
ജില്ലാ പഞ്ചായത്തും മൈഗ്രന്റ് സുരക്ഷാ പ്രൊജക്ടും ചേര്‍ന്ന് കണ്ണൂർ പയ്യാമ്പലത്ത് സംഘടിപ്പിച്ച എയ്ഡ്സ് ദിനാചരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ നേതൃത്വത്തില്‍ ബലൂണ്‍ പറത്തുന്നവര്‍ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ജില്ലാ പഞ്ചായത്തും മൈഗ്രന്റ് സുരക്ഷാ പ്രൊജക്ടും ചേര്‍ന്ന് കണ്ണൂർ പയ്യാമ്പലത്ത് സംഘടിപ്പിച്ച എയ്ഡ്സ് ദിനാചരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ നേതൃത്വത്തില്‍ ബലൂണ്‍ പറത്തുന്നവര്‍ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ ബോധവൽക്കരണ ഒപ്പ് ശേഖരണ പരിപാടി | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കെ.ടി.ജയകൃഷ്ണൻ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോർച്ച കണ്ണൂരിൽ സംഘടിപ്പിച്ച മഹാറാലി | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കെ.ടി.ജയകൃഷ്ണൻ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോർച്ച കണ്ണൂരിൽ സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എംപി രക്ത സാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തുന്നു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ.പ്രഫുൽ കൃഷ്ണൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ജി 20 അധ്യക്ഷപദം ഇന്ത്യ ഏറ്റെടുത്തതിന്റെ ഭാഗമായി രാജ്യത്തെ 100 ചരിത്രപ്രസിദ്ധ സ്ഥലങ്ങളിൽ ലോഗോ പ്രകാശിപ്പിച്ചു. ഡൽഹി ചെങ്കോട്ടയിൽനിന്നുള്ള ദൃശ്യം. പ്രദർശനം തിങ്കളാഴ്ചവരെ നീണ്ടുനിൽക്കും | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
പത്തനംതിട്ട ജില്ലാ കലോത്സവം- നാടകത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകത്തില ട്രൈബൽ മോഡൽ സ്കൂളിലെ കുട്ടികൾ | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
ഒരു തിരുവാതിര സെൽഫി ... പത്തനംതിട്ട ജില്ലാ കലോത്സവം- എച്ച് എസ് വിഭാഗം തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ എസ് വി ജി വി എച്ച് എസ് കിടങ്ങന്നൂർ ടീം സെൽഫി എടുക്കുന്നു | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
വെറുതെ ടെൻഷൻ അടിച്ചു .. പത്തനംതിട്ട ജില്ലാ കലോത്സവം- റിസൾട്ട് കേൾക്കുന്ന തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ എസ് വി ജി വി എച്ച് എസ് കിടങ്ങന്നൂർ ടീം അംഗങ്ങൾ | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
വിധി പറയുമ്പോൾ ... പത്തനംതിട്ട ജില്ലാ കലോത്സവം- തിരുവാതിരയുടെ റിസൾട്ട് പ്രഖ്യാപിക്കുമ്പോൾ ആകാംഷയുടെ മുൾ മുനയിലായ സദസ്സ് | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
പത്തനംതിട്ട ജില്ലാ കലോത്സവം- ഗൗരിനന്ദന ജെ. എച്ച്.എസ്.എസ്. ഓട്ടൻതുള്ളൽ (പെൺ) ജി.എച്ച്.എസ്.എസ്. പത്തനംതിട്ട | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
പത്തനംതിട്ട ജില്ലാ കലോത്സവം- സുമിത്ത് എസ് ബാബു ചാക്യാർകൂത്ത് എച്ച്.എസ്.എസ്. വിഭാഗം ജി.വി.എച്ച്.എസ്.എസ്. കൈപ്പട്ടൂർ | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
പത്തനംതിട്ട ജില്ലാ കലോത്സവം- കൃഷ്ണാനന്ദ എസ് പിള്ള എച്ച്.എസ്.എസ്. വിഭാഗം നങ്ങ്യാർ കൂത്ത് എസ്.യു.ജി.വി. കിടങ്ങനൂർ | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
പത്തനംതിട്ട ജില്ലാ കലോത്സവം- കശ്യപ് ദയാൽ, ഓട്ടൻതുള്ളൽ (ആൺ) എച്ച്എസ്എസ് വിഭാഗം എബനൈസർ എച്ച്.എസ്.എസ്. റാന്നി | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
പത്തനംതിട്ട ജില്ലാ കലോത്സവം- അഭിനന്ദ്' എ.വി, ഓട്ടൻ തുള്ളൽ യു പി വിഭാഗം എൻ.എസ്.എസ്. യു.പി. സ്കൂൾ മലയാലപ്പുഴ | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
എച്ച്.എസ്.എസ് വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ദേവിക പ്രദീപ് ജി.എച്ച്.എസ്.എസ് കൊടികുളം | ഫോട്ടോ: ശ്രീജിത്ത് പി.രാജ് / മാതൃഭൂമി
എച്ച്.എസ്. വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീഹരി സുരേഷ്, സെൻറ് സെബാസ്ററ്യൻസ് തൊടുപുഴ | ഫോട്ടോ: ശ്രീജിത്ത് പി.രാജ് / മാതൃഭൂമി
കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പെൺകുട്ടികളുടെ കേരളനടനത്തിൽ ഒന്നാംസ്ഥാനം നേടിയ അമൃതലക്ഷ്മി ഡി. (ജെ.എഫ്.കെ.എംവി.എച്ച്.എസ്.എസ്. അയണിവേലിക്കുളങ്ങര, കരുനാഗപ്പിള്ളി സബ്ജില്ല) | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആൺകുട്ടികളുടെ കേരളനടനത്തിൽ ഒന്നാംസ്ഥാനം നേടിയ അദ്വൈത്കൃഷ്ണ (ജെ.എഫ്.കെ.എംവി.എച്ച്.എസ്.എസ്. അയണിവേലിക്കുളങ്ങര, കരുനാഗപ്പിള്ളി സബ്ജില്ല) | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
ജോയിന്റ് കൗൺസിൽ ‘നന്മ’ സാംസ്കാരിക വേദി കണ്ണൂർ കലക്ടറേറ്റിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ഗോൾകിക്ക് മത്സരം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
തൃശ്ശൂർ പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 18-ാമത് സി ബാച്ച് വനിതാ പോലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
തൃശ്ശൂർ പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 18-ാമത് സി ബാച്ച് വനിതാ പോലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
ന്യൂഡൽഹിയിലെ മാണ്ഡി ഹൗസ് ചൗക്കിൽ ജി 20 ലോഗോയുടെ പ്രദർശന വേളയിൽ മുൻ കേന്ദ്രമന്ത്രി വിജയ് ഗോയലിനൊപ്പം ഇന്ത്യയുടെ 'ജി 20 ഷെർപ്പ' അമിതാഭ് കാന്ത് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയിൽ ആലപ്പുഴ വയലാർ രാഘവപറമ്പിൽ നടക്കുന്ന ആലംകോട് ലീലാകൃഷ്ണന്റെ പ്രഭാഷണം കേൾക്കാനെത്തിയ സദസ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയിൽ ആലപ്പുഴ വയലാർ രാഘവപറമ്പിൽ നടക്കുന്ന ആലംകോട് ലീലാകൃഷ്ണന്റെ പ്രഭാഷണം | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് കണ്ണൂരിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
വലതുകാൽ വെച്ച് ... കണ്ണൂരിൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഉദ്ഘാടനത്തിനു ശേഷം കോടതിയുടെ ആദ്യ ജഡ്ജ് ജോമോൻ ജോണിനെ കോർട്ട് റൂമിലേക്ക് സ്വീകരിക്കുന്ന ജില്ലാ സെഷൻസ് ജഡ്ജി എ.വി.മൃദുല. മേയർ ടി.ഓ.മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ലേബർ കോടതി ജഡ്ജി ആർ.എൽ. ബൈജു തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂരിൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഓൺ ലൈനായി ജസ്റ്റിസ് ഷാജി പി. ചാലി ഉദ്ഘാടനം നിർവഹിച്ച ശേഷം ശിലാഫലകം അനാവരണം ചെയ്യുന്ന മേയർ ടി.ഓ.മോഹനൻ. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ലാ സെഷൻസ് ജഡ്ജി എ.വി.മൃദുല, ലേബർ കോടതി ജഡ്ജി ആർ.എൽ. ബൈജു തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ ഫ്രീഡം ഫുഡ് വിപണന കേന്ദ്രത്തിനു സമീപം സ്ഥാപിച്ച സെൽഫി പോയിന്റ് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
മാഹിയിൽ നിന്നും ഡീസൽ കടത്തിയ വാഹനം ലേലത്തിന് ശേഷം കെ.എസ് .ആർ.ടി.സിക്ക് സപ്ലൈകോ വകുപ്പ് ഇന്ധനം കൈമാറും മുൻപേ ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥർ അളന്നു തിട്ടപ്പെടുത്തുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിൽ പിച്ചച്ചട്ടിയുമായി പ്രതിഷേധിക്കുന്ന ബി ജെ പി കൗൺസിലർമാർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കോഴിക്കോട് കല്ലായ് റോഡിലെ ഹാഡ്കോസ് ഓഫീസ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു. ശിവദാസൻ ചെമ്മനാട്ടിൽ, മനയത്ത് ചന്ദ്രൻ, പി.കെ നാസർ, സി.എൻ.വിജയകൃഷ്ണൻ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
തൃശൂർ കുട്ടനെല്ലൂർ സഹകരണ ബാങ്കിലേക്ക് കോൺഗ്രസ്സ് നടത്തിയ മാർച്ചിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശൂർ കുട്ടനെല്ലൂർ സഹകരണ ബാങ്കിലേക്ക് കോൺഗ്രസ്സ് നടത്തിയ മാർച്ച് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ശിവമണി സന്നിധാനത്ത് ദർശനത്തിനിടെ താളം പിടിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
അയ്യപ്പഭക്തർക്കിടയിലൂടെ സാധനങ്ങളും കയറ്റി നിരയായി കടന്നുപോകുന്ന ട്രാക്ടറുകൾ. മാളികപ്പുറത്തിന് സമീപത്തെ ദൃശ്യം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ഇരുമുടിക്കെട്ടിൽ കൊണ്ടുവന്ന നെയ്തേങ്ങ പൊട്ടിച്ച് അഭിഷേകം ചെയ്യുന്നതിനായി പാത്രത്തിലേക്കു മാറ്റുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സന്നിധാനത്ത് ദർശനത്തിനെത്തിയ കുഞ്ഞുമാളികപ്പുറങ്ങളുടെ സന്തോഷം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സന്നിധാനത്ത് ദർശനത്തിനായി കാത്തുനിൽക്കുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സന്നിധാനത്തെ കൊടിമരച്ചുവട്ടിൽ നിന്ന് പ്രാർത്ഥിക്കുന്ന അയ്യപ്പഭക്തൻ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
അച്ചന്റെ തോളിലേറി ശബരിമല സന്നിധാനത്തേക്കെത്തുന്ന കുഞ്ഞുമാളികപ്പുറം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മൂത്തക്കുന്നത് നടക്കുന്ന എറണാകുളം ജില്ല കലോത്സവത്തിൽ നാടോടി നൃത്ത വേദിയിൽ റിസൾട്ട് വരുന്നതിനു മുൻപേ ബഹളം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
തൃശൂർ കുട്ടനെല്ലൂർ സഹകരണ ബാങ്ക് അഴിമതിക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ലോക എയ്ഡ്സ് ദിനാചരണം കണ്ണൂർ ജില്ലാതല ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കാസർകോട് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന കഥകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ധന്യ പ്രകാശും സംഘവും ലിറ്റിൽ ഫ്ളവർ ഗേൾസ് എച്ച്.എസ്.എസ്. കാഞ്ഞങ്ങാട് | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
മൂത്തക്കുന്നത് നടക്കുന്ന എറണാകുളം ജില്ല കലോത്സവ വേദിയിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
പത്തനംതിട്ട റവന്യു ജില്ലാ കലോത്സവത്തിൽ അതിരില്ലാത്ത ആവേശമായി മാറിയ പരിജമുട്ട് മത്സരത്തിൽ കളിക്കാരെ പ്രോത്സാകിപ്പിക്കുന്ന കാണികൾ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..