ നടത്തുന്നു. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്‌ണൻ

17/38

കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന സർവ്വവിഘ്‌ന നിവാരണ യജ്ഞത്തിൽ നടുവിൽ മഠം അച്യുത ഭാരതി സ്വാമിയാർ ഭദ്രദീപം തെളിയിക്കുന്നു. സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവർ സമീപം. ഫൊട്ടൊ: ഇ.വി. രാഗേഷ്‌

18/38

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പാലക്കാട് സംഘടിപ്പിച്ച ഉപവാസം സമാപനം സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: ഇ.എസ്‌. അഖിൽ

19/38

ന്യൂഡൽഹിയിലെ ചൈനീസ് എംബസിക്ക് പുറത്ത് പ്രതിഷേധിച്ച ടിബറ്റൻ പൗരനെ പോലീസ് ഉദ്യോഗസ്ഥർ തടയുന്നു. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്‌ണൻ

20/38

ന്യൂഡൽഹിയിലെ ചൈനീസ് എംബസിക്ക് പുറത്ത് പ്രതിഷേധിച്ച ടിബറ്റൻ പൗരനെ പോലീസ് ഉദ്യോഗസ്ഥർ തടയുന്നു. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്‌ണൻ

21/38

ന്യൂഡൽഹിയിലെ ചൈനീസ് എംബസിക്ക് പുറത്ത് പ്രതിഷേധിച്ച ടിബറ്റൻ പൗരനെ പോലീസ് ഉദ്യോഗസ്ഥർ തടയുന്നു. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്‌ണൻ

22/38

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന ഉപവാസ സമരം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: ബിജു വർഗീസ്‌

23/38

കോവിഡ് കേരളത്തിലുണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ച് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് തിരുവനന്തപുരത്ത്‌ ഇന്ദിരാഭവനിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു. ഫൊട്ടൊ: ബിജു വർഗീസ്‌

24/38

അനുപാതം മാറ്റി അധ്യാപകരെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ പി എസ് ടി എ തിരുവനന്തപുരത്ത്‌ നടത്തിയ പ്രതിഷേധ സംഗമം കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. ഫൊട്ടൊ: എം.പി. ഉണ്ണികൃഷ്‌ണൻ

25/38

അധ്യാപക വിദ്യാർഥി അനുപാതം മാറ്റി നിശ്ചയിച്ച് അധ്യാപകരെ പിരിച്ചു വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ കണ്ണൂരിൽ നടത്തിയ പ്രതിഷേധ സംഗമം ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: റിദിൻ ദാമു

26/38

കൺസ്യൂമർഫെഡ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ജീവനക്കാർ കണ്ണൂർ മേഖലാ ഓഫിസിനു മുൻപിൽ നടത്തിയ ധർണ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: റിദിൻ ദാമു

27/38

കേന്ദ്രസർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷക സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധം കണ്ണൂരിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: റിദിൻ ദാമു

28/38

മുൻ രാഷ്‌ട്രപതി സർവേപ്പള്ളി‌ രാധാകൃഷ്ണന്റെ ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ​ഫൊട്ടൊ: രാഷ്ട്രപതിഭവൻ

29/38

കിസാൻസഭ കണ്ണൂരിൽ സംഘടിപ്പിച്ച കർഷക സത്യഗ്രഹം സംസ്ഥാന സെകട്ടറി എ. പ്രദിപ് ഉൽഘാടനം ചെയ്യുന്നു. ​ഫൊട്ടൊ: റിദിൻ ദാമു

30/38

കെപിഎസ്ടിഎ പാലക്കാട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടോ: ഇ.എസ് അഖില്‍

31/38

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പാലക്കാട് സംഘടിപ്പിച്ച ഉപവാസ സമരം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടോ: ഇ.എസ് അഖില്‍.

32/38

കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പുതിയ ബ്ലോക്കുകളുടെ ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നു. ഫൊട്ടോ; റിദിന്‍ ദാമു

33/38

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വില്‍ക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണാ സമരം. ഫൊട്ടോ: റിദിന്‍ ദാമു.

34/38

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് നടത്തുന്ന ഉപവാസ സമരം ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടോ: റിദിന്‍ ദാമു.

35/38

KPSTA ആലപ്പുഴ DDE ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം KPCC ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടോ: വിപി ഉല്ലാസ്.

36/38

വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആലപ്പുഴ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരം കെപിസിസി ജനറല്‍ സെക്രട്ടറി ഡി.സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടോ: വിപി ഉല്ലാസ്.

37/38

കോസ്റ്റൽ പോലീസിന്റെ കേടായ പട്രോളിങ് ബോട്ടുകൾ അറ്റകുറ്റപ്പണിക്കായി കരയ്ക്ക് കയറ്റിവെച്ചപ്പോൾ

38/38

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ സംരക്ഷണ സമിതി അധ്യാപക ദിനത്തിൽ നടത്തിയ വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ. ഫൊട്ടൊ: ലതീഷ്‌ പൂവത്തൂർ

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented