ഒക്ടോബർ 1 ചിത്രങ്ങളിലൂടെ


1/68

ശനിയാഴ്ച രാത്രി അന്തരിച്ച കോടിയേരി ബാലകൃഷ്ണന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ അന്ത്യാഞ്ജലി അർപ്പിക്കുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സി.പി.എം. തമിഴ്നാട് ഘടകം സെക്രട്ടറി കെ. ബാലകൃഷ്ണൻ തുടങ്ങിയവർ സമീപം | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

2/68

ശനിയാഴ്ച രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

3/68

തിരുവുള്ളക്കാവ് ധർമ്മശാസ്താക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മുംബൈ നൃത്ത്യാംഗൻ അക്കാദമി ഓഫ് ഫൈൻ ആർട്‌സ് അവതരിപ്പിച്ച നൃത്തം. തൃശ്ശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോൻഗ്രെയുടെ അമ്മ അഞ്ജന ഡോൻഗ്രെയും സഹോദരി നിധി ഡോൻഗ്രെയുമാണ് വേദിയിൽ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

4/68

തിരൂർ തുഞ്ചൻപറമ്പിൽ കയ്ക്കാത്ത കാഞ്ഞിരമരത്തിന്റെ പുതുക്കിപണിത തറകാണാൻ എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ. ഡോ.കെ.ശ്രീകുമാർ സമീപം | ഫോട്ടോ: പ്രദീപ് പയ്യോളി

5/68

തിരൂർ തുഞ്ചൻ വിദ്യാരംഭ കലോത്സവത്തിന് ദീപങ്ങൾ കൊണ്ടലങ്കരിച്ച തിരൂർ തുഞ്ചൻപറമ്പ് | ഫോട്ടോ: പ്രദീപ് പയ്യോളി

6/68

തിരൂർ തുഞ്ചൻ പറമ്പിൽ തുഞ്ചൻ വിദ്യാരംഭ കലോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രി മഞ്ജു വി. നായർ അവതരിപ്പിച്ച ഭരതനാട്യം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

7/68

സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ഡി.രാജയുമായി കെ.ഇ.ഇസ്‌മായിൽ ,സി.ദിവാകരൻ എന്നിവർ സംസാരിക്കുന്നു, കാനം രാജേന്ദ്രൻ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/68

സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന സെമിനാറിൽ പ്രഭാഷണം നടത്താനെത്തിയ തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ സ്വീകരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

9/68

സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന സെമിനാറിൽ പ്രഭാഷണം നടത്താനെത്തിയ തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ വേദിയിൽ സ്വീകരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

10/68

1. കോഴിക്കോട് അരവിന്ദ്‌ഘോഷ് റോഡിലെ പി.എഫ്.ഐ. കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധനയ്ക്ക് എത്തിയ ടൗൺപോലീസ് പരിശോധനയക്ക് അകത്തു കടക്കുന്നതിനായി വാതിൽ പൊളിക്കുന്നു. 2 ഓഫീസിൽ സൂക്ഷിച്ചിരുന്ന കൊടികളും മറ്റുസാധനങ്ങളും കസ്റ്റഡിയിൽ എടുക്കുന്ന പോലീസ്‌ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

11/68

ശ്രീരമയുടെ ''ഹൃദയം വാടകയ്ക്ക്''പുസ്തകം കോഴിക്കോട്‌ നടന്ന ചടങ്ങിൽ യു.കെ.കുമാരൻ ആര്യ ഗോപിക്ക് നൽകി പ്രകാശനം ചെയ്യുന്നു. പി.പി.ശ്രീധരനുണ്ണി, സി.രേഖ, മുണ്ട്യാടി ദാമോദരൻ, സുചിത്ര ഉല്ലാസ്, കെ.ജി.രഘുനാഥ്, ഗ്രന്ഥകാരി ശ്രീരമ, പ്രിയദർശൻ ലാൽ, മോഹനൻ പുതിയോട്ടിൽ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

12/68

അടുത്തടുത്ത്... തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ "ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും" എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രഭാഷണം നടത്താനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയനുമായി വേദിയിൽ സംഭാഷണം നടത്തുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

13/68

സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ "ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും" എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രഭാഷണം നടത്താനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സി.പി.ഐ. ജനറൽ സെക്രട്ടറി ഡി.രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി ജി.ആർ.അനിൽ, തമിഴ്നാട് മന്ത്രി മനോ തങ്കരാജ്, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

14/68

സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിലെ പ്രതിനിധി സമ്മേളന നഗരിയിലെ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പുഷ്പചക്രം അർപ്പിക്കുന്നു. ജനറൽ സെക്രട്ടറി ഡി.രാജ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

15/68

തിരൂർ തുഞ്ചൻ പറമ്പിൽ നടത്തിയ അക്ഷരശുദ്ധി മത്സര വിജയിക്ക് തുഞ്ചൻ വിദ്യാരംഭ കലോത്സവ ഉദ്ഘാടന ചടങ്ങിൽ കവി കുഞ്ഞുണ്ണി മാസ്റ്റർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് എം.ടി.വാസുദേവൻ നായർ തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥി ആർ. അദ്വൈത് കൃഷ്ണയ്ക്ക് സമ്മാനിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

16/68

തിരൂർ തുഞ്ചൻപറമ്പിൽ വിദ്യാരംഭ കലോത്സവം പ്രശസ്ത ചലച്ചിത്ര താരം വി.കെ.ശ്രീരാമൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

17/68

കുഴി മന്തി എന്ന വാക്കിനെതിരെ ഫെയ്സ്ബുക്കിൽ കുറിപ്പിട്ട നടൻ വി.കെ.ശ്രീരാമൻ തുഞ്ചൻപറമ്പിൽ വിദ്യാരംഭ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ എം.ടി.വാസുദേവൻ നായരോട് വിവാദത്തെ കുറിച്ച് വികാരഭരിതനായി സംസാരിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

18/68

സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിലെ പ്രതിനിധി സമ്മേളന നഗരിയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജനറൽ സെക്രട്ടറി ഡി.രാജയും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

19/68

സി.പി.ഐ.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിലെ പ്രതിനിധി സമ്മേളന നഗരിയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ദീപശിഖ ഏറ്റുവാങ്ങുന്നു. ജനറൽ സെക്രട്ടറി ഡി.രാജ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

20/68

മിണ്ടിയും മിണ്ടാതെയും...1. സി.പി.ഐ.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിനെത്തിയ സി.ദിവാകരൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സംസാരിക്കുന്നു. നേതാക്കളായ ഇ.ചന്ദ്രശേഖരൻ, കെ.പി.രാജേന്ദ്രൻ, മന്ത്രി കെ.രാജൻ എന്നിവർ സമീപം. 2. വേദിയിലെത്തിയ കെ.ഇ.ഇസ്‌മായിൽ കാനം രാജേന്ദ്രനുമായി സംസാരിക്കാതെ ഇരിപ്പിടത്തിലേക്ക് പോകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/68

സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി ഡി.രാജയെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മേളന നഗരിയിൽ റോസാപ്പൂക്കൾ നൽകി സീകരിക്കുന്നു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/68

മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി മലപ്പുറത്ത് നടത്തിയ എക്‌സിക്യൂട്ടീവ് ക്യാമ്പ് 'കയ്യൊപ്പ്' പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

23/68

ലോക വയോജനദിനത്തിന്റെ ഭാഗമായി വേങ്ങര ടീം സായംപ്രഭ മലപ്പുറം ടൗൺ ഹാളിൽ നടത്തിയ കോൽക്കളി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

24/68

ലോക വയോജനദിനത്തിന്റെ ഭാഗമായി വേങ്ങര ടീം സായംപ്രഭ മലപ്പുറം ടൗൺ ഹാളിൽ നടത്തിയ കോളാമ്പിപ്പാട്ട് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

25/68

ലോക വയോജനദിനത്തിന്റെ ഭാഗമായി മലപ്പുറം ടൗൺ ഹാളിൽ നടന്ന കലാപരിപാടികൾ ആസ്വദിക്കുന്ന വടക്കേപുറത്തുള്ള മുണ്ടിക്കുട്ടിയും ചക്കിയും | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

26/68

മാതൃഭൂമിയും ശാസ്താംകോട്ടയിലെ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളും ചേർന്ന് നടത്തിയ കൊല്ലം ജില്ലാതല ചിത്രരചനാ മത്സരം സ്കൂൾ ഡയറക്ടർ ഫാദർ ഡോ.ജി എബ്രഹാം തലോത്തിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

27/68

മാതൃഭൂമിയും ശാസ്താംകോട്ടയിലെ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളും ചേർന്ന് നടത്തുന്ന കൊല്ലം ജില്ലാതല ചിത്രരചനാ മത്സരത്തിൽ വിജയികളായവർ സ്കൂൾ ഡയറക്ടർ ഫാദർ ഡോ.ജി എബ്രഹാം തലോത്തിൽ, പ്രിൻസിപ്പൽ ബോണി ഫേസ്യ വിൻസെൻറ്, ചിത്രകാരൻ ആശ്രാമം സന്തോഷ് എന്നിവർക്കൊപ്പം| ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

28/68

ആഹ്ളാദ തീരത്ത് ... ലോക വയോജന ദിനത്തിൽ ആദ്യമായി കടൽ കാണാനായി കൊല്ലം ബീച്ചിലെത്തിയ മഹേശ്വരിയുടെ സന്തോഷം. പൊള്ളാച്ചി സ്വദേശിയായ മഹേശ്വരി തഴവ കണ്ണകി ശാന്തിതീരം അന്തേവാസിയാണ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

29/68

കൊല്ലം രാമേശ്വരം മഹാദേവ ക്ഷേത്രത്തിനരികിലെ വാഹനാപകടത്തിൽ പോസ്റ്റിലിടിച്ച് നിൽക്കുന്ന ബൈക്ക് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

30/68

ആഹ്ളാദ തീരത്ത് ... ലോക വയോജന ദിനത്തിൽ തഴവ കണ്ണകി ശാന്തിതീരം സെക്രട്ടറി ജയശ്രീ അമ്പാടിക്കൊപ്പം കടൽ കാണാനായി കൊല്ലം ബീച്ചിലെത്തിയ അന്തേവാസികളുടെ സന്തോഷം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

31/68

നിത്യഹരിതം... പെരിന്തൽമണ്ണയിൽ നടന്ന മഞ്ചേരി എൻ.എസ്.എസ്. കോളേജിലെ ആദ്യ ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമത്തിൽ നിന്ന്‌ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

32/68

എറണാകുളം ബിഷപ്പ് ഹൗസിനു മുൻപിൽ അതിരൂപത അൽമായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ സർക്കുലർ കത്തിച്ചു പ്രതിഷേധിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

33/68

തിരുവനന്തപുരം വൈ.എം.സി.എ യുടെ 150-ാം വാർഷികാഘോഷത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഒ. രാജഗോപാൽ, കർദിനാൾ ക്ലിമ്മിസ് കാതോലിക്കാ ബാവ, ജസ്റ്റിസ് ജേക്കബ് ബെഞ്ചമിൻ കോശി, വൈ.എം.സി.എ. പ്രസിഡന്റ് കെ.ഐ.കോശി തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

34/68

ആലപ്പുഴയിൽ റോട്ടറി ക്ലബും, പോലീസും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

35/68

വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് വിതരണത്തിന്റെ ഭാഗമായി തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ നടന്ന അഭിവ്യക്തി എന്ന പരിപാടി എഴുത്തുകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീനിവാസ റാവു, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി കൺവീനർ പ്രഭാവർമ്മ, വൈസ് പ്രസിഡന്റ് മാധവ് കൗശിക്, കന്നട എഴുത്തുകാരൻ ബി.ആർ. ലക്ഷ്മണ റാവു, ആസാമീസ് എഴുത്തുകാരൻ പികുമോണി ദത്ത, ഹിന്ദി എഴുത്തുകാരൻ ആനന്ദ് മിശ്ര എന്നിവർ സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

36/68

തൃശ്ശൂർ നീരാഞ്ജലി ഹാളിൽ നടന്ന സി.കെ. മേനോൻ അനുസ്മരണ സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി ആർ. ബിന്ദു, കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ്, സി.കെ. മേനോൻ അനുസ്മരണ സമിതി പ്രസിഡന്റ് എം.എം. ഹസ്സൻ, എ.ബി.എൻ. കോർപ്പറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജെ.കെ. മേനോൻ തുടങ്ങിയവർ മുൻ നിരയിലും കോർപ്പറേഷൻ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ, സി.കെ. മേനോൻ അനുസ്മരണ സമിതി കൺവീനർ എം.കെ. ഹരിദാസ് എന്നിവരെ പിൻനിരയിലും കാണാം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

37/68

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മീഷൻ അധ്യക്ഷൻ മധുസൂദൻ മിസ്‌ത്രി, ന്യൂഡൽഹിയിലെ എ ഐ സി സി ആസ്ഥാനത്ത്‌ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള വിവിധ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം റദ്ദാക്കിയതിനെക്കുറിച്ച്‌ വാർത്താ സമ്മേളനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

38/68

ബി.എസ്.എൻ.എൽ. സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരിൽ ജീവനക്കാർ നടത്തിയ റോഡ് ഷോ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

39/68

പ്രീ പ്രൈമറി ജീവനക്കാർക്ക് പെൻഷൻ നടപ്പിലാക്കുക, ഗവൺമെന്റ്, എയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ പ്രീ പ്രൈമറി ജീവനക്കാർക്കും അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രീ-പ്രൈമറി ജീവനക്കാർ പാലക്കാട്‌ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച വാ മൂടിക്കെട്ടി സമരം കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

40/68

പ്രീ പ്രൈമറി ജീവനക്കാർക്ക് പെൻഷൻ നടപ്പിലാക്കുക, ഗവൺമെന്റ്, എയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ പ്രീ പ്രൈമറി ജീവനക്കാർക്കും അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രീ-പ്രൈമറി ജീവനക്കാർ പാലക്കാട്‌ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച വാ മൂടിക്കെട്ടി സമരം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

41/68

സി.ഐ.ടി.യു ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

42/68

പ്രായമില്ലാത്ത പൊട്ടിച്ചിരി ... അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച്‌ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ നടന്ന ആദരിക്കൽ ചടങ്ങിൽ 88 വയസ്സുള്ള ജാനകി കൃഷ്ണൻ മന്ത്രി പി രാജീവിനോട് സൗഹൃദം പങ്കുവെയ്ക്കുന്നു. ടി ജെ വിനോദ് എം എൽ എ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

43/68

ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ മാതൃഭൂമി സീഡ് സ്കൂൾ കുട്ടികൾക്കായി എറണാകുളത്ത്‌ സംഘടിപ്പിച്ച 'ചർക്കയെ പരിചയപ്പെടൽ' സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മേരി മ്യൂസ് ജോർജ് (ഇടത്തെ അറ്റം) ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

44/68

പങ്കാളിത്ത പെൻഷനെതിരെ കെ.ആർ.ഡി.എസ്.എ യുടെ സമര പ്രഖ്യാപന കൺവെൻഷൻ കണ്ണുരിൽ എ.വി. അനീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

45/68

ഫെന്‍സിങ്ങില്‍ കേരളത്തിനായി മത്സരിക്കുന്ന രാധിക പ്രകാശ്‌ | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

46/68

അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിൽ 100 മീറ്ററിൽ ഒഡീഷയുടെ അമ്ലാൻ ബോർഹാൻ സ്വർണം നേടുന്നു | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

47/68

അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിനായി സ്കേറ്റ് ബോർഡിംഗിൽ സ്വർണ്ണം നേടിയ വിദ്യാദാസ് മെഡലുമായി | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

48/68

അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിനായി സ്കേറ്റ് ബോർഡിംഗിൽ സ്വർണ്ണം നേടിയ വിദ്യാദാസിന്റെ പ്രകടനം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

49/68

അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിനായി ആർട്ടിസ്റ്റിക്കിലെ ഫ്രീ സ്കേറ്റിംഗ് വിഭാഗത്തിൽ സ്വർണ്ണം നേടിയ അഭിജിത്ത് അമൽ രാജിന്റെ പ്രകടനം. കേരളത്തിന്റെ ആദ്യ സ്വർണ്ണമാണിത് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

50/68

അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിനായി ആർട്ടിസ്റ്റിക്കിലെ ഫ്രീ സ്കേറ്റിംഗ് വിഭാഗത്തിൽ സ്വർണ്ണം നേടിയ അഭിജിത്ത് അമൽ രാജിന്റെ പ്രകടനം. കേരളത്തിന്റെ ആദ്യ സ്വർണ്ണമാണിത് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

51/68

സ്വപ്‌നാകാശങ്ങളിലേക്ക് പറന്നുയരാൻ... എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തിയ വിമാന അനുഭവങ്ങൾ പങ്കുവെക്കുന്ന ആസ്പിരേഷൻസ് 2022 പരിപാടിയിൽ പങ്കെടുക്കാനെത്തിയ വനിതാ പൈലറ്റുമാരായ ക്യാപ്റ്റൻ ഇഷിക ശർമ്മ, ക്യാപ്റ്റൻ പ്രചി സഹാരെ, കാബിൻ ക്രൂ അംഗങ്ങളായ സ്വാതി, ബിജിത, പാപോരി ഗൊഗോയി, മക്വാന എൽ എന്നിവർ കോഴിക്കോട്‌ നടക്കാവ് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥിനികളോടൊപ്പം | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

52/68

കൊച്ചി മെട്രോ വയോജനങ്ങൾക്കായി നടത്തിയ സൗജന്യ മെട്രോ യാത്രയിൽ നിന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

53/68

കൊച്ചി മെട്രോ എം ജി റോഡ് മെട്രോ സ്റ്റേഷനുമുന്നിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ ഹൈബി ഈഡൻ എം പി അനാച്ഛാദനം ചെയ്തപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

54/68

ദേശീയപാതയിൽ ആലുവ കമ്പനിപ്പടി മെട്രോ സ്റ്റേഷന് സമീപം കെഎസ്ആർടിസി ബസ് ഒമിനി വാനിൽ ഇടിച്ചുണ്ടായ അപകടം | ഫോട്ടോ: ശിഹാബുദ്ദീൻകോയ തങ്ങൾ

55/68

വയോജന ദിനാചരണം കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

56/68

യുവാവിനെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ ചങ്ങനാശ്ശേരി എ.സി കോളനിയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തുമ്പോൾ പുറത്ത്‌ തടിച്ചുകൂടിയ നാട്ടുകാർ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

57/68

യുവാവിനെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ ചങ്ങനാശ്ശേരി എ.സി കോളനിയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

58/68

മുൻ മന്ത്രി എൻ. രാമകൃഷ്ണന്റെ ചരമ വാർഷിക ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

59/68

കാണാതായ ആഫ്രിക്കൻ ഗ്രേ പാരറ്റ് ഇനത്തിൽപ്പെട്ട തത്തയെ കണ്ണൂർ തളാപ്പ് സ്വദേശി അതിദിക്ക് കണ്ണൂർ ടൗൺ പോലീസ് കണ്ടെത്തി കൈമാറിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

60/68

മൊബൈൽ കോൺഗ്രസ് 2022 ന്റെ ആറാം പതിപ്പിന്റെ ഉദ്ഘാടനവും ഇന്ത്യയിൽ 5G സേവനങ്ങൾ സമാരംഭിക്കലും ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

61/68

സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

62/68

തിരുവനന്തപുരത്ത്‌ സി.പി.ഐ. സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജനറൽ സെക്രട്ടറി ഡി.രാജയെ സ്വീകരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

63/68

വയോജന ദിനാഘോഷം കോട്ടയം ജില്ലാതല ഉദ്‌ഘാടന മത്സരങ്ങൾ ഏറ്റുമാനൂർ തുടങ്ങിയപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

64/68

യുവാവിനെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ ചങ്ങനാശ്ശേരി എ.സി കോളനിയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

65/68

ലോക വയോജന ദിനത്തിൽ ആലപ്പുഴയിൽ ഹെൽത്തി ഏജിംങ് മൂവ്മെന്റ് ജസ്റ്റിസ് കെ.നാരായണ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

66/68

അഹമ്മദാബാദ്‌ ഗാന്ധിനഗറിൽ ദേശീയ ഗെയിംസ് വനിതകളുടെ ഫെൻസിങ്ങിൽ കേരളത്തിൻ്റെ രാധികയുടെ (വലത്ത്) പ്രകടനം | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

67/68

അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷന്മാരുടെ ഫെൻസിങ്ങിൽ കേരളത്തിൻ്റെ അലോഷ്യസിൻ്റെ പ്രകടനം | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

68/68

മാതൃഭൂമിയും ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളും ചേർന്ന് ശാസ്താംകോട്ടയിൽ നടത്തിയ ഇരുൾ വർണ്ണങ്ങൾ ചിത്രരചന മത്സരത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented