
കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മുതിരേരി വാളെഴുന്നള്ളത്തിനെ വരവേൽക്കാനായി തടിച്ചു കൂടിയ ഭക്തജനങ്ങൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മുതിരേരി വാളെഴുന്നള്ളത്തിനെ വരവേൽക്കാനായി തടിച്ചു കൂടിയ ഭക്തജനങ്ങൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണീർ; കൗതുകം; പുഞ്ചിരി... തിരൂർ പുല്ലൂർ എ.എം.എൽ.പി. സ്‌കൂളിലെ പ്രവേശനോത്സവത്തിൽ കുഞ്ഞുങ്ങളെ ക്ലാസിലേയ്ക്ക് വരവേൽക്കുന്നതിനിടെ കുട്ടികളുടെ വിവിധ ഭാവങ്ങൾ. ഇതേ സ്‌കൂളിന്റെ നൂറാം വാർഷികത്തിന്റെ നൂറു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ തുടക്കവും പ്രവേശനോത്സവത്തിനൊപ്പമാണ് നടന്നത് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മുതിരേരി വാളെഴുന്നള്ളത്ത്. കൊട്ടിയൂർ പാൽ ചുരത്തിൽ നിന്നുമുള്ള കാഴ്ച | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ബി.ജെ.പി പത്തനംതിട്ട പാർലമെന്റ് മണ്ഡലം യോഗം സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട വാഴമുട്ടം ഗവ. യു പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനത്തിനു ശേഷം കുട്ടികളോടൊപ്പം ആഹാരം കഴിക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
സ്‌കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് പത്തനംതിട്ട വാഴമുട്ടം നാഷനൽ സ്‌കൂളിൽ ഒരുക്കിയ ത്രീഡി തിയേറ്ററിൽ കുട്ടികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കടമ്മനിട്ട ഗവൺമെന്റ് സ്‌കൂളിൽ നടന്ന ജില്ലാ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വീണാ ജോർജ് കുട്ടികളെ മടിയിലിരുത്തി താലോലിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
നിറ പുഞ്ചിരി വിരിയുമ്പോൾ... കടമനിട്ട ഗവൺമെന്റ് സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിനെത്തിയ വിദ്യാർഥിനിയുടെ മുഖത്ത് ചിരി വിടർന്നപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി രാജ്‌ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ട് നൽകി അഭിനന്ദിക്കുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം | ഫോട്ടോ: പി.ആർ.ഡി.
മിഴികൾ നിറച്ച് ആദ്യ പാഠം... കടമനിട്ട ഗവൺമെന്റ് സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിനെത്തിയ കുട്ടി പകച്ച് കരയുന്നു. | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി
മുൻ മന്ത്രി സി.ദിവാകരന്റെ ആത്മകഥയായ "കനൽ വഴികളിലൂടെ" എന്ന പുസ്‌തകം പ്രകാശനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുമായി സി.ദിവാകരൻ കുശലം പറയുന്നു. പുസ്‌തകം ഏറ്റുവാങ്ങിയ സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
"എന്ന് തീരും ഈ ദുരിതം ..." കൊച്ചി നഗരത്തിലെ ജൈവമാലിന്യങ്ങൾ വ്യാഴാഴ്ച മുതൽ സ്വകാര്യ കമ്പനികൾ കൊണ്ടുപോകും എന്നായിരുന്നു തീരുമാനം. ഹരിത കർമ്മ സേന വിവിധ ഇടങ്ങളിൽ നിന്നും ശേഖരിച്ച ജൈവമാലിന്യങ്ങൾ വൈറ്റിലയിലെ വഴിവക്കിലുള്ള കളക്ഷൻ പോയിന്റിൽ കൂട്ടിയിട്ടിട്ട് സ്വകാര്യ കമ്പനിപ്രതിനിധികളെ കാത്തിരിപ്പായി. ആരെയും കാണാതായപ്പോൾ മാലിന്യം മൂടിയുമിട്ടു. എന്ന് നീക്കും ഇനി ഇത് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം മണക്കാട് ഗവ. ടി ടി ഐ യിൽ സ്കൂൾ പ്രവേശനോത്സവത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
തിരുവനന്തപുരം മണക്കാട് ഗവ. ടി ടി ഐ യിൽ സ്കൂൾ പ്രവേശനോത്സവത്തിന് ഉദ്‌ഘാടകനായി എത്തിയ സിനിമാ സീരിയൽ താരം ജോബി കുട്ടികളോടൊപ്പം നൃത്തം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ഗവ ടി ടി ഐ യിൽ നടന്ന കൊല്ലം ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ഗവ ടി ടി ഐ യിൽ നടന്ന കൊല്ലം ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്ന അധ്യാപികമാർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സംഭരിച്ച നെല്ലിന്റെ വില ഉടൻ കർഷകർക്ക് നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ഉപവാസം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി കോഴിക്കോട്ട് നടത്തിയ സെമിനാറും മികച്ച ക്ഷീര കർഷകർക്കുള്ള പുരസ്‌ക്കാര വിതരണവും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ കഥകളി വേഷധാരികൾ വിദ്യാർഥികളെ മധുരം നൽകി പ്രവേശനകവാടത്തിൽ സ്വീകരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കണ്ണൂരിൽ കത്തിയ തീവണ്ടിയിൽ ഫോറൻസിക്ക് പരിശോധന നടക്കുമ്പോൾ പുറത്ത് പോലീസ് സുരക്ഷ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
റെയിൽവേ വിജിലൻസ് എസ്.പി. കണ്ണൂരിൽ കത്തിയ തീവണ്ടി പരിശോധനക്കെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കൊല്ലം ഗവ. ടൗൺ യു.പി. സ്‌കൂളിലെ പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജനോടൊപ്പം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
ഇന്ത്യൻ സന്ദർശനത്തിനെത്തിയ നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ പ്രചണ്ഡയെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ചർച്ചകൾക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
ഇന്ത്യൻ സന്ദർശനത്തിനെത്തിയ നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ പ്രചണ്ഡയെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ചർച്ചകൾക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
മാതൃഭൂമിയും ലക്ഷ്യയും ചേർന്ന് പ്ലസ്ടു വിദ്യാർത്ഥികളെ ആദരിക്കാൻ നടത്തിയ ചടങ്ങ് കണ്ണൂരിൽ മേയർ ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സ്ഥലമാറ്റ ചട്ടങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സി.ഐ.ടി.യു പ്രവർത്തകർ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂരിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയ റെയിൽവേ അംനിറ്റി ബോർഡ് ചെയർമാൻ പി.കെ.കൃഷ്ണദാസ് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കൊല്ലം ഗവ. ടൗണ്‍ യു.പി. സ്‌കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപ്രകടനം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
കോഴിക്കോട് കാമ്പസ് സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ കലക്ടർ എ. ഗീത, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, മന്ത്രി പി.എ മുഹമ്മദ് റിയാസ്, മേയർ ഡോ.ബീനാ ഫിലിപ്പ് എന്നിവർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
എറണാകുളം ഗവ എൽ.പി സ്‌കൂളിലെ പ്രവേശനോത്സവം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
കണ്ണൂരിൽ കത്തിനശിച്ച തീവണ്ടി ബോഗി | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ കത്തി നശിച്ച ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിന്റെ കോച്ച് | ഫോട്ടോ: പി. ജയേഷ് / മാതൃഭൂമി
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ സ്‌ഫോടക വസ്തു പരിശോധന വിഭാഗം തീ പിടിച്ച തീവണ്ടി പരിശോധിക്കാനെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ തീവണ്ടി ബോഗി കത്തിയപ്പോൾ തീ കെട്ടുത്താനള്ള ശ്രമം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ തീവണ്ടി ബോഗി കത്തിയപ്പോൾ തീ കെട്ടുത്താനള്ള ശ്രമം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഇന്റർസിറ്റിയുടെ ബോഗി തീകത്തിനശിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
വെള്ളാർ ക്രാഫ്റ്റ്സ് വില്ലേജിൽ ആരംഭിച്ച കളരി അക്കാദമിയിൽ കളരി പരിശീലിപ്പിക്കുന്ന മീനാക്ഷിയമ്മ | ഫോട്ടോ: എം.പി.ഉണ്ണികൃഷ്ണൻ
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..