ജൂലൈ 15 ചിത്രങ്ങളിലൂടെ


1/49

നീയല്ലേ സ്റ്റാർ... സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ സർക്കാർ വിദ്യാലയമായ കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർസെക്കൻണ്ടറി സ്‌കൂളിൽ നിന്ന് മുഴുവൻ മാർക്കും നേടിയ അമിത് ടോം ജോസും ഒ.പി. മുഹമ്മദ് ലുക്ക്മാനും ചേർന്ന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജയസൂര്യക്ക് അധ്യാപകരോടൊപ്പം മധുരം നൽകിയപ്പോൾ. പഠനത്തോടൊപ്പം അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തെ നോക്കാൻ കൂലിപ്പണിയും ചെയ്താണ് തമിഴ്‌നാട് സ്വദേശിയായ ജയസൂര്യ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മിന്നുന്ന വിജയം കൈവരിച്ചത്. ഫോട്ടോ: അജിത്‌ ശങ്കരൻ.

2/49

ഹയർസെക്കൻഡറി പരീക്ഷയിൽ മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലെ വിദ്യാർഥികൾക്ക് മാനേജർ ബഷീർ എടരിക്കോടും അധ്യാപകരും മധുരം നൽകി ആഹ്ലാദം പങ്കുവച്ചപ്പോൾ. ഫോട്ടോ: അജിത്‌ ശങ്കരൻ.

3/49

ഡൽഹിയിലെ ജാദിദ് ഖാബ്രിസ്താൻ അഹ്‌ലെ ഇസ്ലാം ശ്മശാനത്തിൽ‚ കോവിഡ്‌ 19 ബാധിച്ച്‌ മരിച്ച നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ ശവസംസ്‌കാര ചടങ്ങിൽ കുടുംബാംഗങ്ങൾ. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

4/49

ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ തിരുവനന്തപുരം കാർമൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികളും അധ്യാപകരും സ്കൂളിലെ വിജയിച്ച വിദ്യാർത്ഥികളുമായി ഓൺലൈനിൽ സന്തോഷം പങ്കിടുന്നു. ഫോട്ടോ: എം. പി. ഉണ്ണികൃഷ്‌ണൻ.

5/49

എം ശിവശങ്കറിന്റെ സെക്രട്ടറിയേറ്റിനു സമീപത്തെ ഫ്ലാറ്റിൽ പരിശോധനക്കെത്തിയ ശേഷം പുറത്തേക്കു വരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ. ഫോട്ടോ: എം. പി. ഉണ്ണികൃഷ്‌ണൻ.

6/49

കർക്കടക മാസപൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറന്നപ്പോൾ. ഇക്കുറിയും ഭക്തർക്ക് പ്രവേശനം ഇല്ല. ഫോട്ടോ: ഉണ്ണി ശിവ.

7/49

കർക്കടക മാസപൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറന്നപ്പോൾ. ഇക്കുറിയും ഭക്തർക്ക് പ്രവേശനം ഇല്ല. ഫോട്ടോ: ഉണ്ണി ശിവ.

8/49

ന്യൂഡൽഹിയിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്‌ഇ) പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോൾ പെൺകുട്ടികളുടെ വിജയാഹ്ലാദം. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

9/49

ന്യൂഡൽഹിയിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്‌ഇ) പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോൾ പെൺകുട്ടികളുടെ വിജയാഹ്ലാദം. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

10/49

കൊറോണയെ പ്രതിരോധിക്കാൻ നടത്തുന്ന സാമൂഹ്യബോധവത്കരണത്തിൻ്റെ ഭാഗമായി കൊല്ലം ജില്ലാ കളക്ടർ ചിന്നക്കടയിൽ സ്വകാര്യ ബസിനുള്ളിൽ സ്റ്റിക്കർ പതിക്കുന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ.

11/49

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കോഴിക്കോട്‌‌ വെള്ളിമാട്ക്കുന്നിലുള്ള വില്‍പന കേന്ദ്രത്തില്‍ വില്‍പനക്കായി എത്തിച്ച തൈകള്‍. ​ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌.

12/49

മധുര വിജയം.... പ്ളസ്‌ ടു പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ കോഴിക്കോട്‌ എം.എം.വി.എച്ച്.എസ്.എസ്സിലെ വിദ്യാർഥികൾ പ്രിൻസിപ്പൽ കെ.കെ ജലീലിന് മധുരം നൽകി സന്തോഷം പങ്കുവെയ്ക്കുന്നു. ​ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌.

13/49

മാരിടൈം ബോർഡ് നടപ്പാക്കുന്ന അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ച് ടെർമിനൽ പദ്ധതിയുടെ ഭാഗമായി എവർഗ്ലോബ് (എവർഗ്രീൻ ) എന്ന കണ്ടെയ്നർ കപ്പൽ ബുധനാഴ്ച വിഴിഞ്ഞത്ത് അടുത്തപ്പോൾ. ഫോട്ടോ: ബിജു വർഗീസ്‌.

14/49

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സോളിറ്റയറിന്റെ നേതൃത്വത്തിൽ നിർധന കുട്ടികൾക്കുള്ള ടെലിവിഷൻ വിതരണം സെ. വിൻസെന്റ് കോളനി ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റീനക്ക് നൽകി നിർവഹിക്കുന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, വാർഡ് കൗൺസിലർ ബിജുരാജ് എന്നിവർ സമീപം.

15/49

മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി. ഒ.ബി.സി. മോർച്ച നടത്തിയ തൃശൂർ കളക്ടറേറ്റ് മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി.

16/49

അച്ഛനും അമ്മയ്ക്കും കോവിഡ് ബാധിച്ചു ചികിത്സയിലായതിനെ തുടർന്ന് ആറുമാസം പ്രായമുള്ള എൽഡിനെ ആരും ഏറ്റെടുക്കുവാൻ തയ്യാറാകാതിരുന്നപ്പോൾ താൻ നോക്കിക്കൊള്ളാമെന്നു പറഞ്ഞു ഏറ്റെടുത്തതാണ് കൊച്ചിയിലെ സാമൂഹ്യ പ്രവർത്തകയായ മേരി അനിത. ഒരു മാസത്തിനു ശേഷം രോഗം മാറിയതോടെ കുരുന്നു എൽഡിനെ അമ്മ ഷീനയെത്തി കൂട്ടിക്കൊണ്ടുപോകുമ്പോൾ കുഞ്ഞിനെ പിരിയുന്ന ദുഃഖത്തിൽ വിതുമ്പുന്ന മേരി അനിത. ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

17/49

കുടിശ്ശിക തീർത്തു തരണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്‌സ്‌ അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ നടത്തിയ സമരം. ഫോട്ടോ: വി.പി. ഉല്ലാസ്‌.

18/49

സ്വർണക്കടത്തു കേസിലെ പ്രതികളായ ഹാംജത് അലി‚ സരിത്ത്‌ എന്നിവരെ എറണാകുളത്ത്‌ കോടതിയിൽ ഹാജരാക്കിയപ്പോൾ. ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ

19/49

സ്വർണക്കടത്തു കേസിലെ പ്രതികളായ മുഹമ്മദ്‌ ഷാഫി‚ ജലാൽ എന്നിവരെ എറണാകുളത്ത്‌ കോടതിയിൽ ഹാജരാക്കിയപ്പോൾ. ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ

20/49

കൊറോണ വ്യാപനം തടയുന്നതിനുള്ള ബോധവത്‌കരണ പ്രവർത്തനങ്ങളുമായി പാലക്കാട്‌ ചെറിയ കോട്ട​മൈതാനത്തെ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ മതിലിൽ ചിത്രങ്ങൾ വരയ്‌ക്കുന്ന ചെറുപ്പക്കാർ.

21/49

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ കോഴിക്കോട്‌ സിവിൽ സ്റ്റേഷനിലേക്ക്‌ കോൺഗ്രസ്‌ നടത്തിയ മാർച്ചിനിടെ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിക്കുന്നു.

22/49

വളഞ്ഞിട്ടുപിടിച്ച്‌... മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ പാലക്കാട്‌ സിവിൽ സ്റ്റേഷനിലേക്ക്‌ കെ.എസ്‌.യു. പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ബാരിക്കേഡ്‌ ചാടിക്കടന്ന പ്രവർത്തകനെ വളഞ്ഞിട്ടു പിടിക്കുന്ന വനിതാ പോലീസുകാർ. ഫോട്ടോ: പി.പി. രതീഷ്‌

23/49

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളെ എറണാകുളത്ത്‌ വൈദ്യ പരിശോധനക്ക് ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടു വരുന്നു. ഫോട്ടോ: ഷഹീർ സി.എച്ച്‌.

24/49

തലശ്ശേരിയിൽ മറിഞ്ഞ ഗ്യാസ്‌ ടാങ്കർ ലോറി സേഫ്റ്റി ഓഫീസർ ബി.സഞ്ജയ് പരിശോധിക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

25/49

തലശ്ശേരിയിൽ മറിഞ്ഞ ഗ്യാസ്‌ ടാങ്കർ ലോറിക്കരികിൽ ഡ്രൈവർ ശിവകുമാർ. ഫോട്ടോ: സി. സുനിൽകുമാർ.

26/49

ഐഐടി ഡൽഹിയുമായി സഹകരിച്ച്‌ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് ടെസ്റ്റിംഗ് കിറ്റുകൾ (കോറോ ഷുവർ) നിർമ്മാതാക്കൾ മാധ്യമങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിച്ചപ്പോൾ. ഫോട്ടോ: സാബു സ്‌കറിയ.

27/49

തലശ്ശേരി കോടതിക്കു മുന്നിൽ മറിഞ്ഞ ഗ്യാസ്‌ ടാങ്കർ ലോറി മാറ്റാനുള്ള ശ്രമം. ഫോട്ടോ: സി. സുനിൽകുമാർ.

28/49

തലശ്ശേരി കോടതിക്കു മുന്നിൽ മറിഞ്ഞ ഗ്യാസ്‌ ടാങ്കർ ലോറി മാറ്റാനുള്ള ശ്രമം. ഫോട്ടോ: സി. സുനിൽകുമാർ.

29/49

ടാങ്കറാനപ്പുറത്ത്: തലശ്ശേരി കോടതിക്കു സമീപം ദേശീയ പാതയിൽ മറിഞ്ഞ ടാങ്കർ ലോറിയുടെ ടാങ്ക് മാറ്റുമ്പോൾ അതിനു മുകളിലിരിക്കുന്ന ഖലാസി. ഫോട്ടോ: സി. സുനിൽകുമാർ.

30/49

ശ്രീരാമൻ അയോധ്യയിലല്ല ജനിച്ചത്‌ നേപ്പാളിലാണ്‌ എന്ന നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ ഹിന്ദു യു​​ണൈറ്റഡ്‌ ഫ്രണ്ട്‌ ഡൽഹിയിൽ നേപ്പാൾ എംബസിക്ക്‌ മുന്നിൽ പ്രതിഷേധിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

31/49

കക്കാട് സ്പിന്നിങ് മില്‍ തൊഴിലാളികളുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം കെ.കെ.രാഗേഷ് എം.പി.ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനില്‍കുമാര്‍.

32/49

സ്വതന്ത്ര തയ്യല്‍ തൊഴിലാളി യൂണിയന്റെ കണ്ണൂര്‍ കളക്ടറേറ്റ് ധര്‍ണ എം.എ. കരിം ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍.

33/49

വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി ആള്‍ കേരള ഗോള്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് ധര്‍ണ്ണ നടത്തുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍.

34/49

ദളിത് കോണ്‍ഗ്രസ്സിന്റെ കണ്ണൂര്‍ കളക്ട്രേറ്റ് ധര്‍ണ യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ പ്രൊഫ: എ.ഡി.മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.സുനില്‍കുമാര്‍.

35/49

സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച വയനാട് സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച്. ഫോട്ടോ: പി. ജയേഷ്.

36/49

രാമജന്മഭൂമിയെപ്പറ്റിയുള്ള നേപ്പാള്‍ പ്രധാന മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നേപ്പാള്‍ എംബസിയിലേക്ക് മാര്‍ച്ച് ഉണ്ടാകുമെന്ന വാര്‍ത്തയെ തുടര്‍ന്ന് എംബസിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയപ്പോള്‍. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍.

37/49

രാമജന്മഭൂമിയെപ്പറ്റി നേപ്പാള്‍ പ്രധാന മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നേപ്പാള്‍ എംബസിയിലേക്ക് യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് നടത്തിയ മാര്‍ച്ച്. ഫോട്ടോ: സാബു സ്‌കറിയ

38/49

റബ്ബറിന്റെ താങ്ങുവില 200 രൂപയായി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജോസ് കെ. മാണി എം.പിയുടെ നേതൃത്വത്തില്‍ കോട്ടയം റബര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധം. ഫോട്ടോ: ജി. ശിവപ്രസാദ്.

39/49

മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനത ഒ.ബി.സി. മോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കളക്ടറേറ്റ് ധര്‍ണ എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ജി. ശിവപ്രസാദ്.

40/49

കെ.എസ്.ആര്‍.ടി.സിയില്‍ ദളിത് ക്രൈസ്തവ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി. എന്‍.സി.എ. ആയി പരിഗണിച്ച് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അഡൈ്വസ് അയച്ച മുഴുവന്‍ ആളുകള്‍ക്കും അടിയന്തരമായി നിയമനം നല്‍കുക എന്ന ആവശ്യം ഉന്നയിച്ച് കേരള ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ നടത്തിയ പ്രതിഷേധ ധര്‍ണ. ഫോട്ടോ: ജി. ശിവപ്രസാദ്.

41/49

തലശ്ശേരി കോടതിക്കു മുന്നില്‍ ടാങ്കര്‍ ലോറി മറിഞ്ഞ സ്ഥലത്ത് എ.എം.ഷംസീര്‍ എം.എല്‍.എ. എത്തിയപ്പോള്‍. ഫോട്ടോ: സി. സുനില്‍കുമാര്‍.

42/49

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരുവനന്തപുരത്തെ ജി. എസ്.ടി ഭവനിലെ കസ്റ്റംസ് ഓഫീസില്‍ നടന്ന എട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം പുറത്തേയ്ക്ക് എത്തിച്ചപ്പോള്‍. ഫോട്ടോ: എസ്. ശ്രീകേഷ്.

43/49

തലശ്ശേരി കോടതിക്കു മുന്നില്‍ ടാങ്കര്‍ ലോറി മറിഞ്ഞപ്പോള്‍. ഫോട്ടോ: സി. സുനില്‍കുമാര്‍.

44/49

സച്ചിന്‍ പൈലറ്റിനെ കാത്ത് വസതിക്കു പുറത്ത് മാധ്യമങ്ങള്‍. ഫോട്ടോ: സാബു സ്‌കറിയ

45/49

സച്ചിന്‍ പൈലറ്റിനെ കാത്ത് വസതിക്കു പുറത്ത് മാധ്യമങ്ങള്‍. ഫോട്ടോ: സാബു സ്‌കറിയ

46/49

47/49

48/49

49/49

ഹയർസെക്കൻഡറി പരീക്ഷയിൽ മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലെ വിദ്യാർഥികൾക്ക് മാനേജർ ബഷീർ എടരിക്കോടും അധ്യാപകരും മധുരം നൽകി ആഹ്ലാദം പങ്കുവച്ചപ്പോൾ. ഫോട്ടോ: അജിത്‌ ശങ്കരൻ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

Most Commented