ജൂണ്‍ 26 ചിത്രങ്ങളിലൂടെ


1/63

വിവിധ ആവശ്യങ്ങളുന്നയിച്ച് പാർപ്പിട അവകാശ സംരക്ഷണ സമിതി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ. ഫോട്ടോ: അജിത്‌ ശങ്കരൻ.

2/63

പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നയങ്ങൾക്കെതിരെ റിയാദ് മലപ്പുറം കൂട്ടായ്മ കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ. ഫോട്ടോ: അജിത്‌ ശങ്കരൻ.

3/63

മലപ്പുറം കുന്നുമ്മലിൽ മാസ്‌ക് പരിശോധിക്കുന്ന പോലീസ്. ഫോട്ടോ: അജിത്‌ ശങ്കരൻ.

4/63

മഴക്കാലത്തിന് മുന്നോടിയായി മലപ്പുറം കളക്ടറേറ്റ് കോൺഫറസ് ഹാളിൽ നടന്ന മോക്ക് ഡ്രിൽ കൺട്രോൾ റൂമിൽ നിന്ന്. ഫോട്ടോ: അജിത്‌ ശങ്കരൻ.

5/63

യൂത്ത് ‌കോൺഗ്രസ് മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിൽ വാരിയൻകുന്നത്ത് കുഞ്ഞഹമദ് ഹാജിയുടെ മാതൃക ചിത്രത്തിൽ പ്രതീകാത്മമായി എ.പി അനിൽകുമാർ എം.എൽ.എ വീരപട്ടം ചാർത്തിയപ്പോൾ. ഫോട്ടോ: അജിത്‌ ശങ്കരൻ.

6/63

ഗാൽവൻ താഴ്‌വരയിൽ ജീവത്യാഗം ചെയ്ത ധീര സൈനികർക്ക് പ്രണാമം അർപ്പിച്ച് കോൺഗ്രസ് കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി സി ക്കു സമീപത്തെ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മാതൃരാജ്യ വീരമൃത്യുദിനത്തിൽ പുഷ്പാർച്ചന നടത്തുന്ന ഷെറിൽ ബാബു, സി.പി.സലീം, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദീഖ്, കേണൽ പ്രഭാകരകുറുപ്പ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പ്രവീൺകുമാർ തുടങ്ങിയവർ. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌.

7/63

കൈക്കൂലി കേസിൽ അറസ്റ്റിലായ കോഴിക്കോട്‌ ചേവായൂർ മുൻ സബ് രജിസ്ട്രാർ പി.കെ ബീനയെ വിജലൻസ് കോടതിയിൽ ശിക്ഷാ വിധി കേട്ട ശേഷം പുറത്തേക്കു കൊണ്ടുവരുന്നു. ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌.

8/63

ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ് കമാൻഡോകൾ‚ ഗവ. സ്‌കൂളിൽ ഡൽഹി പോലീസ്, ഡോക്ടർമാർ, ആംബുലൻസ്‌ എന്നി സേവനങ്ങളുമായി ചേർന്ന്‌ ഭീകരാക്രമണത്തെ നേരിടുന്ന ഒരു സർപ്രൈസ് മോക്ക് ഡ്രിൽ നടത്തിയപ്പോൾ. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

9/63

ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ് കമാൻഡോകൾ‚ ഗവ. സ്‌കൂളിൽ ഡൽഹി പോലീസ്, ഡോക്ടർമാർ, ആംബുലൻസ്‌ എന്നി സേവനങ്ങളുമായി ചേർന്ന്‌ ഭീകരാക്രമണത്തെ നേരിടുന്ന ഒരു സർപ്രൈസ് മോക്ക് ഡ്രിൽ നടത്തിയപ്പോൾ. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

10/63

ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ് കമാൻഡോകൾ‚ ഗവ. സ്‌കൂളിൽ ഡൽഹി പോലീസ്, ഡോക്ടർമാർ, ആംബുലൻസ്‌ എന്നി സേവനങ്ങളുമായി ചേർന്ന്‌ ഭീകരാക്രമണത്തെ നേരിടുന്ന ഒരു സർപ്രൈസ് മോക്ക് ഡ്രിൽ നടത്തിയപ്പോൾ. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

11/63

ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ് കമാൻഡോകൾ‚ ഗവ. സ്‌കൂളിൽ ഡൽഹി പോലീസ്, ഡോക്ടർമാർ, ആംബുലൻസ്‌ എന്നി സേവനങ്ങളുമായി ചേർന്ന്‌ ഭീകരാക്രമണത്തെ നേരിടുന്ന ഒരു സർപ്രൈസ് മോക്ക് ഡ്രിൽ നടത്തിയപ്പോൾ. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

12/63

ജനങ്ങളെ കൊള്ളയടിക്കുന്ന പെട്രോൾ ഡീസൽ വില വർദ്ധനവ് കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് കലക്ട്രേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കർ.

13/63

കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ച പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റി പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉന്നതാധികാര സമിതി അംഗം ജോൺ.കെ.മാത്യൂസ് ഉദ്ഘാടനം ചെയ്യുന്നു. വിക്ടർ ടി. തോമസ്, ഡോ. ഏബ്രഹാം കലമണ്ണിൽ, അഡ്വ. എൻ. ബാബു വർഗീസ്, കുഞ്ഞുമോൻ കെങ്കിരത്ത്, തോമസ്‌കുട്ടി കുമ്മണ്ണൂർ, ജോർജ് കെ. മാത്യൂ, ജോസ് കെ. എസ്, സന്തോഷ് വർഗീസ്, സാം മാത്യൂ, ദീപു ഉമ്മൻ എന്നിവർ സമീപം. ഫോട്ടോ: കെ. അബൂബക്കർ.

14/63

ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം ചിന്നകട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചങ്ങലയ്ക്കിട്ട് നടത്തിയ പ്രതീകാത്മക സമരം സൂരജ് രവി ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ.

15/63

ആർ വൈ എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കൊല്ലം

16/63

വെള്ളത്തിന്റെ ഒഴുക്ക് വിലയിരുത്തുന്നതിനായി റാന്നി വലിയതോട്ടിൽ ജില്ലാ കളക്ടർ പി.ബി നൂഹ് സന്ദർശിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

17/63

വെള്ളത്തിന്റെ ഒഴുക്ക് വിലയിരുത്തുന്നതിനായി റാന്നി ഉപാസനക്കടവിൽ ജില്ലാ കളക്ടർ പി.ബി നൂഹ് സന്ദർശിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

18/63

ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിക്കാനായി തയ്യാറാക്കിയ കൈ കഴുകാനുള്ള ഉപകരണങ്ങൾ പത്തനംതിട്ട ടൗൺ ഹാളിന്റെ വരാന്തയിൽ കൂട്ടിയിട്ട നിലയിൽ. കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ നാം കാണിച്ച ശുഷ്‌കാന്തി ഇപ്പോൾ നമുക്കില്ല. ഫോട്ടോ: കെ. അബൂബക്കർ.

19/63

തിരുവനന്തപുരം പൂജപ്പുര ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

20/63

കോർപ്പറേഷൻ മേയർ നിർമ്മൽ ജെയിൻ, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ ജയ് പ്രകാശ്, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ അനാമിക സിംഗ് എന്നിവർ ന്യൂഡൽഹിയിൽ പത്രസമ്മേളനത്തിൽ. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

21/63

കേന്ദ്ര സർക്കാരിന്റെ പ്രവാസിദ്രോഹനയങ്ങൾക്കെതിരെ കോഴിക്കോട് ബാങ്ക് റോഡിലെ എയർ ഇന്ത്യ ഓഫീസിനു മുമ്പിൽ കേരള പ്രവാസി സംഘം നടത്തിയ പ്രതിഷേധ സംഗമം എളമരം കരീം എം.പി. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്‌.

22/63

ചൈന ആക്രമണത്തിൽ വീരമൃത്യു പ്രാപിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഡൽഹിയിൽ ദേശീയ യുദ്ധ സ്മാരകത്തിന് മുമ്പിൽ മൗനാചരണം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ. ഫോട്ടോ: സാബു സ്‌കറിയ.

23/63

ചൈന ആക്രമണത്തിൽ വീരമൃത്യു പ്രാപിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഡൽഹിയിൽ ദേശീയ യുദ്ധ സ്മാരകത്തിന് മുമ്പിൽ മൗനാചരണം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ. ഫോട്ടോ: സാബു സ്‌കറിയ.

24/63

ചൈന ആക്രമണത്തിൽ വീരമൃത്യു പ്രാപിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഡൽഹിയിൽ ദേശീയ യുദ്ധ സ്മാരകത്തിന് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ ഡി പി സി സി അധ്യക്ഷൻ അനിൽ ചൗധരിയുടെ നേതൃത്വത്തിൽ മൗനാചരണം നടത്തിയപ്പോൾ. ഫോട്ടോ: സാബു സ്‌കറിയ.

25/63

മൂക്ക് പൊത്തണോ ...മുഖം മറയ്ക്കണോ ...

26/63

മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാത്രക്കാർക്കും ജീവനക്കാർക്കുമായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാൽകൊണ്ട് പ്രവർത്തിക്കാവുന്ന സാനിറ്റൈസർ നൽകിയപ്പോൾ. ഫോട്ടോ: അജിത്‌ ശങ്കരൻ.

27/63

സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് എം.എസ്.പി റാങ്ക് ഹോൾഡേഴ്‌സ് മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം. ഫോട്ടോ: അജിത്‌ ശങ്കരൻ.

28/63

മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരമർപ്പിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി മലപ്പുറം യുദ്ധസ്മാരകത്തിൽ മെഴുകുതിരി തെളിച്ചപ്പോൾ. ഫോട്ടോ: അജിത്‌ ശങ്കരൻ.

29/63

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഗരത്തിൽ സവാരി നടത്തുന്ന ഓട്ടോറിക്ഷയിൽ ഡ്രൈവർക്കും യാത്രക്കാർക്കുമിടയിൽ താൽക്കാലികമായി സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ വേലി. തിരുവനന്തപുരം സ്റ്റാച്യൂവിൽ നിന്നൊരു ദൃശ്യം. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

30/63

കണ്ണൂർ ചൊവ്വ സഹകരണ സ്‌പിന്നിംഗ് മില്ലിൽ നിന്നും ശ്രീലങ്കയിലേക്ക് നൂലുകൾ കയറ്റി അയക്കുന്നത് ചെയർമാൻ എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

31/63

നടന്‍ ശ്രീനിവാസന്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് അംഗന്‍വാടി ജീവനക്കാര്‍ ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ എം. കൃഷ്ണലത ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വി.പി. ഉല്ലാസ്.

32/63

വിദ്യാഭ്യാസ വിഷയങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് നിതിന്‍ എ. പുതിയടം ആലപ്പുഴ കളക്ടറേറ്റിന് മുന്നില്‍ നടത്തിയ ഏകദിന ഉപവാസം കെ.പി.സി.സി. വൈസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വി.പി. ഉല്ലാസ്.

33/63

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വിചാര്‍ വിഭാഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി ആലപ്പുഴ കളക്ടറേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വി.പി. ഉല്ലാസ്.

34/63

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് മദ്യ വിരുദ്ധ സമിതി സംഘടിപ്പിച്ച ബോധവത്കരണ സദസ് ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വി.പി. ഉല്ലാസ്.

35/63

ആലപ്പുഴ സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ക്വിറ്റ് ഇന്ത്യ സ്മാരകത്തിന് മുമ്പില്‍ സംഘടിപ്പിച്ച മാതൃരാജ്യ വീരമൃത്യു ദിനാചരണം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ഡി. സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വി.പി. ഉല്ലാസ്.

36/63

ഏറ്റുമാനൂർ കട്ടച്ചിറ ഭാഗത്തെ മാവുകൾ സംരക്ഷിക്കണമെന്നവശ്യപ്പെട്ട് മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ മാവിനെ മാസ്‌ക് അണിയിച്ചപ്പോൾ. ഫോട്ടോ: ജി. ശിവപ്രസാദ്‌.

37/63

കണ്ണൂർ ചൊവ്വ സഹകരണ സ്പിന്നിംഗ് മില്ലിൽ ഹരിത കേരള മിഷൻ ഒരുക്കുന്ന കറിവേപ്പില തോട്ടത്തിന് ചെയർമാൻ എം.സുരേന്ദ്രൻ തുടക്കമിടുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

38/63

കണ്ടെയ്‌ൻമെന്റ് സോണായ തിരുവനന്തപുരം അമ്പലത്തറ ഭാഗത്തേക്കുള്ള റോഡ് അട്ടക്കുളങ്ങളരയിൽ പോലീസ് അടച്ചു കെട്ടിയപ്പോൾ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

39/63

തിരുവനന്തപുരത്ത്‌ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കെ. എസ്. ആർ. ടി. സി. പുതുതായി ആരംഭിച്ച റിലേ സർവീസുകളുടെ ഫ്ലാഗ് ഓഫ്‌ ചടങ്ങിനെത്തിയ മന്ത്രി എ. കെ. ശശീന്ദ്രൻ ബസ് ഡ്രൈവർക്ക് ട്രിപ്പ്‌ ഷീറ്റും താക്കോലും കൈമാറുന്നതിന് മുന്നോടിയായി വാഹനത്തിന്റെ താക്കോൽ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കാനൊരുങ്ങുന്നു. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

40/63

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കെ. എസ്. ആർ. ടി. സി. പുതുതായി ആരംഭിച്ച റിലേ സർവീസുകളുടെ ഫ്ലാഗ് ഓഫ്‌ മന്ത്രി എ. കെ. ശശീന്ദ്രൻ തിരുവനന്തപുരത്ത്‌ നിർവഹിക്കുന്നു. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

41/63

ബാലാവകാശ കമ്മീഷൻ ചെയർമാൻ നിയമനം രാഷ്ട്രീയവത്ക്കരിച്ചു എന്നാരോപിച്ച് ജവഹർ ബാലജനവേദി ചെയർമാൻ ജി. വി. ഹരി പൂജപ്പുരയിലെ വനിതാ -ശിശു സാമൂഹ്യ നീതി വകുപ്പ് ഓഫീസിനു മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യാൻ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല എത്തിയപ്പോൾ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

42/63

സർക്കാരിന്റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

43/63

നാല്പത്തിയഞ്ചാം അടിയന്തിരാവസ്ഥ വിരുദ്ധദിനത്തിൽ അടിയന്തിരാവസ്ഥ വിരുദ്ധ പോരാളികൾ നടത്തിയ സെക്രട്ടറിയേറ്റ് ധർണ മുൻ മന്ത്രി നീല ലോഹിത ദാസൻ നാടാർ ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

44/63

പൊട്ടിക്കല്ലേ 'ചങ്ങല' : കോവിഡ് വ്യാപന ഭീതിയിൽ അതിനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ച തൃശ്ശൂർ നഗരത്തിൽ പ്രവേശനം തടയാൻ പോലീസ് കെട്ടിയ റിബ്ബൺ മറികടന്നുപോകുന്ന യാത്രക്കാർ. ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി.

45/63

മാന്യ മഹാ ജനങ്ങളെ: തൃശ്ശൂർ നഗരത്തിലെ അതി നിയന്ത്രണ മേഖലയിൽ വെറുതെ പുറത്തിറങ്ങാതിരിക്കാനും സുരക്ഷ ഉറപ്പു വരുത്താനും പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി.

46/63

നിയന്ത്രണമില്ലാത്ത യാത്ര: തൃശ്ശൂർ നഗരത്തിൽ അതി നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചയിടങ്ങളിൽ വാഹന പരിശോധന നടത്തുന്ന പോലീസുകാർ. സ്വരാജ് റൗണ്ടിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി.

47/63

പാലക്കാട് മലമ്പുഴ കരടിയോടിന് സമീപത്തെ ഒരു വീട്ടുമുറ്റത്തെത്തിയ മയിൽ പീലിവിടർത്തി നൃത്തം ചെയ്യുന്നു. ഫോട്ടോ: ഇ.എസ്‌. അഖിൽ.

48/63

അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനത്തിൽ ഡോ. പി.എൻ സുരേഷ് കുമാർ സീഡ് വിദ്യാർത്ഥികളുമായി ഗൂഗിൾ മീറ്റിലൂടെ സംവദിക്കുന്നു. ഫോട്ടോ: പി. പ്രമോദ്‌കുമാർ.

49/63

ഷംന കേസിലെ അഞ്ചാം പ്രതി എറണാകുളത്ത്‌ കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ. ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ.

50/63

ചൈനയുടെ അക്രമണത്തിൽ വീരമൃത്യു പ്രാപിച്ച ഇന്ത്യൻ സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ത്യാഗേറ്റിൽ. ഫോട്ടോ: സാബു സ്‌കറിയ.

51/63

ചൈനയുടെ അക്രമണത്തിൽ വീരമൃത്യു പ്രാപിച്ച ഇന്ത്യൻ സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ത്യാഗേറ്റിൽ. ഫോട്ടോ: സാബു സ്‌കറിയ.

52/63

കോട്ടയം നാട്ടകത്ത്‌ പഴയ ഇന്ത്യാപ്രസ്സ്‌ കെട്ടിടത്തിന്റെ സമീപത്തെ പറമ്പിൽ അസ്ഥികൂടം കണ്ടെത്തിയതറിഞ്ഞ്‌ തടിച്ചുകൂടിയവർ. ഫോട്ടോ: ജി. ശിവപ്രസാദ്‌.

53/63

കോട്ടയം നാട്ടകത്ത്‌ പഴയ ഇന്ത്യാപ്രസ്സ്‌ കെട്ടിടത്തിന്റെ സമീപത്തെ പറമ്പിൽ കണ്ടെത്തിയ അസ്ഥികൂടം. ഫോട്ടോ: ജി. ശിവപ്രസാദ്‌.

54/63

ഗാൽവൻ താഴ്വരയിൽ ജീവത്യാഗം ചെയ്ത ഇന്ത്യൻ സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കോൺഗ്രസ് കണ്ണൂരിൽ നടത്തിയ ഷഹീദൻകോ സലാം ദിവസ് പരിപാടി. ഫോട്ടോ: സി. സുനിൽകുമാർ.

55/63

ഇന്ധന വില വർധനവിനെതിരെ ഓട്ടോമൊബൈൽ വർക് ഷോപ്പ് ഉടമകൾ കണ്ണൂരിൽ ധർണ്ണ നടത്തുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

56/63

ഇന്ധനവില വർധനവിനെതിരെ എച്ച്.എം.എസ്.കണ്ണൂർ മുഖ്യ തപാലാഫീസിനു മുന്നിൽ നടത്തിയ ധർണ്ണ മുൻ മന്ത്രി കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

57/63

കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്കൂളുകൾക്ക് നൽകുന്ന പ്രഷർ വാഷർ പ്രസിഡണ്ട് കെ.വി.സുമേഷ് കൈമാറുന്നു. ഫോട്ടോ: സി. സുനിൽകുമാർ.

58/63

കെ.പി.സി.സി. യുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിൽ, വീരമൃതു വരിച്ച ജവാന്മാർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് നടന്ന ചടങ്ങിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, ഉമ്മൻ‌ചാണ്ടി തുടങ്ങിയർ പങ്കെടുത്തപ്പോൾ. ഫോട്ടോ: ജി. ബിനുലാൽ.

59/63

കെ.പി.സി.സി. യുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിൽ, വീരമൃതു വരിച്ച ജവാന്മാർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് നടന്ന ചടങ്ങിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, ഉമ്മൻ‌ചാണ്ടി തുടങ്ങിയർ പങ്കെടുത്തപ്പോൾ. ഫോട്ടോ: ജി. ബിനുലാൽ.

60/63

കോവിഡ് രോഗ ഭീതിയിൽ അതി നിയന്ത്രണ മേഖല ആയ തൃശൂർ സ്വരാജ് റൗണ്ടിൽ പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി.

61/63

പത്തനംതിട്ട മൈലപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതു സംബന്ധിച്ച് ജനപ്രതിനിധികളുമായി സംസാരിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

62/63

പത്തനംതട്ട പോലീസ് സൂപ്രണ്ട് ആഫീസില്‍ നടന്ന മോക് ഡ്രില്ലില്‍ പരിക്കേറ്റയാളെ പുറത്തെത്തിക്കുന്നതിന്റെ മാതൃക കാണിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

63/63

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഗരത്തിൽ സവാരി നടത്തുന്ന ഓട്ടോറിക്ഷയിൽ ഡ്രൈവർക്കും യാത്രക്കാർക്കുമിടയിൽ താൽക്കാലികമായി സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ വേലി. തിരുവനന്തപുരം സ്റ്റാച്യൂവിൽ നിന്നൊരു ദൃശ്യം. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

Most Commented