ജൂണ്‍ 24 ചിത്രങ്ങളിലൂടെ


1/43

ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്ന്ന് പത്തനംതിട്ട നഗര ത്തില്‍ ജനമൈത്രി പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അനൗണ്‍സ്‌മെന്റ് നടത്തുന്നു. ഫോട്ടോ: അബൂബക്കർ കെ.

2/43

വിവിധ ആവശ്യങ്ങളുമായി യുവമോര്‍ച്ച മലപ്പുറം ജില്ലാ അധ്യക്ഷന്‍ സജേഷ് ഏലിയായില്‍ കളക്ടറേറ്റിന് മുന്നില്‍ നടത്തിയ നിരാഹാരസമരം രവി തേലത്ത് ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: അജിത്‌ ശങ്കരൻ

3/43

ഇന്ധന വിലവര്‍ദ്ധനവിനെതിരെ ബി.എം.എസ്. മലപ്പുറത്ത് നടത്തിയ പ്രതിഷേധ ധര്‍ണ ഫോട്ടോ: അജിത്‌ ശങ്കരൻ

4/43

സര്‍ക്കാരിന്റെ പ്രവാസികളോടുള്ള നിലപാടിനെതിരെ പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍ നടത്തിയ ഏകദിന സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഐക്യദാര്‍ഢ്യ സദസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: അജിത്‌ ശങ്കരൻ

5/43

ഒ.ബി.സി ജനവിഭാഗങ്ങളോടുള്ള വഞ്ചനയ്ക്കും നിയമന നിരോധനത്തിനുമെതിരെ ഒ.ബി.സി മോര്‍ച്ച മലപ്പുറം കളക്ടറേറ്റിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ എന്‍.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യന്നു ഫോട്ടോ: അജിത്‌ ശങ്കരൻ

6/43

ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഫോട്ടോ: അജിത്‌ ശങ്കരൻ

7/43

കരിപ്പൂര്‍ കണ്ണൂര്‍ വിമാനത്താവളം വഴി വരുന്ന പ്രവാസികള്‍ക്കായുള്ള ഭക്ഷണക്കിറ്റുകള്‍ മഅദിന്‍ അക്കാദമിയില്‍ തയ്യാറാക്കുന്ന പ്രവര്‍ത്തകര്‍ ഫോട്ടോ: അജിത്‌ ശങ്കരൻ

8/43

കരിപ്പൂര്‍ കണ്ണൂര്‍ വിമാനത്താവളം വഴി വരുന്ന പ്രവാസികള്‍ക്കായുള്ള ഭക്ഷണക്കിറ്റുകള്‍ മഅദിന്‍ അക്കാദമിയില്‍ തയ്യാറാക്കുന്ന പ്രവര്‍ത്തകര്‍ ഫോട്ടോ: അജിത്‌ ശങ്കരൻ

9/43

പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ച് മലപ്പുറം സി.ഐ.ക്കെതിരേ മുനിസിപ്പല്‍ മുസ്ലിംലീഗ് നടത്തിയ പ്രതിഷേധ ധര്‍ണ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

10/43

സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് പപരമാവധി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് എം.എസ്.പി റാങ്ക് ഹോള്‍ഡേഴ്‌സ് മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധം ഫോട്ടോ: അജിത്‌ ശങ്കരൻ

11/43

പ്രവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കളക്ടറേറ്റിന് മുന്‍പില്‍ നടത്തിയ കൂട്ട ഉപവാസം എ.പി. അനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: അജിത്‌ ശങ്കരൻ

12/43

കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നടപടികള്‍ക്കെതിരെ എന്‍.സി.പി. സംസ്ഥാന ഭാരവാഹികള്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിന് മുന്നില്‍ നടത്തിയ ധര്‍ണ ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: അജിത്‌ ശങ്കരൻ

13/43

ദില്ലിയിൽ എൽ.എൻ.ജെ.പി. ആശുപത്രിക്ക്‌ സമീപം താൽക്കാലികമായി നൂറ്‌ കിടക്കകൾ ഉള്ള ഐസോലേഷൻ വാർഡ്‌ ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി.

14/43

ദില്ലിയിൽ താൽക്കാലികമായി നൂറ്‌ കിടക്കകൾ ഉള്ള ഐസോലേഷൻ വാർഡ്‌ മുഖ്യമന്ത്രി ​അരവിന്ദ്‌ കെജ്‌രിവാളും ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോഡിയയും സന്ദർശിക്കുന്നു. ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി.

15/43

കണ്ണൂർ നഗരത്തിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയ പ്രദേശത്തു നിന്നും പോലീസ് നേരത്തെ സ്ഥാപിച്ചിരുന്ന ബാരികേഡുകൾ വാഹനങ്ങളിൽ കയറ്റി കൊണ്ട് പോവുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ

16/43

കണ്ണൂർ നഗരത്തിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയ പ്രദേശത്തു നിന്നും പോലീസ് നേരത്തെ സ്ഥാപിച്ചിരുന്ന ബാരികേഡുകൾ വാഹനങ്ങളിൽ കയറ്റി കൊണ്ട് പോവുന്നു. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ

17/43

പെട്രോൾ വില വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മോട്ടോർ ബൈക്കുമായി പ്രതീകാത്മക വിലാപയാത്ര നടത്തുന്നു. ഫോട്ടോ: സാബു സ്കറിയ

18/43

പെട്രോൾ വില വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മോട്ടോർ ബൈക്കുമായി പ്രതീകാത്മക വിലാപയാത്ര നടത്തുന്നു. ഫോട്ടോ: സാബു സ്കറിയ

19/43

സ്വിഗ്ഗി ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സ്വിഗ്ഗി സോണൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സിഐ ടിയു ജില്ലാ സെക്രട്ടറിഎസ് ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ഗിരീഷ്‌ കുമാർ സി.ആർ.

20/43

കോഴിക്കോട് പുതിയാപ്പ ഹാർബറിൽ രണ്ടര ദിവസം കറങ്ങിയ താനൂർ സ്വദേശിയായ മീൻ ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹാർബറിലെ മീൻ വണ്ടികൾ ഫയർഫോഴ്സ് അണുവിമുക്തമാക്കുന്നു. പുതിയാപ്പ വാർഡ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫോട്ടോ: സന്തോഷ്‌ കെ.കെ.

21/43

പ്രവാസികളോടുള്ള സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവറലി ശിഹാബ് തങ്ങളിന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത ഹൈദരലി ശിഹാബ് തങ്ങൾ മുനവറലിയെ അഭിവാദ്യം ചെയ്യുന്നു. എം.കെ.മുനീർ എം.എൽ.എ, പി.കെ.കുഞ്ഞാലികുട്ടി എം.പി. തുടങ്ങിയവർ സമീപം ഫോട്ടോ: സന്തോഷ്‌ കെ.​കെ.

22/43

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനം നടത്തുക, പിൻവാതിൽ നിയമങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുവമോർച്ച പ്രവർത്തകർ കൊല്ലം പി.എസ്.സി ഓഫിസിന് മുന്നിൽ നടത്തിയ ഉപവാസ സമരം ബി.ജെ.പി ജില്ലാ സെക്രട്ടറി വി.എസ് ജിതിൻ ദേവ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത്‌ പനച്ചിക്കൽ

23/43

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളോടുള്ള നീതി നിഷേധത്തിനെതിരെ കേരള സാംബവ സഭ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. ഫോട്ടോ: ഉണ്ണികൃഷ്ണന്‍ എം.പി.

24/43

വിദേശങ്ങളിൽ നിന്നു മടങ്ങി വരുന്ന പ്രവാസികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദ്ദേശം പിൻവിലിക്കുക, പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് പ്രവാസി ലീഗ് സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി.

25/43

തോട്ടപ്പള്ളി സ്പില്‍വേ വഴി പ്രളയജലം കടലിലേക്ക് ഒഴുകിപ്പോകുന്നതിനായി ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടാത്തതില്‍ പ്രതിഷേധിച്ച് തീരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തോട്ടപ്പള്ളി സ്പില്‍വേ കനാലില്‍ ഇറങ്ങി സമരം ചെയ്യുന്നു. ഫോട്ടോ: ഉല്ലാസ്‌ വി.പി.

26/43

ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് സ്കറിയ തോമസ് വിഭഗം ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഒട്ടകത്തെ കൊണ്ട് കാർ കെട്ടി വലിപ്പിച്ചപ്പോൾ ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി.

27/43

തോട്ടപ്പള്ളി സ്പില്‍വേ വഴി പ്രളയജലം കടലിലേക്ക് ഒഴുകിപ്പോകുന്നതിനായി ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടാത്തതില്‍ പ്രതിഷേധിച്ച് തീരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തോട്ടപ്പള്ളി സ്പില്‍വേ കനാലില്‍ ഇറങ്ങി സമരം ചെയ്യുന്നു. ഫോട്ടോ: ഉല്ലാസ്‌ വി.പി.

28/43

കേന്ദ്രമന്ത്രി സഭാ യോഗ തീരുമാനങ്ങളെക്കുറിച്ച്‌ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, ജിതേന്ദ്ര സിംഗ് , ഗിരാജ് സിംഗ് എന്നിവർ ദേശീയ മാധ്യമങ്ങളോട്‌ വിശദീകരിക്കുന്നു. ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി.

29/43

പൂവില്‍ നിന്നും തേന്‍ നുകരുന്ന ചിത്രശലഭം ഫോട്ടോ: അഖിൽ ഇ.എസ്‌.

30/43

പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിൽ നടക്കുന്ന സമരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം കളക്ടറേറ്റിന് മുന്നിൽ ഷാനിമോൾ ഉസ്മാൻ എം എൽ എ നിർവഹിക്കുന്നു. ഫോട്ടോ: സി ബിജു.

31/43

ആലപ്പുഴ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ എൽ ഡി എഫ് കൗൺസിലർമാർ നടത്തിയ ധർണ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: സി ബിജു.

32/43

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവും മണൽ കടത്തും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് നടത്തുന്ന കരിദിനത്തിന്റെ ഭാഗമായി ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ നടത്തിയ സമരം ഡി സി സി പ്രസിഡന്റ് എം ലിജു ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: സി ബിജു.

33/43

പെറുക്കാൻ കുട്ടികളെത്താത്ത സ്കൂൾ മുറ്റത്ത് വീണു കിടക്കുന്ന മാങ്ങകൾ.കണ്ണൂർ സിറ്റി എച്ച്.എസ്എസിലെ കാഴ്ച. ഫോട്ടോ: സി സുനിൽ കുമാർ.

34/43

പി എസ് സി നിയമങ്ങളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പാലക്കാട് നടത്തിയ പ്രതിഷേധം. ഫോട്ടോ: ഇഎസ് അഖില്‍.

35/43

ഒരാഴ്ചത്തെ അടച്ചിടലിന് ശേഷം കണ്ണൂർ നഗരത്തിൽ ചില ഇളവുകൾ നൽകിയപ്പോൾ തുറന്ന പച്ചക്കറി കടയിൽ നിന്നും കേടുവന്ന പച്ചക്കറികൾ മാറ്റുന്ന കടക്കാരൻ. ഫോട്ടോ: സി സുനിൽ കുമാർ.

36/43

ഒരാഴ്ചത്തെ അടച്ചിടലിന് ശേഷം കണ്ണൂർ നഗരത്തിൽ ചില ഇളവുകൾ നൽകിയപ്പോൾ തുറന്ന പച്ചക്കറി കടയിൽ നിന്നും കേടുവന്ന പച്ചക്കറികൾ മാറ്റുന്ന കടക്കാരൻ. ഫോട്ടോ: സി സുനിൽ കുമാർ.

37/43

ആരോഗ്യ ഇൻഷുറൻസ് പുതുക്കുന്നതിനായി വയനാട് കൽപ്പറ്റയിലെ ഓഫീസിലെത്തിയവരുടെ തിരക്ക്. ഫോട്ടോ: പി ജയേഷ്.

38/43

കണ്ടെയ്ൻമെന്റ് സോണിൽ ചെറിയ ഇളവ് വരുത്തിയ കണ്ണൂരിൽ ഏറെ ദിവസത്തിന് ശേഷം ജോലി ചെയ്യുന്ന ചെരിപ്പുപണിക്കാരൻ. ഫോർട്ട് റോഡിലെ കാഴ്ച. ഫോട്ടോ: സി സുനിൽ കുമാർ.

39/43

പ്രവാസികള്‍ക്കായി യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നടത്തുന്ന ഏകദിന സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലക്കാട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കളക്ടറേറ്റ് ധര്‍ണ. ഫോട്ടോ: ഇ എസ് അഖില്‍.

40/43

കൂടണയാന്‍ കഴിയാത്ത പ്രവാസികള്‍......

41/43

അസ്വാഭാവികതയെല്ലാം നിയമ വഴിയേ... അസ്വാഭാവിക മരണം സംഭവിച്ച എല്ലാ മൃതദേഹങ്ങളെയും കോവിഡ് പരിശോധനക്കു വിധേയമാക്കണമെന്ന നിയമം വന്നതോടെ പോസ്റ്റ് മോർട്ടം ചെയ്യുന്നതിന് മുന്നേ കോവിഡ് പരിശോധനാക്കായി മൃതദേഹം ആസ്പത്രിയിലെത്തിച്ച് സ്രവം പരിശോധനക്കെടുക്കുന്നത് പതിവായിരിക്കുകയാണ്. കണ്ണൂർ ജില്ലാ ആസ്പത്രിയിൽ ചൊവ്വാഴ്ച എത്തിച്ച മൃതദേഹ പരിശോധനക്കായി സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചു ആംബുലൻസിനരികിലേക്കു വരുന്ന ഡോക്ടർ. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ

42/43

യു.ടി. രാജന്റെ മൃതദേഹം പൊതു ദർശനത്തിനായി നഗരസഭാ കാര്യാലയത്തിൽ കൊണ്ടുവന്നോപ്പോൾ. ഫോട്ടോ: സാജൻ വി. നമ്പ്യാർ

43/43

ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്ന്ന് പത്തനംതിട്ട നഗര ത്തില്‍ ജനമൈത്രി പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അനൗണ്‍സ്‌മെന്റ് നടത്തുന്നു. ഫോട്ടോ: അബൂബക്കർ കെ.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented