ഓഗസ്റ്റ് 24 ചിത്രങ്ങളിലൂടെ


1/33

ഡൽഹിയിൽ ബിജെപി പ്രസിഡന്റ് ജെ പി നദ്ദ‚ മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്‌ണൻ

2/33

ഡൽഹിയിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ‚ മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്‌ണൻ

3/33

ഗാന്ധി കുടുംബം തന്നെ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്തിനു മുന്നിൽ പാർട്ടി പ്രവർത്തകർ നടത്തിയ പ്രകടനം. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്‌ണൻ

4/33

ഡൽഹിയിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിനു ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, വക്താവ് രൺദീപ് സിങ് സുർജേവാല എന്നിവർ വാർത്താസമ്മേളനത്തിൽ. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്‌ണൻ

5/33

ഡൽഹിയിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിനു ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, വക്താവ് രൺദീപ് സിങ് സുർജേവാല എന്നിവർ വാർത്താസമ്മേളനത്തിൽ. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്‌ണൻ

6/33

സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും, തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനും സംയുക്തമായി നടപ്പാക്കുന്ന ക്ഷേത്രക്കുളങ്ങളുടെ പുനരുദ്ധാരണ ശിലാസ്ഥാപനത്തിനെത്തിയ മേയർ കെ. ശ്രീകുമാർ ശ്രീകണ്ടേശ്വരം ക്ഷേത്രക്കുളം സന്ദർശിച്ചപ്പോൾ. ഫൊട്ടൊ: എസ്‌. ശ്രീകേഷ്‌

7/33

ഓണമിങ്ങെത്തി... വാഹനത്തിരക്കും.... ഓണം വിപണി ലക്ഷ്യമിട്ട് കടകൾ സജീവമായതോടെ കൊല്ലം നഗരത്തിലെ പ്രധാന വ്യാപാര വീഥികളിലൊന്നായ മെയിൻറോഡിലെ വാഹനത്തിരക്ക്. ഫൊട്ടൊ: അജിത് പനച്ചിക്കൽ

8/33

കോണ്‍ഗ്രസ് ആസ്ഥാനമായ ഡല്‍ഹിയിലെ എ.ഐ.സി.സിയ്ക്ക് മുകളില്‍ കാര്‍മേഘങ്ങള്‍ എത്തിയപ്പോള്‍. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്ണന്‍

9/33

ഡൽഹി ലക്ഷ്മി നഗറിൽ ഗണേശപൂജയ്ക്കു ശേഷം ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നവർ. ഫൊട്ടൊ: സാബു സ്‌കറിയ

10/33

ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം. ഫൊട്ടൊ: റിദിൻ ദാമു

11/33

ഉത്തരാഖണ്ഡിലെ പിഥോര്‍ഗഢില്‍ കുന്നിന്‍മുകളില്‍ നിന്നുവീണ് ഇരുകാലുകളുമൊടിഞ്ഞ യുവതിയെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങള്‍ മലഞ്ചെരിവിലൂടെ സ്‌ട്രെക്ചറില്‍ കൊണ്ടുപോകുന്നു. നിറഞ്ഞൊഴുകുന്ന നദികളോടും പാറക്കെട്ടുകള്‍ വഴിമുടക്കിയ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീണേക്കാമായിരുന്ന ചെരിവുകളോടും മല്ലിട്ടായിരുന്നു 40 കിലോമീറ്റര്‍ നീണ്ട ഈ സാഹസികദൗത്യം.

12/33

തീര്‍ത്തും അനൗപചാരികം....ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയിൽ ഞായറാഴ്ച ഫയല്‍ നോട്ടത്തില്‍ മുഴുകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ കസേരയില്‍ വെച്ചിരിക്കുന്ന ഭക്ഷണം കൊത്തിത്തിന്നുന്ന മയിലും. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യാണ് ഈ ചിത്രം പകര്‍ത്തിയത്.

13/33

തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെ കോവിഡ് സ്രവ പരിശോധനാ കേന്ദ്രത്തിൽ പരിശോധനക്കെത്തിയവരുടെ നിര. ഫൊട്ടൊ: എസ്‌. ശ്രീകേഷ്‌

14/33

കൺസ്യുമർഫെഡിന്റെ തിരുവനന്തപുരം സ്റ്റാച്യൂവിലെ ത്രിവേണി ഓണച്ചന്തയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുന്നവർ. ഫൊട്ടൊ: എസ്‌. ശ്രീകേഷ്‌

15/33

ഓലക്കുടയും,ചേലക്കുടയും........ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം ചാല മാർക്കറ്റിൽ വില്പനയ്‌ക്കെത്തിച്ചിരിക്കുന്ന ഓലക്കുട ഉയർത്തിക്കാട്ടി കച്ചവടം കൊഴുപ്പിക്കാൻ ശ്രമിക്കുന്ന ജീവനക്കാരൻ. ഫൊട്ടൊ: എസ്‌. ശ്രീകേഷ്‌

16/33

ക്രിസ്ത്യൻ സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥ പഠിക്കുവാൻ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ്സ് ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലൂർദ് കേന്ദ്രത്തിൽ നടത്തിയ ഉപവാസ സമരത്തെ റോഷി അഗസ്റ്റിൻ എം.എൽ.എ. അഭിസംബോധന ചെയ്യുന്നു. ഫൊട്ടൊ: എസ്‌. ശ്രീകേഷ്‌

17/33

മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എം.എല്‍.എ. രാജഗോപാലിന്റെയും, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും നേതൃത്വത്തില്‍ നിയമസഭയ്ക്ക് മുന്നില്‍ നടന്ന ധര്‍ണ. ഫൊട്ടൊ: ജി.ബിനുലാല്‍.

18/33

ബി.ജെ.പി. നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭ മാര്‍ച്ച്. ഫൊട്ടൊ: ജി. ബിനുലാല്‍.

19/33

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യുന്നു.

20/33

ബാലഗണപതി...ഗണേശോത്സവത്തോട് അനുബന്ധിച്ച് മണ്ണുകൊണ്ട് തയാറാക്കിയ ഗണേശവിഗ്രഹം കല്‍പാത്തി പുഴയില്‍ നിമഞ്ജനം ചെയ്യുന്ന വിശ്വാസി. ഫൊട്ടൊ: ഇ.എസ്. അഖില്‍.

21/33

പാലക്കാട് ജൈനിമേട് കുഞ്ഞന്‍ബാവ കോളനിയിലെ കുടിവെള്ള പൈപ്പിന് താഴെ മണ്ണ് നീക്കം ചെയ്ത് തയാറാക്കിയ കുഴിയില്‍ കുടം വെച്ച് വെള്ളം ശേഖരിക്കുന്ന വീട്ടമ്മ.കുടം നിറയുന്നത് വരെ ചുറ്റും കെട്ടിനില്‍ക്കുന്ന ചെളിവെള്ളത്തില്‍ കാത്തു നില്‍ക്കേണ്ട ഗതികേടിലാണ് പരിസരവാസികള്‍. ഫൊട്ടൊ: ഇ.എസ്. അഖില്‍.

22/33

വിഘ്‌നങ്ങള്‍ തീരുവാന്‍..മുഖാവരണം ധരിച്ച് ഗണേശ വിഗ്രഹം കല്‍പാത്തി പുഴയില്‍ നിമഞ്ജനം ചെയ്യുന്ന വിശ്വാസി.വിപുലമായി നടത്തിയിരുന്ന ഗണേശോത്സവം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചടങ്ങ് മാത്രമാക്കിയിരുന്നു. ഫൊട്ടൊ: ഇ.എസ്. അഖില്‍.

23/33

നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു. ഫൊട്ടൊ: പി.ആര്‍.ഡി.

24/33

സംസ്ഥാനത്തിനു പുറത്തുനിന്നും കൊണ്ടുവരുന്ന പൂക്കള്‍ പൂക്കളം ഉണ്ടാക്കാന്‍ ഉപയോഗിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ താക്കീതില്‍ പ്രതിഷേധിച്ച് പൂക്കച്ചവടക്കാരുടെ പ്രതിനിധിയായി നിയമസഭ കവാടത്തില്‍ പൂക്കളമിട്ട് പ്രതിഷേധിക്കാന്‍ എത്തിയ കാട്ടാക്കട റോജ ഫ്‌ളവര്‍ മാര്‍ട്ടിലെ ഷാജി ദാസിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. ഫൊട്ടൊ: ജി. ബിനുലാല്‍.

25/33

ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ബസ്സ് തൊഴിലാളികള്‍ കണ്ണൂര്‍ താവക്കര ബസ്സ് സ്റ്റാന്‍ഡില്‍ നടത്തിയ ധര്‍ണ ജില്ലാ സെക്രട്ടറി കെ. മനോഹരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫൊട്ടൊ: സി. സുനില്‍കുമാര്‍.

26/33

കൃപേഷ്-ശരത് ലാല്‍ കൊലപാതക കേസിലെ സി.ബി.ഐ. അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., കൃപേഷിന്റെ പിതാവ് കൃഷ്ണന്‍,ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ എന്നിവര്‍ കാസര്‍കോട് കല്ല്യോട്ടെ സ്മൃതി മണ്ഡപത്തില്‍ 24 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചപ്പോള്‍. ഫൊട്ടൊ: രാമനാഥ് പൈ.

27/33

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂര്‍ കോര്‍പ്പറേഷന്‍തല പ്രകടനപത്രികയിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ താവക്കര ബസ്സ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച പെട്ടി. ഫൊട്ടൊ: സി.സുനില്‍കുമാര്‍.

28/33

നിയമസഭ സമ്മേളനത്തില്‍നിന്ന്. ഫൊട്ടൊ: പി.ആര്‍.ഡി.

29/33

പൊന്നോണത്തിന് ഭാഗ്യം പരീക്ഷിക്കാൻ പോലും.... ഓണക്കാലത്ത് തിങ്ങിനിറയുന്ന തിരക്കുള്ള കോഴിക്കോട്‌ മിഠായി തെരുവിൽ ഓണക്കോടികളും മറ്റും വാങ്ങാൻ ആളുകളെത്തുന്നതും കാത്ത് കച്ചവടക്കാർ കണ്ണും നട്ടിരിയ്ക്കുകയാണ്. ഭാഗ്യവാനെ കാത്ത് ലോട്ടറി സൈക്കിളും. ഫൊട്ടൊ: കൃഷ്‌ണകൃപ

30/33

രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി വോട്ട് ചെയ്യുന്നു. ഫോട്ടോ: പി.ആര്‍.ഡി.

31/33

വിവിധ ആവശ്യങ്ങളുന്നയിച്ച് സി.പി.എം പാലക്കാട് സംഘടിപ്പിച്ച സത്യാഗ്രഹ സമരം. ഫൊട്ടൊ: ഇ.എസ്‌. അഖിൽ

32/33

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ആലപ്പുഴ സി.പി.എം ജില്ലാ ആസ്ഥാനത്ത് എ.എം. ആരീഫ് എം.പി, ജില്ലാ സെക്രട്ടറി ആർ. നാസർ, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ തുടങ്ങിയർ സത്യാഗ്രഹം നടത്തുന്നു. ഫൊട്ടൊ: സി. ബിജു

33/33

ഗാന്ധി കുടുംബം തന്നെ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്തിനു മുന്നിൽ പാർട്ടി പ്രവർത്തകർ നടത്തിയ പ്രകടനം. ഫൊട്ടൊ: പി.ജി. ഉണ്ണികൃഷ്‌ണൻ

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented