ഏപ്രില്‍ 24 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/48

കേരളത്തില്‍ കാളവണ്ടികള്‍ ഇപ്പോള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. എന്നാല്‍, രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇവ ഇപ്പോഴും പതിവുകാഴ്ചയാണ്. അടച്ചിടലിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസാമഗ്രികള്‍ കാളവണ്ടിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോവുന്നു. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നുള്ള കാഴ്ച. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

2/48

കോവിഡ് കാലത്തും മഴയെയും വെയിലിനേയും വക വെക്കാതെ ശുചീകരണത്തിനായി ഇറങ്ങിയ തൊഴിലാളികൾ. കണ്ണൂർ പ്രസ് ക്ലബ് റോഡിൽ നിന്നും. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

3/48

റംസാന്‍ മാസപ്പിറവിക്കു പിന്നാലെ ദീപാലംകൃതമായ ഡല്‍ഹിയിലെ ജുമാ മസ്ജിദ്. ഫോട്ടോ: പി.ജി.ഉണ്ണിക്കൃഷ്ണന്‍.

4/48

റംസാന്‍ മാസപ്പിറവിക്കു പിന്നാലെ ദീപാലംകൃതമായ ഡല്‍ഹിയിലെ ജുമാ മസ്ജിദ്. ഫോട്ടോ: പി.ജി.ഉണ്ണിക്കൃഷ്ണന്‍.

5/48

സ്പ്രിംക്ലർ വിവാദത്തിൽ നിയമ നടപടി ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ ഡി.സി.സി. ഓഫീസ്‌ പരിസരത്ത്‌ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ പ്രതിഷേധം. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

6/48

കണ്ണൂർ കോർപ്പറേഷനിൽ ആരംഭിച്ച കോൾ സെന്ററിൽ സേവനത്തിനായെത്തിയ കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

7/48

ആളൊഴിഞ്ഞ ആദ്യ വെള്ളി ... ലോക്ക് ഡൗൺ നാളുകളിലെ റംസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികളാരും തന്നെ പ്രാർത്ഥനക്കായി പള്ളികളിലെത്തിയില്ല. സാധാരണ ഗതിയിൽ വിശ്വാസികളാൽ നിറഞ്ഞു കവിയുന്ന കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ നിന്നുമുള്ള കാഴ്ച. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

8/48

കോവിഡ് 19 ബാധിച്ച് ദീര്‍ഘനാള്‍ നീണ്ട ആശുപത്രി വാസത്തിന് ശേഷം പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വടശേരിക്കര സ്വദേശി ഷേർലിയെ ആരോഗ്യപ്രവര്‍ത്തകര്‍ കൈയ്യടിച്ച് യാത്രയാക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

9/48

പത്തനംതിട്ട നഗരത്തില്‍ അലഞ്ഞുതിരിയുന്നവരെയും അഗതികളെയും കണ്ടെത്തി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനായി പിടികൂടുന്നു. ഫോട്ടോ: കെ. അബൂബക്കർ.

10/48

പത്തനംതിട്ടയിലെ കോടതികള്‍ അഗ്നിശമന സേനാംഗങ്ങള്‍ അണുവിമുക്തമാക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

11/48

റംസാന്‍ തുടങ്ങി ആദ്യ വെള്ളിയാഴ്ച പത്തനംതിട്ട ടൗണ്‍ ജുമാ മസ്ജിദില്‍ ചീഫ് ഇമാം എ.അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ഖാസിമി പ്രാര്‍ത്ഥനയില്‍. ലോക്ഡൗണ്‍ മൂലം ആളുകള്‍ കൂടിയുള്ള ആരാധന നിരോധിച്ചിരുന്നു. ഫോട്ടോ: കെ. അബൂബക്കർ.

12/48

യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരവും കരുതലും എന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച അസംബ്ലിതല പ്രതിഷേധ സംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫിന്റെ നേതൃത്വത്തിൽ കൊല്ലം പ്രസ് ക്ലബ്ബിന് മുന്നിൽ നടന്നപ്പോൾ. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

13/48

സ്പ്രിംഗ്ളർ കരാർ റദ്ദാക്കുക, അഴിമതിക്കാരെ തുറങ്കിലടക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ പ്രസിഡന്റ് ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ ബി.ജെ.പി കൊല്ലം ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ നിന്ന്. ലോക് ഡൗൺ നിയമങ്ങൾ പാലിച്ച് കൊണ്ടാണ് സമരം സംഘടിപ്പിച്ചത്. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

14/48

ഏകനായ്... റംസാനിലെ ആദ്യവെള്ളിയാഴ്ച്ച ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനയ്ക്കായി എത്തിയിരുന്ന കൊല്ലം കൊല്ലൂർവിള മുസ്ലിം ജമാഅത്തിൽ ഏകനായി പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന ചീഫ് ഇമാം മൻസൂർ ഹുദവി. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആരാധനാലയങ്ങളിൽ വിശ്വാസികൾ എത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഫോട്ടോ: അജിത്‌ പനച്ചിക്കൽ.

15/48

ഇടത്തരം ബോട്ടുകൾക്കും കടലിൽ പോകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കൊല്ലം നീണ്ടകര പാലത്തിന് താഴെ

16/48

കൊറോണ വൈറസ്‌ വ്യാപിക്കുന്നത് തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ച സമയത്ത് ഡൽഹിയിൽ പിപിഇ സ്യൂട്ട് ധരിച്ച്‌ പെട്രോൾ പമ്പ് ജീവനക്കാരൻ ജോലി ചെയ്യുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

17/48

ലോക്ക്‌ ഡൗണിൽ ഡൽഹിയിലെ ബംഗ്ലാ സാഹിബ് ഗുരുദ്വാര നടത്തുന്ന ഭക്ഷണ വിതരണത്തിൽ നിന്ന്‌. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്‌ണൻ.

18/48

ലോക്ക്‌ ഡൗണിൽ ഡൽഹിയിലെ ബംഗ്ലാ സാഹിബ് ഗുരുദ്വാര നടത്തുന്ന ഭക്ഷണ വിതരണത്തിൽ നിന്ന്‌. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്‌ണൻ.

19/48

കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ച 4 മാസം പ്രായമുളള കുഞ്ഞിന്റെ മൃതദേഹം ഖബറടക്കാനായി കണ്ണംപറമ്പിൽ കൊണ്ടുവരുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്‌.

20/48

അകലമില്ലാത്ത അടുപ്പം... എറണാകുളത്തെ ട്രഷറിയിൽ പെൻഷൻ വാങ്ങുവാനെത്തിയവർ തമ്മിലുള്ള സ്നേഹപ്രകടനം. ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

21/48

പൊടിതട്ടി തുടങ്ങാം ...

22/48

സ്പ്രിംക്ലര്‍ അഴിമതിക്കെതിരെ യൂത്തു കോണ്‍ഗ്രസ്സ് പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നടത്തിയ ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്‍ ഉത്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കര്‍.

23/48

വ്യാഴാഴ്ച ലോക പുസ്തകദിനമായിരുന്നു. ലോക്ക് ഡൗണ്‍ പാലിച്ച് കോട്ടയത്ത് അടച്ചിടേണ്ടിവന്ന വഴിയോര പുസ്തകക്കട വൃത്തിയാക്കുന്ന ഉടമ. ഇടയ്ക്കിടെ പെയ്യുന്ന മഴയും വഴിയോര പുസ്തകശാലകള്‍ക്ക് ഭീഷണിയാണ്. ചൊവ്വ, വെള്ളി ദിനങ്ങളില്‍ മാത്രമാണ് പുസ്തകശാലകള്‍ തുറക്കാന്‍ അനുമതി. ഫോട്ടോ: ജി. ശിവപ്രസാദ്.

24/48

കാടുകയറിയ പാളങ്ങള്‍... ഒരു മാസത്തിലേറെയായി തീവണ്ടികള്‍ ഓടാതായതോടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ തീവണ്ടിപ്പാളത്തില്‍ പുല്ല് വളര്‍ന്നപ്പോള്‍. ഫോട്ടോ: ടി.കെ. പ്രദീപ്കുമാര്‍.

25/48

ആലപ്പുഴയില്‍ നിന്ന് വീടുനിര്‍മാണത്തിനുള്ള സാമഗ്രികള്‍ വള്ളത്തില്‍ കുട്ടനാട്ടിലേക്ക് കൊണ്ടുപോകുന്നവര്‍.

26/48

ലോക്ക്‌ ഡൗണിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ കുവൈത്ത് സ്വദേശികളെ കുവൈത്ത് സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ നാട്ടിലേക്കെത്തിക്കുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

27/48

വിഴിഞ്ഞത്ത് മീൻതൂക്കി വിൽപ്പന നടത്തുന്ന ഹാളിലേക്ക് കയറിവന്ന കച്ചവടക്കാരായ സ്ത്രീകളെ പോലീസ് പുറത്തേക്ക് പറഞ്ഞുവിട്ടപ്പോൾ ഉദ്യോഗസ്ഥരുമായി തർക്കിക്കുന്ന കച്ചവടക്കാരായ സ്ത്രീകൾ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

28/48

ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് ഷൊർണൂരിലെ തറവാട്ട് വീട്ടിൽ ആയിപ്പോയ നാല് വയസ്സുകാരൻ ജുഗലിനെ വയനാട്ടിലുള്ള അച്ഛൻ സജിത്തിന്റെയും അമ്മ വിഷ്ണുപ്രിയയുടെയും അടുത്തേക്ക് ഒന്നര മാസത്തിനു ശേഷം അഗ്നിശമനസേനയുടെ വണ്ടിയിൽ തിരിച്ചെത്തിച്ചപ്പോൾ. ഫോട്ടോ: ജയേഷ്‌ പി.

29/48

തിരുവനന്തപുരം വിഴിഞ്ഞത്ത് മീൻതൂക്കി വിൽപ്പന നടത്തുന്ന ഹാളിലേക്ക് കയറിവന്ന കച്ചവടക്കാരായ സ്ത്രീകളെ തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് പുറത്തേക്ക് പറഞ്ഞുവിട്ടപ്പോൾ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

30/48

തിരുവനന്തപുരം വിഴിഞ്ഞത്ത്‌ മീൻതൂക്കി വിൽക്കുന്ന കൗണ്ടറിന് മുന്നിൽ കച്ചവടം പാടില്ലെന്ന അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് പ്രതിഷേധവുമായി വന്ന സ്ത്രീകളോട് സംസാരിക്കുന്ന പോലിസ് ഉദ്യോഗസ്ഥർ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

31/48

റംസാൻ മാസത്തിലെ വ്രതാരംഭവും ആദ്യ വെള്ളിയാഴ്ചയുമാണിന്ന്‌. നിസ്‍കാരത്തിനായി പള്ളിക്കകം വിശ്വാസികളാൽ നിറയേണ്ട സമയമാണിപ്പോൾ. കൊറോണ ഭീഷണി ഉള്ളതിനാൽ എല്ലാവരും വീടുകളിലാണ് പ്രാർത്ഥന. ആളുകളാരുമില്ലാതെ വയനാട്‌ കല്പറ്റ വലിയ പള്ളിയിൽ അസിസ്റ്റന്റ് ഇമാം കെ എസ് ഉമ്മർ ഒറ്റയ്‌ക്ക്‌ നമസ്കരിക്കുന്നു. ഫോട്ടോ: ജയേഷ്‌ പി.

32/48

തിരുവനന്തപുരം വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്ത് ലേലം വിളി ഒഴിവാക്കിയശേഷം ആൾക്കൂട്ട നിയന്ത്രണത്തിനായി ഫിഷറീസ് - മത്സ്യഫെഡ് അധികൃതരുടെ നേതൃത്വത്തിൽ സജ്ജമാക്കിയ കൗണ്ടറുകൾ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

33/48

സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയ ജീവനക്കാരെ കന്റോൺമെന്റ് ഗേറ്റിൽ സുരക്ഷാ ജീവനക്കാർ തെർമൽ സ്കാനിങ്ങിന് വിധേയരാക്കിയപ്പോൾ. ഫോട്ടോ: എസ്‌. ശ്രീകേഷ്‌.

34/48

ഉണ്ണിയറിയുന്നുവോ ഊരിലെ കാര്യങ്ങൾ.... ഗതാഗത നിയന്ത്രണം ശക്തമാക്കിയ പോലീസ് പരിശോധനയിൽ കുരുങ്ങിയ വാഹനത്തിൽ ഉള്ളിൽ പുറത്തെ ബഹളങ്ങളോ മറ്റും അറിയാതെ സുഖനിദ്രയിലാണീ കുരുന്ന്. കണ്ണൂർ താണയിൽ വ്യാഴാഴ്ച രാവിലത്തെ കാഴ്ച. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ.

35/48

തളിരണിയട്ടെ....

36/48

ന്യൂഡൽഹിയിലെ ഹോട്ട്‌സ്പോട്ട് ഏരിയകളിൽ പിപിടി കിറ്റ് വസ്ത്രം നിർബന്ധമാക്കിയതിനെ തുടർന്ന്‌ ചെക്ക് പോസ്റ്റിൽ പോലീസ് ഉദ്യോഗസ്ഥർ പിപിടി കിറ്റ്‌ വസ്‌ത്രം ധരിച്ച്‌ പരിശോധന നടത്തുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

37/48

ന്യൂഡൽഹിയിലെ ഹോട്ട്‌സ്പോട്ട് ഏരിയകളിൽ പിപിടി കിറ്റ് വസ്ത്രം നിർബന്ധമാക്കിയതിനെ തുടർന്ന്‌ ചെക്ക് പോസ്റ്റിൽ പോലീസ് ഉദ്യോഗസ്ഥർ പിപിടി കിറ്റ്‌ വസ്‌ത്രം ധരിച്ച്‌ പരിശോധന നടത്തുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

38/48

കോട്ടയം നഗരത്തിലെ പോലീസിന്റെ‌ വാഹന പരിശോധന. ഫോട്ടോ: ജി. ശിവപ്രസാദ്‌.

39/48

സ്പ്രിംക്ലർ അഴിമതി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് ബിജെപി ആലപ്പുഴയിൽ നടത്തിയ ധർണ. ഫോട്ടോ: സി.ബിജു.

40/48

സ്പ്രിംക്ലർ അഴിമതി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് ആലപ്പുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ ധർണ. ഫോട്ടോ: സി.ബിജു.

41/48

കോട്ടയം ചന്തക്കവലയിൽ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അണുവിമുക്തമാക്കാൻ തുടങ്ങിയപ്പോൾ. ഫോട്ടോ: ജി. ശിവപ്രസാദ്‌.

42/48

കോട്ടയം ചന്തക്കവലയിൽ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അണുവിമുക്തമാക്കാൻ തുടങ്ങിയപ്പോൾ. ഫോട്ടോ: ജി. ശിവപ്രസാദ്‌.

43/48

ആരോഗ്യ വിവരം വില്പന നടത്തിയ നടപടിയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.എസ്‌. ശബരിനാഥ് എം.എൽ.എ. യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ്‌ പടിക്കൽ നടന്ന ധർണ. ഫോട്ടോ: ജി. ബിനുലാൽ.

44/48

ആലപ്പുഴ നഗരത്തിൽ വഴിച്ചേരിയിൽ പോലീസ് നടത്തിയ റൂട്ട് മാർച്ച്. ഫോട്ടോ: സി. ബിജു.

45/48

പത്തനംതിട്ടയില്‍ ജോലിക്കെത്തി ലോക്ഡൗണ്‍ കാലത്ത് ദുരിതത്തിലായ മിസോറാം കുടംബത്തെ ആശ്വസിപ്പിക്കാനെത്തിയ വീണാജോര്‍ജ് എം.എല്‍.എ ഒന്നര വയസ്സുകാരന്‍ ക്ലാവിയസിനെ താലോലിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.

46/48

പത്തനംതിട്ട ഡി.സി.സി. പ്രസിഡണ്ട് വാവുജോര്‍ജിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ മാസ്‌ക് വിതരണം നടത്തുന്നു. ഫോട്ടോ: കെ. അബൂബക്കർ.

47/48

പത്തനംതിട്ടയിലെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സമൂഹ അടുക്കളയിലേക്ക് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷൻ പ്രവര്‍ത്തകര്‍ ഭക്ഷ്യ വസ്തുക്കള്‍ കൈമാറുന്നു. ഫോട്ടോ: കെ. അബൂബക്കർ.

48/48

കേരളത്തില്‍ കാളവണ്ടികള്‍ ഇപ്പോള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. എന്നാല്‍, രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇവ ഇപ്പോഴും പതിവുകാഴ്ചയാണ്. അടച്ചിടലിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസാമഗ്രികള്‍ കാളവണ്ടിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോവുന്നു. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നുള്ള കാഴ്ച. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented